സഞ്ചാരികളെ അതിശയിപ്പിക്കുന്നതും നിഗൂഢത നിറഞ്ഞതുമായ ദ്വീപുകളുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ദുരൂഹത നിറഞ്ഞ ഒന്നാണ് മെക്സിക്കോയിലെ ഡോൾസ് ദ്വീപ്. ദുരൂഹതകൾക്കിടയിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. ദ്വീപിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ അതിശയിപ്പിക്കുന്നതും നിഗൂഢത നിറഞ്ഞതുമായ ദ്വീപുകളുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന  ദുരൂഹത നിറഞ്ഞ ഒന്നാണ് മെക്സിക്കോയിലെ ഡോൾസ് ദ്വീപ്. ദുരൂഹതകൾക്കിടയിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.

ദ്വീപിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ ആകർഷിക്കുന്നത് തൂക്കിയിട്ടിരിക്കുന്ന പലതരത്തിലുള്ള പാവകളാണ്. കേടുപറ്റിയതും നല്ലതുമായ പാവകളെ പലയിടത്തായി കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. ഒരു ദ്വീപ് മുഴുവൻ പാവകൾ.

ADVERTISEMENT

സോചിമിൽ‌കോയ്ക്കും മെക്സിക്കോ സിറ്റിക്കും ഇടയിലുള്ള ടെഷുയിൽ തടാകത്തിലാണ് ഡോൾസ് ദ്വീപ് എന്ന ഈ പാവകളുടെ ദ്വീപ് സ്ഥിതിചെയ്യുന്നത്. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനായി ഹിസ്പാനിക് കാലഘട്ടത്തിൽ നിർമിച്ച ചൈനാംപാസ് എന്ന കൃത്രിമ ദ്വീപുകളിൽ ഒന്നായിരുന്നു ഇത്. ഈ ദ്വീപുകൾ തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നിൽക്കുന്നതിനാൽ  "ഫ്ലോട്ടിങ് ഗാർഡൻസ്" എന്നും  വിളിക്കപ്പെടുന്നു. കാലക്രമേണേ തടാകം ചുരുങ്ങാൻ തുടങ്ങിയപ്പോൾ ദ്വീപ് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

പാവകളുടെ ദ്വീപ് പിറവിയെടുത്തത് ഇങ്ങനെ

ADVERTISEMENT

ഈ പാവകളുടെ ചരിത്രം 1950 കളിൽ നടന്ന ഒരു ദുരന്തത്തിന്റെ ഫലമാണ്. പഴങ്ങളും പച്ചക്കറികളും വളർത്തുന്നതിനായി ജൂലിയൻ സാന്റാന ബാരേര എന്നയാൾ ദ്വീപിൽ ഒറ്റയ്ക്ക് താമസം തുടങ്ങി. ഒരു ദിവസം അദ്ദേഹം ദ്വീപിൽ നടക്കുന്നതിനിടെ, മുങ്ങിമരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആ കാഴ്ചയിൽ അസ്വസ്ഥനായ അദ്ദേഹം മരിച്ച കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന പാവയെടുത്ത് മരത്തിൽ തൂക്കിയിട്ടു. ഈ പ്രതീകാത്മക രീതീ  ദ്വീപിലെ ദുഷ്ടശക്തികളെ അകറ്റുന്നതിനും ചെറിയ കുട്ടിക്ക് സമാധാനം കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാലക്രമേണ, ദുരന്തത്തിന്റെ ഓർമയിൽ ഉപേക്ഷിക്കപ്പെട്ടതോ ഒഴുകി വരുന്നതോ ആയ പാവകളെ ശേഖരിച്ച് ഇത്തരത്തിൽ മരങ്ങളിൽ കെട്ടിത്തൂക്കാൻ തുടങ്ങി. 80 വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി മരിച്ച അതേ സ്ഥലത്തു തന്നെ  ഈ മനുഷ്യനും മുങ്ങിമരിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നൂറുകണക്കിന് പാവകളെയാണ് ഇങ്ങനെ കെട്ടിത്തൂക്കിയിട്ടത്. ഇൗ ദ്വീപ് പിന്നീട് വിനോദ സഞ്ചാര കേന്ദ്രമായി മാറി.

ചില പ്രാദേശിക ഐതിഹ്യങ്ങൾ പറയുന്നത് രാത്രിയിൽ പാവകൾക്ക് ജീവൻ വയ്ക്കുമെന്നും പാവകളുടെ സ്ഥാനം മാറുമെന്നും രാത്രിയിൽ പേടിപ്പിക്കുന്ന ശബ്ദങ്ങൾ കേൾക്കുമെന്നും ഒക്കെയാണ്. ഇവിടെ എത്തിയ ചില വിനോദസഞ്ചാരികളും ഇതൊക്കെ ശരിയാണെന്ന് അവകാശപ്പെടുന്നുണ്ട്. അത് എന്തുതന്നെയായാലും ഈ പാവകളുടെ ദ്വീപ്  സാഹസികരായ സഞ്ചാരികളുടെ ഇഷ്ടയിടമാണ്.

ADVERTISEMENT

English Summary: The Island of the Dolls 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT