ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ വലുപ്പമുള്ള പ്രദേശം, അതിനുള്ളില്‍ രണ്ടായിരം തടാകങ്ങള്‍!
വടക്കുകിഴക്കൻ പോളണ്ടിലെ, വെറും 52,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ജില്ലയാണ് മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റ്. പേരു പോലെത്തന്നെ, രണ്ടായിരത്തിലധികം തടാകങ്ങളാണ് ഈ ഒരൊറ്റ ജില്ലയില്‍ ഉള്ളത്. അതായത്, നമ്മുടെ ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ വലിപ്പം മാത്രമുള്ള ഒരു പ്രദേശത്താണ് ഇത്രയും
വടക്കുകിഴക്കൻ പോളണ്ടിലെ, വെറും 52,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ജില്ലയാണ് മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റ്. പേരു പോലെത്തന്നെ, രണ്ടായിരത്തിലധികം തടാകങ്ങളാണ് ഈ ഒരൊറ്റ ജില്ലയില്‍ ഉള്ളത്. അതായത്, നമ്മുടെ ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ വലിപ്പം മാത്രമുള്ള ഒരു പ്രദേശത്താണ് ഇത്രയും
വടക്കുകിഴക്കൻ പോളണ്ടിലെ, വെറും 52,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ജില്ലയാണ് മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റ്. പേരു പോലെത്തന്നെ, രണ്ടായിരത്തിലധികം തടാകങ്ങളാണ് ഈ ഒരൊറ്റ ജില്ലയില്‍ ഉള്ളത്. അതായത്, നമ്മുടെ ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ വലിപ്പം മാത്രമുള്ള ഒരു പ്രദേശത്താണ് ഇത്രയും
വടക്കുകിഴക്കൻ പോളണ്ടിലെ, വെറും 52,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ജില്ലയാണ് മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റ്. പേരു പോലെത്തന്നെ, രണ്ടായിരത്തിലധികം തടാകങ്ങളാണ് ഈ ഒരൊറ്റ ജില്ലയില്‍ ഉള്ളത്. അതായത്, നമ്മുടെ ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ വലിപ്പം മാത്രമുള്ള ഒരു പ്രദേശത്താണ് ഇത്രയും തടാകങ്ങള്‍ എന്നോര്‍ക്കണം! ഇക്കാരണം കൊണ്ടുതന്നെ പുതിയ ഏഴു ലോകാദ്ഭുതങ്ങള്‍ക്കായുള്ള 28 ഫൈനലിസ്റ്റുകളുടെ ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തിരുന്നു ഈ തടാകനഗരം.
ലോവർ വിസ്റ്റുല മുതൽ പോളണ്ട്- റഷ്യ അതിർത്തി വരെ ഏകദേശം 290 കിലോമീറ്റർ ദൂരത്തില്‍ കിഴക്കോട്ട് വ്യാപിച്ചുകിടക്കുന്ന ഭൂവിഭാഗമാണിത്. തടാകങ്ങള്‍ മാത്രമല്ല, നദികളും കനാലുകളും ഇവിടെ നിറയെയുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മസൂറിയൻ കനാൽ വഴി ഇവിടെയുള്ള വിപുലമായ ജലപാതകള്‍ ബാൾട്ടിക് കടലുമായി ബന്ധിപ്പിക്കുന്നു.
മധ്യയൂറോപ്പിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ലേക്ക് ഡിസ്ട്രിക്റ്റ്. വര്‍ഷംതോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. ജലസാഹസികവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ഈ പ്രദേശം, കൂടാതെ, ഹൈക്കിംഗ്, ബൈക്കിംഗ്, ഫിഷിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്കും നിറയെ അവസരമുണ്ട്.
സ്നയാഡ്വി തടാകമാണ് ഇവിടെയുള്ള തടാകങ്ങളില്‍ ഏറ്റവും വലുപ്പമേറിയത്. ഏറ്റവും ആഴമേറിയതാകട്ടെ സാര്‍ന ഹാന്‍ക്സ തടാകവും. കയാക്കിംഗ്, ബോട്ടിംഗ് മുതലായ വിനോദങ്ങള്‍ക്ക് ഏറ്റവും ജനപ്രിയമായ ഇടങ്ങള്‍ കൂടിയാണ് ഇവിടം.
വിവിധ തടാകങ്ങളെ ബന്ധിപ്പിക്കുന്ന നാലു പ്രധാന ബോട്ടിംഗ് പാതകൾ ഇവിടെയുണ്ട്. ഗിസിക്കോ മുതൽ വെഗോർസെവോ വരെ, റുസിയാൻ-നിഡ, മിക്കോലാജ്കിയില്‍ നിന്നും പിസ്, റൈൻ എന്നിവിടങ്ങളിലേക്ക് എന്നിങ്ങനെയാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. ക്രുട്ടിനിയ നദിയിലെ കയാക്കിംഗ് ആണ് മറ്റൊരാകര്‍ഷണം. നദിക്കരയിലെ മരങ്ങളും കാഴ്ചകളും കണ്ടുകണ്ട് നടക്കാനുള്ള ഹൈക്കിംഗ് പാതകളുമുണ്ട്.
നിറയെ കാടുകളും സസ്യജാലങ്ങളുമുള്ള പ്രദേശമാണ് ഇവിടം. പതിനൊന്ന് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ ഇവിടെ നേരിട്ട് കാണാം. കൂടാതെ, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിറ്റ്‌ലറുടെ ആസ്ഥാനമായിരുന്ന വുൾഫ്‌സ് ലെയറിന്‍റെ അവശിഷ്ടങ്ങൾ ഉൾപ്പെടുന്ന കെറ്റര്‍സൈന്‍ എന്ന പ്രദേശവും ഇവിടുത്തെ ഒരു തിരക്കേറിയ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. 1941 നും 1944 നും ഇടയിലുള്ള 800 ദിവസങ്ങൾ ഹിറ്റ്ലർ ഇവിടെ ചിലവഴിച്ചു. ഇവിടെ വച്ച് ഹിറ്റ്ലര്‍ക്ക് നേരെ വധശ്രമവും ഉണ്ടായി.
ടൂറിസം കേന്ദ്രം എന്നതിലുപരി, യൂറോപ്പിന്‍റെ പരിസ്ഥിതിഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനമുണ്ട് ഇവിടുത്തെ തടാകങ്ങള്‍ക്ക്. യൂറോപ്പിലെ മിണ്ടാപ്രാണികളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രങ്ങളിലൊന്നാണ് ലേക്ക് ഡിസ്ട്രിക്റ്റിലുള്ള ലുക്നാജ്‌നോ റിസർവ് . ഓരോ വർഷവും ഏകദേശം 1,000 ഹംസങ്ങള്‍ ഇവിടെ കൂടുകൂട്ടുന്നു. ഇതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്, 1977-ൽ യുനെസ്കോയുടെ ബയോസ്ഫിയർ റിസർവുകളുടെ പട്ടികയിൽ ലുക്നാജ്നോ തടാകം ഉൾപ്പെടുത്തി.
യൂറോപ്പിലെ ഏറ്റവും പഴയ ഓപ്പൺ എയർ എത്‌നോഗ്രാഫിക് മ്യൂസിയം സ്ഥിതിചെയ്യുന്നത് ഇവിടെയുള്ള ഓള്‍സ്റ്റിനെക്കിലാണ്. 19-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ, ഫാം ഔട്ട്ബിൽഡിംഗ്സ്, മില്ലുകൾ, ധാന്യപ്പുരകൾ എന്നിവയെല്ലാം ഉള്ള പഴയ വീടുകൾ ഇവിടെ കാണാം.
എങ്ങനെ എത്താം?
ട്രെയിനിലോ ബസിലോ കാറിലോ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് എത്തിച്ചേരാം. സിമാനി, വാർസോ, ഗ്ഡാൻസ്ക്, വിൽനിയസ് എന്നിവിടങ്ങളിലാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ടുകളില്‍ നിന്നും ബസുകളും ടാക്സികളും യഥേഷ്ടം ലഭ്യമാണ്. കൂടാതെ ചില നഗരങ്ങളില്‍ നിന്നും ബോട്ടുകളും ലഭിക്കും.
ലേക്ക് ഡിസ്ട്രിക്റ്റിനു സമീപത്തുള്ള ഗിസിക്കോ , മിക്കോലാജ്കി , എൽക് നഗരങ്ങളിൽ സഞ്ചാരികള്‍ക്കായി മികച്ച താമസസൗകര്യം ലഭിക്കും. കൂടാതെ, ചുറ്റുമുള്ള ഗ്രാമങ്ങളിൽ ധാരാളം ഗസ്റ്റ് ഹൗസുകളും ക്യാമ്പ് സൈറ്റുകളും ഉണ്ട്.
English Summary: The Great Masurian Lakes