അവന്റെ വിയോഗം എന്നെ തളർത്തി; ഹൃദയം നുറുങ്ങുന്ന വേദനയില് നടൻ സാജൻ സൂര്യ
കോവിഡ് കാലത്ത് നഷ്ടമായ പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് സീരിയൽ നടൻ സാജൻ സൂര്യ. യാത്രകൾ പോകാനും തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനുമുള്ള ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം സങ്കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൊറോണക്കാലത്തായിരുന്നു വിധി അവനെ കൊണ്ടുപോയത്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ്
കോവിഡ് കാലത്ത് നഷ്ടമായ പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് സീരിയൽ നടൻ സാജൻ സൂര്യ. യാത്രകൾ പോകാനും തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനുമുള്ള ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം സങ്കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൊറോണക്കാലത്തായിരുന്നു വിധി അവനെ കൊണ്ടുപോയത്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ്
കോവിഡ് കാലത്ത് നഷ്ടമായ പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് സീരിയൽ നടൻ സാജൻ സൂര്യ. യാത്രകൾ പോകാനും തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനുമുള്ള ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം സങ്കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൊറോണക്കാലത്തായിരുന്നു വിധി അവനെ കൊണ്ടുപോയത്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ്
കോവിഡ് കാലത്ത് നഷ്ടമായ പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് സീരിയൽ നടൻ സാജൻ സൂര്യ. യാത്രകൾ പോകാനും തന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനുമുള്ള ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം സങ്കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൊറോണക്കാലത്തായിരുന്നു വിധി അവനെ കൊണ്ടുപോയത്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് സാജൻ.
കഴിഞ്ഞവർഷത്തേക്കാൾ പരിതാപകരമായിട്ടാണ് 2021 കാലവും കടന്നു പോകുന്നതെന്നും കോവിഡിന്റെ പ്രതിസന്ധി നേരിടേണ്ടിവന്നുവെന്നും സാജൻ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സാജൻ തന്റെ യാത്രകളിലെല്ലാം എന്നും ഒപ്പമുണ്ടായിരുന്ന ആളായിരുന്നു എന്റെ ആത്മാർത്ഥ സുഹൃത്ത് ശബരി. അവന്റെ വിയോഗം എന്നെ മാനസികമായി തന്നെ ഒത്തിരിയേറെ സങ്കടപ്പെടുത്തുന്നുവെന്നും സാജൻ പറയുന്നു.
യാത്രയുടെ ഒാർമയിലൂടെ
കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് എനിക്കേറെ ഇഷ്ടം. യാത്ര ചെറുതായാലും വലുതായാലും എപ്പോഴും കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു സുഖമുണ്ട്. എന്റെ ഒപ്പം കോളേജ് തലം മുതൽ ഉള്ളയാളാണ് ശബരി. കുടുംബം എന്ന് പറയുമ്പോൾ അവനുമുണ്ടാകും എന്റെ യാത്രകളിൽ. എന്നെ സംബന്ധിച്ച് കഴിഞ്ഞ കോവിഡ് കാലം നഷ്ടപ്പെടുത്തിയത് നല്ലൊരു സുഹൃത്തിനെയാണ്. ശബരിയുടെ മരണം കൊറോണ മൂലം അല്ലെങ്കിലും ആ സമയത്തുണ്ടായ ഹൃദയ സംബന്ധമായ അസുഖമാണ്. അതിനുശേഷം ഒരു യാത്ര പോകാൻ എനിക്ക് മനസ് വന്നിട്ടില്ല. ഒത്തിരി യാത്രകൾ നടത്താൻ ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അവന്റെ പിൻവാങ്ങലിലൂടെ അതിനോടുള്ള താൽപര്യവും ഇഷ്ടവും കുറഞ്ഞുപോയി എന്ന് പറയാം.
ലോകത്തുള്ള മറ്റെല്ലാവരെയും പോലെ തന്നെ കൊറോണക്കാലം സാമ്പത്തികമായി സാജനെയും പ്രതിസന്ധിയിലാക്കിയിരുന്നു. പതിയെ ഈ ദുരിത കാലത്തോട് പൊരുത്തപ്പെട്ടു മുന്നോട്ട് പോകാൻ പഠിക്കുകയാണെന്നും സാജൻ പറയുന്നു. ലോക്ഡൗണും നിയന്ത്രണങ്ങളും എല്ലാമായി 2020 തീർന്നു. 2021 എല്ലാവർക്കും നല്ലൊരു തുടക്കമാകും എന്നായിരുന്നു ആദ്യം കരുതിയത്. ഒന്നു രണ്ടു മാസം അങ്ങനെയൊക്കെ പോവുകയും ചെയ്തു. വീണ്ടും വെള്ളിടി പോലെ കോവിഡിന്റെ രണ്ടാം തരംഗവും എത്തി. കഴിഞ്ഞ വർഷത്തെ സാമ്പത്തിക നഷ്ടത്തിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാനുള്ള തത്രപ്പാടിലായിരുന്നു സമൂഹം. അപ്പോഴേക്കും അടുത്ത പ്രഹരമേൽക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. ഈ ദുരിത കാലം എന്നു തീരുമെന്നും പഴയതു പോലെ എന്നു ജീവിക്കാൻ പറ്റും അതിനൊന്നും ഇപ്പോൾ യാതൊരു ഉറപ്പുമില്ല. ഇതിനോട് ഒത്തുചേർന്ന് പോകാതെ വേറെ നിവൃത്തിയില്ലല്ലോ – സാജൻ പറയുന്നു.
യാത്ര വിലക്കി കൊറോണ
കൊറോണക്കാലം തുടങ്ങിയതിനു ശേഷം ഞാൻ എവിടെയും യാത്ര ചെയ്തിട്ടില്ല. കാരണം ഇതിന്റെ ഭീകരാവസ്ഥ നല്ലതുപോലെ മനസ്സിലാക്കിയ ഒരാൾ കൂടിയാണ് ഞാൻ. ഭാര്യക്കും മകൾക്കും കൊവിഡ് വന്നിരുന്നു. എപ്പോഴും സഞ്ചരിക്കുന്നവർക്ക്, യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും എവിടെയും പോകാനാവാതെ വീടിനുള്ളിൽ ചുരുങ്ങുക എന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മളുടെ ജീവനാണ് സുരക്ഷ നൽകേണ്ടത്. നമ്മൾ ഇപ്പോൾ എടുക്കുന്ന കരുതൽ ഒപ്പം ഉള്ളവർക്ക് കൂടി വേണ്ടിയാണെന്ന ബോധ്യമുണ്ടാകണം.
കൊറോണയും മൂകാംബികയും
വർഷത്തിൽ മൂന്ന് പ്രാവശ്യമെങ്കിലും മൂകാംബിക സന്ദർശനം നടത്തുന്ന ആളാണ് ഞാൻ. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ആയിരിക്കും ആ യാത്രകൾ. എന്നാൽ കൊറോണ തുടങ്ങിയതിനുശേഷം ഒരു പ്രാവശ്യം മാത്രമാണ് മൂകാംബിക പോയിട്ടുള്ളത്. അതും നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നപ്പോൾ. സംസ്ഥാന അതിർത്തികൾ തുറന്നപ്പോൾ.
സുഹൃത്തുക്കൾക്ക് ഒപ്പം കാറിലാണ് അങ്ങോട്ടേക്ക് പോയത്. കാരണം ട്രെയിനിലും മറ്റും യാത്ര ചെയ്യുന്നത് ആ സമയത്ത് അത്ര സുരക്ഷിതമായിരുന്നില്ല. ഈ ഒരു യാത്ര മാത്രമാണ് ഞാൻ കൊറോണക്കാലത്ത് നടത്തിയത്. ഒരു യാത്ര എന്നതിലുപരി ആത്മീയമായും മാനസികമായും ശാന്തത കൈവരിക്കാനുള്ള മാർഗമായിട്ടാണ് ഞാൻ മൂകാംബിക യാത്ര കാണാറ്. പിന്നീട് ഒരിക്കൽ കൂടി ഈ കാലയളവിൽ അങ്ങോട്ടേക്ക് പോകാൻ പ്ലാനിട്ടിരുന്നുവെങ്കിലും സാധിച്ചില്ല.
അദ്ഭുതപ്പെടുത്തിയ നയാഗ്ര
വിദേശരാജ്യങ്ങളിൽ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അമേരിക്കയിലേക്ക് ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ട് മുമ്പ് പോയിരുന്നു. ഏകദേശം 49 ദിവസത്തോളം അവിടെ തങ്ങി. ആ യാത്രയും ജീവിതത്തിൽ മറക്കാനാവില്ല. എന്റെ സുഹൃത്തും സഹോദരതുല്യനുമായ ജോബി ചേട്ടൻ, അദ്ദേഹവും സംഘവും നടത്തിയ പ്രോഗ്രാമായിരുന്നു. മലയാളം ഇൻഡസ്ട്രിയിലെ നിരവധി കലാകാരന്മാർ അന്ന് ഒപ്പമുണ്ടായിരുന്നു. ജോബി ചേട്ടന്റെ വീട്ടിൽ തന്നെയായിരുന്നു എനിക്കുള്ള താമസം ഒരുക്കിയിരുന്നത്.
അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണം ഇന്നും എന്റെ ഓർമയിലുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര. കാരണം അന്ന് പത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി ഞങ്ങൾക്ക് പരിപാടി അവതരിപ്പിക്കണമായിരുന്നു. സാധാരണ പ്രോഗ്രാമുകൾക്ക് പോകുമ്പോൾ അങ്ങനെ സ്ഥലങ്ങളൊന്നും കറങ്ങി കാണാൻ സാധിക്കില്ല. എങ്കിലും ഈ ഇടങ്ങളിലെല്ലാം ചെറിയ സന്ദർശനങ്ങളൊക്കെ നടത്താൻ പറ്റി. അങ്ങനെയാണ് നയാഗ്ര വെള്ളച്ചാട്ടം കാണുന്നത്. അതിഗംഭീരമായ കാഴ്ച. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും അതുപോലെ താഴെ നിന്നും അത് പൂർണമായും ആസ്വദിക്കാനായി. എന്നെ അദ്ഭുതപ്പെടുത്തിയ ആ കാഴ്ച ഒരിക്കലും മറക്കാൻ പറ്റില്ല.
നമ്മൾ വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ ഏറ്റവുമധികം പ്രശ്നം നേരിടുക ഭക്ഷണകാര്യത്തിൽ ആയിരിക്കും. അവിടെ ചെന്നിറങ്ങി ആദ്യത്തെ ഒന്നു രണ്ടു ദിവസം അവരുടെ ബർഗറും മറ്റുമൊക്കെ ഇഷ്ടത്തോടെ കഴിക്കും. വലിയ കാര്യത്തിൽ എനിക്ക് ബർഗർ മതി അല്ലെങ്കിൽ അമേരിക്കൻ ഫൂഡ് മതി എന്നെല്ലാം ആദ്യം പറയുമെങ്കിലും രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ സംഗതി മാറും. അങ്ങനത്തെ കുറെ പ്രശ്നങ്ങൾ അവിടെ ചെന്നു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പ്രോഗാം കഴിഞ്ഞ് തിരിച്ചു ജോബി ചേട്ടന്റെ വീട്ടിൽ എത്തി കുറച്ചു കഞ്ഞി കുടിക്കുമ്പോഴായിരിക്കും ഒരു ആശ്വാസം കിട്ടുക.
കുറെ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പോയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അമേരിക്കയും റഷ്യയുമാണ്. റഷ്യയിലേക്ക് ഞാനും കുടുംബവും ശബരിയുമാണ് യാത്ര നടത്തിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. എല്ലാവരും ഒത്തിരി ആസ്വദിച്ചു നടത്തിയ ഒരു യാത്ര.
ജീവിതത്തിൽ നല്ലക്കാലവും മോശ സമയവുമുണ്ട്
നല്ല ഓർമകളും അനുഭവങ്ങളും പോലെ തന്നെ എല്ലാവർക്കും ജീവിതത്തിൽ മോശം അനുഭവങ്ങളും ഉണ്ടാകും. എനിക്കുമുണ്ട് യാത്രക്കിടയിൽ നേരിടേണ്ടി വന്ന ഒരു അനുഭവം. വിദേശ രാജ്യങ്ങളിലും മറ്റും ഒത്തിരി യാത്ര നടത്തിയിട്ടുണ്ടെങ്കിലും നിറയെ മഞ്ഞുള്ള ഒരിടത്ത് പോകണമെന്ന് എനിക്കും ഫാമിലിക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. മഞ്ഞിൽ കളിക്കാനും മഞ്ഞു വാരി എറിയാനും ഒക്കെ ഭയങ്കര ആഗ്രഹമായിരുന്നു.
അങ്ങനെയാണ് ഞങ്ങൾ കുളു മണാലി ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. സത്യം പറഞ്ഞാൽ സമയം തെറ്റി നടത്തിയ ഒരു യാത്രയായിരുന്നു. ഡൽഹിയിൽ കടുത്ത ചൂടിന്റെ സമയത്താണ് എത്തുന്നത്. തലേദിവസം മണാലിയിൽ എത്തി പിറ്റേന്ന് മഞ്ഞൊക്കെ കണ്ടു അടിച്ചുപൊളിക്കാം എന്ന പ്ലാനായിരുന്നു. എന്നാൽ ഈ യാത്ര ആരംഭിച്ചത് മുതലുള്ള സമയദോഷം ഞങ്ങളുടെ പിന്നാലെ കൂടി എന്ന് വേണം പറയാൻ. പിറ്റേന്ന് രാവിലെ അങ്ങുദൂരെ മഞ്ഞുമൂടിയ മലനിരകൾ കണ്ടപ്പോൾ എല്ലാവരും സന്തോഷിച്ചു. പക്ഷേ അങ്ങോട്ടേക്കുള്ള യാത്ര പുറപ്പെടും മുമ്പ് അറിയുന്നു ആ പ്രദേശം മുഴുവനും സമരത്തിലാണത്രേ. വഴികളെല്ലാം അടച്ചിരിക്കുകയാണ്, മഞ്ഞുമല കാണാൻ പോകാൻ പറ്റില്ല എന്നുള്ള വാർത്തയും വന്നു. ഞങ്ങൾക്ക് ഒരുപാട് സങ്കടം തോന്നി. ഇനി നല്ല സീസണിൽ കുളു മണാലി പോകണം എന്നത് ആഗ്രഹമാണ്.
സ്വിറ്റ്സർലൻഡ് ആണ് അടുത്ത മോഹം. ഒത്തിരി നാളായിട്ടുള്ള മോഹമാണ്. അതുപോലെ ഒരു വേൾഡ് ടൂറും പ്ലാനിലുണ്ട്. ആവുന്നത്രയും കാലം നല്ല യാത്രകൾ നടത്തി കുറെയേറെ സ്ഥലങ്ങൾ കാണണമെന്നതാണ്. കോവിഡ് കാലം മാറിയാൽ യാത്രകൾ ആരംഭിക്കണമെന്ന് തന്നെയാണ് എന്റെ പ്രാർത്ഥനയും.
English Summary: Actor Sajan Surya's Most Memorable Travel Experiences of Life