നോക്കി നിൽക്കുമ്പോൾ നിറം മാറും, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കണ്ണാടി തടാകം
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ജിയുഷൈഗോ ദേശീയ ഉദ്യാനം. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയ ഉദ്യാനം ടിബറ്റന്‍ പീഠഭൂമിയിലെ ഒരു താഴ്‍വരയാണ്. നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ടെങ്കിലും ഈ പ്രദേശത്തെ

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ജിയുഷൈഗോ ദേശീയ ഉദ്യാനം. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയ ഉദ്യാനം ടിബറ്റന്‍ പീഠഭൂമിയിലെ ഒരു താഴ്‍വരയാണ്. നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ടെങ്കിലും ഈ പ്രദേശത്തെ മറ്റുള്ളയിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് കണ്ണാടി പോലെ തിളങ്ങുന്ന ഒരു തടാകമാണ്. അഞ്ച് പുഷ്പങ്ങളുടെ തടാകമെന്നറിയപ്പെടുന്ന തടാകമാണ് ദേശീയോദ്യാനത്തിന് ആകർഷിക്കുന്നത്.
അഞ്ച് പുഷ്പങ്ങളുടെ തടാകം
ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നെന്ന് നിസംശയം പറയാം ചൈനയിലെ ഈ അദ്ഭുത തടാകത്തെ. സിന്‍ക് ഫിയോറി തടാകം എന്നാണ് ഇൗ തടാകത്തിന്റെ മറ്റൊരു പേര്. ഫൈവ് ഫ്‌ളവര്‍ എന്നത് തടാകത്തിന് ചുറ്റും പര്‍വതങ്ങളാണ്. ചൈനയിലെ ഒന്‍പത് ഗ്രാമങ്ങളുടെ ഇതിഹാസമായ ജിയുഷൈഗൊ താഴ്‍വരയ്ക്കുള്ളിലെ അപൂര്‍വ സൗന്ദര്യത്തിന്റെ രത്‌നമാണിത്. മനോഹരമായ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അരുവികളും ഒഴുകുന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട സിഡുവാന്‍ നേച്ചര്‍ റിസര്‍വില്‍ സ്ഥിതിചെയ്യുന്ന ഈ മാന്ത്രിക സ്ഥലം അതിന്റെ അത്ഭുതാവഹമായ ഘടനകൊണ്ട് തന്നെയാണ് ഏവരേയും ആകര്‍ഷിക്കുന്നത്.
ഈ തടാകം കണ്ണാടിപോലെയാണ്. തടാകത്തിന്റെ അടിത്തട്ട് വരെ വളരെ വ്യക്തമായി കാണാനാകും. കടപുഴകി തടാകത്തിലേക്ക് വീണ് ജീര്‍ണിച്ചുകിടക്കുന്ന മരങ്ങളും ജലസസ്യങ്ങളും എല്ലാം ചില്ലുകണ്ണാടിയിലൂടെ എന്നപോലെ കാണാം. ചുറ്റുമുള്ള മരങ്ങളില്‍ നിന്നും വീഴുന്ന പൂക്കളാല്‍ നിറഞ്ഞിരിക്കും സദാസമയവും ഈ തടാകം. തടാകത്തിന്റെ ആഴം 16 അടിയാണ്, തടാകക്കരയില്‍ നിന്നാല്‍ ഈ 16 അടി താഴ്ച്ചിലുള്ള എല്ലാം കാഴ്ചയും വ്യക്തമായി കാണാം.
നിറം മാറുന്ന തടാകം
തടാകത്തിന്റെ മറ്റൊരു പ്രത്യേകത നിറം മാറും എന്നതാണ്. നോക്കിനില്‍ക്കുമ്പോള്‍ തന്നെ പലനിറങ്ങളിൽ തടാകം കാണാം. മഞ്ഞ, മരതക പച്ച, ഇരുണ്ട ജേഡ് മുതല്‍ ഇളം ടര്‍ക്കോയ്‌സ് നിറത്തിലാകും ഇഔ അദ്ഭുത തടാകം. വെള്ളം നീലനിറത്തിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്.
തടാകത്തിന്റെ രഹസ്യം
അഞ്ച് പുഷ്പങ്ങളുടെ തടാകത്തിനരികിലായി ഉള്ള തടാകങ്ങൾ ഇടയ്ക്കിടെ ഉരുകുകയും വരണ്ടുപോകുകയും ചെയ്യുമ്പോള്‍, ഫൈവ് ഫ്‌ളവർ തടാകത്തിലെ ജലനിരപ്പ് കുറയാറില്ല. തണുപ്പുകാലത്ത് ചുറ്റുമുള്ള പര്‍വതങ്ങളെല്ലാം മഞ്ഞുമൂടി തണുത്തുറഞ്ഞുകിടക്കുമ്പോള്‍ ഈ തടാകത്തിലെ വെള്ളം മാത്രം മരവിക്കില്ല. ഇത് ഒരു പുണ്യ തടാകമായിട്ടാണ് പ്രദേശവാസികള്‍ കരുതുന്നതെങ്കിലും ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട്. വെള്ളത്തില്‍ കുമ്മായം, കാല്‍സ്യം കാര്‍ബണേറ്റ്, മള്‍ട്ടി കളര്‍ഡ് ഹൈഡ്രോഫൈറ്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, വെള്ളത്തിനടിയിലുള്ള ചൂടുള്ള നീരുറവ തടാകത്തിലേക്ക് ഒഴുകുന്നു, അതിനാല്‍ തടാകം മരവിക്കുന്നില്ല.
വംശനാശ ഭീഷണി നേരിടുന്ന നിരവധി ഇനം സസ്യങ്ങളെയും മൃഗങ്ങളെയും ഇവിടെ കാണാനാകും. പ്രകൃതിയെ കഴിയുന്നിടത്തോളം സംരക്ഷിക്കുകയാണ് ജിയുഷൈഗോ നേച്ചര്‍ റിസര്‍വ് ലക്ഷ്യമിടുന്നത്. തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയ്ക്ക് അടുത്തായി വളരെ നന്നായി വികസിപ്പിച്ച നടപ്പാതകളുണ്ട്. ഇതിലൂടെ നടന്ന് തടാകവും ചുറ്റുമുള്ള കാഴ്ചകളും ആസ്വദിക്കാം.
English Summary: Five Flower Lake, Jiuzhaigou