‘കഴിഞ്ഞ നവംബറിലായിരുന്നു വിവാഹവാർഷികം. ആ ആഘോഷ യാത്ര വയനാടിന്റെ മനോഹാരിതയിലേക്കായിരുന്നു.’’ മലയാളികളുടെ പ്രിയങ്കരിയായ സരയുവിന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഭർത്താവ് സനലും സരയുവിന്റെ ഇഷ്ടത്തിനൊപ്പമാണ്. യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വയനാടൻ പ്രകൃതിയുടെ ഫാൻസായി തിരികെയെത്താൻ തോന്നുന്ന

‘കഴിഞ്ഞ നവംബറിലായിരുന്നു വിവാഹവാർഷികം. ആ ആഘോഷ യാത്ര വയനാടിന്റെ മനോഹാരിതയിലേക്കായിരുന്നു.’’ മലയാളികളുടെ പ്രിയങ്കരിയായ സരയുവിന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഭർത്താവ് സനലും സരയുവിന്റെ ഇഷ്ടത്തിനൊപ്പമാണ്. യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വയനാടൻ പ്രകൃതിയുടെ ഫാൻസായി തിരികെയെത്താൻ തോന്നുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കഴിഞ്ഞ നവംബറിലായിരുന്നു വിവാഹവാർഷികം. ആ ആഘോഷ യാത്ര വയനാടിന്റെ മനോഹാരിതയിലേക്കായിരുന്നു.’’ മലയാളികളുടെ പ്രിയങ്കരിയായ സരയുവിന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഭർത്താവ് സനലും സരയുവിന്റെ ഇഷ്ടത്തിനൊപ്പമാണ്. യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വയനാടൻ പ്രകൃതിയുടെ ഫാൻസായി തിരികെയെത്താൻ തോന്നുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കഴിഞ്ഞ നവംബറിലായിരുന്നു വിവാഹവാർഷികം. ആ ആഘോഷ യാത്ര വയനാടിന്റെ മനോഹാരിതയിലേക്കായിരുന്നു.’’ മലയാളികളുടെ പ്രിയങ്കരിയായ സരയുവിന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഭർത്താവ് സനലും സരയുവിന്റെ ഇഷ്ടത്തിനൊപ്പമാണ്. യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും.

വയനാടൻ പ്രകൃതിയുടെ ഫാൻസായി

ADVERTISEMENT

തിരികെയെത്താൻ തോന്നുന്ന ഇടങ്ങൾ, കണ്ടെത്തലുകൾ, അതൊരു സന്തോഷമാണെന്നാണ് സരയുവിന്റെ വാക്കുകൾ. ‘‘അങ്ങനെയൊരു സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ വിവാഹ വാർഷിക യാത്ര. വാർഷികത്തോട് അനുബന്ധിച്ച് ഒരു യാത്ര പോകണം എന്നു തോന്നിയപ്പോൾ തിരക്കിൽനിന്നു മാറി കുറച്ചുസമയം ഞങ്ങൾക്കു

രണ്ടുപേർക്കും ചെലവഴിക്കാനുള്ള ഒരു സ്ഥലം മാത്രമായിരുന്നു ചിന്ത. സാധാരണ ചെയ്യുന്നതുപോലെ ടൂറിസ്റ്റ് സ്ഥലങ്ങളൊക്കെ തപ്പി അങ്ങനെ നടക്കാം എന്നാണ് ഞങ്ങൾ  പ്ലാൻ ചെയ്തത്. അപ്പോഴാണ് ഒരു ടൂർ പ്ലാനിങ് സൈറ്റിനെക്കുറിച്ച് അറിയുന്നതും അതിലൂടെ ഒരു വയനാടൻ യാത്ര ബുക്ക് ചെയ്യുന്നതും. 

ഞങ്ങളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു അവരുടെ പ്ലാനുകൾ. താമസവും ഭക്ഷണവും ട്രെക്കിങ്ങും ഉൾപ്പെടുന്ന ആ പാക്കേജിലൂടെ വയനാട്ടിൽ അധികമാരും അറിയാത്ത ഇടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവസരവും ലഭിച്ചു. വളരെ സ്വകാര്യമായി നടത്താവുന്ന ട്രെക്കിങ് എടുത്തുപറയേണ്ട ഒരു കാര്യമാണ്. അതുപോലെ തന്നെ നമുക്കു മാത്രമായി വെള്ളച്ചാട്ടങ്ങളിൽ സമയം ചെലവഴിക്കാം. ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചതും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയായിരുന്നു. 900 കണ്ടി, അരണമല എന്നിവിടങ്ങളിലെ മഞ്ഞും മഴയും പെയ്ത രണ്ട് സുന്ദര സന്ധ്യകൾ, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങൾ അവിടെ ചെലവഴിക്കാനായി.

കാട്ടുവഴികളിലൂടെ ജീപ്പിലുള്ള യാത്രയാണ് ഇതിൽ ഏറ്റവും മനോഹരം. നിശബ്ദതയുടെ കൂട്ടുകൂടി പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ആസ്വദിച്ച് നടത്തുന്ന ആ ജീപ്പ് യാത്ര എന്നും ഓർമയിൽ നിൽക്കും. വയനാട്ടിലെ ഇപ്പോൾ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന ഗ്ലാസ് ബ്രിജ് കാണാനും സാധിച്ചു. കാടിറങ്ങുമ്പോൾ ഞങ്ങൾ രണ്ടുപേരും മനസ്സിൽ കുറിച്ചു, വീണ്ടും ഇവിടേക്ക് തിരികെയെത്തും.’’

ADVERTISEMENT

ട്രിപ്പ് കാര്യത്തിൽ ഞങ്ങൾ രണ്ടും രണ്ടാണ് 

കൃത്യമായി പ്ലാൻ ചെയ്ത് യാത്ര നടത്തുന്ന ഒരാളാണ് താനെന്ന് സരയു. ‘‘ഫാമിലിക്കൊപ്പമാണെങ്കിൽ പോകുന്ന ഇടത്തെക്കുറിച്ച് പഠിച്ച് അവിടെ എന്തൊക്കെ കാര്യങ്ങൾ കാണാമെന്നും താമസവുമെല്ലാം കൃത്യമായി അന്വേഷിച്ചതിനു ശേഷമേ ഞാൻ യാത്രകൾ നടത്താറുള്ളൂ. എന്നാൽ ഭർത്താവ് സനൽ നേരേ തിരിച്ചാണ്. മുന്നൊരുക്കങ്ങൾ ഇല്ലാതെ കൈയിൽ കിട്ടുന്നതും എടുത്ത് എടുപിടി യാത്ര പുറപ്പെടുന്ന സ്വഭാവക്കാരനാണ്. എനിക്ക് അങ്ങനെ പറ്റില്ല.

പോകുന്ന സ്ഥലത്തെ കുറിച്ച് അറിയണം. അതുപോലെ യാത്രയിൽ പ്രത്യേക ഭക്ഷണങ്ങൾ പരീക്ഷിക്കാനും എനിക്ക് പറ്റില്ല. ദീർഘദൂര യാത്രകൾ നടത്തുമ്പോൾ കുറച്ച് ട്രാവൽ സിക്നെസ് അനുഭവപ്പെടുന്ന ആളായതിനാൽ ഞാൻ എല്ലാം പ്ലാൻ ചെയ്തു മാത്രമേ പോകാറുള്ളൂ. മറ്റെല്ലാ കാര്യത്തിലും ഞങ്ങൾക്ക് ഒരേ അഭിപ്രായമാണ്. ഡ്രൈവ് ചെയ്ത് പോകാനാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടം. അങ്ങനെ കുറേ യാത്രകൾ നടത്തിയിട്ടുണ്ട്. യാത്രകൾക്കായി പ്രത്യേകം സമയം കണ്ടെത്തുകയല്ല, പകരം ഞങ്ങൾ തിരക്കുകളിൽനിന്ന് അവധിയെടുക്കാറാണ് പതിവ്. ഇടയ്ക്കിടയ്ക്ക് എല്ലാ തിരക്കുകളിൽനിന്നും മാറി യാത്ര നടത്താറുണ്ട്. 

കഴിഞ്ഞ വർഷം മൂന്നാറും വയനാടും പോലെയുള്ള ചെറിയ യാത്രകളാല്ലാതെ ഒന്നുംതന്നെ നടത്തിയിട്ടില്ല. മൂന്നു ചിത്രങ്ങളുടെ തിരക്കുകളും ഉണ്ടായിരുന്നു. എന്നെക്കാൾ യാത്രകളോട് ഇഷ്ടം ഒരുപിടി കൂടുതൽ സനലിനാണ്. ചില യാത്രകൾ ഞങ്ങൾ പ്ലാൻ ചെയ്തു തന്നെ പോകാറുണ്ട്. എന്റെ തിരക്കുകൾ കണക്കിലെടുത്തായിരിക്കും സനലിന്റെ പ്ലാനിങ്. ഇനി ഞാൻ മടിപിടിച്ചിരുന്നാലും ഉന്തിത്തള്ളി സനൽ കൊണ്ടുപോകും.’’

ADVERTISEMENT

അപ്രതീക്ഷിതമായി സംഭവിച്ച സ്‌കൈഡൈവിങ്

ചില അപ്രതീക്ഷിത കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കും. അങ്ങനെ ഒരു കാര്യം തന്റെ ജീവിതത്തിലും സംഭവിച്ചുവെന്ന് സരയു. ‘‘വളരെക്കാലം ആയിട്ടുള്ള ആഗ്രഹമായിരുന്നു സ്കൈഡൈവിങ് നടത്തണമെന്നത്. പക്ഷേ പലപ്പോഴും അത് നടക്കാതെ പോയി. അങ്ങനെ ഒരിക്കൽ അമേരിക്കയിലെത്തിയപ്പോഴാണ് വളരെ അപ്രതീക്ഷിതമായി അത് സംഭവിച്ചതും. ആഗ്രഹിക്കുക, പരിശ്രമിക്കുക, അതിനായി കാത്തിരിക്കുക, സമയമാവുമ്പോള്‍ കാലം മോഹങ്ങൾ സാധിച്ച് തരും. ഇതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് നമുക്ക് പോലും ചിലപ്പോള്‍ അദ്ഭുതം തോന്നിയേക്കാം. ആ സ്വപ്നം എന്റെ ജീവിതത്തിൽ യാഥാർഥ്യമായത് അങ്ങനെയായിരുന്നു. 

ഒരിക്കലും മറക്കില്ല ആ ആകാശച്ചാട്ടം. എനിക്ക് എന്നെങ്കിലും ഇതു ചെയ്യാനാകുമോ എന്ന് കരുതുന്ന ഒരു സമയത്തായിരുന്നു അത് നടന്നത്. എന്റെ യാത്രകളിൽ എന്നും ഓർത്തിരിക്കുന്ന കാര്യം ഇതാണ്. രണ്ടു വർഷം മുമ്പായിരുന്നു അതെങ്കിലും ആ ഓർമകൾക്ക് ഒരു തരി പോലും മങ്ങലേൽക്കാതെ മനസ്സിലുണ്ട്.’’

കേരളത്തിനു പുറത്ത്, ഇന്ത്യക്ക് അകത്ത്

‘‘ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ എവിടെയാണ് ഇഷ്ടം എന്നു ചോദിച്ചാൽ ഇതാണ് ഉത്തരം– നോർത്ത് ഇന്ത്യ മുഴുവനും കറങ്ങണം. പല സംസ്കാരങ്ങളിലൂടെ ഓരോ ജീവിതവും കണ്ടറിഞ്ഞുകൊണ്ട് ഒരു യാത്ര. അത് സ്വന്തം വാഹനത്തിൽ ആണെങ്കിൽ സൂപ്പറാകും. സനലിന്റെ ആഗ്രഹവും ഇതുതന്നെ.

ഇന്ത്യയുടെ അറിയാത്ത ഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്ര, അതാണ് എന്റെ സ്വപ്നം. അധികം എക്സ്പ്ലോർ ചെയ്യാത്ത സ്ഥലങ്ങൾ കാണുമ്പോഴാണല്ലോ നമുക്ക് കൂടുതൽ അനുഭവങ്ങളും കാര്യങ്ങൾ അറിയാനുള്ള അവസരവും ലഭിക്കുന്നത്. ഉടനെ തന്നെ ഈ ആഗ്രഹം നടത്തിയെടുക്കണമെന്നാണ് ആഗ്രഹം.

കൊറോണ വന്നതുകൊണ്ട് ഞങ്ങളുടെ പല ട്രിപ്പും മുടങ്ങിപ്പോയി. അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിൽ യാത്ര ചെയ്യാനും ഞങ്ങൾക്ക് തോന്നിയില്ല. നമ്മൾ എവിടെയായിരിക്കുന്നുവോ, അവിടെ സുരക്ഷിതരായി ഇരിക്കുക എന്നതാണല്ലോ മുഖ്യം. ഈ പുതുവർഷത്തിലെങ്കിലും പ്ലാനുകളൊക്കെ ഒന്ന് പൊടിതട്ടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നു ഞങ്ങൾ രണ്ടുപേരും. കേരളം തന്നെ ഒരു യാത്രയാണ്. നാട് മുഴുവനും കണ്ടു തീർത്തിട്ട് പോരേ പുറംനാട് കാണൽ എന്നാണ് എന്റെ പക്ഷം. പിന്നെ, പോയതിൽ കുറച്ചു സ്ഥലങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയുണ്ട് കേട്ടോ.’’

മോഹിപ്പിക്കുന്ന ലണ്ടനും കാനഡയും

‘‘ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സ്ഥലങ്ങളാണ് ലണ്ടനും കാനഡയും. ലണ്ടൻ നഗരത്തിന്റെ തിരക്കും ആരെയും ആകർഷിക്കുന്ന വൈബും ആണ് എന്നെയും ആകർഷിച്ചത്. ഓരോ നിമിഷവും ഏറ്റവും വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു നഗരമാണ് ലണ്ടൻ. നമ്മൾ അവിടെ എത്തിയാൽ ആ ഓളത്തിനൊപ്പം തന്നെ സഞ്ചരിക്കും. സ്വപ്നങ്ങളുടെ നഗരം എന്ന് ലണ്ടനെ വിളിക്കുന്നതിൽ അതിശയോക്തിയില്ല.

ആ നഗരത്തിലൂടെ ഒരു സ്വപ്നാടനത്തിലെന്ന പോലെ നടക്കാം. കലയുടെയും സംസ്‌കാരത്തിന്റെയും, ആശയങ്ങളുടെയും ഭാവനയുടെയും നഗരം. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നായ ലണ്ടനിൽ ഏതുതരത്തിലുള്ള യാത്രികർക്കുമായി എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ട്. 

കാനഡ നേരേ വിപരീതമായിട്ടാണ് അനുഭവപ്പെട്ടത്. പൊതുവേ നിശബ്ദത നിറഞ്ഞ നാട്. അവിടെ കണ്ണെത്താദൂരത്തോളം ഒരു പൂച്ചക്കുട്ടിയെ പോലും കാണാനാവാത്ത വിധം വിജനമായ സ്ഥലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഞാൻ കുറച്ച് ശാന്തതയും സൈലൻസുമെല്ലാം ആഗ്രഹിക്കുന്നയാൾ ആയതുകൊണ്ടാകാം അങ്ങനെ ഫീൽ ചെയ്തത്. കാനഡ വളരെ മനോഹരമായ ഒരു രാജ്യമാണ്. കുറേ സ്ഥലങ്ങൾ അവിടെ കാണാനുണ്ട്. 

സന്തോഷത്തിന്റ നാടായ ഫിൻലൻഡിലേക്ക് ഒന്ന് പോകണം അതാണ് എന്റെ മോഹം. അടുത്തുതന്നെ ആ ആഗ്രഹം സഫലമാക്കാൻ ഉള്ള ഒരുക്കത്തിലാണ് ഞങ്ങൾ.’’

English Summary: Celebrity Travel, Memorable Travel Experience by Actress Sarayu