സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊള്ളാനും ജീവിതത്തിൽ തളരാതെ കൈപിടിച്ചുയർത്താനും കരുത്തേകാനും അവരെപ്പോഴും നമുക്കരികിലുണ്ടാകും. അമ്മയോടുള്ള സനേഹവും ബഹുമാനവും ഒരൊറ്റ ദിവസത്തിൽ ഒതുക്കാനുള്ളതല്ല, അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല. അവതാരകയും എഴുത്തുകാരിയുമായ അശ്വതി

സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊള്ളാനും ജീവിതത്തിൽ തളരാതെ കൈപിടിച്ചുയർത്താനും കരുത്തേകാനും അവരെപ്പോഴും നമുക്കരികിലുണ്ടാകും. അമ്മയോടുള്ള സനേഹവും ബഹുമാനവും ഒരൊറ്റ ദിവസത്തിൽ ഒതുക്കാനുള്ളതല്ല, അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല. അവതാരകയും എഴുത്തുകാരിയുമായ അശ്വതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊള്ളാനും ജീവിതത്തിൽ തളരാതെ കൈപിടിച്ചുയർത്താനും കരുത്തേകാനും അവരെപ്പോഴും നമുക്കരികിലുണ്ടാകും. അമ്മയോടുള്ള സനേഹവും ബഹുമാനവും ഒരൊറ്റ ദിവസത്തിൽ ഒതുക്കാനുള്ളതല്ല, അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല. അവതാരകയും എഴുത്തുകാരിയുമായ അശ്വതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊള്ളാനും ജീവിതത്തിൽ തളരാതെ കൈപിടിച്ചുയർത്താനും കരുത്തേകാനും അവരെപ്പോഴും നമുക്കരികിലുണ്ടാകും. അമ്മയോടുള്ള സനേഹവും ബഹുമാനവും ഒരൊറ്റ ദിവസത്തിൽ ഒതുക്കാനുള്ളതല്ല, അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല. അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തിന്റെ വാക്കുകളാണിവ.

മാതൃദിനം ഞാൻ അമ്മയ്ക്കായി മാറ്റിവയ്ക്കാറില്ല, എന്റെ എല്ലാ ദിവസങ്ങളിലും ഞാൻ അമ്മയെ ഒാർക്കും. അമ്മയുടെ എന്ത് ആവശ്യത്തിനും സന്തോഷത്തിനും അമ്മയോടൊപ്പം ഞാൻ എപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലു ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ഓര്‍മദിനത്തിന്റെ ആവശ്യകത ഏറുകയാണ്. സോഷ്യൽമീഡിയയിലൂടെ നിരവധിപേർ അമ്മയൊടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അമ്മയോടുള്ള ബഹുമാനവും സ്നേഹവും ആ എഴുത്തുകളിലൂടെ വായിച്ചറിയാം. അതും വളരെ സന്തോഷം നല്‍കുന്നതാണ്.

ADVERTISEMENT

അമ്മയോടൊപ്പമുള്ള യാത്രകൾ

മറക്കാനാവാത്ത നിമിഷം എന്നുള്ളതല്ല, കുട്ടിക്കാലം മുതൽ അമ്മയൊടൊപ്പമുള്ള ഒാരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. യാത്രകൾ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്. അമ്മയുടെ ജീവിത സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും ആഗ്രഹിച്ച അത്രയും യാത്രകൾ നടത്താൻ സാധിച്ചിട്ടില്ല. എങ്കിലും വീണുകിട്ടുന്ന അവസരത്തിൽ അമ്മയോടൊപ്പം യാത്ര പോകാറുണ്ട്. ക്ഷേത്രങ്ങളിലേക്കുള്ള യാത്രയായലും വീടിനു അടുത്ത സ്ഥലത്തേക്കുള്ളതായാലും അമ്മയോടൊപ്പമുള്ള ഒാരോ നിമിഷങ്ങളും എന്‍ജോയ് ചെയ്യാറുണ്ട്.

ADVERTISEMENT

 അമ്മയോടൊപ്പമുള്ള യാത്ര എന്നുപറയുമ്പോൾ ഇന്നും ഒാർമയിൽ തങ്ങി നിൽക്കുന്നത് കുട്ടിക്കാലത്തെ യാത്രകളാണ്. ബസിന്റെ സൈഡ് സീറ്റിൽ കാഴ്ചകളൊക്കെ കണ്ട് അമ്മയുടെ തോളിലേക്ക് ചരിഞ്ഞു കിടക്കും. അത് ഇന്നും മറക്കാനാവില്ല. ജോലി സംബന്ധമായും അല്ലാതെയും അമ്മ എവിടേയ്ക്ക് പോയാലും ഞാനും ഒപ്പും കൂടാറുണ്ട്.

ആദ്യ വിദേശയാത്ര

ADVERTISEMENT

അച്ഛൻ 30 വർഷത്തോളം ജോലി ചെയ്ത സ്ഥലമായിരുന്നു ദുബായ്. ആഗ്രഹങ്ങള്‍ ഏറെ ഉണ്ടായിട്ടും ജീവിത്തിലെ പല സാഹചര്യം കൊണ്ടും അമ്മയ്ക്ക് അവിടേയ്ക്ക് യാത്ര പോകാൻ സാധിച്ചിട്ടില്ല. എന്നും ആ യാത്ര മനസ്സിലെ മോഹമായിരുന്നു. എനിക്ക് അമ്മയെ ദുബായ് നഗരത്തിന്റെ കാഴ്ചകളിലേക്ക് എത്തിക്കാനായി. ഒാരോ സ്ഥലങ്ങളും കാഴ്ചകളും ആസ്വദിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. 

കാഴ്ചയെ കണ്ണഞ്ചിക്കുമ്പോഴും വീണ്ടും കണ്ണുകളിൽ പതിയുന്ന ദ്യശ്യയങ്ങളിലെല്ലാം വിസ്മയം നിറയ്ക്കുന്ന നഗരമാണ് ദുബായ്. നിരവധി കാഴ്ചകള്‍ അവിടെയുണ്ട്. അദ്ഭുതം തീർക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറക്കിൾ ഗാർഡൻ ആരെയും ആകർഷിക്കും. വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരം ആസ്വദിക്കണ്ടതു തന്നെയാണ്.

ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വയിനങ്ങളിലുള്ള പുഷ്പങ്ങളാണ്. കണ്ണുകൾ എങ്ങോട്ട് പായിച്ചാലും നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരകാഴ്ച. മാരിഗോൾഡ്, പെറ്റ്യൂനിയാസ് ഉള്‍പ്പടെ അറുപതിൽ പരം വ്യത്യസ്ത പുഷ്പങ്ങള്‍ പൂന്തോട്ടത്തിൽ അലംങ്കരിച്ച് ഒരുക്കിയിരിക്കുന്നു. ദുബായ് ലാന്റിൽ അറേബ്യൻ റാഞ്ചസിലാണ്   മഹാദ്ഭുത‌ം നിറയ്ക്കുന്ന  മിറാക്കിൾ ഗാർഡൻ. 72000 സ്ക്വയർ ഫീറ്റിൽ 45 ബില്യൺ പൂക്കൾ കൊണ്ട് അലംങ്കരിച്ച ഉഗ്രന്‍ ഗാർഡൻ. 

ദുബായ് നഗരത്തിന്റെ കാഴ്ചകൾക്കൊപ്പം മിറാക്കിൾ ഗാർഡനും ഞങ്ങളുടെ യാത്രയിൽ നിറം പകരുന്നവയായിരുന്നു. യാത്രകൾ നടത്തണം, ലോകം കാണണം,എന്നൊക്കെയാണ് അമ്മയുടെ മോഹം. അതുപോലെ തന്നെ ഒരു വിദേശയാത്ര നടത്തണം,കാണാത്ത സ്ഥലത്തേയ്ക്ക് അമ്മയോടൊപ്പം യാത്ര ചെയ്യണം അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.  ഇൗശ്വരൻ അനുഗ്രഹിച്ചാൻ ആ യാത്ര സാധ്യമാക്കണം.

English Summary: Aswathy Sreekanth shares Memorable Travel Experience with Mother