അദ്ഭുതപ്പെടുത്തുന്ന കാഴ്ച കാണാൻ തയാറാണോ? അങ്ങനെയെങ്കിൽ തെക്കു പടിഞ്ഞാറൻ ചൈനയിലേക്ക് പോകാം. നിറം മാറുകയും കടുത്ത ശൈത്യത്തിൽ പോലും തണുത്തുറയാത്തതുമായ തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഫൈവ് ഫ്ലവർ എന്നാണിതിനു പേര്. ആശ്ചര്യം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകൾ ഒളിപ്പിച്ചിട്ടുള്ളത് കൊണ്ടുതന്നെ ഈ തടാകത്തിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ഭുതപ്പെടുത്തുന്ന കാഴ്ച കാണാൻ തയാറാണോ? അങ്ങനെയെങ്കിൽ തെക്കു പടിഞ്ഞാറൻ ചൈനയിലേക്ക് പോകാം. നിറം മാറുകയും കടുത്ത ശൈത്യത്തിൽ പോലും തണുത്തുറയാത്തതുമായ തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഫൈവ് ഫ്ലവർ എന്നാണിതിനു പേര്. ആശ്ചര്യം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകൾ ഒളിപ്പിച്ചിട്ടുള്ളത് കൊണ്ടുതന്നെ ഈ തടാകത്തിനെ തദ്ദേശവാസികൾ വിശുദ്ധ തടാകമെന്നും വിളിതക്കുന്നുണ്ട്.

ഫൈവ് ഫ്ലവർ തടാകം

ADVERTISEMENT

ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഫൈവ് ഫ്ലവർ തടാകം. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ സ്ഥാനമുള്ള ഇവിടം വിസ്മയ കാഴ്ചകളുടെ പറുദീസയാണ്. ഒരു ഡസനിലധികം തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഈ ഉദ്യാനത്തിലുണ്ട്. ഇത്രയധികം കാഴ്ചകളുണ്ടെങ്കിലും സന്ദർശകരുടെ മനസുകവരുക ഫൈവ് ഫ്ലവർ തടാകമായിരിക്കും.

Image From Shutterstock

മലനിരകളാൽ ചുറ്റപ്പെട്ടാണ് ഫൈവ് ഫ്ലവർ സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ആഴം 16 അടിയാണ്. അടിത്തട്ടുവരെ വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്ന തെളിഞ്ഞ ജലമാണ് ആദ്യകാഴ്ചയിൽ സന്ദർശകരെ ആകർഷിക്കുക. നോക്കി നിൽക്കുമ്പോൾ ചിലപ്പോൾ ജലത്തിന്റെ നിറം മാറുന്ന അദ്ഭുതപ്രതിഭാസത്തിനു ഈ തടാകക്കരയിൽ നിന്നാൽ സാക്ഷിയാകാം. ആംബർ യെലോ, എമറാൾഡ് ഗ്രീൻ, ഡാർക്ക് ജെയ്ഡ്, ലൈറ്റ് ടർക്കോയ്സ് എന്നിങ്ങനെ ജലം നിറം മാറിക്കൊണ്ടേയിരിക്കും.കൂടുതൽ സമയങ്ങളിലും സഫയർ ബ്ലൂ നിറത്തിലായിരിക്കും ഫൈവ് ഫ്ലവർ തടാകം.

ADVERTISEMENT

ജലത്തിന്റെ നിറം മാറുന്നതുകൊണ്ടു തന്നെ ഏറെ നിഗൂഢതകളും വിശ്വാസങ്ങളും തദ്ദേശവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്. സമീപമുള്ള തടാകങ്ങളിലെ ജലം വേനൽക്കാലങ്ങളിൽ വറ്റുമ്പോഴും ഉരുകുമ്പോഴുമൊക്കെ ഫൈവ് ഫ്ലവർ തടാകത്തിലെ ജലത്തിനു യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളും സംഭവിക്കാറില്ല. മാത്രമല്ല, അതിശൈത്യത്തിൽ മറ്റുതടാകങ്ങളിലെ ജലം ത്തണുത്തുറയുമ്പോള്‍ ഇവിടുത്ത ജലത്തിനു യാതൊരു മാറ്റവും സംഭവിക്കാറില്ല. ഇത്രയേറെ അദ്ഭുതങ്ങൾ സംഭവിക്കുന്നതുകൊണ്ടു തന്നെ തദ്ദേശവാസികൾ ഫൈവ് ഫ്ലവർ തടാകത്തിനെ വിശുദ്ധമായാണ് കണക്കാക്കുന്നത്. 

എന്തുകൊണ്ട് ഫൈവ് ഫ്ലവർ തടാകത്തിലെ ജലം അതിശൈത്യത്തിലും തണുത്തുറയാത്തത്?

ADVERTISEMENT

വെള്ളത്തിനടിയിലെ ചൂട് നീരുറവയിൽ നിന്നും തടാകത്തിലേക്ക് ജലപ്രവാഹമുണ്ട് അതുകൊണ്ടാണ് കഠിനമായ ശൈത്യത്തിലും ഫൈവ് ഫ്ലവർ തണുത്തുറയാത്തത്. ലൈം, കാൽസ്യം കാർബണേറ്റ്, വിവിധ നിറങ്ങളിലുള്ള ഹൈഡ്രോഫൈറ്റുകൾ എന്നിവയാണ് തടാകത്തിലെ ജലത്തിന്റെ നിറം മാറ്റത്തിനുള്ള കാരണം. 

Image From Shutterstock

ജിയുഷൈഗോ ദേശീയോദ്യാനത്തിനു പ്രത്യേക പരിഗണന നൽകിയാണ് അധികൃതർ സംരക്ഷിക്കുന്നത്. തെളിഞ്ഞ ജലാശയം കാണുന്നതിനും വെള്ളച്ചാട്ടങ്ങൾക്കു സമീപം വരെ പോകാനുമൊക്കെ നടപ്പാതകൾ നിർമിച്ചിട്ടുണ്ട്‌. ഇവിടേയ്ക്ക് മാത്രമായി ബസ് സർവീസുകൾ ഉണ്ടെങ്കിലും സന്ദർശകർ ധാരാളമായി എത്തുന്നതു കൊണ്ടുതന്നെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഷട്ടിൽ ബസുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്. പ്രധാന കാഴ്ചകളെല്ലാം തന്നെ കാണുവാൻ സഹായിക്കുന്ന രീതിയിലുള്ള സർവീസുകളാണത്. ഉദ്യാനത്തിലെ കാഴ്ചകൾ ആവോളം കാണണമെന്നുള്ളവർക്ക് നടന്നും ഇവയെല്ലാം ആസ്വദിക്കാവുന്നതാണ്.

English Summary: Five Flower Lake: Gem Of the Jiuzhaigou National Park China