സര്‍പ്പത്തെ പ്രണയിച്ച രാജകുമാരന്; പാമ്പിന്‍റെ ചെതുമ്പൽ പോലെ പാറ, വിചിത്രം ഇൗ നാഗ ഗുഹ
തായ്‌ലൻഡ് എന്നാൽ തിളങ്ങുന്ന നിശാപാര്‍ട്ടികളും ആഘോഷങ്ങളും ബീച്ചുകളും മാത്രമല്ലെന്ന് ഈയിടെയായി എല്ലാ സഞ്ചാരികള്‍ക്കും അറിയാം. അധികമൊന്നും അറിയപ്പെടാത്തതും ഇനിയും കണ്ടുപിടിക്കപ്പെടാത്തതുമായ ഒട്ടേറെ നിഗൂഢതകള്‍ ഈ ഏഷ്യന്‍ രാജ്യത്തുണ്ട്. അങ്ങനെയൊന്നാണ് തായ്‌ലൻഡിലെ നാഗ ഗുഹ. നിരവധി വിശ്വാസങ്ങളും
തായ്‌ലൻഡ് എന്നാൽ തിളങ്ങുന്ന നിശാപാര്‍ട്ടികളും ആഘോഷങ്ങളും ബീച്ചുകളും മാത്രമല്ലെന്ന് ഈയിടെയായി എല്ലാ സഞ്ചാരികള്‍ക്കും അറിയാം. അധികമൊന്നും അറിയപ്പെടാത്തതും ഇനിയും കണ്ടുപിടിക്കപ്പെടാത്തതുമായ ഒട്ടേറെ നിഗൂഢതകള്‍ ഈ ഏഷ്യന്‍ രാജ്യത്തുണ്ട്. അങ്ങനെയൊന്നാണ് തായ്‌ലൻഡിലെ നാഗ ഗുഹ. നിരവധി വിശ്വാസങ്ങളും
തായ്‌ലൻഡ് എന്നാൽ തിളങ്ങുന്ന നിശാപാര്‍ട്ടികളും ആഘോഷങ്ങളും ബീച്ചുകളും മാത്രമല്ലെന്ന് ഈയിടെയായി എല്ലാ സഞ്ചാരികള്‍ക്കും അറിയാം. അധികമൊന്നും അറിയപ്പെടാത്തതും ഇനിയും കണ്ടുപിടിക്കപ്പെടാത്തതുമായ ഒട്ടേറെ നിഗൂഢതകള്‍ ഈ ഏഷ്യന്‍ രാജ്യത്തുണ്ട്. അങ്ങനെയൊന്നാണ് തായ്‌ലൻഡിലെ നാഗ ഗുഹ. നിരവധി വിശ്വാസങ്ങളും
തായ്‌ലൻഡ് എന്നാൽ തിളങ്ങുന്ന നിശാപാര്‍ട്ടികളും ആഘോഷങ്ങളും ബീച്ചുകളും മാത്രമല്ലെന്ന് ഈയിടെയായി എല്ലാ സഞ്ചാരികള്‍ക്കും അറിയാം. അധികമൊന്നും അറിയപ്പെടാത്തതും ഇനിയും കണ്ടുപിടിക്കപ്പെടാത്തതുമായ ഒട്ടേറെ നിഗൂഢതകള്‍ ഈ ഏഷ്യന്‍ രാജ്യത്തുണ്ട്. അങ്ങനെയൊന്നാണ് തായ്‌ലൻഡിലെ നാഗ ഗുഹ. നിരവധി വിശ്വാസങ്ങളും കഥകളുമെല്ലാം ഈ ഗുഹയുടെ ഇരുണ്ട മൂലകളില്‍ ഒളിഞ്ഞിരിക്കുന്നു.
ബാങ്കോക്കിൽനിന്ന് ഏകദേശം 10 മണിക്കൂർ കാറിൽ യാത്രചെയ്‌താല്‍ ഇവിടെയെത്താം. ഏറ്റവും അടുത്തുള്ള പ്രധാന നഗരമായ സാക്കോൺ നഖോണിലേക്ക് ഇവിടെനിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്.
തായ്‌ലൻഡില്‍, വിനോദസഞ്ചാരികൾ വളരെ അപൂർവമായി മാത്രം സന്ദർശിക്കുന്ന ബ്യൂങ് കാൻ മേഖലയിലെ മലകൾക്കും കാടുകൾക്കുമിടയിലാണ് നാഗ ഗുഹ സ്ഥിതിചെയ്യുന്നത്. മെക്കോങ് നദിയിലും തായ്‌ലൻഡ്-ലാവോസ് അതിർത്തിയിലും വ്യാപിച്ചുകിടക്കുന്ന സംരക്ഷിത റിസർവായ ഫു ലങ്ക ദേശീയ ഉദ്യാനത്തിന്‍റെ അതിരിലാണിത്. ഉദ്യാനകവാടത്തിൽനിന്ന് രണ്ടുമണിക്കൂര്‍ നടക്കണം ഗുഹയിലെത്താന്‍.
വിചിത്രമാണ് ഇൗ ഗുഹ
ഗുഹ കാണുന്ന ആരും അന്തംവിട്ടു നോക്കിനിന്നുപോകും. അത്ര വിചിത്രമാണ് ഇതിന്‍റെ ഘടന. ഒരു വലിയ പാമ്പിന്‍റെ ചെതുമ്പൽ പോലെ കാണപ്പെടുന്ന പാറകളാണ് ഇവിടുത്തെ അദ്ഭുതമുണര്‍ത്തുന്ന കാഴ്ച. ഗുഹയുടെ ഉള്ളിൽ ധാതുക്കളാൽ പൊതിഞ്ഞ, വെളുത്തു തിളങ്ങുന്ന മതിലുകളും പാമ്പിന്‍ ചെതുമ്പലിനോട് സാമ്യമുള്ള ഒരു പാറ്റേണും ഉണ്ട്. പാമ്പിന്‍റെ തലയോടു സാമ്യമുള്ള ഒരു കല്ല് പുറത്തുള്ള വനത്തിലും കാണാം. മാത്രമല്ല, പാമ്പിന്‍റെ പല്ലിനോടു സാമ്യമുള്ള ഒരു ധാതുഘടനയും ഇതിനുള്ളിലുണ്ട്.
കാഴ്ചകൾ ഏറെ
നാഗ ഗുഹ മാത്രമല്ല. ഫു ലങ്ക നാഷനൽ പാർക്കിന്‍റെ ഭാഗങ്ങളും അതിമനോഹരമാണ്. ഇടതൂർന്ന വനങ്ങളും കാർസ്റ്റ് പർവതങ്ങളും മെകോങ് നദിയുമെല്ലാം ഹൃദയം കവരുന്ന കാഴ്ചയാണ്. തത് ഖാം വെള്ളച്ചാട്ടം, ടാറ്റ് ഖാം ഫോറസ്റ്റ് പാർക്ക്, ഫു വുവ വന്യജീവി സങ്കേതം, ചെത് സി വെള്ളച്ചാട്ടം, താം ഫ്ര വെള്ളച്ചാട്ടം, വാട്ട് താം ഫ്ര എന്നിങ്ങനെയുള്ള കാഴ്ചകളും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് ഈ കാഴ്ചകള്‍ കണ്ട് കാട്ടിനുള്ളിലൂടെ നടക്കാം.
കഥ ഇങ്ങനെ
ഈ ഗുഹയെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. പണ്ടുകാലത്ത്, ഖോങ് ലോങ് തടാകത്തിന്‍റെ തീരത്തുണ്ടായിരുന്ന റപ്പറ്റ നഖോൺ എന്ന രാജ്യത്തെ ഫഹൂങ് രാജകുമാരൻ വളരെയധികം ശക്തനും സുന്ദരനുമായിരുന്നു. എല്ലാവരുടെയും ആരാധനാപാത്രം. എന്നാല്‍ കാലമേറെയായിട്ടും രാജകുമാരന് പ്രണയിക്കാന്‍ പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ആ കാര്യത്തില്‍ രാജകുമാരന്‍ അങ്ങേയറ്റം ദുഃഖിതനായിരുന്നു.
അങ്ങനെയെയിരിക്കെ ഒരുദിനം തടാക തീരത്തെ വനത്തിലൂടെ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു കുമാരന്‍. അപ്പോള്‍ ദൂരെ എവിടെനിന്നോ അതിമനോഹരമായ ഒരു ഗാനം ഒഴുകിവന്നു. പാട്ടുപാടുന്ന ആളെ തിരഞ്ഞുചെന്ന രാജകുമാരന്‍ കണ്ടത് അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെയായിരുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ ഇരുവരും പ്രണയബദ്ധരായി. അധികം വൈകാതെ, ആ പെണ്‍കുട്ടി ആരാണെന്ന് കുമാരന്‍ മനസ്സിലാക്കി. മനുഷ്യരൂപം എടുക്കാൻ കഴിയുന്ന ഒരു സർപ്പമായിരുന്നു അവള്‍– നാഗരാജാവായ നാഗയുടെ പുത്രിയായ നക്കറിന്ത്രാണി.
ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം തങ്ങളുടെ മാതാപിതാക്കളെ അറിയിച്ചു. മകന്‍റെ ആഗ്രഹപ്രകാരം, നക്കറിന്ത്രാണിയെ മരുമകളായി വാഴിക്കാനുള്ള ആഗ്രഹവുമായി കുമാരന്‍റെ പിതാവായ യു-ലീ രാജാവ് നാഗരാജാവിന്‍റെ അടുത്തെത്തി. എന്നാല്‍ നാഗങ്ങളും മനുഷ്യരും തമ്മിലുള്ള വിവാഹം ദൈവനിഷിദ്ധമാണെന്ന് നാഗ പ്രഭു അറിയിച്ചു. പക്ഷേ, ഒരു നിബന്ധന പാലിക്കുകയാണെങ്കില്‍ ഈ വിവാഹം നടക്കും, നക്കറിന്ത്രാണി യഥാർഥത്തില്‍ ഒരു നാഗിനിയാണെന്ന കാര്യം ഒരാളും അറിയാന്‍ പാടില്ല.
രാജാവ് അക്കാര്യം സമ്മതിച്ചു. അധികം വൈകാതെ വിവാഹം കഴിയുകയും ഇരുവരും സന്തോഷത്തോടെ ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
കുറച്ചു വര്‍ഷങ്ങള്‍ അങ്ങനെ പോയി. ഏറെക്കാലം കാത്തിരുന്നിട്ടും അവര്‍ക്ക് ഒരു കുഞ്ഞു പിറന്നില്ല. നക്കറിന്ത്രാണി ഒരു സർപ്പവും രാജകുമാരൻ ഒരു പുരുഷനുമായതിനാൽ കുട്ടികള്‍ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പായിരുന്നു. ആളുകള്‍ നക്കറിന്ത്രാണിയെക്കുറിച്ച് പലതും സംസാരിക്കാന്‍ തുടങ്ങി. എല്ലാം അറിഞ്ഞ അവള്‍ അധികം വൈകാതെ രോഗബാധിതയായി.
അങ്ങനെയിരിക്കെ ഒരുദിനം, രാത്രിയില്‍ നക്കറിന്ത്രാണിക്ക് രോഗം കൂടി. സ്വന്തം രൂപം നിയന്ത്രിക്കാനാവാതെ അവള്‍ തന്‍റെ സര്‍പ്പശരീരത്തിലേക്കു മാറി. പരിചാരിക നോക്കിനില്‍ക്കെയായിരുന്നു അത്. അവര്‍ നിലവിളിച്ച് പുറത്തേക്കോടി വിവരം ആളുകളെ മുഴുവന്‍ അറിയിച്ചു. അധികം വൈകാതെ കഥ നാടുമുഴുവന്‍ പരന്നു. ഈ വാര്‍ത്ത നക്കരിന്ത്രാണിയുടെ അച്ഛനായ നാഗരാജാവിന്‍റെ കാതിലെത്താനും അധികം സമയം വേണ്ടിവന്നില്ല.
തന്‍റെ മകള്‍ക്ക് സംഭവിച്ച ദുരവസ്ഥ അറിഞ്ഞ നാഗരാജാവ് കോപാകുലനായി. റാപ്പറ്റ നഖോണിലേക്ക് വലിയൊരു സൈന്യവുമായി അദ്ദേഹം കുതിച്ചെത്തി. നഗരം നശിപ്പിക്കുകയും അവിടുത്തെ നിവാസികളെ കൊല്ലുകയും ചെയ്തു. കലിയടങ്ങാതെ, നാഗങ്ങളും മനുഷ്യരും തമ്മിലുള്ള ശത്രുതയുടെ ഓർമപ്പെടുത്തലായി എന്നെന്നേക്കുമായി ഒരു കല്ലായി മാറട്ടെ എന്ന് നാഗരാജാവ് യു ലീ രാജാവിനെ ശപിച്ചു. അങ്ങനെ കല്ലായി മാറിയ രാജാവാണത്രേ ഗുഹയില്‍ ഉള്ളത്.
English Summary: Naka Cave, Thailand: The Truth Behind the Legends of Snake Rock