വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ മോണിക്ക ജോൺ സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ പ്രീമിയർ ചെയ്ത ജനപ്രിയ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ മിടുക്കിയുടെ സെക്കൻഡ് റണ്ണറപ്പായ ശേഷമായിരുന്നു റെബയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, ബിഗിൽ, ഫോറൻസിക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ മോണിക്ക ജോൺ സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ പ്രീമിയർ ചെയ്ത ജനപ്രിയ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ മിടുക്കിയുടെ സെക്കൻഡ് റണ്ണറപ്പായ ശേഷമായിരുന്നു റെബയുടെ സിനിമാ അരങ്ങേറ്റം. പിന്നീട്, ബിഗിൽ, ഫോറൻസിക്, എഫ്ഐആർ തുടങ്ങിയ ധാരാളം വിജയചിത്രങ്ങളുടെ ഭാഗമായി. 

അഭിനയവും യാത്രകളും താരത്തിന് പ്രിയമാണ്. വിവാഹ ശേഷം നടത്തിയ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ നിന്നുള്ള അടിപൊളി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് റെബ. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

സിനിമകളില്‍ മാത്രം കണ്ട നഗരം

വെനീസിനെക്കുറിച്ച് റെബ വാചാലയാകുന്നു. ''പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും മാത്രമാണ് ഈ അദ്ഭുതത്തെ കണ്ടതും കേട്ടതും. മതിലുകളും കോണുകളുമുള്ള ഇൗ നഗരം എത്ര വിസ്മയകരമാണ്! ഭക്ഷണം, ആളുകൾ, കനാലുകൾക്ക് ചുറ്റുമുള്ള നടത്തം, എല്ലാം പഴയകാലത്തേക്ക് തിരികെ കൊണ്ടുപോകുന്നു ... വ്യത്യസ്തമായ ഒരു കാലഘട്ടത്തിലെന്ന പോലെ. കാവ്യാത്മകവും, സ്വപ്നതുല്യവും, മോഹിപ്പിക്കുന്നതുമാണിവിടം''. ഒപ്പം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായ വെനീസില്‍ നിന്നുള്ള ദൃശ്യങ്ങളും ഉണ്ട്.

വെനീസ് ചരിത്ര നഗരമാണ്

റോമാസാമ്രാജ്യത്തിൽ നിന്ന് രക്ഷപ്പെട്ട് ദ്വീപിൽ അഭയം തേടിയവരാണ് വെനീസിലെ ജനങ്ങളുടെ പൂർവികർ. ചതുപ്പു നിലം നികത്തി തൂണുകൾ നാട്ടിയ ശേഷം അതിനു മുകളിൽ കെട്ടിടം നിർമിച്ച് അവർ വീടുകളുണ്ടാക്കി. കെട്ടിടങ്ങൾക്കു നടുവിലൂടെ ജലപാതകൾ തെളിച്ചു. ഗ്രാന്റ് കനാൽ ഉൾപ്പെടെ, വെനീസിൽ ബോട്ട് സവാരി നടത്തുന്ന വഴികളെല്ലാം അങ്ങനെ ഉണ്ടായതാണ്.

ADVERTISEMENT

കലാസൃഷ്ടികളുടെ വലിയ ശേഖരം വെനീസിലുണ്ട്. ബൈസന്റിയൻ, ഇറ്റാലിയൻ, ബറോക്ക്, ഗോഥിക് സംസ്കാരങ്ങളോളം പഴക്കമുള്ള ഈ സൃഷ്ടികൾ വെനീസിലെ മ്യൂസിയങ്ങളിൽ സംരക്ഷിച്ചിട്ടുണ്ട്.

വെനീസിൽ കെട്ടിടങ്ങളേക്കാൾ കൂടുതലുള്ളതു ഗൊണ്ടോളയാണ്. കറുത്ത നിറത്തിലുള്ള ചെറുവള്ളമാണു ഗൊണ്ടോള. യാത്രക്കാർ ഒറ്റയ്ക്കും കൂട്ടമായും ഗൊണ്ടോളകളിൽ സഞ്ചരിക്കുന്നു.

സാൻ മാർക്കോ ബസിലിക്ക, ഫൈൻ ആർട്സ് അക്കാഡമി, അപൂർവ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം, മുറാനോ ദ്വീപ് എന്നിവയാണ് വെനീസിലെത്തുന്നവർ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ.

ജര്‍മനിയിലെ ബിയറും ചോക്ലേറ്റും

ADVERTISEMENT

ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ നിന്നുള്ള ചിത്രങ്ങളും റെബ പങ്കുവച്ചിട്ടുണ്ട്. യൂറോപ്പ് യാത്ര തുടങ്ങിയത് ജര്‍മനിയില്‍ നിന്നായിരുന്നു. “മ്യൂണിക്കിൽ നിന്ന് ആരംഭിച്ചു! നല്ല തണുപ്പും കാറ്റും. എന്നാൽ അവരുടെ സ്വാദിഷ്ടമായ ബിയറും ചൂടുള്ള ചോക്കലേറ്റും സ്വാദിഷ്ടമായ പിസ്തകളും ഉണ്ടായിരുന്നുവെന്നും.” ‌പങ്കുവച്ച ചിത്രത്തിനൊപ്പം റേബ കുറിച്ചിട്ടുണ്ട്.

ബാഴ്‌സലോണയില്‍

സ്പെയിനിലെ ബാഴ്സലോണയില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 20-ാമത്തെ നഗരവും യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ് ബാഴ്‌സലോണ. എട്ട് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഉൾപ്പെടെ ധാരാളം മനോഹര കാഴ്ചകള്‍ ഇവിടെയുണ്ട്.

English Summary: Reba Monica John Shares beautiful pictures from Europe Travel