മഞ്ഞുകാലത്തിന്റെ അവസാനമാകുന്ന ഫെബ്രുവരിയിൽ ചില ഉത്തരേന്ത്യൻ പ്രദേശങ്ങൾ ഒരു മനോഹരിയെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കും. ആ കാഴ്ചകൾ കാണാനുള്ള യാത്രകൾ അവിസ്മരണീയമാണ്. വേനലിന് ഒരുങ്ങുന്നതിനു മുമ്പുള്ള ഇവിടങ്ങളിലെ മഞ്ഞും തണുപ്പും ഓരോ അതിഥിക്കും സുഖകരമായ അനുഭൂതിയായിരിക്കും. ഉത്തരേന്ത്യയിലെ ഈ നാടുകളിലൂടെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുകാലത്തിന്റെ അവസാനമാകുന്ന ഫെബ്രുവരിയിൽ ചില ഉത്തരേന്ത്യൻ പ്രദേശങ്ങൾ ഒരു മനോഹരിയെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കും. ആ കാഴ്ചകൾ കാണാനുള്ള യാത്രകൾ അവിസ്മരണീയമാണ്. വേനലിന് ഒരുങ്ങുന്നതിനു മുമ്പുള്ള ഇവിടങ്ങളിലെ മഞ്ഞും തണുപ്പും ഓരോ അതിഥിക്കും സുഖകരമായ അനുഭൂതിയായിരിക്കും. ഉത്തരേന്ത്യയിലെ ഈ നാടുകളിലൂടെ ഒരു യാത്ര പോകാം. ആരെയും വശീകരിക്കുന്ന ആ കാഴ്ചകൾ കൺനിറയെ കാണുകയും ചെയ്യാം.

ബസ്തർ 

ADVERTISEMENT

ഛത്തിസ്ഗഡിലെ ബസ്തർ സന്ദർശകരെ വിസ്മയിപ്പിക്കുന്ന നാടാണ്. നമ്മുടെ കേരളത്തിനെക്കാൾ വലുപ്പമുണ്ട് ബസ്തറിന്. ‘ഭാരതത്തിന്റെ അരിക്കിണ്ണം’ എന്ന പേരിനോട് നീതിപുലർത്തിക്കൊണ്ട്, എവിടെ നോക്കിയാലും വയലുകൾ. കൂടാതെ ധാരാളം ജലപാതകളും നിഗൂഢത നിറഞ്ഞ ഗുഹകളും. കൈലാഷ്, ദണ്ഡക്, ഗുപ്തേശ്വർ ആരണ്യക് തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ഗുഹകളാണ്. ‘ഏഷ്യയിലെ നയാഗ്ര’ എന്നുപേരുള്ള ചിത്രകൂട് വെള്ളച്ചാട്ടവും ബസ്തറിലെ പ്രധാന കാഴ്ചയാണ്. 

വാലി ഓഫ് ഫ്ലവേഴ്സ്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മനോഹരമായ പൂക്കളുടെ താഴ്‌വരയാണ് വാലി ഓഫ് ഫ്ലവേഴ്സ്. ട്രെക്കിങ് താൽപര്യമുള്ളവരെ ഏറെ തൃപ്തിപ്പെടുത്തും ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിലുള്ള ഈ ദേശീയോദ്യാനം. സമുദ്രനിരപ്പിൽനിന്ന് 3600 മീറ്റർ വരെ ഉയരത്തിലാണത്. 

ഹിമാലയത്തിന്റെ താഴ്‌വരയിൽ, മൂന്നൂറ് ഇനത്തിലധികം കാട്ടുപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം ഫെബ്രുവരിയാണ്. മനോഹരമായ പൂക്കൾ മാത്രമല്ല, ധാരാളം മൃഗങ്ങളും ഈ താഴ്‌വരയിൽ അധിവസിക്കുന്നുണ്ട്.

ADVERTISEMENT

ഗാങ്ടോക്ക് 

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് ഒരു പ്രധാന ബുദ്ധമത കേന്ദ്രമാണ്. സമുദ്രനിരപ്പിൽനിന്ന് 1437 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. റോറോ ചൂ, റാണിഖോല എന്നിവയാണ് ഇവിടുത്തെ പ്രധാന നദികൾ. ഗാങ്ടോക്കിൽ നിന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ മൂന്നാം സ്ഥാനമുള്ള കാഞ്ചൻജംഗ വിദൂരതയിൽ ദൃശ്യമാകും.

നിത്യഹരിത വനങ്ങളും ഇലപൊഴിയുന്ന വൃക്ഷങ്ങളുമൊക്കെ ഇവിടെ ധാരാളമുണ്ട്. ഗണേഷ് ടോക്ക്, ഹനുമാൻ ടോക്ക് എന്നീ കുന്നുകളും ധാരാളം വ്യൂ പോയിന്റുകളും ഇവിടെ നിന്നാൽ കാണുവാൻ കഴിയും. ഫെബ്രുവരിയിൽ ഇവിടുത്തെ കാലാവസ്ഥ അതീവ സുഖകരമാണ്. 

ഗുൽമാർഗ് 

ADVERTISEMENT

കശ്മീരിലെ ശ്രീനഗറിൽനിന്ന് 60 കിലോമീറ്റർ യാത്ര ചെയ്താൽ ഗുൽമാർഗിൽ എത്തിച്ചേരാം. സാഹസികരായ സഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ഫെബ്രുവരി. സ്കീയിങ്, സ്നോബോർഡിങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാം എന്നുള്ളതു മാത്രമല്ല, തെളിഞ്ഞ കാലാവസ്ഥയിൽ മനോഹരമായ പ്രകൃതിയും കാഴ്ചകളും ആസ്വദിക്കുകയും ചെയ്യാം. ഗുൽമാർഗിൽനിന്നുള്ള ഹിമാലയത്തിന്റെ കാഴ്ചകൾ സന്ദർശകരുടെ മനസ്സു നിറയ്ക്കും. കൂടാതെ, അതിഥികൾക്കായി  ഇവിടെ കുതിര സവാരി പോലുള്ള വിനോദങ്ങളുമുണ്ട്.

കസോൾ 

ഹിമാചൽ പ്രദേശിലെ പാർവതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കസോൾ. അതിസുന്ദരമായ താഴ്‌വരയും ആകാശത്തെ തൊടാൻ വെമ്പി നിൽക്കുന്ന മലനിരകളും ഇവിടുത്തെ മായിക കാഴ്ചകളാണ്. 

സമുദ്രനിരപ്പിൽനിന്ന് 1580 മീറ്റർ ഉയരത്തിലാണ് കസോൾ സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ് പ്രിയർക്കും ശാന്തമായ അന്തരീക്ഷവും പ്രകൃതിയും കൊതിക്കുന്നവർക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണിത്.

English Summary:Best Places To Visit in February in India