യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും നമ്മുടെ കൊച്ചു കേരളത്തിന്‍റെ യത്ര പോലെ വലുപ്പമില്ലാത്തവയാണ്.ഒരു ജില്ലയില്‍നിന്ന് അടുത്ത ജില്ലയിലേക്കു പോകുന്നത്ര ലാഘവത്തോടെ ഒരു രാജ്യത്തുനിന്നു മറ്റു രാജ്യങ്ങളിലേക്കു കടക്കാം. ഷെങ്കന്‍ വീസ ഒപ്പിക്കാന്‍ പറ്റിയാല്‍ ഒരുപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചു കാണാം. അതിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും നമ്മുടെ കൊച്ചു കേരളത്തിന്‍റെ യാത്ര പോലെ വലുപ്പമില്ലാത്തവയാണ്.ഒരു ജില്ലയില്‍നിന്ന് അടുത്ത ജില്ലയിലേക്കു പോകുന്നത്ര ലാഘവത്തോടെ ഒരു രാജ്യത്തുനിന്നു മറ്റു രാജ്യങ്ങളിലേക്കു കടക്കാം. ഷെങ്കന്‍ വീസ ഉണ്ടെങ്കിൽ ഒരുപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചു കാണാം. അതിലും മികച്ച അവസരം ഒരുക്കുന്ന ഒരു നഗരം സ്വിറ്റ്സര്‍ലന്‍ഡിലുണ്ട്. ഒരിടത്തു പോയാല്‍ ഫ്രാന്‍സും ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും ഒരുമിച്ചു കാണാം. അതായത് ഒരു വെടിക്ക് മൂന്നു പക്ഷി!

വടക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ നഗരമാണ് ബാസൽ. റൈൻ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ബാസല്‍, സ്വിറ്റ്സർലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ്. ഏകദേശം 175,000 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ചരിത്രപരവും സാംസ്കാരികവുമായി നിരവധി പ്രത്യേകതകള്‍ ഉള്ള ബാസല്‍, സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത് മൂന്നു രാജ്യങ്ങളുടെ സംഗമസ്ഥാനമുള്ള ഇടം സ്ഥിതിചെയ്യുന്ന നഗരം എന്ന പേരിലാണ്.

ADVERTISEMENT

ബാസലിലുള്ള ഒരു സ്മാരകമാണ് ഡ്രെയിലൻഡെറെക്ക്. ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്ന ട്രൈപോയിന്‍റ് ഇവിടെയാണ്‌. ഫ്രാൻസ്-ജർമനി അതിർത്തി, ജർമനി-സ്വിറ്റ്സർലൻഡ് അതിർത്തി, ഫ്രാൻസ്-സ്വിറ്റ്സർലൻഡ് അതിർത്തി എന്നിവ ഇവിടെ സംഗമിക്കുന്നു.

യൂറോപ്പിലെ നീളം കൂടിയ രണ്ടാമത്തെ നദിയായ റൈൻ നദിയുടെ മധ്യത്തിലാണ് ട്രൈപോയിന്‍റ്  സ്ഥിതി ചെയ്യുന്നത്. മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഒത്തുചേരുന്ന ഇടങ്ങളെയാണ് ട്രൈപോയിന്‍റ് എന്നു വിളിക്കുന്നത്. സ്വിറ്റ്സർലൻഡില്‍ ഇത്തരത്തിലുള്ള ആറോളം ട്രൈപോയിന്‍റുകള്‍ ഉണ്ട്. ഈ ട്രൈപോയിന്‍റിനെ അടയാളപ്പെടുത്താന്‍ നിര്‍മിച്ച ഡ്രെയിലൻഡെറെക്ക് സ്മാരകമാവട്ടെ, സ്വിസ് പ്രദേശത്താണ് ഉള്ളത്. നദിയില്‍നിന്ന് ഏകദേശം 150 മീറ്റർ തെക്കുകിഴക്കായി, കരയിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.

ADVERTISEMENT

ട്രൈപോയിന്‍റില്‍നിന്നു കഷ്ടിച്ച് അരമണിക്കൂര്‍ നടന്നാല്‍ മതി ജര്‍മനിയിലെ വൈൽ ആം റൈൻ എന്ന പട്ടണത്തിലേക്ക്. ഇവിടെനിന്നു റൈൻ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ അഞ്ചു മിനിറ്റ് നടന്നാൽ ഫ്രാൻസിലെ പട്ടണമായ ഹുന്നിംഗനിൽ എത്താം. കാൽനടയാത്രക്കാര്‍ക്കും സൈക്കിൾ സവാരിക്കും മാത്രമായി നിര്‍മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലമായ കാന്റിലിവർ പാലം റൈന്‍ നദിയിലാണ് ഉള്ളത്. വേനല്‍ക്കാലത്ത് നദീതീരം സഞ്ചാരികളെക്കൊണ്ട് നിറയും ചൂണ്ടയിടാനും പിക്നിക്കിനും സായാഹ്നം ആസ്വദിക്കാനുമെല്ലാമായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് കൂട്ടമായി ഒഴുകിയെത്തും.

ഇതുകൂടാതെ, വേറെയും നിരവധി പ്രത്യേകതകള്‍ ഉള്ള നഗരമാണ് ബാസല്‍. കുംസ്റ്റ്മ്യൂസിയം, മ്യൂസിയം ഓഫ് കണ്ടംപററി ആര്‍ട്ട് തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. നഗരത്തിലുടനീളം നാൽപത് മ്യൂസിയങ്ങൾ ഉണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായാണ് ബാസലിനെ കണക്കാക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയും ഇവിടെത്തന്നെയാണ്. കൂടാതെ, അപ്പർ റൈനിലെ ആദ്യകാല ഗോഥിക് കെട്ടിടങ്ങളിലൊന്നായ റെഡ് സാന്‍ഡ്സ്റ്റോണ്‍ മൺസ്റ്റർ, ടിംഗുലിസ് കാർണിവൽ ഫൗണ്ടൻ, വെയ്‌ൽ ആം റെയ്‌നിലെ വിട്ര കോംപ്ലക്‌സ് എന്നിവയും ഇവിടെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

ADVERTISEMENT

2019-ൽ സൂറിച്ച്, ജനീവ എന്നിവയ്‌ക്കൊപ്പം ലോകത്തില്‍ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഒന്നായി ബാസല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

English Summary: Three countries, one city Basel switzerland Travel

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT