വിയറ്റ്നാം എന്നാല്‍ മനോഹരമായ ബീച്ചുകളുടെയും പ്രകൃതിഭംഗിയുടെയും നാവില്‍ കൊതിയൂറുന്ന ഏഷ്യന്‍ രുചികളുടെയും സാംസ്കാരിക സമ്പന്നതയുടെയും ഒരു സമ്മേളനമാണ്‌. അപൂര്‍വസുന്ദരമായ ഒട്ടനവധി കാഴ്ചകളും അനുഭവങ്ങളും ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഹോയ് ആന്‍, ഹാലോങ് ബേ, ഫു ക്വോക്, ഹ്യൂ തുടങ്ങി ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയറ്റ്നാം എന്നാല്‍ മനോഹരമായ ബീച്ചുകളുടെയും പ്രകൃതിഭംഗിയുടെയും നാവില്‍ കൊതിയൂറുന്ന ഏഷ്യന്‍ രുചികളുടെയും സാംസ്കാരിക സമ്പന്നതയുടെയും ഒരു സമ്മേളനമാണ്‌. അപൂര്‍വസുന്ദരമായ ഒട്ടനവധി കാഴ്ചകളും അനുഭവങ്ങളും ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഹോയ് ആന്‍, ഹാലോങ് ബേ, ഫു ക്വോക്, ഹ്യൂ തുടങ്ങി ലോക പ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് ഒരുകാലത്തും കുറവുണ്ടായിട്ടില്ല. 

സാധാരണയായി കാണുന്ന കാഴ്ചകളില്‍ നിന്നു അല്‍പം വ്യത്യസ്തമായ കാഴ്ചകളും വിയറ്റ്നാമില്‍ കാണാന്‍ സാധിക്കും. അത്തരത്തിലുള്ള ഒന്നാണ് ഫു യെന്‍ പ്രവിശ്യയിലെ തുയി ആന്‍ ജില്ലയിലുള്ള ഗാന്‍ ഡാ ഡിയ തീരപ്രദേശം. ഒറ്റ നോട്ടത്തില്‍ ഇവിടം ഒരു പ്രകൃതിദത്ത പ്രദേശമാണെന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല. ഏതാണ്ട് ഒരേ വലുപ്പത്തിലും ആകൃതിയിലും കൊത്തിയെടുത്തതു പോലെയുള്ള ആയിരക്കണക്കിന് ബഹുഭുജരൂപത്തിലുള്ള ബസാള്‍ട്ട് പാറകള്‍ ഇവിടെ കാണാം.

ADVERTISEMENT

1998 ജനുവരിയിൽ വിയറ്റ്നാമിന്‍റെ സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയം ഗാന്‍ ഡാ ഡിയയെ ദേശീയ പൈതൃക സൈറ്റായി പ്രഖ്യാപിച്ചിരുന്നു. കാഴ്ച കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി പ്രവേശന കവാടത്തിന് സമീപം നിരവധി റെസ്റ്റോറന്റുകളും പാർക്കിങ് ഏരിയകളും ഉണ്ട്.

കടൽത്തീരത്തിന് ചുറ്റുമായി അധികം കാഴ്ചകളൊന്നുമില്ല കാണാന്‍. അതിനാൽ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളില്‍ പലരും മോട്ടോർബൈക്ക് വാടകയ്ക്കെടുത്ത് അടുത്തുള്ള തീരപ്രദേശങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുന്നത് പതിവാണ്. പലയിടങ്ങളിലും ഡൈവിംഗ്, സര്‍ഫിംഗ്, സ്നോര്‍ക്കലിംഗ് തുടങ്ങിയ സമുദ്ര സാഹസിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഇവിടം ഏകദേശം 100 മീറ്റർ വീതിയും 250 മീറ്റർ നീളവുമുള്ള പ്രദേശമാണിത്. ഇവിടെ ഇത്തരത്തിലുള്ള 35,000- ഓളം ബസാൾട്ട് പാറകളുണ്ട് എന്നാണു കണക്ക്. ഇരുണ്ട നിറമാണ് ഇവയ്ക്കുള്ളത്. വൃത്താകൃതി, പഞ്ചഭുജം, ഷഡ്ഭുജം എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള പാറകള്‍ ഇവിടെ കാണാന്‍ സാധിക്കും.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശത്ത് നടന്ന അഗ്നിപർവത സ്ഫോടനങ്ങളിൽ നിന്നാണ് ഈ വിചിത്രമായ പാറകള്‍ സൃഷ്ടിക്കപ്പെട്ടത്. ഉരുകിയ ബസാൾട്ട് ഒഴുകി, വെള്ളത്തിലെത്തിയപ്പോള്‍ അവ തണുത്ത് ബഹുഭുജ രൂപമുള്ള പാറകളായി രൂപാന്തരപ്പെടുകയായിരുന്നു. ഈ പ്രത്യേകത കാരണമാണ് ''കല്ലുകള്‍ നിറഞ്ഞ കടല്‍ത്തീരം'' എന്നര്‍ത്ഥമുള്ള ഗാന്‍ ഡാ ഡിയ എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചത്.

ADVERTISEMENT

English Summary: Amazing Nature Scene At Gan Da Dia Reef, Vietnam