ഭൂമിക്കടിയിലുമുണ്ട് ചില മനോഹര പട്ടണങ്ങൾ. പല കാലങ്ങളിലായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഇവയില്‍ പലതും ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇത്തരം ചില ഭൂഗര്‍ഭപട്ടണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. ഇറ്റലി: ഒർവിറ്റോ ഇറ്റലിയില്‍, തെക്കുപടിഞ്ഞാറൻ ഉംബ്രിയയിലെ

ഭൂമിക്കടിയിലുമുണ്ട് ചില മനോഹര പട്ടണങ്ങൾ. പല കാലങ്ങളിലായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഇവയില്‍ പലതും ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇത്തരം ചില ഭൂഗര്‍ഭപട്ടണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. ഇറ്റലി: ഒർവിറ്റോ ഇറ്റലിയില്‍, തെക്കുപടിഞ്ഞാറൻ ഉംബ്രിയയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിക്കടിയിലുമുണ്ട് ചില മനോഹര പട്ടണങ്ങൾ. പല കാലങ്ങളിലായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഇവയില്‍ പലതും ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇത്തരം ചില ഭൂഗര്‍ഭപട്ടണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. ഇറ്റലി: ഒർവിറ്റോ ഇറ്റലിയില്‍, തെക്കുപടിഞ്ഞാറൻ ഉംബ്രിയയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിക്കടിയിലുമുണ്ട് ചില മനോഹര പട്ടണങ്ങൾ. പല കാലങ്ങളിലായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഇവയില്‍ പലതും ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇത്തരം ചില ഭൂഗര്‍ഭപട്ടണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

ഇറ്റലി: ഒർവിറ്റോ

ADVERTISEMENT

ഇറ്റലിയില്‍, തെക്കുപടിഞ്ഞാറൻ ഉംബ്രിയയിലെ ടെർണി പ്രവിശ്യയിലുള്ള ഒരു നഗരമാണ് ഒർവിറ്റോ. വൈറ്റ് വൈനിനു പേരുകേട്ട ഈ സ്ഥലം എട്രൂസ്കൻ നാഗരികതയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. നഗരത്തിലെ ഭൂഗർഭപാതകളിലൂടെയുള്ള നടത്തം പുരാതന എട്രൂസ്കൻമാരുടെ ജീവിതത്തിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടമാണ്. അഗ്നിപർവത പാറയായ ടഫിലേക്ക് ആഴത്തിൽ കുഴിച്ചെടുത്ത ഈ രഹസ്യ തുരങ്കങ്ങളിലൂടെ ഗൈഡഡ് ടൂറുകളും ഒരുക്കിയിട്ടുണ്ട്. 

Tatiana Popova/shutterstock

ഭൂഗർഭ നഗരത്തിൽ 1200-ലധികം തുരങ്കങ്ങൾ, ഗാലറികൾ, കിണറുകൾ, പടികൾ, ക്വാറികൾ, നിലവറകൾ, ജലാശയങ്ങൾ എന്നിവയെല്ലാമുണ്ട്. ശത്രുക്കൾ വളയുമ്പോഴും മറ്റും  സ്വന്തം വീടുകളില്‍നിന്നു രക്ഷപ്പെടാനായി ഭരണാധികാരികളും മറ്റും ഈ തുരങ്കങ്ങള്‍ ഉപയോഗിച്ചിരുന്നു. നഗരത്തില്‍നിന്ന് അകലെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് ഈ തുരങ്കങ്ങൾ.

ജർമനി: ഗെസുൻഡ്ബ്രൂണൻ, ബെർലിൻ

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഓർമപ്പെടുത്തലായി ധാരാളം ഭൂഗര്‍ഭ ബങ്കറുകളും മറ്റും ബെർലിൻ നഗരത്തില്‍ ഇപ്പോഴുമുണ്ട്. ചരിത്രത്തില്‍ താൽപര്യമുള്ള ആളുകള്‍ക്കായി ഈ രഹസ്യ സ്ഥലങ്ങളില്‍ പലതും ഇപ്പോൾ മ്യൂസിയങ്ങളാക്കി. ഗെസുൻഡ്ബ്രൂണൻ റെയിൽവേ സ്റ്റേഷന്‍റെ താഴെയുള്ള ബെർലിൻ ബങ്കറാണ് ഇങ്ങനെ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നത്. ചരിത്രത്തെക്കുറിച്ചു കൂടുതലറിയാൻ ഇവിടെ ടൂറുകളുമുണ്ട്.

ADVERTISEMENT

ഫ്രാൻസ്: നൗർസ്

പുരാവസ്തു ഗവേഷകർ പറയുന്നതനുസരിച്ച്, ഒന്നാം നൂറ്റാണ്ടിൽ ആളുകൾ അധിവസിച്ചിരുന്ന ഇടമാണ് ഈ ഭൂഗർഭ നഗരം. വളരെ പഴയ ഒരു ക്വാറിയിൽനിന്ന് കൊത്തിയെടുത്തതാണ് ഇത്. 3,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലിയ നഗരത്തില്‍, ചാപ്പലുകൾ, കിണറുകൾ, തൊഴുത്തുകൾ മുതലായവ ഉണ്ടായിരുന്നു. 

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സൈനികരുടെ ഗ്രാഫിറ്റികളാണ് ഇവിടുത്തെ രസകരമായ ഒരു കാഴ്ച. അവധിയില്‍ ഉള്ളവരോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്‍നിന്ന് സുഖം പ്രാപിക്കുന്നവരോ ആയ സൈനികർ ഈ ഭൂഗർഭ നഗരത്തിൽ വിശ്രമിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്‌ലൻഡ്, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരുടെ സൃഷ്ടികളായ മൂവായിരത്തോളം ഗ്രാഫിറ്റികൾ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കാനഡ: സസ്‌കാച്ചെവാനിലെ മൂസ് ജാവിന്‍റെ തുരങ്കങ്ങൾ

ADVERTISEMENT

ചൈനീസ് ഹെഡ് ടാക്‌സും മറ്റ് നിയന്ത്രണങ്ങളും നടപ്പിലാക്കിയ സമയത്ത് കാനഡയിലെ ചൈനീസ് കുടിയേറ്റക്കാർ രഹസ്യ അഭയകേന്ദ്രങ്ങളായി നിർമിച്ചതാണ് സസ്‌കാച്ചെവാനിലെ മൂസ് ജാവിന്‍റെ തുരങ്കങ്ങൾ എന്നു പറയപ്പെടുന്നു. 

എന്നാല്‍, ഗവേഷകർ ഈ അവകാശവാദങ്ങൾ നിഷേധിക്കുന്നു. 1920-കളിൽ, നിരോധന ഉത്തരവുകളെ മറികടക്കാനുള്ള സൗകര്യപ്രദമായ ഒരിടമായി ഈ തുരങ്കങ്ങൾ ആളുകള്‍ ഉപയോഗിച്ചിരുന്നു. അന്ന് ആളുകള്‍ ഇവിടെ മദ്യം സംഭരിക്കുകയും റെയിൽവേ വഴി യുഎസിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നു പറയപ്പെടുന്നു. ഇന്ന് ഇവിടം ഒരു വിനോദകേന്ദ്രമാണ്. 

ചൈന: ഡിക്സിയ ചെങ്, ബെയ്ജിങ്

1960- കളിൽ ഒരു ആണവയുദ്ധ അഭയകേന്ദ്രമായി നിർമിച്ച, ബെയ്ജിന് താഴെയുള്ള ഈ ഭൂഗർഭ നഗരം ഏകദേശം 85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ഒരു ദശലക്ഷം ആളുകൾക്ക് നാലു മാസത്തേക്ക് അഭയം നല്‍കാവുന്ന ഒരിടമായാണ്‌ വികസിപ്പിച്ചതെങ്കിലും ഇത് ഉപയോഗിക്കാനായില്ല. ഇപ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ധാന്യപ്പുരകൾ, സ്കൂളുകൾ, ആശുപത്രികൾ, റസ്റ്ററന്റുകൾ, വിനോദ വേദികൾ എന്നിവയെല്ലാമുണ്ട്. തുരങ്കങ്ങളുടെയും പാതകളുടെയും ഒരു ശൃംഖലയിലൂടെ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

English Summary: Underground Cities You Must Visit Once in Your Lifetime