മാലദ്വീപിൽ മലയാളി സ്വന്തമാക്കിയത് ഉഗ്രൻ ദ്വീപ്, ഒരു യാത്ര പോയാലോ..!
ചിലപ്പോൾ ചിലർ വലിയ സ്വപ്നം കാണും. അതുപോലെ അതു സംഭവിക്കുകയും ചെയ്യും. 25 വർഷം മുൻപു ഗൾഫാർ മുഹമ്മലിയെന്ന മനുഷ്യൻ കണ്ട സ്വപ്നമാണ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ നീലിമയ്ക്കു നടുവിൽ ഇപ്പോൾ ഒരു വജ്രംപോലെ തിളങ്ങുന്നത്. ഒരു മലയാളിയുടെ ഏറ്റവും വലിയ ടൂറിസം സംരഭങ്ങളിലൊന്ന്. സ്വന്തമായൊരു ദ്വീപ്. അതും ലോക ടൂറിസം
ചിലപ്പോൾ ചിലർ വലിയ സ്വപ്നം കാണും. അതുപോലെ അതു സംഭവിക്കുകയും ചെയ്യും. 25 വർഷം മുൻപു ഗൾഫാർ മുഹമ്മലിയെന്ന മനുഷ്യൻ കണ്ട സ്വപ്നമാണ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ നീലിമയ്ക്കു നടുവിൽ ഇപ്പോൾ ഒരു വജ്രംപോലെ തിളങ്ങുന്നത്. ഒരു മലയാളിയുടെ ഏറ്റവും വലിയ ടൂറിസം സംരഭങ്ങളിലൊന്ന്. സ്വന്തമായൊരു ദ്വീപ്. അതും ലോക ടൂറിസം
ചിലപ്പോൾ ചിലർ വലിയ സ്വപ്നം കാണും. അതുപോലെ അതു സംഭവിക്കുകയും ചെയ്യും. 25 വർഷം മുൻപു ഗൾഫാർ മുഹമ്മലിയെന്ന മനുഷ്യൻ കണ്ട സ്വപ്നമാണ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ നീലിമയ്ക്കു നടുവിൽ ഇപ്പോൾ ഒരു വജ്രംപോലെ തിളങ്ങുന്നത്. ഒരു മലയാളിയുടെ ഏറ്റവും വലിയ ടൂറിസം സംരഭങ്ങളിലൊന്ന്. സ്വന്തമായൊരു ദ്വീപ്. അതും ലോക ടൂറിസം
ചിലപ്പോൾ ചിലർ വലിയ സ്വപ്നം കാണും. അതുപോലെ അതു സംഭവിക്കുകയും ചെയ്യും. 25 വർഷം മുൻപു ഗൾഫാർ മുഹമ്മലിയെന്ന മനുഷ്യൻ കണ്ട സ്വപ്നമാണ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ നീലിമയ്ക്കു നടുവിൽ ഇപ്പോൾ ഒരു വജ്രംപോലെ തിളങ്ങുന്നത്. ഒരു മലയാളിയുടെ ഏറ്റവും വലിയ ടൂറിസം സംരഭങ്ങളിലൊന്ന്. സ്വന്തമായൊരു ദ്വീപ്. അതും ലോക ടൂറിസം ഭൂപടത്തിലെ സുവർണമുദ്രയായ മാലദ്വീപിൽ.
മാലദ്വീപിലെ കാഫു നോർത്ത് അറ്റോളിൽ എംഫാർ ഗ്രൂപ്പു തുറന്ന കുഡ വില്ലിങ്ക്ഗിലി എന്ന റിസോർട്ട് മാലയിലെ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ മുൻനിരയിലാണ്. കേരളത്തിന് അധികം ദൂരെയല്ലാത്തൊരു സ്ഥലത്തേക്കു യാത്ര പോകാൻ തീരുമാനിച്ചപ്പോഴാണ് 25 വർഷം മുൻപ് എംഫാർ ഗ്രൂപ്പ് ചെയർമാൻ പി.മുഹമ്മദാലി ഒരിക്കൽ മാലദ്വീപിലേക്കു പോയത്. അതൊരു അടുപ്പത്തിന്റ തുടക്കമായിരുന്നു. പഞ്ചാരമണലും നീലയിൽനിന്നു നീലയിലേക്കു മാറി മാറി വരുന്ന വെള്ളത്തിന്റെ ഭംഗിയും അടിത്തട്ടത്തിൽ ആയിരമായിരം നിറങ്ങളുമായി കാത്തുനിൽക്കുന്ന മത്സ്യങ്ങളും പവിഴപ്പുറ്റുകളും മുഹമ്മദാലിയെ വീണ്ടും വീണ്ടും അങ്ങോട്ടേക്കു ക്ഷണിച്ചു. അത്തരമൊരു അടുപ്പത്തിൽനിന്നാണ് അവിടെയൊരു റിസോർട്ട് എന്ന സ്വപ്നത്തിലേക്കു നീന്തിത്തുടങ്ങിയത്.
മാലദ്വീപിലെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നായി കുഡ വില്ലിങ്ക്ഗിലി മാറുമ്പോൾ അതിനു പുറകിലുള്ളതു ബിസിനസ് മാത്രമല്ല, സ്വപ്നം കൂടിയാണ്. കടലും ലഗൂണുകളും കരയും ചേർന്നുള്ള 200 ഏക്കർ സ്ഥലമാണു കുഡ വില്ലിങ്ക്ഗിലിക്കുള്ളത്. 40 ഏക്കറാണു കര. 140 ഏക്കർ കടലും ലഗൂണുമായി ഈ റിസോർട്ടിലുണ്ട്. കടൽ അകത്തേക്കു കയറിക്കിടക്കുന്ന ലഗൂണുകളാണു മാലദ്വീപിന്റെ സൗന്ദര്യം. ഇത്തരം ലഗൂണുകളാണു പഞ്ചാര മണൽത്തരികളും വർണമത്സ്യങ്ങളും ദ്വീപിനു സമ്മാനിക്കുന്നത്. കിലോമീറ്ററുകളോളം കായൽപോലെ ഓളം മാത്രമായി കിടക്കുന്ന കടലും തീരവും ഈ റിസോർട്ടിനുണ്ട്. പല രാത്രികളിലും കടൽ അടുത്തേക്കു കയറി വരുന്നതു കാണാം.
ലോകത്തിലെ ഏറ്റവും മികച്ച സർഫിങ് കേന്ദ്രങ്ങളിലൊന്നിനടുത്താണിത്. ഒരു വശത്തു വൻ തിരയടിക്കുന്ന കടൽ. മറുവശത്ത് ശാന്തമായ ഇളം നീലക്കടൽ. ഇതിനു നടുവിലാണ് ഈ റിസോർട്ട്. സർഫിങ്ങിനു വേണ്ടത് അലറുന്ന കടലാണ്. കുഡയുടെ ബോട്ട് ജെട്ടിയിൽനിന്നാൽ അലറുന്ന കടലും ശാന്തമായ കടലും ഇരുവശത്തുമായി കാണാം. എങ്ങനെയാണു കടൽ ഇത്ര പെട്ടെന്നു ശാന്തമാകുന്നതെന്ന് അദ്ഭുതം തോന്നും. കുഡയെ ഏറ്റവും മികച്ച സർഫിങ് കേന്ദ്രങ്ങളിലൊന്നാക്കുന്നതും ഇതാണ്.
ഈ റിസോർട്ടിൽ 56 ബീച്ച് വില്ലകളുണ്ട്. കുടുസുമുറി വില്ലകളല്ല. എല്ലാം വിശാലമായ രാജകീയ വില്ലകൾ. കടലിലെ പഞ്ചാര മണലിലേക്കു തുറക്കുന്ന വാതിലുകളുള്ള വീടുകൾ. ചിലതു രണ്ടു നിലയിലുള്ളതാണ്. മണലിലൂടെ കടൽ നിങ്ങളുടെ വീട് അന്വേഷിച്ചുവരുന്ന ഭംഗി. മുറിയിലിരുന്നു നോക്കിയാൽ ഇളം നീല നിറത്തിൽ ചുറ്റും കടൽ. നിറയെ കണ്ടൽ ചെടികളും മാലദ്വീപിലെ തീരദേശ വള്ളികളും പൂക്കളും നിറഞ്ഞതാണ് ഓരോ വഴിയും. വീടുകൾക്കിടയിലൂടെ നടക്കുമ്പോൾ തിരച്ചറിയുന്നതു ദ്വീപിന്റെ ഗ്രാമീണ ഭംഗിതന്നെയാണ്. ഇവിടെ തുടങ്ങിയതു മരങ്ങൾ നട്ടുകൊണ്ടാണ്. സിംഗപ്പൂരിലെ അർബൻ(URBN) എന്ന പ്രശസ്തമായ എന്ന ആർകിടെക്ചർ സ്ഥാപനമാണു കുഡ രൂപകൽപന ചെയ്തത്. മാലദ്വീപ് ആർകിടെക്ചറിൽ രാജാവായ ഹാൻസ് ഹെൻട്രിയുടെ മനസിൽ വിരിഞ്ഞതാണ് ഈ റിസോർട്ട്. മാലദ്വീപിന്റെ സംസ്ക്കാരം പ്രതിഫലിക്കുന്ന രാജകീയ ഇടംകൂടിയാണിത്.
വെള്ളത്തിനു മുകളിൽ ഉയർത്തി നിർത്തിയ 36 വാട്ടർ വില്ലകളുണ്ട്. പൂർണമായും മരത്തടിയിൽ നിർമിച്ചെടുത്തവ. ഈ വില്ലകൾക്കു മുന്നിലുള്ള പാലം മാത്രം ആയിരം മീറ്ററിലേറെവരും. ഇവിടെ താമസിക്കുന്നവർക്കു വെള്ളത്തിനു നടുവിലുള്ള മരപ്പാലത്തിലൂടെ പ്രഭാത സവാരി നടത്താം. പാലത്തിലൂടെ നടന്നു നടന്നു പോകുമ്പോൾ ഒരു ഇലത്തണ്ടിന്റെ ഇരുവശത്തെയും ഇലകളെപ്പോലെ വില്ലകൾ. ഈ വില്ലകളിൽനിന്നു കടലിലേക്കിങ്ങാം. ഓരോ വില്ലയ്ക്കും സ്വന്തമായി കടലുള്ളതുപോലെ. വില്ലകളിൽ സ്വിമ്മിങ് പൂളുമുണ്ട്. അതീവ സ്വകാര്യതയോടെയാണ് ഓരോ വില്ലയും ഡിസൈൻ ചെയ്തിരിക്കുന്നത്.പാലത്തിൽനിന്നു താഴേക്കു നോക്കിയിരുന്നാൽ വർണ മത്സ്യങ്ങൾ മിന്നിമറയുന്നതു കാണാം. മൂന്നുവശത്തും അതിരില്ലാത്ത നീലക്കടൽ മാത്രം. തിരകളുടെ ഗർജ്ജനമുള്ള കടലല്ല, തഴുകുന്ന തിരകളുള്ള കടൽ.
ഏതു മുറിയെടുത്താലും ലക്ഷ്വറിയുടെ തിളക്കമുണ്ട്. വിശാലമായ കിങ് സൈസ് കിടക്കകളും മനോഹരമായ കാർപറ്റുകളും ലളിതമായ ഫർണിച്ചറും കുഡയെ സ്വന്തം വീടുപോലെ പ്രിയപ്പെട്ടതാക്കും. മുറുകളിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾപോലും കടലിന്റെ നിറങ്ങളുമായി ചേർന്നു പോകുന്നവയാണ്. ക്ലാസ് എന്ന വാക്കുകൊണ്ടുമാത്രമേ മുറികളെ വിളിക്കാനാകൂ. യോഗ ചെയ്യാനായി മാത്രം ഇവിടെയൊരു സങ്കേതമുണ്ട്. തിരയുടെ ശബ്ദവും കാറ്റും മാത്രം കേട്ടു യോഗ ചെയ്യാനുള്ള സൗകര്യം. അതിമനോഹരമായ ജിം സമുച്ചയവും ഇതിനടുത്താണ്. ഇവയോടു ചേർന്നു റസ്റ്ററന്റുകളും.
സ്പായ്ക്കു വേണ്ടി മാത്രമൊരു സമുച്ചയമുണ്ട്. അതൊരു കുഞ്ഞി ദ്വീപാണ്. കടൽപാലത്തിലൂടെ നടന്നു ചെന്നാൽ എത്തുന്നതു സ്പാ മാത്രമുള്ള ഈ ദ്വീപിലേക്കാണ്. താഴെ കടലിന്റെ നീലിമയിലേക്കു നോക്കി തിരയുടെ ശബ്ദം കേട്ടു കിടന്ന് വിവിധ തരം സ്പാകളുടെ തലോടൽ അനുഭവിച്ചറിയാം. ഈ സ്പാ പച്ചക്കാടിനു നടുവിലാണ്. പ്രകൃതിയെ തിരിച്ചു പിടിച്ചുകൊണ്ടുള്ളതാണു കുഡയിലെ ഓരോ നിർമാണവും. ഒരു ദിവസം മുഴുവൻ ചെലവഴിക്കാവുന്ന സ്പാകളുണ്ട്. സ്പായുടെ ഒരു വശത്ത് അലറുന്ന കടലാണ്.
പലയിടത്തായി ഏഴു റസ്റ്ററന്റുകളുണ്ട്്. പല തരത്തിലുള്ള വിഭവങ്ങൾ. കടലിലെ മണലിലിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ. രാവും പകലും അവ കാത്തിരിക്കുന്നു. പൂൾ സൈഡ് റസ്റ്ററന്റ് മുതൽ ബീച്ച് റസ്റ്റന്റ്‌വരെ ഇവിടെയുണ്ട്.മിക്ക രാജ്യങ്ങളിൽനിന്നുമുള്ള വിഭവത്തിനായി പ്രത്യേക പാചക വിദഗ്ധർ. ലോകത്തിന്റെ പല ഭാഗത്തെയും പ്രമുഖ ഹോട്ടലുകളിൽനിന്നെത്തിവരാണിവർ. എല്ലാം ഓപ്പൺ കിച്ചണുകൾ.
മാലദ്വീപിലെ ഏറ്റവും വലിയ സ്വിമ്മിങ് പൂൾ ഇവിടെയാണ്. ചന്ദ്രനുദിച്ചു നിൽക്കുമ്പോഴും പൂളിന്റെ സുഖം അനുഭവിക്കുന്നവർ ഏറെയാണ്. അവിടേയും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ. ഈ ദ്വീപ് ഉറങ്ങുന്നില്ല എന്നതാണു സത്യം. ഏതു സമയവും കടൽത്തീരത്തുകൂടി നടക്കുന്നവരെ കാണാം. വീടുകളുടെ മുറ്റത്തും വരാന്തയിലുമിരുന്നു ഭക്ഷണം കഴിക്കുന്നവരെ കാണാം. പാതിരാവിലും നിലാവത്തു കടൽത്തീരത്തു മണ്ണുകൊട്ടാരങ്ങളുണ്ടാക്കുന്ന കുട്ടികളെ കാണാം.
കുടുംബങ്ങൾ, കൂട്ടായ്മകൾ, ഹണിമൂൺ, കുട്ടികൾ തുടങ്ങി പല തരത്തിലാണ് ഇവിടെയുള്ള താമസ സൗകര്യങ്ങൾ. എല്ലാ മുറികളും തുറക്കുന്നതു കടലിലേക്കാണ്. സൂര്യോദയവും അസ്തമയവും മുറ്റത്തിറങ്ങിയാൽ കാണാവുന്ന സ്ഥലങ്ങൾ. 360 ഡിഗ്രി കടൽ എന്നാണു കുഡ പറയുന്നതുതന്നെ.അതായത് ചുറ്റോടു ചുറ്റും കടൽ.
നിങ്ങളുടേതു മാത്രമായ ഒരു ദ്വീപിലൂടെ നടന്നുകൊണ്ടേയിരിക്കുക. നിങ്ങളുടേതു മാത്രമായ കടലിൽ നീന്തിക്കൊണ്ടിരിക്കുക. ആഴങ്ങളിലേക്കു കാണാവുന്ന കണ്ണാടിവെള്ളത്തിൽനിന്നു കാലിൽ വന്നുരുമ്മുന്ന മത്സ്യങ്ങളെ കാണുക. അതെല്ലാമാണു കുഡ വില്ലിങ്ക്ഗിലി സമ്മാനിക്കുന്നത്. എംഫാർ ഗ്രൂപ്പിന്റെ ഈ സംരഭത്തിലെ ആദ്യ ഘട്ട നിക്ഷേപം 1000 കോടി രൂപയാണ്. 12 ഏക്കറിൽ പുതിയൊരു ദ്വീപുകൂടി വരുന്നുണ്ട്. അവിടെ കുറച്ചുകൂടി ചെലവു കുറഞ്ഞ താമസ സൗകര്യങ്ങളുണ്ടാകും. അതിന്റെ ജോലി നടക്കുകയാണെന്നു ചെയർമാൻ പി.മുഹമ്മദാലി പറഞ്ഞു.
മാലെ എയർപോർട്ടിൽനിന്നു 30 മിനിറ്റ് ബോട്ടു യാത്ര ചെയ്താൽ ഇവിടെയെത്താം. രാജ്യാന്തര നിലവാരമുള്ള ലക്ഷ്വറി ബോട്ടുകളിലാണ് ഇവിടേക്കു കൊണ്ടുവരുന്നത്. പല മുഖമുള്ള കടലിലൂടെയുള്ള ആ യാത്രപോലും വലിയ അനുഭവമാണ്. ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്നതുതന്നെ ഒരു കാടിനു നടുവിലേക്കാണ്. പിന്നീടു വീടുകളിലേക്കു പോകുന്നതും കാട്ടിലൂടെത്തന്നെ. ഒരു നാടൻ ഗ്രാമത്തിലൂടെ നടക്കുന്നതായി തോന്നും. ഇതെല്ലാം ഇവിടെ വച്ചുപിടിപ്പിച്ചുണ്ടാക്കിയതാണ്.
റിസോർട്ടിലെ ഒരു മുറിയിൽ ഒരു യാത്രക്കാരനെപ്പോലെ താമസിക്കുകയും കടലിൽ നീന്തുകയും തീരത്തുകൂടി നടക്കുകയും മണലിൽ യോഗ ചെയ്യുകയും റസ്റ്ററന്റിന്റെ ഒരു മൂലയിരുന്നു ചായ കുടിക്കുകയും ചെയ്യുന്ന ഗൾഫാർ മുഹമ്മദാലിയെന്ന പി.മുഹമ്മദാലി എന്ന മനുഷ്യൻ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. തൃശൂരിൽ തളിക്കുളം പുലാമ്പുഴ എന്ന തീരദേശ ഗ്രാമത്തിൽനിന്നു വളർന്നൊരു മനുഷ്യൻ സ്വന്തമാക്കിയൊരു തീരത്തിന്റെ കഥകൂടിയാണിത്.
വെബ്സൈറ്റ്: kudavillingli.com
English Summary: Kuda Villingili Resort - Maldives