ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിര്‍മിതികള്‍ക്കുമെല്ലാം ഈ രാജ്യം പ്രശസ്തമാണ്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, യുനെസ്കോയുടെ നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിര്‍മിതികള്‍ക്കുമെല്ലാം ഈ രാജ്യം പ്രശസ്തമാണ്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, യുനെസ്കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. 

പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. ഇവയില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. പെട്ടെന്ന് എത്താം എന്നതും യാത്രയ്ക്ക് അധികം നൂലാമാലകള്‍ ഉണ്ടാവില്ല എന്നതും ചെലവു കുറവാണ് എന്നതുമെല്ലാം ഇവിടേക്ക് ധാരാളം ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

Image from Shutterstock
ADVERTISEMENT

ബാക്ക്പാക്ക് ടൂറിസ്റ്റുകൾക്ക് ഏറെ അനുയോജ്യമായ ഒരിടമാണ് നേപ്പാള്‍. പോക്കറ്റ് കീറാതെ നേപ്പാളിലെ കാഴ്ചകള്‍ കണ്ടു തിരിച്ചുവരാന്‍ ആഗ്രഹം ഉള്ളവര്‍ക്കായി പ്രയോജനകരമാകുന്ന ഏതാനും ടിപ്സ് ഇതാ.

നേപ്പാളിൽ എങ്ങനെ എത്തിച്ചേരാം?

നേപ്പാളിലെ ഏക വിമാനത്താവളമാണ് കാഠ്മണ്ഡു. ചെലവു ചുരുക്കാനായി, വിമാനം കയറുന്നതിനു പകരം റോഡ് യാത്ര തിരഞ്ഞെടുക്കാം. ഡൽഹിയിൽനിന്നും സമീപ സ്ഥലങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ റൂട്ടുകള്‍ ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്‌ന വഴിയുള്ള റക്‌സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിങ്ങനെയാണ്. കൂടാതെ, നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ദിവസേന നേരിട്ടുള്ള രാത്രി ബസുകളുണ്ട്.

താമസിക്കാൻ

ADVERTISEMENT

ബജറ്റ് യാത്രക്കാര്‍ക്കുള്ള ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, ബജറ്റ് ഹോട്ടലുകൾ എന്നിവ ധാരാളമുണ്ട് നേപ്പാളില്‍. ഇവയില്‍ ചില ഹോട്ടലുകൾ എയർപോർട്ടിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ സേവനവും നൽകുന്നുണ്ട്. അത്യാവശ്യ യാത്രകള്‍ക്കായി ഈ സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ ആ വഴി കുറച്ചു പണം ലാഭിക്കാം.

എപ്പോഴാണ് സന്ദർശിക്കേണ്ടത്?

ചെലവ് കുറയണമെങ്കില്‍ ഓഫ് സീസണില്‍ പോകുന്നതാണ് നല്ലത്. ശീതകാലവും മഴക്കാലവുമാണ് നേപ്പാളിലെ ഓഫ്സീസണ്‍. ഇതില്‍ത്തന്നെ ശൈത്യകാലമാണ് നേപ്പാൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. താങ്ങാവുന്ന ചെലവിൽ ഗൈഡ് ടൂറുകളും താമസവുമെല്ലാം ഈ സമയത്ത് യഥേഷ്ടം ലഭ്യമാകും.

ഭക്ഷണം കഴിക്കാന്‍ എവിടെപ്പോകണം?

ADVERTISEMENT

നേപ്പാളിലെ പ്രാദേശിക ഭക്ഷണവിഭവങ്ങള്‍ കഴിക്കാന്‍ അടിപൊളിയാണ്, മാത്രമല്ല, വില വളരെ കുറവുമാണ്. നേപ്പാളിന്‍റെ സംസ്കാരവുമായി ഇഴചേര്‍ന്നു കിടക്കുന്ന ഈ രുചികള്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്. ഇത്തരം വിഭവങ്ങള്‍ ലഭ്യമാകുന്ന ചെറിയ കടകള്‍ നേപ്പാളിലെ വഴിയോരങ്ങളില്‍ ധാരാളം കാണാം. വൃത്തിയുള്ള ഭക്ഷണമാണ് കഴിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തിയാല്‍ വയറിനു പണികിട്ടാതെ രക്ഷപ്പെടാം.  

പ്രാദേശിക യാത്രകളില്‍ ചെലവു ചുരുക്കാന്‍

ലോക്കൽ ബസിൽ കയറുക എന്നതാണ് നേപ്പാളിലൂടെയുള്ള യാത്രയില്‍ ചെലവ് ചുരുക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന്. മിക്കവാറും എല്ലാ ഭാഗങ്ങളിലൂടെയും പബ്ലിക് ബസ് സര്‍വീസ് ഉണ്ട്. കൂടാതെ, ലാങ്‌ടാങ്, അന്നപൂർണ മേഖല, എവറസ്റ്റ് ബേസ് ക്യാംപ് എന്നിങ്ങനെ എളുപ്പമുള്ള ട്രെക്കിങ് റൂട്ടുകളില്‍ ഒറ്റയ്ക്ക് പോയാല്‍ ഗൈഡിന് കൊടുക്കുന്ന പണവും ലാഭിക്കാം. സ്ഥലങ്ങള്‍ അത്രയ്ക്ക് പരിചയം പോരെങ്കില്‍, ഒറ്റയ്ക്ക് പോകുന്നതിനു പകരം ഇതേപോലെ യാത്ര ചെയ്യുന്ന ബജറ്റ് യാത്രക്കാരെ കണ്ടെത്തി, കൂട്ടമായി പോകാം.

English Summary: how to plan nepal trip on budget