ഇത് വിചിത്ര കാഴ്ച; ചുവപ്പന്‍ പാറക്കെട്ടുകള്‍ക്കിടയിലെ നീല നിറത്തിലുള്ള തടാകങ്ങൾ!
യൂട്ടായിലെ മോവാബിനടുത്ത്, ആർച്ചസ് നാഷണൽ പാർക്കിന് സമീപം സ്റ്റേറ്റ് റൂട്ട് 279- ലൂടെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇലക്ട്രിക് നീല നിറത്തിലുള്ള ജലാശയങ്ങള്‍. ചുവപ്പ് നിറമുള്ള പാറകള്‍ നിറഞ്ഞ പ്രദേശത്ത് കാണുന്ന നീലക്കുളങ്ങള്‍ കാണുമ്പോള്‍ ഇത് സ്വപ്നമാണോ എന്ന് തോന്നിപ്പോകും! ഇതാണ്

യൂട്ടായിലെ മോവാബിനടുത്ത്, ആർച്ചസ് നാഷണൽ പാർക്കിന് സമീപം സ്റ്റേറ്റ് റൂട്ട് 279- ലൂടെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇലക്ട്രിക് നീല നിറത്തിലുള്ള ജലാശയങ്ങള്‍. ചുവപ്പ് നിറമുള്ള പാറകള്‍ നിറഞ്ഞ പ്രദേശത്ത് കാണുന്ന നീലക്കുളങ്ങള്‍ കാണുമ്പോള്‍ ഇത് സ്വപ്നമാണോ എന്ന് തോന്നിപ്പോകും! ഇതാണ് യൂട്ടായിലെ വിചിത്രമായ പൊട്ടാഷ് കുളങ്ങള്‍.
കണ്ണഞ്ചിപ്പിക്കുന്ന ഈ നീലക്കുളങ്ങളുടെ ഭംഗിയെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി സഞ്ചാരികള്‍ ഈ പ്രദേശത്ത് എത്താറുണ്ട്. വേനല്‍ക്കാലത്താണ് ഈ കാഴ്ച ഏറ്റവും മനോഹരമാകുന്നത്. സ്റ്റേറ്റ് ഹൈവേ 279 ന് പൊട്ടാഷ് റോഡ് എന്നും പേരുവന്നത് അതുമൂലമാണ്.
കൊളറാഡോ നദിക്കരയില്‍ മണൽക്കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ പാത ഡ്രൈവിങ്ങിനു പറ്റിയതാണ്. ഏകദേശം രണ്ടു മണിക്കൂര്‍ കാണാന്‍ മാത്രമുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. കൂടാതെ, ക്യാമ്പിംഗിനും ബൈക്കിംഗിനും ജനപ്രിയമായ ഡെഡ് ഹോഴ്സ് പോയിന്റ് സ്റ്റേറ്റ് പാർക്ക്, കാന്യൺലാൻഡ്സ് നാഷണൽ പാർക്ക് എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്.
സാധാരണയായി, വളങ്ങളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തമായ പൊട്ടാഷ് ശേഖരിക്കുന്നതിനായി ഉണ്ടാക്കിയ മനുഷ്യനിർമിതമായ കുളങ്ങളാണിവ. ഉപരിതലത്തിൽ നിന്ന് 3,900 അടി (1,200 മീറ്റർ) താഴെ സ്ഥിതിചെയ്യുന്ന പൊട്ടാഷ് അയിരു നിക്ഷേപത്തിലേക്ക്, തൊഴിലാളികൾ കൊളറാഡോ നദിയിലെ വെള്ളം പമ്പ് ചെയ്യുന്നു. പൊട്ടാഷ് ഈ വെള്ളത്തില്‍ അലിയുമ്പോള്‍ അവ ഭൂമിയുടെ ഉപരിതലത്തിലുള്ള ഈ കുളങ്ങളിലേക്ക് പമ്പ് ചെയ്തു നിറയ്ക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം, വെയിലേറ്റു കുളത്തിലെ ജലം ബാഷ്പീകരിക്കപ്പെടുമ്പോള്‍ പൊട്ടാഷ് പരലുകള്‍ അവശേഷിക്കും. പെട്ടെന്ന് ചൂട് ആഗിരണം ചെയ്യാനായി കുളത്തിലെ വെള്ളത്തില്‍ നീലനിറം കലക്കും. ഇതാണ് ഈ ജലാശയങ്ങളുടെ മനോഹരമായ നീലനിറത്തിനു കാരണം. ബാഷ്പീകരണം പൂര്‍ത്തിയായി പൊട്ടാഷ് പരലുകള്‍ കിട്ടാന്‍ ഏകദേശം 300 ദിവസമെടുക്കും.
ആഗോള ഉൽപാദനത്തിന്‍റെ ഏകദേശം രണ്ട് ശതമാനത്തോളം പൊട്ടാഷ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നു. അമേരിക്ക ഉൽപാദിപ്പിക്കുന്ന പൊട്ടാഷിന്‍റെ 85 ശതമാനവും വളം വ്യവസായത്തിലാണ് ഉപയോഗിക്കുന്നത്. യുഎസ് പൊട്ടാഷിന്‍റെ 60 ശതമാനവും മോവാബ് ഖനിയിൽ ഉൽപാദിപ്പിക്കുന്ന മ്യൂറിയേറ്റ് വിഭാഗത്തില്‍പ്പെടുന്ന പൊട്ടാഷാണ്. യു എസില്‍ ന്യൂ മെക്സിക്കോയിലും യൂട്ടയിലുമായി ആകെ മൂന്ന് പൊട്ടാഷ് ഖനികൾ പ്രവർത്തിക്കുന്നുണ്ട്.
ഈ കുളങ്ങള്‍ മൂലം ചുറ്റുമുള്ള ജനവാസപ്രദേശങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവുന്നില്ലെന്നും പാരിസ്ഥിതിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. ഇൻട്രെപിഡ് പൊട്ടാഷ് എന്ന കമ്പനിയാണ് ഈ പ്രദേശത്തെ പൊട്ടാഷ് ഖനനം നടത്തുന്നത്. പൊട്ടാഷ് കുളങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തെ ജലത്തിന്‍റെ ഗുണനിലവാരം വർഷത്തിൽ നാല് തവണ പരിശോധിക്കാറുണ്ട്. പ്രതിദിനം 700 മുതൽ 1,000 ടൺ വരെ പൊട്ടാഷ് ആണ് ഈ പ്രദേശത്ത് ഉത്പാദിപ്പിക്കുന്നത്.
English Summary: Potash Evaporation Ponds in Utah