ധ്രുവപ്രദേശങ്ങളില്‍ ഇഗ്ലൂ വീടുകള്‍ കെട്ടി താമസിക്കുന്ന ഇന്യൂട്ടുകളെക്കുറിച്ച് കേട്ടിട്ടില്ലേ? കടുത്ത തണുപ്പില്‍നിന്നു രക്ഷ നേടാന്‍ അവരെ ഈ മഞ്ഞു വീടുകള്‍ സഹായിക്കുന്നു. ഇതേപോലുള്ള പ്രത്യേകതരം വീടുകള്‍ ഉണ്ടാക്കുന്ന ഒരു ജനതയായിരുന്നു അയർലൻഡിന്റെ വിദൂരദേശങ്ങളില്‍ 1900 കൾ വരെ ഉണ്ടായിരുന്നത്. കല്ലുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്രുവപ്രദേശങ്ങളില്‍ ഇഗ്ലൂ വീടുകള്‍ കെട്ടി താമസിക്കുന്ന ഇന്യൂട്ടുകളെക്കുറിച്ച് കേട്ടിട്ടില്ലേ? കടുത്ത തണുപ്പില്‍നിന്നു രക്ഷ നേടാന്‍ അവരെ ഈ മഞ്ഞു വീടുകള്‍ സഹായിക്കുന്നു. ഇതേപോലുള്ള പ്രത്യേകതരം വീടുകള്‍ ഉണ്ടാക്കുന്ന ഒരു ജനതയായിരുന്നു അയർലൻഡിന്റെ വിദൂരദേശങ്ങളില്‍ 1900 കൾ വരെ ഉണ്ടായിരുന്നത്. കല്ലുകള്‍ കൊണ്ട്, ഗുഹ പോലെ ഉണ്ടാക്കിയ ഈ വീടുകള്‍ പുല്ലുകൊണ്ട് പൊതിഞ്ഞിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇത്തരം വീടുകള്‍ അവര്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇന്നും ഇവയില്‍ ചിലത് നിലനില്‍ക്കുന്നു. ഇത്തരം വീടുകള്‍ കണ്ടെത്തി അവയെക്കുറിച്ച് പഠനം നടത്തുകയാണ് ഗവേഷകര്‍ ഇപ്പോള്‍. 

സഞ്ചാരികളെ ഇതിലേ

ADVERTISEMENT

അയർലൻഡിലെ പല പ്രദേശങ്ങളിലുമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം വീടുകള്‍ ഇന്ന് ഒരു ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്. 'സ്വെറ്റ്ഹൗസുകള്‍' എന്നാണ് ഇവയെ വിളിക്കുന്നത്. ഇന്ന്, അയർലൻഡിലെ ഈ പുരാതന സ്വെറ്റ്ഹൗസുകൾ രാജ്യത്തിന്‍റെ ഗ്രാമീണ ചരിത്രത്തിലെ വിലയേറിയ കലാസൃഷ്ടികളാണ്. ദീർഘകാലമായി അവഗണിക്കപ്പെട്ട ഈ ഗുഹാവീടുകള്‍ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു. ഇവയ്ക്ക് കൂടുതൽ പൊതു അംഗീകാരവും പൈതൃക സംരക്ഷണവും നേടുക എന്ന ലക്ഷ്യത്തോടെ ലീട്രിം സ്വെറ്റ്ഹൗസ് പദ്ധതിയും ഇവിടെ നടപ്പിലാക്കുന്നുണ്ട്. 

പതിനേഴു മുതല്‍ ഇരുപതു വരെയുള്ള നൂറ്റാണ്ടുകളില്‍ ഇവ സ്റ്റീംബാത്ത് കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. അങ്ങനെയാണ് ഇവയ്ക്ക് ആ പേര് ലഭിച്ചത്. അയർലൻഡിലെ ലീട്രിം കൗണ്ടിയില്‍നിന്നു മാത്രം ഇത്തരത്തിലുള്ള നൂറോളം സ്വെറ്റ്ഹൗസുകള്‍ ഈയിടെ കണ്ടെത്തിയിരുന്നു. വെറും 35,000 ത്തോളം ആളുകള്‍ മാത്രം വസിക്കുന്ന പ്രദേശമാണിത്. 

ADVERTISEMENT

ലീട്രിമിൽ കർഷകരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളിലാണ് ഈ സ്വെറ്റ്ഹൗസുകള്‍ കണ്ടെത്തിയത്. വ്യത്യസ്ത ആകൃതിയും വലുപ്പവുമുള്ള കല്ലുകള്‍ ശ്രദ്ധാപൂർവം കൂട്ടിയിട്ട്, കളിമണ്ണും പായലും കൊണ്ട് ബന്ധിപ്പിച്ച് താഴ്ന്ന പ്രവേശന കവാടത്തോടുകൂടി നിര്‍മിച്ചവയാണ് ഇവ. ഒരിടത്ത് നിര്‍മിച്ച ശേഷം ഇവ ചുമന്നു കൊണ്ടുവന്ന് വേണ്ട സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു പതിവ്. മിക്കവാറും ജലാശയങ്ങള്‍ക്കരികിലായിരുന്നു ഇവ ഉണ്ടായിരുന്നത്. 

സ്റ്റീംബാത്തിനായി ആളുകള്‍- പ്രത്യേകിച്ച് രോഗികള്‍- പൂര്‍ണനഗ്നരായി ഈ ഗുഹകള്‍ക്കുള്ളില്‍ വരുമായിരുന്നു. ഉള്ളില്‍ വിറകു കൂട്ടിയിട്ട് തീ കത്തിക്കും. നന്നായി വിയര്‍ത്ത ശേഷം, സമീപത്തെ അരുവിയിൽ പോയി കുളിക്കുകയായിരുന്നു പതിവ്. പലര്‍ക്കും ഈ കുളിക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ടു. ശരീരം വിയര്‍ക്കുന്നതു മൂലം, ചിലരില്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറംതള്ളാനും സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

ADVERTISEMENT

ആധുനിക മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള അയർലൻഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏകദേശം 300 വർഷക്കാലം സ്വെറ്റ്ഹൗസുകൾ ജനപ്രിയമായി തുടർന്നു. വാതരോഗം, സന്ധിവാതം, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിക്കാനായിരുന്നു അവ സാധാരണയായി ഉപയോഗിച്ചിരുന്നത്. ലീട്രിം പോലുള്ള ഗ്രാമപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡബ്ലിൻ, കോർക്ക്, ലിമെറിക്ക് തുടങ്ങിയ നഗരങ്ങൾക്ക് സമീപം വളരെ കുറച്ച് മാത്രമേ ഇത്തരം വീടുകള്‍ കണ്ടെത്തിയിട്ടുള്ളൂ. ലീട്രിമിനേക്കാൾ മികച്ച ആരോഗ്യ സേവനങ്ങൾ ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. 

English Summary: The unearthing of Ireland's Mysterious Sweathouse

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT