അദ്ഭുതങ്ങൾ നിറയ്ക്കുന്ന ദുബായ് എന്നും സഞ്ചാരികൾ‌ക്ക് പ്രിയപ്പെട്ട നഗരമാണ്. മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷ്മി അവധിക്കാലം ദുബായിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ദുബായ് ഡോൾഫിനേറിയത്തിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ഭുതങ്ങൾ നിറയ്ക്കുന്ന ദുബായ് എന്നും സഞ്ചാരികൾ‌ക്ക് പ്രിയപ്പെട്ട നഗരമാണ്. മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷ്മി അവധിക്കാലം ദുബായിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ദുബായ് ഡോൾഫിനേറിയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഡോൾഫിനോടൊപ്പം നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമുണ്ട്. വളരെ രസകരമായിരുന്നെന്നും ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ഡോൾഫിനൊടൊപ്പം ചിലവഴിച്ചതെന്നും റായ് ലക്ഷ്മി  പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ദുബായിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ മികച്ച ആകർഷണങ്ങളിലൊന്നാണ് ദുബായ് ഡോൾഫിനേറിയം.ഇവിടുത്തെ പ്രധാന ആകർഷണം ഡോള്‍ഫിനുകളും സീലുകളുമാണ്. സന്ദര്‍ശകര്‍ ഡോള്‍ഫിനുകളുടെ അഭ്യാസപ്രകടനങ്ങള്‍ ആസ്വദിക്കുകയും അവയ്ക്കൊപ്പം ഇടപഴകുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചിത്രം എടുക്കുകയും ആസ്വദിക്കുകയും ചെയ്യാം.  ഇവിടെ എത്തുന്ന സന്ദർശകരില്‌‍ മിക്കവരും ഡോൾഫിനൊടൊപ്പം ചിത്രങ്ങൾ പകര്‍ത്തുകയും നീന്തുകയും ചെയ്യാറുണ്ട്. ചിൽഡ്രൻസ് സിറ്റിക്ക് സമീപം ബർ ദുബായിലെ ക്രീക്ക് സൈഡ് പാർക്കിലാണ് സ്ഥിതിചെയ്യുന്നത്. 

ADVERTISEMENT

മിഡിൽ ഈസ്റ്റിലെ പൂർണമായും ശീതീകരിച്ച ആദ്യത്തെ ഇൻഡോർ ഡോൾഫിനേറിയമാണിത്. 2008 മേയ് 21ന് ആണ് പൊതുജനങ്ങള്‍ക്കായി തുറന്നു നൽ‍കിയത്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഡോൾഫിനേറിയം നടത്തുന്നത്. 

Image From Dubai Dolphinarium Official Site

ഡോൾഫിനേറിയം കാഴ്ചയിലേക്ക്

ADVERTISEMENT

5,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍, ഏകദേശം 1250 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലാണ് ഡോൾഫിനേറിയം ക്രമീകരിച്ചിട്ടുള്ളത്. ഡോൾഫിനേറിയം സമുച്ചയത്തിൽ കുട്ടികള്‍ക്കായുള്ള വിനോദങ്ങൾ, ജന്മദിനാഘോഷങ്ങൾ, സ്കൂൾ ഫീൽഡ് യാത്രകൾ, ഗ്രൂപ്പ് ഇവന്റുകൾ, ഡോൾഫിനുകൾക്കൊപ്പം നീന്തൽ, മിറർ മേസ്, പക്ഷി പ്രദർശനം, കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്‍റ്, മിനി 5-ഡി, 7 ഡി സിനിമാ തിയേറ്ററുകള്‍ എന്നിവയും ഉൾപ്പെടുന്നു.

Image From Dubai Dolphinarium Official Site

English Summary: Raai Laxmi Shares Swimming with Dolphins Pictures from Dubai Dolphinarium