രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെയും കയ്യേറ്റങ്ങളുടെയും ധാരാളം കഥകൾ പറയാനുണ്ടാകും ഓരോ കോട്ടകൾക്കും. പ്രതിരോധത്തിനും ജനങ്ങളുടെ സംരക്ഷണത്തിനുമായി അക്കാലത്തു പണിത കോട്ടകളിൽ പലതിനും കാലപ്പഴക്കത്തിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും പ്രൗഢിയ്ക്കു ഒട്ടുംതന്നെ കുറവില്ല. ഒരു വംശത്തിന്റെയും ഒരു ജനതയുടെയും തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെയും കയ്യേറ്റങ്ങളുടെയും ധാരാളം കഥകൾ പറയാനുണ്ടാകും ഓരോ കോട്ടകൾക്കും. പ്രതിരോധത്തിനും  ജനങ്ങളുടെ സംരക്ഷണത്തിനുമായി അക്കാലത്തു പണിത കോട്ടകളിൽ പലതിനും കാലപ്പഴക്കത്തിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും പ്രൗഢിയ്ക്കു ഒട്ടുംതന്നെ കുറവില്ല. ഒരു വംശത്തിന്റെയും ഒരു ജനതയുടെയും തന്നെ ചരിത്രം പറയാനുള്ള ഈ കോട്ടകളെ കുറിച്ചുള്ള അറിവുകൾ പോലും ഇന്നത്തെ തലമുറയെ ആവേശം കൊള്ളിക്കുന്നതാണ്. അൽ ദയാ എന്ന കോട്ടയ്ക്കും പറയാനുണ്ട് പ്രാചീന അറബ് ഗോത്രത്തെക്കുറിച്ചും ചരിത്രകഥകളും. ചരിത്രവും പ്രാചീന അറബ് സംസ്കാരവും അറിയാനായി ഇവിടേക്ക് ധാരാളം വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENT

അൽ ദയാ കോട്ട

Image from Shutterstock

പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച അൽ ദയാ കോട്ട യുഎഇ യുടെ തലസ്ഥാനമായ റാസൽഖൈമയിലാണ്. പ്രാചീന അറബ് സമൂഹത്തിന്റെ ജീവിത രീതികളുടെയും സംസ്കാരത്തിന്റെയും ധാരാളം തെളിവുകൾ ഇവിടെ കാണാം. 1819 ലെ ബ്രിട്ടീഷ് ആക്രമണത്തെ പ്രതിരോധിക്കാനായി അറബ് ജനത നിർമിച്ചതാണിത്. അക്കാലത്തു റാക്ക് മേഖലയിൽ ഭരണം നടത്തിയിരുന്ന അൽ ഖ്വാസിമി എന്ന കുടുംബമായിരുന്നു കോട്ടയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. 

ADVERTISEMENT

താഴ്‌വരയിൽ നിന്നും 750 നു മുകളിൽ പടികൾ കയറി ചെല്ലുമ്പോൾ അൽ ദയാ കോട്ടയുടെ നിർമാണ ചാതുര്യം സന്ദർശകർക്കു മുമ്പിൽ വെളിപ്പെടും. ചൂടും തണുപ്പും ഒരുപോലെ ആഗിരണം ചെയ്യാൻ കഴിയുന്ന മണ്ണ് ഇഷ്ടികകൾ കൊണ്ടാണ് നിർമാണം നടത്തിയിരിക്കുന്നത്. കോട്ടയുടെ മുകളിലേക്കെത്താൻ ധാരാളം പടികളും പിടിച്ചു കയറാനായി കൈവരികളുമുണ്ട്  യുഎഇയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇവിടെ നിന്നാൽ മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. 

യുഎഇയിലെ മറ്റു പ്രദേശങ്ങൾ പോലെയല്ലാതെ ധാരാളം ഈന്തപ്പനകളും മറ്റു വൃക്ഷലതാദികളും നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് റാസൽഖൈമ. വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് മുകളിലെത്തുമ്പോൾ കാണുവാൻ കഴിയുക. പർവതങ്ങൾ അതിനൊപ്പം തന്നെ തടാകവും സമുദ്രവും കൂടെ കണ്ടൽ വനങ്ങളും മറ്റു വൃക്ഷങ്ങളും മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ ദൃശ്യമാകും. സുഖകരമായ കാലാവസ്ഥയായിരുന്നതു കൊണ്ടുതന്നെ വളരെ കാലം മുൻപ് തന്നെ ഇവിടമൊരു ജനവാസ കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് റാസൽഖൈമയ്ക്ക്. 

ADVERTISEMENT

2001 ൽ മുഖം മിനുക്കിയ കോട്ടയും പരിസരവും ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്. പ്രാചീന അറേബ്യയൻ സംസ്കാരത്തെക്കുറിച്ചു വെളിപ്പെടുത്തുന്ന ധാരാളം ചരിത്ര ശേഷിപ്പുകൾ ഇവിടെ കാണുവാൻ കഴിയും. അക്കാലഘട്ടത്തെക്കുറിച്ചറിയാനായി ധാരാളം സഞ്ചാരികളാണ് ഇപ്പോൾ ഈ കോട്ടയും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളും സന്ദർശിക്കാനെത്തുന്നത്.

English Summary: Exploring Dhayah Fort in Ras al Khaimah, UAE