മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിലൂടെ ബാലനടിയായി അഭിനയ രംഗത്തേക്ക് കടന്നുവന്ന മീന പിന്നീട് തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. അച്ഛന്‍ തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ളയാളാണ് മീനയുടെ മാതാവ് എന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിലൂടെ ബാലനടിയായി അഭിനയ രംഗത്തേക്ക് കടന്നുവന്ന മീന പിന്നീട് തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. അച്ഛന്‍ തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ളയാളാണ് മീനയുടെ മാതാവ് എന്നതും മലയാളികള്‍ക്ക് മീനയോടുള്ള പ്രത്യേക ഇഷ്ടത്തിന് മറ്റൊരു കാരണമാണ്. പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകി കൂടിയായ മീനയ്ക്ക്, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

സിനിമാ തിരക്കുകള്‍ക്കിടയിലും യാത്രകള്‍ക്കായി മീന സമയം കണ്ടെത്താറുണ്ട്. ഏറ്റവും പുതുതായി നടത്തിയ ദുബായ് യാത്രയുടെ ചിത്രങ്ങളും വിഡിയോകളും മീന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ബുർജ് ഖലീഫയുടെ മനോഹാരിതയിൽ നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.ഈയിടെയായി നിരവധി നടീനടന്മാര്‍ ദുബായിലേക്ക് വിനോദയാത്ര ചെയ്യുന്നുണ്ട്. 

ADVERTISEMENT

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ആണ് ഈ സമയത്തെ മറ്റൊരു ആകര്‍ഷണം. ആറാഴ്ച നീളുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ മുതല്‍ വിലകൂടിയ ആഭരണങ്ങൾ വരെ ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് നികുതിയില്ലാതെ വാങ്ങിക്കാം. ഇത് ദുബായിലേക്ക് ധാരാളം ആളുകളെ ആകർഷിക്കുന്നു.

സഞ്ചാരികള്‍ക്ക് വെയിലില്‍ നിന്നും രക്ഷ നേടാന്‍ പൂര്‍ണ്ണമായും ശീതീകരിച്ച സൂക്കുകളും മാളുകളും സന്ദര്‍ശിക്കാം. ദുബായിലെ മിക്ക ഷോപ്പിങ് മാളുകളിലും ഡൈനിങ്ങിനും ഷോപ്പിങ്ങിനു പുറമെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ട്. ദുബായ് അക്വേറിയം, അണ്ടർവാട്ടർ മൃഗശാല, കിഡ്‌സാനിയ, വി ആർ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ ദുബായ് മാളിൽ ഉണ്ട്. ഹൈ-സ്ട്രീറ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് ചെയ്യുന്നതിനും പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും പുറമെ, സിനിമാപ്രേമികൾക്കായി സിനിമാശാലകളും മറ്റ് വേനൽക്കാല സൗഹൃദ ഇൻഡോർ ആകർഷണങ്ങളും ഇവിടങ്ങളില്‍ ഉണ്ട്.

ADVERTISEMENT

ദുബായിലെ രസകരമായ നിരവധി ഇൻഡോർ ആക്ടിവിറ്റികളും ഒന്നു പരീക്ഷിച്ചു നോക്കേണ്ടതാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഇൻഡോർ സ്കീ റിസോർട്ടായ സ്കീ ദുബായ് ദുബായില്‍ ആണ് ഉള്ളത്. ഇവ കൂടാതെ ബുർജ് ഖലീഫയിലെ കാഴ്ചകളും 6000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന സ്കൈ ഡൈവിങ്ങും അറേബ്യൻ ഗൾഫിന്‍റെ അതിമനോഹരമായ തീരപ്രദേശത്തുകൂടിയുള്ള അറ്റ്ലാന്റിസ് ഹെലികോപ്റ്റർ ടൂറുമെല്ലാം സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം.രാത്രി സമയങ്ങളില്‍ ഒരുക്കുന്ന  ഡെസേർട്ട് സഫാരിയാണ് ദുബായിലെ പ്രധാന ആകര്‍ഷണം. ഇതിനായി നിരവധി പാക്കേജുകൾ ലഭ്യമാണ്.

 English Summary: Actress Meena Shares Travel Pictures from Dubai