രുചികളുടെ നാട്; മനംമയക്കും കാഴ്ചകള്‍ മാത്രമല്ല തനത് വിഭവങ്ങളും ഇവിടെയുണ്ട്
ഭൂമിയിലെ ഏതു പ്രദേശത്തിനും തനതായ കാലാവസ്ഥയും മണ്ണും വെള്ളവുമെല്ലാമുണ്ടാവും. അതുള്ളിടത്തോളം കാലം പ്രാദേശിക ഭക്ഷണങ്ങളുടേയും തനതായ രുചികളുടേയും വൈവിധ്യവും കൂടും. ഏതു നാട്ടിലേക്കുമുള്ള യാത്രകളും ആ നാടിന്റെ രുചി അറിയാനുള്ള യാത്രകള്‍ കൂടിയാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും തനത് ഭക്ഷണങ്ങളും ശീതള
ഭൂമിയിലെ ഏതു പ്രദേശത്തിനും തനതായ കാലാവസ്ഥയും മണ്ണും വെള്ളവുമെല്ലാമുണ്ടാവും. അതുള്ളിടത്തോളം കാലം പ്രാദേശിക ഭക്ഷണങ്ങളുടേയും തനതായ രുചികളുടേയും വൈവിധ്യവും കൂടും. ഏതു നാട്ടിലേക്കുമുള്ള യാത്രകളും ആ നാടിന്റെ രുചി അറിയാനുള്ള യാത്രകള്‍ കൂടിയാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും തനത് ഭക്ഷണങ്ങളും ശീതള
ഭൂമിയിലെ ഏതു പ്രദേശത്തിനും തനതായ കാലാവസ്ഥയും മണ്ണും വെള്ളവുമെല്ലാമുണ്ടാവും. അതുള്ളിടത്തോളം കാലം പ്രാദേശിക ഭക്ഷണങ്ങളുടേയും തനതായ രുചികളുടേയും വൈവിധ്യവും കൂടും. ഏതു നാട്ടിലേക്കുമുള്ള യാത്രകളും ആ നാടിന്റെ രുചി അറിയാനുള്ള യാത്രകള്‍ കൂടിയാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും തനത് ഭക്ഷണങ്ങളും ശീതള
ഭൂമിയിലെ ഏതു പ്രദേശത്തിനും തനതായ കാലാവസ്ഥയും മണ്ണും വെള്ളവുമെല്ലാമുണ്ടാവും. അതുള്ളിടത്തോളം കാലം പ്രാദേശിക ഭക്ഷണങ്ങളുടേയും തനതായ രുചികളുടേയും വൈവിധ്യവും കൂടും. ഏതു നാട്ടിലേക്കുമുള്ള യാത്രകളും ആ നാടിന്റെ രുചി അറിയാനുള്ള യാത്രകള്‍ കൂടിയാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും തനത് ഭക്ഷണങ്ങളും ശീതള പാനീയങ്ങളുമുണ്ട്.
ഏതൊരു പാചകവിദഗ്ധനും തന്റെ ഭക്ഷ്യവിഭവങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന രുചികളുടെ നാട് കൂടിയാണ് അമേരിക്ക. ഇത്തരം ഭക്ഷണങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നും തീന്‍മേശയിലേക്കുള്ള യാത്രയില്‍ പുത്തന്‍ വിഭവങ്ങളും രുചികളും നാടിന്റെ പ്രത്യേകതകളുമൊക്കെ തിരിച്ചറിയാനാകും. അമേരിക്കയിലെ തനത് വിഭവങ്ങളില്‍ വൈനുകള്‍ക്കും ബിയറിനുമെല്ലാം വലിയ പ്രാധാന്യവുമുണ്ട്.
ടെക്‌സസിന്റെ ടെക്‌സ് മെക്‌സ്
അമേരിക്കയിലെ ടെക്‌സസിന്റെ എല്ലായിടത്തും ഒരുപോലെയുള്ളത് എന്താണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ടെക്‌സ് മെക്‌സ്. ചൈനീസ്, ഇന്ത്യന്‍, ഇറ്റാലിയന്‍ എന്നിങ്ങനെയുള്ള വിവിധ പാചക രീതികളില്‍ അമേരിക്കന്‍ സംഭാവനയാണ് ടെക്‌സ് മെക്‌സ്. ടെക്‌സസിലെ ടെയാനോ വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളാണിത്.
ഈ പ്രാദേശിക ഭക്ഷണം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ്. അമേരിക്കയില്‍ നിന്നും ലാറ്റിനമേരിക്കയിലേക്കുള്ള ഇടനാഴിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്‍ അന്റോണിയോ പ്രദേശത്തു നിന്നാണ് ടെക്‌സ് മെക്‌സ് വിഭവങ്ങളുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ടെക്‌സ് മെക്‌സിനൊപ്പം തനി മെക്‌സിക്കന്‍ വിഭവങ്ങളും സാന്‍ അന്റോണിയോയിലെത്തുന്നവര്‍ക്ക് ലഭിക്കും.
തനി നാടന്‍ ഹവായ്
അമേരിക്കയുടെ പ്രധാന പ്രദേശങ്ങളില്‍ നിന്നും സമുദ്രത്തില്‍ 3,200 കിലോമീറ്റര്‍ അകലെയായി കിടക്കുന്ന അമേരിക്കന്‍ ദ്വീപാണ് ഹവായ്. അതുകൊണ്ടുതന്നെ തനതായ ഭാഷയും സംസ്‌കാരവും ഭക്ഷണവുമെല്ലാം ഹവായിലുണ്ട്.
ഈ വിദൂര അമേരിക്കന്‍ ദ്വീപില്‍ നിന്നുള്ള പൂക്കള്‍ക്കും കാപ്പിക്കുമെല്ലാം വലിയ തോതില്‍ ആവശ്യക്കാരുണ്ട്. രണ്ട് കയില്‍ ചോറ്, മക്രോണി സലാഡ് ഒപ്പം ചിക്കന്‍ കറ്റ്‌സുവോ ബീഫ് തെരിയാക്കിയോ കാലുവ പോര്‍ക്കോ ചേര്‍ത്തുള്ള ഭക്ഷണം. ഒടുവില്‍ പ്രാദേശികമായി വിളയുന്ന പഴത്തില്‍ നിന്നെടുത്ത സിറപ്പ് മുകളില്‍ ഒഴിച്ച ഐസ് ക്രീമും നുണയാം.
ട്രൗട്ടുകളുടെ ഇഡാഹോ
അമേരിക്കന്‍ സംസ്ഥാനമായ ഇഡാഹോ ട്രൗട്ട് മത്സ്യത്തിന്റെ പേരിലാണ് പ്രസിദ്ധം. മഴവില്‍ ട്രൗട്ടുകളാണ് ഇഡാഹോയിലെ തലസ്ഥാനമായ ബോയ്‌സിലെ ആകര്‍ഷണം. റെയില്‍ബോ ട്രൗട്ടുകളുടെ ലോകത്തിലെ തന്നെ ഏറ്റവും മുന്നിലുള്ള ഉത്പാദകരാണ് ബോയ്‌സ്.
ഉരുളക്കിഴങ്ങ് ഉത്പാദനത്തിന്റെ കാര്യത്തിലും മുന്നിലുള്ള സംസ്ഥാനമാണ് ഇഡാഹോ. ഇവിടുത്തെ അഗ്നിപര്‍വ്വതങ്ങളുടെ സാന്നിധ്യവും മണ്ണും ഉരുളക്കിഴങ്ങ് കൃഷിക്ക് യോജിച്ചതാണ്. കൊക്കോ പൊടിയില്‍ മുക്കിയെടുത്ത ഐസ്‌ക്രീമും ഇഡാഹോയുടെ രുചിവിഭവമാണ്.
യാക്കിമ താഴ്‌വരയിലെ മുന്തിരി തോട്ടങ്ങള്‍
അമേരിക്കയിലെ വാഷിങ്ടണ്‍ സംസ്ഥാനത്തിലെ യാക്കിമ താഴ്‌വര നീണ്ടുകിടക്കുന്ന മുന്തിരി തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. 80ലേറെ വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളും 5,200 ഹെക്ടറിലേറെ മുന്തിരി തോട്ടങ്ങളും യാക്കിമയിലുണ്ട്. വാഷിങ്ടണ്‍ സംസ്ഥാനത്തിലെ തന്നെ മൂന്നിലൊന്ന് മുന്തിരികളും യാക്കിമയിലാണ് വിളയുന്നത്.
പ്രാദേശികമായി നിര്‍മ്മിക്കുന്ന ബിയറുകളുടെ പേരിലും ഇപ്പോള്‍ യാക്കിമ അറിയപ്പെടുന്നുണ്ട്. ഇവിടെയുള്ള 360 ഹെക്ടറിലേറെയുള്ള ഹോപ്പ് തോട്ടങ്ങള്‍ ബിയര്‍ നിര്‍മ്മാണത്തിനായുള്ളതാണ്. ആപ്പിളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മദ്യമായ സിഡറിനും ഇവിടം പ്രസിദ്ധമാണ്.
ഒറിഗോണ്‍, ബിയര്‍ പറുദീസ
ഹോപ്‌സിന്റേയും ബാര്‍ലിയുടേയും ഉത്പാദനത്തില്‍ മുന്നിലാണ് അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനം. ഇതു രണ്ടുമാണ് ബിയര്‍ നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. ഒറിഗോണിലെ പോട്ട്‌ലാന്റിലാണ് ഏറ്റവും കൂടുതല്‍ ബിയര്‍ നിര്‍മ്മാണശാലകളുളളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ബ്രൂവറികളുള്ളത് പോട്ട്‌ലാന്റിലാണ്. ബിയര്‍ പ്രേമികളുടെ ആഗോള തലസ്ഥാനങ്ങളാണ് പോട്ട്‌ലാന്റും യുജീനും ബെന്റുമെല്ലാം.
ഒറിഗോണിലെ വാര്‍ഷിക ബിയര്‍ ആഘോഷം വളരെ പ്രസിദ്ധമാണ്. ഒറിഗോണിലെ ബിയറുമായി ബന്ധപ്പെട്ട വൈവിധ്യം പ്രസിദ്ധമാണ്. പലതരം രുചികളിലും മണങ്ങളിലുമുള്ളവക്ക് പുറമേ 100 ശതമാനവും ഗ്ലുട്ടന്‍ ഫ്രീയായ ബിയറുകളും ഇവിടെ ലഭിക്കും. അമേരിക്കയിലെ തന്നെ ആദ്യ ബിയര്‍ സ്പായും ആരംഭിച്ചത് ഒറിഗോണില്‍ തന്നെ.
English Summary: Locally Grown Farm to Table Food and Drink Map of America