ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാട്; അഞ്ചാം തവണയും ഫിൻലൻഡ്
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. ഡെന്മാർക്ക് ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. ഐസ്‌ലൻഡ് സ്വിറ്റ്‌സർലൻഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി, നെതർലൻഡ്‌സ് അഞ്ചാം സ്ഥാനത്താണ്. സഞ്ചാരികളുടെയും
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. ഡെന്മാർക്ക് ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. ഐസ്‌ലൻഡ് സ്വിറ്റ്‌സർലൻഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി, നെതർലൻഡ്‌സ് അഞ്ചാം സ്ഥാനത്താണ്. സഞ്ചാരികളുടെയും
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. ഡെന്മാർക്ക് ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. ഐസ്‌ലൻഡ് സ്വിറ്റ്‌സർലൻഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി, നെതർലൻഡ്‌സ് അഞ്ചാം സ്ഥാനത്താണ്. സഞ്ചാരികളുടെയും
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 പുറത്തു വന്നപ്പോള്‍, തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്. ഡെന്മാർക്ക് ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. ഐസ്‌ലൻഡ് സ്വിറ്റ്‌സർലൻഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി, നെതർലൻഡ്‌സ് അഞ്ചാം സ്ഥാനത്താണ്.
സഞ്ചാരികളുടെയും പ്രിയഭൂമിയാണ് ഫിൻലൻഡ്
സഞ്ചാരികളുടെയും പ്രിയഭൂമിയാണ് ഫിൻലൻഡ്. പ്രകൃതിസൗന്ദര്യത്തിലാവട്ടെ, നഗരങ്ങളുടെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലാവട്ടെ, സമൃദ്ധിയാവട്ടെ... എങ്ങനെ നോക്കിയാലും ഫിന്‍ലന്‍ഡ് എപ്പോഴും ഒരുപടി മുന്നില്‍ തന്നെയാണ്. മുപ്പത്തിയൊന്‍പത് ദേശീയ ഉദ്യാനങ്ങളാണ് ഫിൻലാൻഡിലുള്ളത്. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കി മനോഹരമായ ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരിടമാണ്. ലോകം മുഴുവൻ ആരാധിക്കുന്ന സാന്താ ക്ലോസിന്റെ നാടാണ് ഫിൻലാൻഡ്. അവിടേക്കുള്ള യാത്രയിൽ നിങ്ങൾക്കും സാന്തായുമായി നേരിട്ട് സംസാരിക്കാം. മഞ്ഞുകാലവും മൂടിക്കിടക്കുന്ന മഞ്ഞുമൊക്കെ സാഹസിക യാത്രികർക്കും മഞ്ഞിനെ പ്രണയിക്കുന്നവർക്കും ഇഷ്ടമാകും. കരടി പോലെ ധാരാളം വന്യമൃഗങ്ങൾ ഉൾക്കൊള്ളുന്ന കാടുകളും ഫിൻലാൻഡിലുണ്ട്.
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022
സന്തോഷ സൂചികയില്‍ വർഷങ്ങളായി ഇന്ത്യയുടെ റാങ്കും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2022-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ 136-ാം സ്ഥാനത്താണ് ഇന്ത്യ. 2021-ൽ 149 രാജ്യങ്ങളിൽ 139-ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 2020ൽ ഇന്ത്യയുടെ റാങ്ക് 144 ആയിരുന്നുവെങ്കിൽ 2019ൽ ഇന്ത്യ 140 ആം സ്ഥാനത്തായിരുന്നു. 2018-ലെ റിപ്പോർട്ടിൽ 133-ാം സ്ഥാനവും 2017-ൽ 122-ാം സ്ഥാനവുമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്.
ഈ വർഷം, കോവിഡ് -19 മഹാമാരിക്ക് മുമ്പും ശേഷവുമുള്ള ആളുകളുടെ മനോനില വിലയിരുത്താന്‍ സോഷ്യൽ മീഡിയയിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചിരുന്നു. മിക്ക രാജ്യങ്ങളിലും ഹ്രസ്വകാലത്തേക്ക് സമ്മർദ്ദം, ഉത്കണ്ഠ, ദുഃഖം എന്നിവ കൂടിയതായും അതുപോലെ ജീവിതത്തിന്‍റെ ആസ്വാദനത്തിൽ കുറവ് വന്നതായും സൂചിക രേഖപ്പെടുത്തി.
സന്തോഷത്തെക്കുറിച്ചുള്ള ആളുകളുടെ സ്വയം വിലയിരുത്തലിനെയും സാമ്പത്തികവും സാമൂഹികവുമായ ഡാറ്റയെയും അടിസ്ഥാനമാക്കിയുള്ളതാണ് ലോക സന്തോഷ റിപ്പോർട്ട്. ആളോഹരി ജിഡിപി, ആരോഗ്യകരമായ ആയുർദൈർഘ്യം, ഔദാര്യം, സാമൂഹിക പിന്തുണ, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ എന്നിവ ജീവിത നിലവാരത്തിന്‍റെ മൂല്യനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ഏകകങ്ങളില്‍ പെടുന്നു.
ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് വളരെ മുമ്പാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 റാങ്കിങ് പൂർത്തിയായത്. നിലവിൽ പരസ്പരം യുദ്ധം ചെയ്യുന്ന റഷ്യയും യുക്രയ്നും യഥാക്രമം 80 ഉം 98 ഉം സ്ഥാനത്താണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. ഫ്രാൻസ് 20-ാം സ്ഥാനത്തേക്ക് ഉയർന്നു. ലക്‌സംബർഗും സ്വീഡനും നോർവേയും യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്. കൂടാതെ, കാനഡ(15), യുണൈറ്റഡ് കിംഗ്ഡം(17) എന്നിവയും ആദ്യ 20 -ൽ ഇടംനേടി.
ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ ആളുകൾ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ആഗോള സർവേ ഡാറ്റ ഉപയോഗിക്കുന്ന വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിന്‍റെ പത്താം വാർഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് ഹാപ്പിനസ് റിപ്പോർട്ട്തയ്യാറാക്കുന്നത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഒരു അമേരിക്കൻ അനലിറ്റിക്സ് ആൻഡ് അഡ്വൈസറി കമ്പനിയായ ഗാലപ്പ് സംഘടിപ്പിക്കുന്ന പൊതു അഭിപ്രായ വോട്ടെടുപ്പുകൾ പ്രാഥമികമായി ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് വെബ്സൈറ്റിൽ ഓരോ വര്‍ഷത്തെയും റിപ്പോർട്ടുകള്‍ പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.
English Summary: World Happiness Report 2022: Finland named happiest country 5th time