‘നന്ദി മമ്മൂട്ടി’: മള്‍ട്ടിപ്പിൾ എൻട്രി വീസ ഇനി 6 മാസം; ടൂറിസം വീണ്ടെടുക്കും; വിദേശികളെ ‘ഇറക്കാൻ’ ലങ്ക!
അവസാന 10 ഓവറുകളിൽ പരമാവധി റൺസെടുക്കുക എന്ന, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അതുവരെ നിലനിന്നിരുന്ന ശീലത്തെ അടിച്ചു പറത്തിക്കൊണ്ടാണ് സനത് ജയസൂര്യയെന്ന ഇടംകൈയൻ ഓപ്പണർ 1996ൽ ശ്രീലങ്കയുടെയും ഒപ്പം ലോകക്രിക്കറ്റിന്റെയും ചരിത്രം മാറ്റിക്കുറിച്ചത്. ക്രിക്കറ്റ് ടീം സിലക്ടറായും കോച്ചായും രാഷ്ട്രീയക്കാരനായും
അവസാന 10 ഓവറുകളിൽ പരമാവധി റൺസെടുക്കുക എന്ന, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അതുവരെ നിലനിന്നിരുന്ന ശീലത്തെ അടിച്ചു പറത്തിക്കൊണ്ടാണ് സനത് ജയസൂര്യയെന്ന ഇടംകൈയൻ ഓപ്പണർ 1996ൽ ശ്രീലങ്കയുടെയും ഒപ്പം ലോകക്രിക്കറ്റിന്റെയും ചരിത്രം മാറ്റിക്കുറിച്ചത്. ക്രിക്കറ്റ് ടീം സിലക്ടറായും കോച്ചായും രാഷ്ട്രീയക്കാരനായും
അവസാന 10 ഓവറുകളിൽ പരമാവധി റൺസെടുക്കുക എന്ന, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അതുവരെ നിലനിന്നിരുന്ന ശീലത്തെ അടിച്ചു പറത്തിക്കൊണ്ടാണ് സനത് ജയസൂര്യയെന്ന ഇടംകൈയൻ ഓപ്പണർ 1996ൽ ശ്രീലങ്കയുടെയും ഒപ്പം ലോകക്രിക്കറ്റിന്റെയും ചരിത്രം മാറ്റിക്കുറിച്ചത്. ക്രിക്കറ്റ് ടീം സിലക്ടറായും കോച്ചായും രാഷ്ട്രീയക്കാരനായും
അവസാന 10 ഓവറുകളിൽ പരമാവധി റൺസെടുക്കുക എന്ന, രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അതുവരെ നിലനിന്നിരുന്ന ശീലത്തെ അടിച്ചു പറത്തിക്കൊണ്ടാണ് സനത് ജയസൂര്യയെന്ന ഇടംകൈയൻ ഓപ്പണർ 1996ൽ ശ്രീലങ്കയുടെയും ഒപ്പം ലോകക്രിക്കറ്റിന്റെയും ചരിത്രം മാറ്റിക്കുറിച്ചത്. ക്രിക്കറ്റ് ടീം സിലക്ടറായും കോച്ചായും രാഷ്ട്രീയക്കാരനായും പിന്നെയും പല വേദികളിൽ ജയസൂര്യയെ കണ്ടു. എന്നാൽ രാജപക്സെ കുടുംബത്തെ അധികാരത്തിൽനിന്ന് തെറിപ്പിച്ച പ്രക്ഷോഭത്തിന്റെ മുൻ നിരയിലാണ് ഒടുവിൽ അദ്ദേഹത്തെ കണ്ടത്. പ്രക്ഷോഭം വിജയം കണ്ടു. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയും പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനയും ചുമതലയേറ്റു. ഭക്ഷണവും ഇന്ധനവും മരുന്നുകളും പോലും വാങ്ങാൻ ശേഷിയില്ലാതെ പരിപൂർണമായി തകർന്നു പോയ രാജ്യം പതുക്കെ പിച്ചവച്ചു തുടങ്ങി. ടൂറിസത്തെ മുന്നിൽ നിർത്തി ശ്രീലങ്കൻ അതിജീവനത്തിന്റെ പുതിയ ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജയസൂര്യ ഇപ്പോൾ. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ താരങ്ങളെയും ടൂറിസ്റ്റുകളെയുമെല്ലാം തന്റെ രാജ്യത്തേക്കു ക്ഷണിച്ചിരിക്കുകയാണ് ദ്വീപ് രാഷ്ട്രത്തിന്റെ ഈ ഇതിഹാസ ക്രിക്കറ്റ് താരം.
∙ അന്ന് ക്രിക്കറ്റ് ഓപ്പണർ, ഇന്ന് ശ്രീലങ്കൻ ടൂറിസത്തിന്റെ ഓപ്പണർ
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന് ആശംസയറിയിച്ചു കൊണ്ട് ജയസൂര്യ ട്വിറ്ററിൽ ഒരു സന്ദേശം പങ്കു വച്ചിരുന്നു. അതിൽ അദ്ദേഹം എടുത്തു പറഞ്ഞ ഒരു വാചകം ഇങ്ങനെയായിരുന്നു: ‘ഞങ്ങളുടെ പ്രതിസന്ധി സമയത്ത് ഒരു നല്ല സുഹൃത്തായി ഒപ്പം നിന്നതിന് പ്രത്യേക നന്ദി’. ഇതിന്റെ പിറ്റേന്നാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ അദ്ദേഹം ലങ്കയിലേക്ക് സ്വീകരിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. പ്രശസ്തമായ ബുദ്ധിസ്റ്റ്, ടൂറിസം കേന്ദ്രമായ കാൻഡി, കെഗാല്ലെ–കാൻഡി താഴ്‍വരയ്ക്ക് ഇടയ്ക്കു കിടക്കുന്ന കടുഗണ്ണാവ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്.
ഈ കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുമ്പായിരുന്നു ശ്രീലങ്കൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യയെ പുതിയ സർക്കാർ നിയോഗിച്ചത്. അന്നു മുതൽ ശ്രീലങ്കയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന തിരക്കിലാണ് അദ്ദേഹം. ഈ ദ്വീപ് രാജ്യത്തെ ആകെയുള്ള 2.2 കോടി ജനങ്ങളിൽ 30 ലക്ഷത്തിലേറെപ്പേർ കഴിയുന്നത് ടൂറിസത്തെ ആശ്രയിച്ചാണ്. ശ്രീലങ്കൻ ജിഡിപിയുടെ ആറു ശതമാനത്തോളം ടൂറിസത്തിൽ നിന്നുള്ള വരുമാനമാണ്. ശരാശരി 4.5 ബില്യൻ ഡോളറായിരുന്നു കോവിഡ് തകർക്കുന്നതിനു മുമ്പ് ടൂറിസം മേഖല ശ്രീലങ്കയ്ക്ക് ഒരു വർഷം നൽകിയിരുന്നത്, അതായത് രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മൂന്നാമത്തെ മേഖല. ബ്രിട്ടൻ, ഇന്ത്യ, ചൈന എന്നിവയാണ് ലങ്കൻ ടൂറിസത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങൾ.
വിദേശനാണ്യ ശേഖരം കുറയുകയും ടൂറിസത്തിൽ നിന്നുള്ള വരുമാനം കൂടി ഇല്ലാതാവുകയും ചെയ്തതാണ് രാജ്യത്തിന്റെ സാമ്പത്തിക നില സമ്പൂർണ തകർച്ചയിലേക്കു നീങ്ങാനുള്ള കാരണവും. 2019 ഏപ്രിലിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ എത്തിയ കോവിഡും കൂടി ശ്രീലങ്കയുടെ നടുവൊടിക്കുകയായിരുന്നു. ഇന്ന് 51 ബില്യൻ ഡോളറാണ് ശ്രീലങ്കയുടെ പൊതുകടം. ടൂറിസത്തിന്റെ തിരിച്ചു വരവോടെ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആ തിരിച്ചു വരവിനുള്ള പ്രധാന പങ്കാളിയാകട്ടെ ഇന്ത്യയും.
∙ ടൂറിസ്റ്റുകൾക്കായി രാമായണ വഴികളും ബുദ്ധിസവും
ടൂറിസം അംബാസഡറായി ചുമതലയേറ്റതിനു പിന്നാലെ ശ്രീലങ്കയിലെ ഇന്ത്യൻ ൈഹക്കമ്മിഷർ ഗോപാൽ ബാഗ്ലെയുമായി ജയസൂര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കൂട്ടിയിണക്കി ടൂറിസം മേഖല ശക്തിപ്പെടുത്താനുള്ള പദ്ധതി അദ്ദേഹം അറിയിച്ചത്. രാമായണവുമായി ബന്ധപ്പെട്ട് 52 സ്ഥലങ്ങൾ ശ്രീലങ്കയിലുണ്ട് എന്നാണു കണക്ക്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി സാംസ്കാരികവും മതപരവുമായ സഹകരണം വർധിപ്പിക്കാൻ 2008 ൽത്തന്നെ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്ന കാര്യം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള തീർഥാടക ടൂറിസ്റ്റുകളെ ശ്രീലങ്കയില്‍ എത്തിക്കുന്നതിനുള്ള സാധ്യതകളാണ് അന്ന് ആരാഞ്ഞിരുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള സ്ഥലങ്ങളെ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. ഇതുമായി ബന്ധപ്പെട്ടും അടുത്തിടെ ചർച്ചകൾ നടന്നിരുന്നു.
∙ ഇന്ത്യ എന്ന അയൽക്കാരനും മാർക്കറ്റും
ശ്രീലങ്കയുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. ശ്രീലങ്കൻ ടൂറിസത്തിന്റെയും വിമാനക്കമ്പനികളുടെയും ഉപഭോക്താക്കളിൽ മുമ്പില്‍ ഇന്ത്യയാണ്. ഈ മേഖലകൾ പിടിച്ചു നിൽക്കുന്നതിന് ശ്രീലങ്കയ്ക്ക് ഇന്ത്യ കൂടിയേ കഴിയൂ. ശ്രീലങ്കൻ ടൂറിസത്തെ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബറിൽ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ എക്സിബിഷൻ നടത്താനൊരുങ്ങുകയാണ് ശ്രീലങ്ക ടൂറിസം പ്രമോഷൻ ബ്യൂറോ
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീസ നിയമങ്ങളിലും കാര്യമായ മാറ്റം വരുത്തിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ. മള്‍ട്ടിപ്പിൾ എൻട്രി വീസയ്ക്ക് നേരത്തേ അനുവദിച്ചിരുന്നത് 30 ദിവസമാണെങ്കിൽ ഇത് 180 ദിവസമായി കൂട്ടി. സിംഗിൾ എൻട്രി വീസയിൽ വരുന്നവർക്ക് ഇനി മുതൽ 270 ദിവസം വരെ ലങ്കയിൽ കഴിയാം. ടൂറിസ്റ്റുകൾ കൂടുതൽ നാൾ ലങ്കയിൽ കഴിയുകയും അതുവഴി കൂടുതൽ വിദേശനാണ്യം നേടുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
തകർച്ചയിൽനിന്ന് കരകയറാൻ ക്രെഡിറ്റ് ലൈൻ ഉൾപ്പെടെ 3.5 ബില്യൻ ഡോളറിന്റെ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അവശ്യവസ്തുക്കൾ ശേഖരിച്ച് അയച്ചു കൊടുത്തിരുന്നു. കൂടുതൽ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ചും പദ്ധതികൾ ആവിഷ്കരിച്ചും തങ്ങളുടെ ഈ അയൽരാജ്യത്തെ പിടിച്ചുകയറ്റുക എന്നതു കൂടി ഇന്ത്യ ലക്ഷ്യമിടുന്നു. ചൈന ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ ശ്രീലങ്കയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടതും രാജ്യത്തിന്റെ ആവശ്യമാണ്. ട്രിങ്കോമാലി ഹാർബറിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷുകാർ പണിത 61 കൂറ്റന്‍ ഇന്ധനടാങ്കുകൾ സംയുക്തമായി പ്രവർത്തിപ്പിക്കാം എന്ന ആവശ്യം ശ്രീലങ്ക ഇക്കഴിഞ്ഞ ജനുവരിയിൽ സമ്മതിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യ ആവശ്യപ്പെടുന്ന കാര്യമായിരുന്നു ഇത്.
∙ ടൂറിസ്റ്റുകളുടെ വരവ് കൂടി
ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 17,000 വിദേശ ടൂറിസ്റ്റുകൾ ശ്രീലങ്കയിലെത്തിയിട്ടുണ്ട്. ജൂലൈയിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ വലിയ വർധനയാണ് ഉണ്ടായത്. ശ്രീലങ്ക ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം 47,293 ടൂറിസ്റ്റുകൾ ഈ ദ്വീപ് രാജ്യത്തെത്തി. മേയ്– 30,207, ജൂൺ– 32,856 എന്നിങ്ങനെയായിരുന്നു അതിനു മുമ്പുള്ള മാസങ്ങളിലെ ടൂറിസ്റ്റ് വരവ്. യുകെ, ഇന്ത്യ, ജർമനി, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് ജൂലൈയിൽ ഏറ്റവും കൂടുതൽ എത്തിയത്. ഇതിൽ യുകെ – 20 ശതമാനം, ഇന്ത്യ – 13 ശതമാനം, ജർമനി – 8 ശതമാനം, ഫ്രാൻസ്, കാനഡ– 8 ശതമാനം വീതം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട കണക്ക്. യുക്രെയ്ൻ യുദ്ധമില്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടേനെ എന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ അഭിപ്രായം.
∙ ഏതു വിധത്തിലും ടൂറിസം മേഖല തിരിച്ചു പിടിക്കും
ഏതു വിധത്തിലും ടൂറിസം മേഖലയെ തിരിച്ചു പിടിക്കും എന്ന തീരുമാനത്തിലാണ് ശ്രീലങ്ക. ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുന്ന പദ്ധതിക്കും രാജ്യം തുടക്കം കുറിച്ചിട്ടുണ്ട്. ശ്രീലങ്ക ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇന്ധനം ഉറപ്പാക്കാനാണ് തീരുമാനം. രാജ്യത്തെത്തുന്ന ടൂറിസ്റ്റുകൾക്കായി വിമാനത്താവളങ്ങളിൽ പ്രത്യേക ഇന്ധന പെർമിറ്റ് നൽകാനും കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
ടൂറിസം മേഖലയുടെ വികസനവും സർക്കാരിന്റെ വരുമാനവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട്, ടൂറിസ്റ്റുകൾ എത്തുന്ന ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകൾക്കും ബീയർ–വൈൻ ലൈസൻസ് അനുവദിക്കാനും സർക്കാർ ഈയിടെ തീരുമാനിച്ചിരുന്നു.
∙ വേണ്ടത് വ്യോമയാന മേഖലയ്ക്ക് സ്ഥിരത
പാശ്ചാത്യ രാജ്യങ്ങളിൽ തണുപ്പുകാലം തുടങ്ങുന്നതു െകാണ്ടു തന്നെ വരുംമാസങ്ങളിൽ ടൂറിസം മേഖല കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് ശ്രീലങ്കൻ സർക്കാർ കണക്കാക്കുന്നത്. ഇതേസമയത്ത് ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾക്ക് ആവശ്യമായ ഇന്ധനം കണ്ടെത്തുക എന്നത് ശ്രമകരമാണ്. ഇക്കാര്യത്തിൽ, കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയുമുണ്ടായി. ശ്രീലങ്കയുടെ സിലോൺ പെട്രോളിയം കോർപറേഷന് ആവശ്യമായ ഇന്ധനം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ സ്വകാര്യമേഖല സ്വന്തം നിലയ്ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്താമെന്ന് യോഗത്തിൽ തീരുമാനമായി.
ശ്രീലങ്കയിൽ ഇറങ്ങാനും തിരിച്ചു പറക്കാനും ആവശ്യമായ ഇന്ധനം ഇല്ലാതിരുന്നതു കൊണ്ട് യാത്രികരുടെ എണ്ണം കുറയ്ക്കാൻ നേരത്തേ സർക്കാർ വിമാനക്കമ്പനികളോടു നിർദേശിച്ചിരുന്നു. എന്നാൽ ഇത് ആദായകരമല്ലാത്തതിനാൽ പലപ്പോഴും വിമാനങ്ങൾ സർവീസ് തന്നെ റദ്ദാക്കുകയായിരുന്നു പതിവ്. ചില വിമാനങ്ങൾ തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളിൽ ഇറങ്ങി ഇന്ധനം നിറയ്ക്കാറുമുണ്ട്. ഏതു സാഹചര്യത്തിലും വിമാനങ്ങൾക്കുള്ള ഇന്ധനം ലഭ്യമാക്കണമെന്നതാണ് സർക്കാർ നിലപാട്.
ശ്രീലങ്കയിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ കഴിഞ്ഞ ദിവസം രാജ്യത്തെ യുഎസ് അംബാസഡർ ജൂലി ചുങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ അമേരിക്കൻ പൗരന്മാരെ ശ്രീലങ്കയുടെ സൗന്ദര്യവും വിസ്മയിപ്പിക്കുന്ന സംസ്കാരവും പരിചയപ്പെടുത്താൻ താൻ ഉത്സുകയാണെന്നും സുരക്ഷിതവും സുസ്ഥിരവുമായ ടൂറിസം തിരിച്ചു വരുന്നതോടെ ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചുങ് ട്വിറ്ററിൽ കുറിച്ചു.
∙ തിരിച്ചുവരവിനുള്ള മാർഗങ്ങൾ
ശ്രീലങ്കയ്ക്ക് ഇപ്പോഴുള്ള വിദേശ കടങ്ങൾ റീസ്ട്രക്ചർ ചെയ്യുക എന്നതാണ് പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ആദ്യപടി എന്നാണ് വിദഗ്ധർ പറയുന്നത്. അതിനൊപ്പം ഐഎംഎഫുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഐഎംഎഫിൽനിന്ന് നിലവിൽ എടുത്തിട്ടുള്ള വായ്പകൾ ആദ്യം റീസ്ട്രക്ചർ ചെയ്യേണ്ടതുണ്ട്. അതുപോലെതന്നെ, ശ്രീലങ്കയ്ക്കു കൂടുതൽ കടബാധ്യതയുള്ള ചൈന, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായും ഇതു വേണം.
ഇപ്പോൾ ശ്രീലങ്കയുടെ പക്കലുള്ള 1.3–1.5 ബില്യൻ ഡോളറോളം വിദേശനാണ്യം അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ ഉപയോഗിക്കണമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്. ഈ കാര്യങ്ങൾക്ക് ഇപ്പോഴും രാജ്യം പ്രയാസം നേരിടുന്നുണ്ട്.
∙ തിരിച്ചടിച്ച ‘മണ്ടൻ’ തീരുമാനങ്ങൾ
കൈയടി പ്രതീക്ഷിച്ച് ഗോട്ടബയ രാജപക്സെ 2019–ൽ കൊണ്ടുവന്ന നികുതി വെട്ടിക്കുറയ്ക്കൽ രാജ്യത്തിന്റെ പ്രതിസന്ധിക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രാജപക്സെമാരുടെ ഈ തീരുമാനം മൂലം വർഷം 2.2 ബില്യൻ ഡോളർ വരെ രാജ്യത്തിന്റെ വരുമാനത്തിൽ കുറവുണ്ടായി എന്നാണ് കണക്ക്. ഇത് അടുത്തിടെ പിൻവലിച്ചിരുന്നു. ഐഎംഎഫിൽ നിന്നുള്ള വായ്പയ്ക്കുള്ള ഉപാധി എന്ന നിലയ്ക്ക് കൂടിയാണ് അതു പിന്‍വലിച്ചത്.
കാർഷിക മേഖലയിൽ രാസവളങ്ങളും കീടനാശിനികളും നിരോധിച്ച മണ്ടൻ തീരുമാനമായിരുന്നു രാജ്യത്തെ തകർത്തതിൽ മറ്റൊരു കാരണം. ജൈവ കൃഷിയിലേക്ക് മടങ്ങാനായിരുന്നു രാജപക്സെമാരുടെ ആഹ്വാനം. എന്നാൽ വിദേശനാണ്യ ശേഖരം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വളം ഇറക്കുമതിക്ക് ചെലവഴിക്കുന്ന ഡോളർ ലാഭിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാർഥ ലക്ഷ്യമെന്നും പറയപ്പെടുന്നു. എന്തായാലും ഈ തീരുമാനത്തോടെ രാജ്യത്തെ അരി ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന തേയില കയറ്റുമതി 16 ശതമാനം കണ്ട് ഇടിഞ്ഞു. കർഷകരുടെ വൻ പ്രതിഷേധത്തെ തുടർന്നാണ് ഇക്കഴിഞ്ഞ നവംബറിൽ ഈ തീരുമാനവും സർക്കാർ പിന്‍വലിച്ചത്.
വിദേശരാജ്യങ്ങളിലുള്ള 30 ലക്ഷത്തോളം ശ്രീലങ്കൻ പൗരന്മാർ നാട്ടിലേക്ക് അയച്ചിരുന്ന പണം കോവിഡിന്റെ വരവോടെ നിന്നതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയ മറ്റൊരു കാര്യം. ഓരോ മാസവും 500 ദശലക്ഷം ഡോളറിന് മുകളിലാണ് വിദേശത്തുള്ളവർ ശ്രീലങ്കയിലേക്ക് അയച്ചിരുന്നത്. എന്നാൽ ഇങ്ങനെ അയയ്ക്കുന്ന പണത്തിന്റെ എക്സ്ചേഞ്ച് നിരക്ക് സർക്കാർ കുറച്ചതോടെ വിദേശത്തുനിന്ന് പണം രാജ്യത്തെത്തുന്നത് ഹവാല വഴിയായി. സർക്കാരിന്റെ കണക്കിലാകട്ടെ ഇത് 52 ശതമാനം വരെ കുറയുകയും ചെയ്തു.
∙ തിരിച്ചു വരാൻ ഉറച്ച്
ശ്രീലങ്ക പതുക്കെ തിരിച്ചു വരവിന്റെ പാതയിലാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശ്രീലങ്കൻ സന്ദർശനം കൂടുതൽ താരങ്ങളെ ലങ്കൻ ദ്വീപിലേക്ക് എത്തിക്കുകയും കൂടുതൽ സിനിമകൾ ആ രാജ്യത്ത് ഷൂട്ട് ചെയ്യുകയും അത് ആ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്.
English Summary: Sri Lanka offering longer visas to boost stalled tourism revival