മഞ്ഞിൽ കുരങ്ങൻമാരുടെ ‘ഹോട്ട്’ ബാത്ത്: ഈ കാഴ്ച ലോകത്ത് ഒരിടത്ത് മാത്രം
ജപ്പാൻ സഞ്ചാര പ്രിയരുടെ സ്വപ്നഭൂമിയാണ്. അവിടെ കാണാത്തതും കിട്ടാത്തതുമായി ഒന്നുമില്ലെന്ന് തോന്നിപ്പോകും. തികച്ചും സവിശേഷമായ ഒരു സംസ്കാരവും രസകരമായ കാര്യങ്ങളും ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ. ജപ്പാനിലെ ഒരു ഗ്രാമപ്രദേശത്തേക്കോ ടോക്കിയോ പോലുള്ള വലിയ നഗരത്തിലേക്കോ ഒക്കെയാവും മിക്കവാറും യാത്രകളും

ജപ്പാൻ സഞ്ചാര പ്രിയരുടെ സ്വപ്നഭൂമിയാണ്. അവിടെ കാണാത്തതും കിട്ടാത്തതുമായി ഒന്നുമില്ലെന്ന് തോന്നിപ്പോകും. തികച്ചും സവിശേഷമായ ഒരു സംസ്കാരവും രസകരമായ കാര്യങ്ങളും ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ. ജപ്പാനിലെ ഒരു ഗ്രാമപ്രദേശത്തേക്കോ ടോക്കിയോ പോലുള്ള വലിയ നഗരത്തിലേക്കോ ഒക്കെയാവും മിക്കവാറും യാത്രകളും നടത്തുന്നത്. അവിടുത്തെ കാഴ്ചകള്‍ മാത്രമല്ല ഇനിയുമുണ്ട് കാണാനേറെ.
ജിഗോകുഡാനി മങ്കിപാര്‍ക്ക്
കാഴ്ചകൾ ആസ്വദിക്കാൻ മാത്രമല്ല, മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്താന്‍ എത്തുന്നവരുമുണ്ട്. പ്രകൃതിയുടെ കാഴ്ചയ്ക്കൊപ്പം സഞ്ചാരികളിൽ കൗതുകമുണർത്തുന്ന ഇടങ്ങളുമുണ്ട്. അങ്ങനെയൊരിടമാണ് ജപ്പാനിലെ ഹെല്‍വാലി എന്നറിയപ്പെടുന്ന ജിഗോകുഡാനി മങ്കിപാര്‍ക്ക്. തണുപ്പിൽ നിന്നും രക്ഷനേടാനായി ചൂടുനീരുറവകളിൽ നീരാടുന്ന കുരങ്ങൻമാരുടെ കാഴ്ചയാണ് സന്ദർശകരെ അതിശയിപ്പിക്കുന്നത്.
കുത്തനെയുള്ള പാറക്കെട്ടുകളും നീരുറവകളുമെല്ലാമുള്ള ഇൗ താഴ്‍വരയെ പുരാതന ആളുകളാണ് നരക താഴ്‌വര എന്നു പേരിട്ടത്. ഇന്നിവിടം അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. വർഷത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവിടെ മഞ്ഞുമൂടും. അത്തരത്തിലുള്ള കഠിനമായ അന്തരീക്ഷത്തിലും കുരങ്ങന്മാർക്ക് ജീവിക്കാനുള്ള ഭൂമിയിലെ പറുദീസകൂടിയാണിവിടം.
വൈൽഡ് ജാപ്പനീസ് മക്കാക്ക് എന്നറിയപ്പെടുന്ന ഹിമക്കുരങ്ങുകളാണ് ഇവിടെ കാണുന്നത്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മനുഷ്യേതര പ്രൈമേറ്റുകളുടെ ഇനമാണ്, മാത്രമല്ല അവ വളരെ തണുത്ത ശൈത്യകാലവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവയുമാണ്.
ജിഗോകുഡാനി മങ്കി പാര്‍ക്കില്‍ താമസിക്കുന്ന ഈകുരങ്ങന്‍മാര്‍ക്ക് ശൈത്യകാലത്തെ തണുപ്പിനെ തടയാന്‍ കട്ടിയുള്ളതും നീളമുള്ളതുമായ രോമങ്ങള്‍ ഉള്ളതിനാല്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
മഞ്ഞിൽ പൊതിഞ്ഞ ഹിമക്കുരങ്ങുകൾ
പല പരസ്യങ്ങളിലും സിനിമകളിലുമൊക്കെ ഈ കുരങ്ങന്‍മാരുടെ ആവാസം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ആ കാഴ്ച നേരിട്ട് ആസ്വദിക്കുവാനായി ഇൗ പാർക്കിലേക്ക് എത്തുന്നവരുമുണ്ട്. മുഖത്തും ശരീരത്തും പറ്റിപിടിച്ച മഞ്ഞുമായി ആവിപറക്കുന്ന നീരുറവകളിൽ മുങ്ങികിടക്കുന്ന കുരങ്ങൻമാരുടെ കാഴ്ച കൗതുകം നിറയ്ക്കുന്നതാണ്. കുരങ്ങുകള്‍ കൂട്ടമായി കുളിക്കാനെത്തുന്ന പ്രധാന ചൂടുള്ള നീരുറവയ്ക്ക് ചുറ്റും ഒരു ചെറിയ വേലി ഉണ്ട്, ആ വേലിയ്ക്കടുത്ത് നിന്ന് കുരങ്ങുകളില്‍ നിന്ന് കുറച്ച് അകലെയായി നിന്നുകൊണ്ട് അവയുടെ ചിത്രങ്ങളും പകർത്താം.
ഏതു സമയവും ഇൗ പാര്‍ക്കിലേക്ക് പ്രവേശനമുണ്ടെങ്കിലും മഞ്ഞുക്കാലത്താണ് ഇവിടം കാഴ്ചയ്ക്ക് കൂടുതൽ മനോഹരമാകുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഈ പ്രദേശത്ത് സാധാരണയായി മഞ്ഞുവീഴ്ചയുണ്ട്, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് സന്ദര്‍ശനത്തിനുള്ള ഏറ്റവും നല്ല സമയം.
English Summary: Snow Monkey Park in Japan