സിംഗപ്പൂരില്‍ നിന്നുള്ള യാത്രാ ഓര്‍മകള്‍ പങ്കുവച്ച് ദിവ്യാ ഉണ്ണി
കോവിഡ് മൂലം എല്ലാവരും വീട്ടിലിരിക്കുകയാണ് ഇപ്പോള്‍. മുന്‍പത്തെ കൊറോണ തരംഗ സമയത്ത് പ്രൈവറ്റ് ജെറ്റുകളിലും മറ്റും പല സെലിബ്രിറ്റികളും യാത്ര ചെയ്തിരുന്നു. എന്നാല്‍ ഇന്നാകട്ടെ, കൂടുതല്‍ അപകടകാരിയായ വൈറസിന്‍റെ അപകടസാധ്യത കണക്കിലെടുത്ത് എല്ലാവരും വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങിയിരിക്കുകയാണ്. പലരും പണ്ട്

കോവിഡ് മൂലം എല്ലാവരും വീട്ടിലിരിക്കുകയാണ് ഇപ്പോള്‍. മുന്‍പത്തെ കൊറോണ തരംഗ സമയത്ത് പ്രൈവറ്റ് ജെറ്റുകളിലും മറ്റും പല സെലിബ്രിറ്റികളും യാത്ര ചെയ്തിരുന്നു. എന്നാല്‍ ഇന്നാകട്ടെ, കൂടുതല്‍ അപകടകാരിയായ വൈറസിന്‍റെ അപകടസാധ്യത കണക്കിലെടുത്ത് എല്ലാവരും വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങിയിരിക്കുകയാണ്. പലരും പണ്ട് നടത്തിയ യാത്രകളുടെ ഓര്‍മകള്‍ പങ്കിടുകയും വരാന്‍ പോകുന്ന കാലത്ത് ഇനിയും പഴയ പോലെ യാത്രകള്‍ സാധ്യമാകുമോ എന്ന് ആശങ്കപ്പെടുകയുമാണ്.
കൊറോണയ്ക്ക് മുമ്പ് 2019- ല്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ഓര്‍മച്ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുന്‍കാല മലയാള നായികയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി. ''ലോകം എത്ര അദ്ഭുതകരമാണെന്ന് ഞാന്‍ ചിന്തിക്കുകയാണ്'' ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ നടി കുറിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പമായിരുന്നു ദിവ്യാ ഉണ്ണിയുടെ സിംഗപ്പൂർ യാത്ര. സിംഗപ്പൂർ ജുറോങ് ബേർഡ് പാർക്കിൽ നിന്നും മെര്‍ലിയോ പാര്‍ക്കില്‍ നിന്നും മൃഗശാലയില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാം.
കോവിഡ് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സിംഗപ്പൂര്‍ ഇപ്പോള്‍. റെസ്റ്റോറന്റുകളിൽ ഇൻഡോർ ഡൈനിങ് നിരോധിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം ഇപ്പോള്‍ ഏകദേശം സ്ഥിരമായിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് സ്ഥിരസ്ഥിതിയായിരിക്കും. ഒരു വർഷം മുമ്പ് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നടപടികൾ വീണ്ടും അതേപടി നടപ്പാക്കിയിട്ടുണ്ട്.
സിംഗപ്പൂരില്‍ മെയ് 14 ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ നിയന്ത്രണങ്ങൾ ജൂൺ 13 വരെ ഒരു മാസത്തേക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, സിംഗപ്പൂരും ഹോങ്കോങ്ങും ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന വിമാന യാത്രാ ബബിൾ ക്രമീകരണത്തിന്‍റെ ആരംഭ തീയതി വീണ്ടും മാറ്റിയതായി ഇരു നഗരങ്ങളും തിങ്കളാഴ്ച പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്ന ട്രാവല്‍ ബബിള്‍ മെയ് 26 ന് ആരംഭിക്കാനായിരുന്നു ഏറ്റവും അവസാനം പദ്ധതിയിട്ടിരുന്നത്.
English Summary: Celebrity Travel Experience by Divya Unni