സ്റ്റാറായി മാലദ്വീപ്, കടൽ കാഴ്ച ആസ്വദിച്ച് ബോളിവുഡിലെ രാജകുമാരി
സെലിബ്രേറ്റികളുടെ തിരക്കിലാണിപ്പോൾ മാലദ്വീപ്. അവധി ആഘോഷത്തിനായി മാലദ്വിപിലേക്ക് പറക്കുന്ന സഞ്ചാരികളും കുറവല്ല. ദിനംപ്രതി നിരവധി സെലിബ്രേറ്റികളാണ് ഇൗ മനോഹരദ്വീപിലെത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ജാൻവി കപൂർ മാലദ്വീപ് വേക്കേഷൻ യാത്രയിലാണ്. ദ്വീപിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന നിറഞ്ഞ

സെലിബ്രേറ്റികളുടെ തിരക്കിലാണിപ്പോൾ മാലദ്വീപ്. ഇൗ മനോഹരദ്വീപിലെത്തിയ സെലിബ്രേറ്റികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ താരപുത്രി ജാൻവി കപൂർ മാലദ്വീപ് വേക്കേഷൻ യാത്രയിലാണ്. ദ്വീപിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന നിറഞ്ഞ നിരവധി ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
മാലദ്വീപിൽ വന്നിറങ്ങിയ ശേഷം ജാൻവി കപൂർ പങ്കിട്ട ആദ്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ്. ബോളിവുഡ് താരങ്ങളായ സാറാ അലി ഖാൻ, അനന്യ പാണ്ഡെ, താര സുതാരിയ, തപ്‌സി പന്നു, ദിഷ പഠാനി എന്നിവരുൾപ്പെടെയുള്ളവരുടെ മാലദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് ജാൻവി ദ്വീപിൽ പറന്നിറങ്ങിയിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം അതിശയകരമായ ബീച്ചുകൾക്ക് സമീപമുള്ള ചിത്രങ്ങളും ഭക്ഷണം ആസ്വദിക്കുന്നതും മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ നുകരുന്നതുമായ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആഡംബര റിസോർട്ടിലെ താമസം
പ്രശസ്തമായ മാരിയറ്റ് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റിൻ മാലദ്വീപ് മിരിയാൻദൂ റിസോർട്ടിലാണ് താരം താമസിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ബാ അറ്റോളിലെ യുനെസ്കോ ബയോസ്ഫിയർ റിസർവിൽ സ്ഥിതിചെയ്യുന്നത്. അതിശയകരമായ ഓവർവാട്ടർ റിസോർട്ടാണിത്.
250 ലധികം ഇനം പവിഴപ്പുറ്റുകളുടെ പേരിൽ അറിയപ്പെടുന്ന യുനെസ്കോ ബയോസ്ഫിയർ റിസർവാണ് ബാ അറ്റോൾ, ലോകത്തിലെ ഏറ്റവും വലിയ തിരണ്ടികളുടെയും തിമിംഗല സ്രാവുകളുടെയും കേന്ദ്രമാണിത്. റിസോർട്ടിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ഹനിഫാരു ബേ എന്ന കൂറ്റൻ തിരണ്ടികളെ നിരിക്ഷിക്കുന്നയിടം. കൂറ്റൻ തിരണ്ടികളോടൊപ്പമുള്ള സ്‌നോർക്കെലിങ് മികച്ച അനുഭവം ആയിരിക്കും സമ്മാനിക്കുക.
വെസ്റ്റിൻ മാലദ്വീപ് മിരിയാൻഡൂ റിസോർട്ടിൽ റെസ്റ്റോറന്റ്, ഫിറ്റ്നസ് സെന്റർ, ഒരു ബാർ, ഗാർഡൻ എന്നിവയുണ്ട്. ഇവിടെ 5 സ്റ്റാർ റിസോർട്ട് റൂം സേവനവും കുട്ടികളുടെ ക്ലബ്ബും ഒരുക്കിയിട്ടുണ്ട്. റിസോർട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ധരവന്ദൂവാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
English Summary: Celebrity Travel, Janhvi Kapoor Maldives Travel