പ്രകൃതിസൗന്ദര്യവും തനതായ സംസ്‌ക്കാരമുള്ള ജനതയുമാണ് സ്പിതിയെന്ന ഹിമാലയന്‍ താഴ്‌വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണിക്കൂറുകളോളം കാല്‍ നടയായി മാത്രം എത്താനാവുന്ന ഗ്രാമങ്ങള്‍, ഏത് വേനല്‍ക്കാലത്തും മൈനസിലെത്തുന്ന തണുത്ത കാലാവസ്ഥ, പൗരാണിക ഗുഹകള്‍, ഏറ്റവും ഉയരത്തിലുള്ള ഹിമാലയന്‍ ഗ്രാമം,

പ്രകൃതിസൗന്ദര്യവും തനതായ സംസ്‌ക്കാരമുള്ള ജനതയുമാണ് സ്പിതിയെന്ന ഹിമാലയന്‍ താഴ്‌വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണിക്കൂറുകളോളം കാല്‍ നടയായി മാത്രം എത്താനാവുന്ന ഗ്രാമങ്ങള്‍, ഏത് വേനല്‍ക്കാലത്തും മൈനസിലെത്തുന്ന തണുത്ത കാലാവസ്ഥ, പൗരാണിക ഗുഹകള്‍, ഏറ്റവും ഉയരത്തിലുള്ള ഹിമാലയന്‍ ഗ്രാമം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിസൗന്ദര്യവും തനതായ സംസ്‌ക്കാരമുള്ള ജനതയുമാണ് സ്പിതിയെന്ന ഹിമാലയന്‍ താഴ്‌വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണിക്കൂറുകളോളം കാല്‍ നടയായി മാത്രം എത്താനാവുന്ന ഗ്രാമങ്ങള്‍, ഏത് വേനല്‍ക്കാലത്തും മൈനസിലെത്തുന്ന തണുത്ത കാലാവസ്ഥ, പൗരാണിക ഗുഹകള്‍, ഏറ്റവും ഉയരത്തിലുള്ള ഹിമാലയന്‍ ഗ്രാമം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിസൗന്ദര്യവും തനതായ സംസ്‌ക്കാരമുള്ള ജനതയുമാണ് സ്പിതിയെന്ന ഹിമാലയന്‍ താഴ്‌വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മണിക്കൂറുകളോളം കാല്‍ നടയായി മാത്രം എത്താനാവുന്ന ഗ്രാമങ്ങള്‍, ഏത് വേനല്‍ക്കാലത്തും മൈനസിലെത്തുന്ന തണുത്ത കാലാവസ്ഥ, പൗരാണിക ഗുഹകള്‍, ഏറ്റവും ഉയരത്തിലുള്ള ഹിമാലയന്‍ ഗ്രാമം, കാട്ടുകുതിരകള്‍, യാക്കുകള്‍, വരയാടുകള്‍...

Image From Shutterstock

മഞ്ഞു മരുഭൂമിയെന്ന വിശേഷണമുള്ള സ്പിതിക്ക് മാത്രം സ്വന്തമാണ് ഇവിടുത്തെ കാഴ്ചകള്‍. തിരക്കുകളും ബഹളങ്ങളുമില്ലാതെ സമാധാനത്തോടെയുള്ള അവധി ദിനങ്ങളാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ നിങ്ങള്‍ക്കു വേണ്ടതിലേറെ സ്പിതിയിലുണ്ട്. സ്പിതിയുടെ പ്രത്യേകതകളേയും വിചിത്ര കാഴ്ച്ചകളേയും കുറിച്ച് കൂടുതലറിയാം. 

ADVERTISEMENT

ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം

ശാന്തമായി അവധി ദിനങ്ങള്‍ ആഘോഷിക്കണോ? എങ്കില്‍ 14,800 അടി ഉയരത്തിലുള്ള ഈ ഹിമാലയന്‍ ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യും. ഹിമാലയത്തിലേയും ഏഷ്യയിലെ തന്നെയും ഏറ്റവും ഉയരത്തിലുള്ള വാസയോഗ്യമായ ഗ്രാമമാണ് കോമിക്. 

Image From Shutterstock

ആകെ 13 കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസം. എല്ലാവര്‍ക്കും ചാടിക്കേറി പോകാവുന്ന സ്ഥലമല്ലെന്ന് കൂടി നമ്മള്‍ അറിയേണ്ടതുണ്ട്. ഹിമാലയൻ മലനിരകളിലൂടെ മണിക്കൂറുകൾ നീണ്ട ട്രക്കിങ്ങിനൊടുവിൽ മാത്രമേ ഇവിടെ എത്തിച്ചേരാന്‍ പോലും ആകൂ. ഏറ്റവും അടുത്തുള്ള മനുഷ്യ വാസ കേന്ദ്രത്തിലേക്കെത്താന്‍ ആറ് മണിക്കൂര്‍ കാല്‍നട യാത്രയുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അതാണ് കോമിക് ഗ്രാമം. എല്ലാ തിരക്കും മാറ്റിവച്ച് ഇവിടേക്ക് വരുന്നവരുടെ ഉള്ളില്‍ പ്രകൃതിയെ നിറയ്ക്കും ഈ ഹിമാലയന്‍ ഗ്രാമ കാഴ്ചകള്‍. 

തബൂവിലെ പ്രാചീന ഗുഹകള്‍

ADVERTISEMENT

സ്പിതിയില്‍ പോകുന്നുണ്ടെങ്കില്‍ തബൂവിലെ പ്രാചീന ഗുഹകള്‍ കാണാനും കൂടി സമയം കരുതണം. കുറച്ചു നേരമെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാചീന മനുഷ്യന്‍ കല്ലില്‍ കോറിയിട്ട ജീവിത ചിത്രങ്ങള്‍ കണ്ടു നില്‍ക്കണം.

Image From Shutterstock

ഹിമാലയത്തിലെ തന്നെ ഏറ്റവും പ്രാചീന ബുദ്ധ മതക്കാരുടെ ഗുഹയാണിതെന്ന തിരിച്ചറിവോടെ. തബൂവിലെ ഗുഹാ ചിത്രങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത് 1996ലായിരുന്നു. ശിലാലിഖിതങ്ങളും പ്രതിമകളും മണ്‍പാത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്നും അധികം മനുഷ്യരെത്താത്ത ഇവിടങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സജീവമായിരുന്നുവെന്നതിന്റെ തെളിവുകളാണിത്. 

ലാങ്‌സയിലും ഹിക്കിമിലും പോവാം, ഫോസിലും പെറുക്കാം

യാത്രകളുടെ ഓര്‍മകള്‍ക്കായി വസ്തുക്കള്‍ ശേഖരിക്കുന്ന പതിവുണ്ടോ നിങ്ങള്‍ക്ക്. ഉണ്ടെങ്കിലും ഇല്ലെങ്കിലും മറ്റാര്‍ക്കും ലഭിക്കാത്ത ഫോസിലുകള്‍ പോലും ലഭിച്ചേക്കാം ലാങ്‌സ, ഹിക്കിം തുടങ്ങിയ പ്രാക്തന ഗ്രാമങ്ങളില്‍ നിന്ന്. താഴ്‌വരയിലേക്ക് നോക്കിയിരിക്കുന്ന വലിയ ബുദ്ധ പ്രതിമയുടെ ചിത്രങ്ങള്‍ സ്പിതിയുടേതായി കണ്ടിട്ടുണ്ടോ എങ്കില്‍ ഈ ഗ്രാമങ്ങളില്‍ നിന്നുള്ളതാണത്. ഇവിടെ അലഞ്ഞു തിരിഞ്ഞാല്‍ വെറും കയ്യോടെ പോരേണ്ടി വരില്ല. കയ്യിലൊരു ക്യാമറ കൂടിയുണ്ടെങ്കില്‍ പിന്നെ പറയാനുമില്ല. 

ADVERTISEMENT

ജിയുവിലെ മമ്മി

സ്പിതിയിലെ ജിയു ഗ്രാമത്തിന്റെ പ്രത്യേകത ഒരു മമ്മിയാണ്. ഏതാണ്ട് അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഈ മമ്മി നല്ല രീതിയില്‍ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. സന്‍ഗ ടെന്‍സിന്‍ എന്ന സന്യാസിയുടെ ഭൗതികശരീരമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. മമ്മി കാണണോ, നേരെ ജിയുവിലെ സന്ന്യാസി മഠത്തിലേക്ക് വച്ചുപിടിച്ചാല്‍ മതി. പ്രവേശന സമയം രാവിലെ എട്ട് മുതല്‍ അഞ്ച് വരെ. 

കാട്ടുകുതിരകളും യാക്ക് കൂട്ടങ്ങളും

ഗെറ്റെ, ടാഷിഗോങ് ഗ്രാമങ്ങള്‍ തനതായ ജീവജാലങ്ങളെക്കൊണ്ട് കൂടിയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കാട്ടുകുതിരകളുടേയും യാക്കുകളുടേയും കാട്ടുചെമ്മരിയാടുകളുടേയും വരയാടുകളുടേയുമൊക്കെ കൂട്ടങ്ങളെ ഇവിടെ സമൃദ്ധമായി കാണാം. അതും അവരുടെ തനതായ ആവാസ വ്യവസ്ഥയില്‍. ആകെ ഏഴ് വീടുകള്‍ മാത്രമാണിവിടെയുള്ളത്. മറക്കരുത്, നമ്മള്‍ വിചിത്രമായ കാഴ്ചകള്‍ തേടിയാണ് സ്പിതിയിലേക്ക് വരുന്നത്.

English Summary: Best Places to Visit & Things to do in Spiti