ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്‍‍ലന്‍ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്‍‍ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ

ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്‍‍ലന്‍ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്‍‍ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്‍‍ലന്‍ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്‍‍ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്‍‍ലന്‍ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്‍‍ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ പറയുന്നു. ഭീമന്റെ വഴി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി ദിവ്യ മനോരമ ഒാൺലൈനിൽ മനസ്സു തുറക്കുന്നു.

നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസ്സിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ. നീണ്ട കാത്തിരിപ്പിനു ശേഷം, ബോള്‍ഡായ ഏറെ പ്രാധാന്യമുള്ള ‌റോൾ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അതിലേറെ അഭിമാനമുണ്ടെന്നും ദിവ്യ. ‘‘അഭിനയം എനിക്ക് ജീവിതമാണ്. ആ ജീവിതത്തിൽ എന്നും കൂട്ടായി നിൽക്കുന്നത് യാത്രകളാണ്. സ്ഥലങ്ങൾ, കാഴ്ചകൾ രുചികൾ... യാത്രയിലൂടെ അറിയാനും അനുഭവിക്കാനും ഒരുപാടുണ്ട്.’’

ADVERTISEMENT

സിനിമ നൽകിയ ഭാഗ്യം

സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഞാൻ ശ്രദ്ധിക്കപ്പെട്ടത് ‘ഭീമന്റെ വഴി’യിലൂടെയാണ്. സിനിമയിൽ ബോൾഡായ കഥാപാത്രം ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ട്. അതുവരെ കുശലാന്വേഷണം പോലും നടത്താത്തവർ മുതൽ‌ എന്നും കൂടെ നിൽക്കുന്നവർ‌ വരെ ഭീമന്റെ വഴി സിനിമയ്ക്കു ശേഷം വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട്. ഇൗ നിമിഷത്തിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.

എന്നെ ഞാനാക്കുന്ന സത്യമാണ് യാത്രകൾ

ജീവിതത്തിലെ പല പ്രതിസന്ധികളില്‍നിന്നും എന്നെ ഉയർത്തേഴുന്നേൽപിച്ചത് യാത്രകളാണ്. മനസ്സിന് ശാന്തത നൽകുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാനാണ് എനിക്കേറെ ഇഷ്ടം. ബീച്ച് ഡെസ്റ്റിനേഷനാണെങ്കിലും ഹിൽസ്റ്റേഷനാണെങ്കിലും കിട്ടുന്ന വൈബ് ജീവിതത്തെ മാറ്റും. ഒരുപാട് ചിരിക്കുവാനും സന്തോഷിക്കുവാനും എന്റെ യാത്രകൾക്കൊപ്പം മക്കളും വേണം. എല്ലാ വർഷവും ഒരു യാത്ര ഞങ്ങൾക്ക് മസ്റ്റാണ്. കൊറോണയുടെ കടന്നുവരവിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും ചില യാത്രകൾ നടത്താനായി. 

ADVERTISEMENT

കേരളത്തിനകത്ത് ചെറു യാത്രകൾ പോയിരുന്നു. കോവിഡിന്റെ ആശങ്കയിൽനിന്നു മനസ്സിനെ സ്വസ്ഥമാക്കുവാനായി മക്കളോടൊത്ത് മൂന്നാറിലും ബീച്ച് ഡെസ്റ്റിനേഷനുകളിലുമൊക്കെ കറങ്ങി. മുമ്പ് എല്ലാ ക്രിസ്മസിനും ന്യൂഇയറിനും എന്റെ കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ച് യാത്രകൾ പതിവായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കൊറോണ കാരണം ആ യാത്രകൾ നടക്കുന്നില്ല. 

ഒാരോ നാടിനും വ്യത്യസ്ത വൈബാണ്. ശാന്തമായ സ്ഥലമാണ് ഞാൻ എപ്പോഴും തിരയുന്നത്. വയനാട് നല്ല സ്ഥലമാണ്. പ്രകൃതിഭംഗിയും ശാന്തതയുമാണ് അവിടെ. മനസ്സിന് വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് അത്തരം സ്ഥലങ്ങൾ നല്‍കുന്നത്. 

കോയിക്കോട്ടെ' രുചി ഇങ്ങള് കണ്ടിക്കാ

ഭക്ഷണപ്രേമിയാണ് ഞാൻ. ഭക്ഷണവും കഴിക്കും ഡയറ്റും നോക്കും. രുചിപ്രേമികളുടെ നാടായ കോഴിക്കോട് പൊളിയാണ്. തിരക്കുള്ള ബിരിയാണിപ്പുരകളും ചെറുകടികളുടെ വിപുലമായ ഇടങ്ങളും ആരെയും പിടിച്ചുനിർത്തും. കോഴിക്കോടിന്റെ രുചിവൈഭവത്തിനുമുന്നില്‍ തല കുമ്പിട്ടുനിന്നുപോകും.

ADVERTISEMENT

കോഴിക്കോടിനെ പ്രണയിക്കാന്‍ ധാരാളം കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും അവിടുത്തെ ഭക്ഷണവും അന്നാട്ടുകാരുടെ സ്‌നേഹവുമാണ് എന്നെ ആകര്‍ഷിച്ചത്. എന്തൊരു രുചിയാണ് അവിടുത്തെ ഭക്ഷണത്തിന്. ലോകത്ത് മറ്റൊരിടത്തും ഇത്രയും രുചിയുള്ള ഭക്ഷണം ലഭിക്കുകയില്ല. അന്നാട്ടുകരുടെ സ്നേഹത്തിൽ ചാലിച്ചുള്ള പാചകമായിരിക്കും രുചിക്ക് പിന്നിൽ. മിൽക്ക് സർബത്തും ഉപ്പിലിട്ടവയും ഭയങ്കരപ്രിയമാണ്. 

ഡോൾഫിനെ കാണാനുള്ള കടൽ യാത്ര

ശരിക്കും ജീവിതത്തിൽ മറക്കാനാവാത്ത യാത്രയായിരുന്നു ഗോവൻ ട്രിപ്പ്. ബീച്ച് ഡെസ്റ്റിവേഷനായ ഗോവ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ ഞങ്ങളുടെ ഗോവൻ ട്രിപ്പിൽ പേടിപ്പെടുത്തുന്ന സംഭവമുണ്ടായി. ബോട്ടിൽ കടലിലൂടെ യാത്ര ചെയ്ത് ഡോൾഫിനെ കാണാം. ഒരുകൂട്ടം ആളുകൾ ആ യാത്രയ്ക്ക് ബുക്ക് ചെയ്തു. ഞങ്ങളും ആ യാത്രയ്ക്ക് റെഡിയായി.

ആദ്യം കൗതുകമായി തോന്നിയെങ്കിലും ശരിക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു. കടലിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോഴെക്കും ബോട്ടിനുള്ളിൽ വെള്ളം കയറാൻ തുടങ്ങി. കടലിനു നടുക്ക് ബോട്ടിൽ വല്ലാത്ത അനുഭവമായിരുന്നു ആ യാത്ര.

ശരിക്കും ഭയന്നുവിറച്ചു. എല്ലാവരും തിരികെ പോകാം എന്നുപറഞ്ഞു അലറികരയാൻ തുടങ്ങി. പണം കൊടുത്തതിനാൽ എനിക്ക് ഡോൾഫിനെ കാണാണമെന്നും തിരികെ പോകാനാവില്ലെന്നും കൂട്ടത്തിൽ ഒരാൾ പറഞ്ഞു. ബോട്ടിലുള്ള യാത്രകാർ ആകെ വിഷമിച്ചു. ഞാൻ ആദ്ദേഹത്തോടു പറഞ്ഞു പണം അല്ലലോ വലുത്, കുട്ടികളടക്കം ഒരുപാട് പേർ ഇൗ ബോട്ടിലുണ്ട് തിരികെ പോകാമെന്നും പറഞ്ഞു. അവസാനം ഞങ്ങളുടെ ബോട്ട് കരയ്ക്കടുപ്പിച്ചു. ശ്വാസം നേരെയായത് അപ്പോഴാണ്. മരണത്തിനും ജീവിതത്തിലും ഇടയ്ക്കുള്ള നിമിഷമായിരുന്നു അത്. മറക്കാനാവില്ല ആ യാത്ര.

മിറാക്കിൾ ദുബായ്

മൂന്നു തവണ ദുബായ് യാത്ര ചെയ്തു. ദുബായുടെ മുക്കും മൂലയും ശരിക്കും ആസ്വദിച്ചി‌ട്ടുണ്ട്. എന്റെ മകളുടെ പിറന്നാൾ ആഘോഷമാക്കിയ ദുബായ് യാത്രയും ഒരിക്കലും മറക്കാനാവില്ല. കണ്ടാൽ ഞാൻ ബോൾഡ് ആണെങ്കിലും സാഹസിക വിനോദങ്ങള്‍ നടത്തുന്നതിൽ ധൈര്യശാലിയല്ല. ദുബായിലെ ഡെസേർട്ട് സഫാരിക്ക് പോകാൻ ഭയമായിരുന്നു. പിന്നെ മക്കൾ ധൈര്യം തന്നപ്പോൾ സഫാരി നടത്തി. പേടി തോന്നിയെങ്കിലും രസകരമായിരുന്നു ആ അനുഭവം. പേടിയോടെ മടിച്ചുനിൽക്കാതെ എല്ലാ സന്തോഷങ്ങളും അനുഭവിക്കണം. സന്തോഷം നമ്മൾ കണ്ടെത്തുന്നതിലൂടെയാണ് ജീവിതം കൂടുതൽ കളറാകുന്നത്.

ദുബായിൽ എനിക്ക് അതിശയമായ മറ്റൊരു കാഴ്ച മിറാക്കി‌ൾ ഗാർഡനായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ഇവിടെ അപൂര്‍വയിനം പുഷ്പങ്ങളാണുള്ളത്. വേനലിന്റെ കടുത്ത ചൂടിൽ പൂന്തോട്ടത്തിന് വിശ്രമകാലമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെ ദുബായിൽ വസന്തകാലമാണ്.  ആ യാത്ര എനിക്കും മക്കൾക്കും നല്ലൊരു അനുഭവമായിരുന്നു.

ഷോപ്പിങ് ഡെസ്റ്റിനേഷൻ

യാത്രകൾ പ്ലാനിടുമ്പോൾ എനിക്ക് മക്കൾക്കും ഒരേ ചോയ്സാണ്. അടിപൊളി കാഴ്ചകൾ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത ലക്ഷ്യം ഷോപ്പിങ്ങാണ്. ബെംഗളൂരുവിൽ എത്തിയാല്‍ വാങ്ങിച്ചു കൂട്ടാൻ ഒരുപാടുണ്ട്. മോഡേൺ തുണിത്തരങ്ങൾ തുടങ്ങി ആക്സസറീസ് വരെ നല്ലത് തിരഞ്ഞെടുക്കാം.

'ഭീമന്റെ വഴി'യിലൂടെ ശരിക്കും യാത്ര നടത്തി

ഭീമന്റെ വഴി എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ മലപ്പുറത്തെ പേരശ്ശന്നൂർ എന്നയിടത്തായിരുന്നു. തനി നാട്ടിൻപുറത്തിന്റെ കാഴ്ചകളായിരുന്നു. ഷൂട്ട് കഴിഞ്ഞുള്ള സമയത്ത് ആ നാടിന്റെ സൗന്ദര്യത്തിലൂടെ സഞ്ചരിച്ചിരുന്നു.

അവിടുത്തെ കുഴിമന്തി കഴിച്ചു. ഒരുപാട് ഇ‌ഷ്ടമായി, കൂടാതെ ആ നാടിന്റെ തനതു രുചികളും അറിയാനും ശ്രമിച്ചു. കുറേ ഡ്രസും വാങ്ങി. ആ സ്ഥലത്തെയും നാട്ടുകാരെയും ഒരുപാട് ഇഷ്ടമായി. നാട്ടിൻപുറം പോലെ കളങ്കമില്ലാത്ത മനുഷ്യരുടെ നാടാണ്.

കൊച്ചി എന്റെ പഴയ കൊച്ചി തന്നെ

ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം കൊച്ചിയിലാണ്. അതുകൊണ്ട തന്നെ കൊച്ചി വിട്ട് മറ്റൊരു നാട് എനിക്ക് ചിന്തിക്കാനാവില്ല. അത്രത്തോളം മാനസികമായ അടുപ്പമുണ്ട് ഇൗ നഗരത്തോട്. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും കായിക്കാന്റെ ബിരിയാണിയും– അതാണ് എന്റെ കൊച്ചി. ഇൗ കാഴ്ചകൾ മാത്രമല്ല കൊച്ചിയെക്കുറിച്ചു പറയാൻ ഏറെയുണ്ട്. 

ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഫോർട്ട് കൊച്ചിയിൽ ഗൈഡുമാരുടെ വസന്തകാലമാണ്. എട്ടു ഭാഷ വരെ സംസാരിക്കുന്ന ഗൈഡുകളുണ്ട്. ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ് തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയും.

മട്ടാഞ്ചേരിയിൽ ഡച്ചുകാർ നിർമിച്ച സിനഗോഗ്, കൊട്ടാരം എന്നീ സ്ഥലങ്ങളിൽ എക്കാലത്തും സഞ്ചാരികളുണ്ട്. സിനഗോഗിൽനിന്ന് ഇറങ്ങുന്നവർ ജൂതത്തെരുവിന്റെ വ്യാപാര ശാലകളിലേക്കാണു കയറുന്നത്. കരകൗശല വസ്തുക്കളുടെയും തുണിക്കടകളുടെയും മുന്നിൽ നിന്നു വിലപേശുന്നവർ നിരവധിയാണ്. കാഴ്ചകള്‍ കണ്ടുകഴിഞ്ഞാൽ വിശപ്പു മാറ്റാൻ കായിക്കയുടെ ബിരിയാണിക്കടയിൽ കയറണം.

കോഴി ബിരിയാണിയും ഈന്തപ്പഴം അച്ചാറും ചേർത്ത് ‌അടിപൊളിയാണ്. കൂടാതെ  ഗുജറാത്ത് സ്ട്രീറ്റ് ഉണ്ട്. അടിപൊളി മധുരപലഹാരങ്ങൾ കിട്ടും. ചൂടോടെ വിളമ്പുന്ന ജിലേബി എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൊച്ചിയുടെ കാഴ്ചകളെക്കുറിച്ചും രുചിയെക്കുറിച്ചും പറഞ്ഞാൽ തീരില്ല, അത്രയ്ക്കും പ്രിയമാണ് എനിക്ക് കൊച്ചി.

ഡ്രീം യാത്രകൾ പൂർത്തീകരിക്കണം

യാത്രകൾ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും മനസ്സിലുണ്ടാകുന്നതാണ് ഡ്രീം യാത്രകൾ. എന്റെ സ്വപ്നയാത്രകളാണ് മാലദ്വീപ്, തായ്‍‍ലന്‍ഡ്, ഫുക്കറ്റ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ളത്. ചിത്രങ്ങളിലൂടെ‌യും വിഡിയോകളിലൂടെയും ചില സിനിമകളിലൂടെയുമാണ് ഇൗ രാജ്യങ്ങളോട് പ്രണയം തോന്നിയത്.

തായ്‍‍‍ലൻഡ്–ഫുക്കറ്റ് യാത്ര ഒരുപാട് ഇഷ്ടമാണ്. അവിടെ പോയി ഫൂട്ട് മസാജ് ഒക്കെ ചെയ്യണമെന്നുണ്ട്. സെക്സ് ടൂറിസത്തിന് പ്രാധാന്യം നൽകുന്ന നാടാണെന്നു പറയുമെങ്കിലും നമ്മുടെ കാഴ്ചപ്പാടുകളാണല്ലോ ഒാരോ നാടിന്റെയും സ്വഭാവം നിർണയിക്കുന്നത്. തായ്‍‍ലൻഡ് എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ്. 

കടലിന്റെ വശ്യതയിലെ താമസവും കാഴ്ചകളുമാണ് മാലദ്വീപിനോട് എനിക്ക് പ്രണയം തോന്നാനുള്ള കാരണം. ദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് കുട്ടികളുമൊത്ത് മാലദ്വീപിലേക്ക് യാത്ര തിരിക്കണ‌ം. ഇനിയുള്ള  സ്വപ്നങ്ങള്‍ സിനിമാ ജീവിതവും മക്കളോടൊപ്പമുള്ള യാത്രകളുമാണ്.

 

English Summary: Most Memorable Travel Experience by Actress Divya M Nair