ഉത്തരേന്ത്യയില്‍ നിന്നും വന്ന്, തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നായികയാണ് ശ്രിയ ശരണ്‍. ഇഷ്ടം എന്ന തെലുങ്ക്‌ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രിയ പിന്നീട്, തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചു. പോക്കിരിരാജയിലൂടെ മലയാളത്തിലുമെത്തി. ഇപ്പോള്‍ ഭര്‍ത്താവായ ആൻഡ്രി കൊസ്‌ചീവിനും മകള്‍ രാധയ്ക്കുമൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യയില്‍ നിന്നും വന്ന്, തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നായികയാണ് ശ്രിയ ശരണ്‍. ഇഷ്ടം എന്ന തെലുങ്ക്‌ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രിയ പിന്നീട്, തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചു. പോക്കിരിരാജയിലൂടെ മലയാളത്തിലുമെത്തി.  ഭര്‍ത്താവായ ആൻഡ്രി കൊസ്‌ചീവിനും മകള്‍ രാധയ്ക്കുമൊപ്പം കുടുംബജീവിതം ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് താരം.

ബാഴ്സലോണയില്‍ മകളെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന ചിത്രമാണ് ഏറ്റവും പുതുതായി ശ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. റോമില്‍ നിന്നും കുടുംബത്തിനൊപ്പം എടുത്ത വിഡിയോ ആണ് മറ്റൊന്ന്. രാധയോടൊപ്പം യാത്ര ചെയ്യുന്നത് തികച്ചും മാജിക്കല്‍ ആയ ഒരു അനുഭവമാണെന്ന് ശ്രിയ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ADVERTISEMENT

ഇറ്റലിയുടെ തലസ്ഥാനമായ റോം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതുല്യമായ പുരാവസ്തുശേഖരങ്ങളും കലാപാരമ്പര്യവും മനോഹരമായ കാഴ്ചകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. റോം സന്ദര്‍ശിക്കാന്‍ പൊതുവേ മികച്ച സമയങ്ങളില്‍ ഒന്നാണ് സെപ്റ്റംബര്‍. വേനല്‍ക്കാലത്തില്‍ നിന്നും ശരത്കാലത്തിലേക്ക് പ്രകൃതി മാറുന്ന സമയമാണിത്. തെളിഞ്ഞ പകലുകളും ശാന്തവും തണുത്തതുമായ രാത്രികളും സഞ്ചാരികള്‍ക്ക് സുഖകരമായ പശ്ചാത്തലമൊരുക്കുന്നു.

യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മൂന്നാമത്തെ നഗരമാണ് റോം, പ്രതിവർഷം ശരാശരി 7–10 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. ലണ്ടനും പാരീസുമാണ് മുന്നിലുള്ള സ്ഥാനങ്ങളില്‍. റോമിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു സൈറ്റുകളിലൊന്നായ കൊളോസിയം ലോകാദ്ഭുതമായി കണക്കാക്കപ്പെടുന്നു

ADVERTISEMENT

ഇവ കൂടാതെ, മ്യൂസി കാപ്പിറ്റോലിനി , വത്തിക്കാൻ മ്യൂസിയങ്ങൾ , ഗാലേറിയ ബോർഗീസ് എന്നിങ്ങനെ ഒട്ടനവധി മ്യൂസിയങ്ങള്‍ റോമിലുണ്ട്. കൂടാതെ, ജലസംഭരണികൾ, ജലധാരകൾ, പള്ളികൾ, കൊട്ടാരങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, റോമൻ ഫോറത്തിന്‍റെ  അവശിഷ്ടങ്ങൾ, കാറ്റകോമ്പുകൾ എന്നിങ്ങനെയുള്ളവയും റോം നഗരത്തിന്‍റെ മുഖമുദ്രകളില്‍പ്പെടുന്നു. ഫോറം റൊമാനം, ട്രാജൻസ് മാർക്കറ്റ്, ട്രാജൻസ് ഫോറം, പന്തിയോൺ എന്നിവയുൾപ്പെടെ വേറെയും നിരവധി പുരാതന സ്ഥലങ്ങൾ റോമിൽ ഉണ്ട്.

നവോത്ഥാന കാലത്ത് വലിയ ബസിലിക്കകൾ, കൊട്ടാരങ്ങൾ, പിയാസകൾ, പൊതു കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി മാർപ്പാപ്പമാർ വലിയ തുക ചെലവഴിച്ചതിനാൽ യൂറോപ്പിലെ നവോത്ഥാന കലാസൃഷ്ടികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി റോം മാറി. പിന്നീടത്, ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമായി. ചരിത്രത്തോടൊപ്പം തന്നെ, ആധുനിക കലയുടെയും വാസ്തുവിദ്യയുടെയും വിശാലമായ  ശേഖരവും റോമില്‍ കാണാം.

ADVERTISEMENT

English Summary: Celebrity Travel,Shriya Saran Holiday In Rome