നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ യാത്രകൾക്ക് വിലക്കുകളേറെ, ബാക്കിയെല്ലാം ഭംഗിവാക്കുകൾ മാത്രം, നടി ചിന്നു
ഒറ്റയ്ക്കുള്ള യാത്രയിൽ പെൺകുട്ടികൾ എന്തിനു പേടിക്കണം, ചങ്കൂറ്റമുണ്ടെങ്കിൽ ആരെയും കൂസാതെ ഏതു പാതിരാത്രിയിലും പോകാം എന്നൊക്കെ ഭംഗിവാക്കിലൊതുക്കാം. നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ തനിച്ചുള്ള യാത്രകൾക്ക് വിലക്കുകളേറെയാണ്. ആണിനും പെണ്ണിനും തുല്യാവകാശമാണെങ്കിലും ശ്വാസമുട്ടിക്കുന്ന നൂറായിരം അരുതായ്കകളുടെ
ഒറ്റയ്ക്കുള്ള യാത്രയിൽ പെൺകുട്ടികൾ എന്തിനു പേടിക്കണം, ചങ്കൂറ്റമുണ്ടെങ്കിൽ ആരെയും കൂസാതെ ഏതു പാതിരാത്രിയിലും പോകാം എന്നൊക്കെ ഭംഗിവാക്കിലൊതുക്കാം. നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ തനിച്ചുള്ള യാത്രകൾക്ക് വിലക്കുകളേറെയാണ്. ആണിനും പെണ്ണിനും തുല്യാവകാശമാണെങ്കിലും ശ്വാസമുട്ടിക്കുന്ന നൂറായിരം അരുതായ്കകളുടെ
ഒറ്റയ്ക്കുള്ള യാത്രയിൽ പെൺകുട്ടികൾ എന്തിനു പേടിക്കണം, ചങ്കൂറ്റമുണ്ടെങ്കിൽ ആരെയും കൂസാതെ ഏതു പാതിരാത്രിയിലും പോകാം എന്നൊക്കെ ഭംഗിവാക്കിലൊതുക്കാം. നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ തനിച്ചുള്ള യാത്രകൾക്ക് വിലക്കുകളേറെയാണ്. ആണിനും പെണ്ണിനും തുല്യാവകാശമാണെങ്കിലും ശ്വാസമുട്ടിക്കുന്ന നൂറായിരം അരുതായ്കകളുടെ
ഒറ്റയ്ക്കുള്ള യാത്രയിൽ പെൺകുട്ടികൾ എന്തിനു പേടിക്കണം, ചങ്കൂറ്റമുണ്ടെങ്കിൽ ആരെയും കൂസാതെ ഏതു പാതിരാത്രിയിലും പോകാം എന്നൊക്കെ ഭംഗിവാക്കിലൊതുക്കാം. നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ തനിച്ചുള്ള യാത്രകൾക്ക് വിലക്കുകളേറെയാണ്. ആണിനും പെണ്ണിനും തുല്യാവകാശമാണെങ്കിലും ശ്വാസംമുട്ടിക്കുന്ന നൂറായിരം അരുതായ്കകളുടെ വല ഓരോ പെണ്ണിന്റെയും ആഗ്രഹങ്ങളെ വരിഞ്ഞ് കെട്ടിയിട്ടുണ്ടാകും. ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് യാത്ര നടത്തുകയെന്നത് മിക്ക സ്ത്രീകളുടെയും സ്വപ്നമാണ്. യാത്രകളെക്കുറിച്ചു സംസാരിക്കുകയാണ് ഭീമന്റെ വഴി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അഭിനേത്രി ചിന്നു ചാന്ദ്നി നായർ.
ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും എതിര്‍പ്പുകളുണ്ടാവും. തടയാനും നിരുത്സാഹപ്പെടുത്താനും നിരവധിയാളുകൾ ഉണ്ടാകും മുന്നോട്ടു വച്ച കാൽ പിന്നോട്ടേക്കില്ല അങ്ങനെയൊരു കാൽവയ്പിന്റെ കഥയാണ് ഭീമന്റെ വഴി എന്ന സിനിമയുടെ പ്രമേയം. അതുപോലെ, യാത്ര പ്ലാന്‍ ചെയ്താൽ വിജയകരമായി പൂർത്തിയാക്കുക എന്നതാണ് ചിന്നുവിന്റെ പോളിസി. യാത്രയെയും കരിയറിനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിന്നുവിന് ഒറ്റയ്ക്കുള്ള യാത്രകളും പ്രിയമാണ്.
സുരക്ഷിതമായി യാത്രകൾ നടത്തണം
ഇന്ത്യയിലെന്നല്ല എല്ലാ രാജ്യത്തും ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ഭീഷണികള്‍ ഉണ്ട്. ഒറ്റയ്ക്ക് യാത്ര നടത്തുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങൾ തന്നെ തിരഞ്ഞെടുക്കണം. എന്നെ സംബന്ധിച്ച് യാത്ര പ്ലാൻ ചെയ്യുമ്പോൾത്തന്നെ, പോകുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായി പഠിക്കും. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടേ യാത്രകൾ നടത്താറുള്ളൂ. താമസസ്ഥലം, ആളുകൾ, ഭക്ഷണം എന്നുവേണ്ട സകലതും ഇന്റർനെറ്റിൽ തിരയാറുണ്ട്.
നമ്മുടെ നാട്ടിലായായലും നട്ടപ്പാതിരയ്ക്ക് പെൺകുട്ടികൾക്ക് പൊതുനിരത്തിലിറങ്ങാന്‍ ഭയമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ അങ്ങനെയാണ്. അതിനു മാറ്റം വരണമെങ്കില്‍, ആർക്കും തനിച്ചു പോകാനാകുന്ന സാഹചര്യമുണ്ടാക്കാൻ എല്ലാവരും ഒത്തുചേർന്ന് ശ്രമിക്കണം. എല്ലാവരും ഒരേപോലെ ചിന്തിച്ചാലേ അത് സാധ്യമാകുകയുള്ളൂ.
മഞ്ഞിൽ പൊതിഞ്ഞ ഡിസംബറും ജനുവരിയും
മഞ്ഞുവീഴുന്ന കാഴ്ചയും മഞ്ഞിൽ പൊതിയുന്ന നാടും ആസ്വദിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഡിസംബറിലും ജനുവരിയിലുമൊക്കെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോകണം. വല്ലാത്തൊരു വൈബാണ്. അവിടുത്തെ ക്രിസ്മസ് ആഘോഷവും ന്യൂഇയറുമൊക്കെ കാണണം. എന്റെ ആഗ്രഹങ്ങളിലൊന്നാണ് ഡിസംബറിലെ യാത്ര. യൂറോപ്യൻ രാജ്യങ്ങൾ മാത്രമല്ല മഞ്ഞുപെയ്യുന്ന മണാലിയും പ്രിയമാണ്.
ക്രിസ്മസ് രാവിന്റെ നാല് ഞായറാഴ്ചകൾക്ക് മുൻപു മുതലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുന്നത്. യൂറോപ്പിലെ ക്രിസ്മസ് ആഘോഷം കാണണമെന്നാണ് എന്റെ ആഗ്രഹം. ക്രിസ്മസ് പപ്പായുടെ നാടായതു കൊണ്ടാകും ഫിൻലൻഡുകാരുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് അൽപം തിളക്കം കൂടുതലാണ്. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഫിൻലൻഡിലെ ആഘോഷം കണ്ടിട്ടുണ്ട്. അടിപൊളിയാണ്.
ഭീമന്റെ വഴിയിലെ ലൊക്കേഷൻ
ഭീമന്റെ വഴി എന്ന സിനിമ മലപ്പുറം പേരശ്ശന്നൂർ എന്ന ഇടത്തായിരുന്നു. നാട്ടിൻപുറത്തിന്റെ സൗന്ദര്യം നിറഞ്ഞ സ്ഥലം. സിനിമയിൽ കാണിക്കുന്ന നടവഴിയും വരമ്പും അടക്കം മിക്ക ഭാഗങ്ങളും സെറ്റിട്ടതായിരുന്നു. കൂടാതെ പൊന്നാന്നി, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളുടെ മനോഹര കാഴ്ചകളും കാണാം. ഡ്രോൺ കാഴ്ചയും അടിപൊളിയാണ്.
ചാക്കോച്ചന്റെ ചിത്രം ആയതിനാലും ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആളുകൾ തടിച്ചുകൂടുമായിരുന്നു. എടുത്ത പറയേണ്ടത് അന്നാട്ടുകാരെപ്പറ്റിയാണ്. വളരെ സ്നേഹമുള്ളവർ. ഞങ്ങൾ പെണ്‍കുട്ടികൾ ഷൂട്ട് കഴിഞ്ഞുള്ള സമയം അടുത്തുള്ള വീട്ടിലായിരുന്നു പോയിരുന്നത്. അവിടുത്തെ ദേവി എന്ന ചേച്ചി അവരുടെ കൃഷിയിടത്തിൽ വിളവെടുത്ത പച്ചക്കറികളും മറ്റും കൊണ്ട് ഒരുപാട് രുചിയൂറുന്ന ഭക്ഷണം ഉണ്ടാക്കി തന്നിട്ടുണ്ട്. ഷൂട്ടിന്റെ ദിവസങ്ങൾ വളരെ മനോഹരവും മറക്കാനാവാത്തതുമാണ്.
സിനിമയിലൂടെ യാത്രയോട് തോന്നിയ പ്രണയം
അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിലെ കാഴ്ചകൾ ആസ്വദിച്ചിരുന്നു. കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലായിരുന്നു ഞാൻ അഭിനയിച്ച സിനിമയുെട ലൊക്കേഷനായിട്ടുള്ളത്. കേരളത്തിലും അറിയപ്പെടാത്ത അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട്. ടൂറിസ്റ്റുകളുടെ വരവ് കുറവായതിനാലാകാം അവിടുത്തെ പ്രകൃതി സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിക്കാത്തത്.
ചില സിനിമകൾ കണ്ടാൽത്തന്നെ യാത്രയോട് പ്രണയം തോന്നും. പാട്ടു സീനുകള്‍ക്ക് പശ്ചാത്തലമായ ആ സ്ഥലങ്ങളിലേക്ക് പോകാൻ തോന്നും. അങ്ങനെ എനിക്ക് ഇഷ്ടം തോന്നിയതാണ് സ്വിറ്റ്സർലൻഡിനോട്. ഒരിക്കൽ സ്വിറ്റ്സർലൻഡിലേക്ക് പറക്കണം.
യാത്രയിലെ ഇഷ്ടയിടം
ഫുക്കറ്റിലെ അമാൻപുരി എന്നയിടത്ത് താമസിച്ചിരുന്നു. ജോലി സംബന്ധമായ യാത്രയായിരുന്നു അത്. എന്റെ പിറന്നാള്‍ ആഘോഷിച്ചതും ആ റിസോർട്ടിലായിരുന്നു. ബീച്ചിന്റെ മികച്ച കാഴ്ചകള്‍ സമ്മാനിക്കുന്ന അമൻപുരി റിസോർട്ടിലെ താമസം അടിപൊളിയായിരുന്നു. കടലിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാവുന്ന താമസസ്ഥലമായിരുന്നു. ബീച്ച് സൈഡിലെ ഡൈനിങ്ങൊക്കെ മറക്കാനാവില്ല.
ഒരു യാത്രയിൽ കാലൊടിഞ്ഞു, സീൻ കോണ്ട്രയായി
മറക്കാനാവാത്ത യാത്രയായിരുന്നു ഗോകര്‍ണ ട്രിപ്. ഞാനും സുഹൃത്തുക്കളും ഒരുമിച്ച് ഗോകർണ ട്രിപ് പോയി. മനോഹരമായ കടൽത്തീരങ്ങളാണ് അവിടുത്തെ പ്രധാന കാഴ്ച. ബീച്ചിന്റെ ഇരുവശത്തും വനമേഖലയുള്ള മലമ്പാതകൾ ഒരു ട്രെക്കിങ്ങിന് പറ്റിയതാണ്. ഞങ്ങൾ ട്രെക്കിങ്ങിന് പോയി. നിർഭാഗ്യം കൊണ്ട് എന്റെ കാലൊടിഞ്ഞു. ആ യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ല. കാലൊടിഞ്ഞ വേദനയും യാത്ര പൂർത്തിയാക്കാത്ത സങ്കടവുമായിരുന്നു.
കാലൊക്കെ ശരിയായശേഷം ഞങ്ങൾ പിന്നെയും ഗോകർണയ്ക്ക് ട്രിപ് പോയി. അന്ന് അടിച്ചുപൊളിച്ചു യാത്ര. മടക്കയാത്രയിൽ കാറിലിരുന്നു ഞാൻ പറഞ്ഞു, ഇത്തവണ കാലൊടിഞ്ഞില്ല ട്രിപ് പൊളിയായിരുന്നുവെന്ന്. അപ്പോഴാണ് റോഡിൽ നയൻതാരയുടെ ചിത്രം കണ്ടത്. സൂപ്പറാണ് നയൻതാര എന്നു ഞാൻ പറഞ്ഞു. അതുകേട്ട് കാറോടിച്ചിരുന്ന സുഹൃത്ത് എവിടെ എന്ന് തിരിഞ്ഞുനോക്കിയതും ഞങ്ങളുടെ കാർ മുൻപിലെ മറ്റൊരു വാഹനത്തിലിടിച്ചു. ആകെ സീൻ കോണ്ട്രയായി. കാറിന്റെ പണിയുമൊക്കെയായി കുറെ കാശ് ചെലവായി. ഇപ്പോൾ ഗോകർണ ട്രിപ് എന്നു കേൾക്കുമ്പോൾ അടുത്ത എന്താണ് പണി എന്നതാണ് ചിന്ത.
മറക്കാനാവാത്ത യാത്ര
ഞാനും അമ്മയും സഹോദരിയുമൊക്കെയായി മഹാബലിശ്വർ ഹിൽസ്റ്റേഷനിലേക്ക് യാത്രപോയിരുന്നു. ഒരുമിച്ചുള്ള ഞങ്ങളുടെ യാത്ര വളരെ രസകരമായിരുന്നു. മഹാരാഷ്ട്രയിലാണ് ഇൗ ഹിൽസ്റ്റേഷൻ. കൃഷിയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഇവിടെ തേൻ, സ്ട്രോബെറി എന്നിവ കൃഷിചെയ്യുന്നുണ്ട്. അവിടുത്തെ വ്യൂപോയിന്റിലെ കാഴ്ച സൂപ്പറായിരുന്നു. ഏതോ വിദേശരാജ്യത്തെത്തിയതു പോലെയുള്ള കാഴ്ചയായിരുന്നു.
ജനിച്ചതും വളർന്നതും ടാൻസാനിയയിൽ
അച്ഛൻ ജോലി ചെയ്തിരുന്നത് ടാൻസാനിയയിലായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ അവിടെയാണ്. അതുകൊണ്ട് തന്നെ യാത്രകളെക്കുറിച്ച് ഒാർക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്നത് ആ പഴയ കുട്ടിക്കാലയാത്രകളാണ്. അമ്മയുടെ കൈയിൽ തൂങ്ങിയുള്ള യാത്രകൾ എന്നും മറക്കാത്ത ഒാർമകളാണ്. ടാൻസാനിയയിലെ ഫൂഡിലെ ഒരു വിഭവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എപ്പോൾ അവിടേയ്ക്ക് പോയാലും ഡാഡി അതു വാങ്ങിതരാറുമുണ്ട്.
ഇനിയും ദൂരങ്ങൾ താണ്ടണം
കാണാത്ത, കേൾക്കാത്ത നാടുകളിലേക്ക് ഇനിയും എത്തിപ്പെടണം, അതാണ് എന്റെ മോഹം. യൂറോപ്യൻ രാജ്യങ്ങൾ ചുറ്റിയടിക്കണം, മഞ്ഞിന്റെ നാട്ടിലൂടെ സഞ്ചരിക്കണം, അങ്ങനെ യാത്രയിലൂടെ കാഴ്ചകൾ സ്വന്തമാക്കണം.
English Summary: Actress Chinnu Chandni,Travelling experience