കടലിനടിയില്‍ മത്സ്യകന്യകയെ പോലെ നീന്തിത്തുടിച്ച് ബോളിവുഡ് നടി
കടലിനടിയില്‍ ഇഷ്ടം പോലെ നീന്തിത്തുടിച്ചു നടന്നിരുന്ന ദിനങ്ങളിലേക്ക് ആരാധകരെ വീണ്ടും കൂട്ടിക്കൊണ്ടു പോകുകയാണ് ബോളിവുഡ് നടി കിയാറ അദ്വാനി. മുന്‍പ് നടത്തിയ മാലദ്വീപ് യാത്രയുടെ സമയത്ത് എടുത്ത ചിത്രം കിയാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കുറച്ചു നാളുകളായി കൊറോണ വൈറസുമായി ബന്ധപ്പെട്ട അവബോധം

കടലിനടിയില്‍ ഇഷ്ടം പോലെ നീന്തിത്തുടിച്ചു നടന്നിരുന്ന ദിനങ്ങളിലേക്ക് ആരാധകരെ വീണ്ടും കൂട്ടിക്കൊണ്ടു പോകുകയാണ് ബോളിവുഡ് നടി കിയാറ അദ്വാനി. മുന്‍പ് നടത്തിയ മാലദ്വീപ് യാത്രയുടെ സമയത്ത് എടുത്ത ചിത്രം കിയാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കുറച്ചു നാളുകളായി കൊറോണ വൈറസുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിനായുള്ള പോസ്റ്റുകളായിരുന്നു കിയാറ പങ്കുവച്ചു കൊണ്ടിരുന്നത്.
ഒരു മത്സ്യകന്യകയെ പോലെ സമുദ്രത്തിന്‍റെ ആഴത്തിൽ കുറുകെ നീന്തുന്ന കിയാറയെ ചിത്രത്തില്‍ കാണാം. ''തിരകളെ തടയാനാവില്ല, പക്ഷേ, നിങ്ങള്‍ക്ക് നീന്താന്‍ പഠിക്കാം'', ത്രോബാക്ക് ചിത്രത്തിനൊപ്പം കിയാറ കുറിക്കുന്നു. ഫ്ലൂറസെന്‍റ് പച്ച നിറത്തിലുള്ള ബിക്കിനിയാണ് കിയാറ ധരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കിയാറയുടെ മാലദ്വീപ് യാത്ര. ഒപ്പം ബോയ്ഫ്രണ്ട് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഉണ്ടായിരുന്നു. ഈ വെക്കേഷന്‍ സമയത്ത് എടുത്ത മനോഹരമായ നിരവധി ചിത്രങ്ങള്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയയില്‍ കാണാം.
ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്ന ടൂറിസ്റ്റ് കേന്ദ്രമായിരുന്നു മാലദ്വീപ്. എന്നാല്‍, കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണ വിലക്ക് ഏര്‍പ്പെടുത്തുന്നതായി മാലദ്വീപ് ഇമിഗ്രേഷൻ വകുപ്പ് രണ്ടാഴ്ച മുന്നേ അറിയിച്ചിരുന്നു. ജനവാസമുള്ള ദ്വീപുകളിൽ ഇന്ത്യക്കാർക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയായിരുന്നു പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്.
സാധുവായ വർക്ക് പെർമിറ്റുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെ, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗത്തിലുമുള്ള വീസ ഉടമകള്‍ക്കുമുള്ള യാത്രാ നിരോധനം മെയ് 13 മുതലാണ് നിലവില്‍ വന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിസ ഉടമകൾക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ആളുകൾക്കും ഈ നിരോധനം ഇപ്പോള്‍ ബാധകമാണ്.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് തലസ്ഥാന നഗരമായ മാലി ഒഴികെയുള്ള സ്ഥലങ്ങളില്‍, നെഗറ്റീവ് കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പ്രവേശിക്കാം. യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ 10 ദിവസത്തെ ക്വാറന്റീന്‍ ഉണ്ട്.
കോവിഡ് മൂലം മാലദ്വീപിന്‍റെ ചില ഭാഗങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, പള്ളികളിലെ പ്രാർത്ഥനകളും തൽക്കാലം നിർത്തിവച്ചിട്ടുണ്ട്. റെസ്റ്റോറൻറുകളിൽ പോയി ഭക്ഷണം കഴിക്കാന്‍ പറ്റില്ല, ടേക്ക് എവേ, ഡെലിവറി സംവിധാനങ്ങള്‍ ലഭ്യമാണ്. സർവകലാശാലകളിലെ ക്ലാസുകളുംം നിർത്തിവച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
English Summary: Actress Kiara Advani's Beautiful Pictures from Maldives