തെക്കൻ ടസ്കാനിയിലെ വാൽ ഡി ഓർസിയയ്ക്കും മൗണ്ട് അമിയാറ്റയ്ക്കും ഇടയിലുള്ള കാസ്റ്റിഗ്ലിയോൺ ഡി ഓർസിയ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ് ബാഗ്നി സാൻ ഫിലിപ്പോ. സഞ്ചാരികള്‍ക്ക് ഇറങ്ങി കുളിക്കാനാവുന്ന നിരവധി പ്രകൃതിദത്ത ചുടു നീരുറവകള്‍ ഇവിടെയുണ്ട്. പ്രധാന കാഴ്ച 'വെള്ള തിമിംഗലം' എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കൻ ടസ്കാനിയിലെ വാൽ ഡി ഓർസിയയ്ക്കും മൗണ്ട് അമിയാറ്റയ്ക്കും ഇടയിലുള്ള കാസ്റ്റിഗ്ലിയോൺ ഡി ഓർസിയ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ് ബാഗ്നി സാൻ ഫിലിപ്പോ. സഞ്ചാരികള്‍ക്ക് ഇറങ്ങി കുളിക്കാനാവുന്ന നിരവധി പ്രകൃതിദത്ത ചുടു നീരുറവകള്‍ ഇവിടെയുണ്ട്. പ്രധാന കാഴ്ച 'വെള്ള തിമിംഗലം' എന്ന് വിളിക്കപ്പെടുന്ന ലാ ബലേന ബിയാങ്ക ആണ്. തിമിംഗലത്തിന്‍റെ വായയുമായി സാമ്യമുള്ളതും തൂവെള്ള നിറത്തിലുള്ള ചുണ്ണാമ്പുകല്ലു കൊണ്ട് രൂപപ്പെട്ടതുമായ വലിയ ഒരു ഘടനയാണ് ഇത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന ഒരു കാഴ്ച കൂടിയാണ് ഈ വലിയ ശില.

അമിയാറ്റ പർവതത്തിനടുത്തുള്ള സിയീന പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബാഗ്നി സാൻ ഫിലിപ്പോ ഇറ്റലിയിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ്. മാർപ്പാപ്പയുടെ ആരോപണത്തിൽ നിന്ന് രക്ഷപ്പെടാനായി ഈ പ്രദേശങ്ങളിൽ അഭയം തേടിയ ഫ്ലോറന്റൈൻ കുലീനനായ ഫിലിപ്പോ ബെനിസിയിൽ നിന്നാണ് ഈ സ്ഥലത്തിന് ആ ഈ പേര് ലഭിച്ചത്.

By Fabio Michele Capelli/shutterstock
ADVERTISEMENT

ഫോസോ ബിയാൻ‌കോ നദിക്കരയിൽ 500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. സൾഫറും കാർബണേറ്റുകളും കൊണ്ട് സമ്പന്നമാണ് ഇവിടെയുള്ള ജലാശയങ്ങള്‍. ഇവയിലെ ജലം താഴേക്ക് ഒഴുകുന്ന സമയത്ത് അവിടവിടെയായി ചുണ്ണാമ്പുകല്ല്‌ നിക്ഷേപങ്ങള്‍ ഉണ്ടാവുകയും ഇവ വിചിത്രാകൃതികള്‍ കൈവരിക്കുകയും ചെയ്യുന്നു. 

വെള്ളത്തിലിറങ്ങാനും നീരാടാനും സാൻ ഫിലിപ്പോയിലെയിലെ ഏറ്റവും പ്രശസ്തമായ ഒരു സ്ഥലമാണ് ലാ ബലേന ബിയാങ്ക. ഏകദേശം 118. F താപനിലയുള്ള വെള്ളമാണ് ഈ പ്രദേശത്തുള്ളത്. ഏത് സീസണിലും ഇവയിലിറങ്ങി കുളിക്കാം.

ADVERTISEMENT

എത്രുസ്കാന്‍, റോമന്‍ കാലഘട്ടങ്ങളില്‍ത്തന്നെ ഈ ചൂടു നീരുറവകള്‍ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈ ജലത്തിന് മുറിവ് ഉണക്കാനും രോഗശാന്തിക്കും കഴിവുണ്ട് എന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. ഇന്നും ഇങ്ങനെ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. 

By Ana del Castillo/shutterstock

വെള്ള തിമിംഗലം പോലെതന്നെ കൗതുകമുണര്‍ത്തുന്ന മറ്റൊരു കാഴ്ചയാണ് സാൻ ഫിലിപ്പോയ്ക്കും പിയട്രിനേരി പ്രദേശത്തിനും ഇടയിലുള്ള പ്രദേശത്ത് ഒരു പാറയ്ക്കുള്ളിലായി നിര്‍മിച്ചിട്ടുള്ള  പള്ളി. റോഡിൽ നിന്ന് അൽപ്പം അകലെയായി നിര്‍മ്മിച്ചിട്ടുള്ള ഈ പള്ളിയുടെ ചുറ്റും ഒരു തരം നിഗൂഢമായ അന്തരീക്ഷമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു.

ADVERTISEMENT

ഈ പ്രദേശത്ത് കൂടി നടക്കുക എന്നതും മനോഹരമായ അനുഭവമാണ്‌. മരങ്ങളും പക്ഷികളുടെ നാദവുമെല്ലാം നിറഞ്ഞ മനോഹരമായ നടപ്പാതകള്‍ ഈ പ്രദേശത്തുണ്ട്. കൂടാതെ, ഇവിടെ തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റസ്റ്റോറൻറ്, ഹോട്ടൽ, സ്പാ, നീന്തൽക്കുളം, ഹൈഡ്രോ -മസാജ് വെള്ളച്ചാട്ടം എന്നിവയുള്ള ലെ ടെർമെ ഡി സാൻ ഫിലിപ്പോ റിസോര്‍ട്ടും ഈ പരിസരത്തുണ്ട്. 

English Summary: The White Whale, San Filippo's Waterfall Thermal Bath