കശ്മീർ, മാലദ്വീപ്, ദുബായ്, സിംഗപ്പൂർ... അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു പശ്ചാത്തലം വ്യത്യസ്ത നാടുകളുടെ നിറപ്പകർച്ചയാണ്. മഞ്ഞു പുതച്ച കശ്മീരും ആകാശനീലിമ തെളിനീരിൽ കാണുന്ന മാലദ്വീപും അംബരചുംബികൾ നിറയുന്ന ദുബായും സിംഗപ്പൂരുമെല്ലാം കൂടുതൽ സുന്ദരമാണ് അഹാന പകർത്തിയെടുക്കുമ്പോൾ. അടുത്തിടെ

കശ്മീർ, മാലദ്വീപ്, ദുബായ്, സിംഗപ്പൂർ... അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു പശ്ചാത്തലം വ്യത്യസ്ത നാടുകളുടെ നിറപ്പകർച്ചയാണ്. മഞ്ഞു പുതച്ച കശ്മീരും ആകാശനീലിമ തെളിനീരിൽ കാണുന്ന മാലദ്വീപും അംബരചുംബികൾ നിറയുന്ന ദുബായും സിംഗപ്പൂരുമെല്ലാം കൂടുതൽ സുന്ദരമാണ് അഹാന പകർത്തിയെടുക്കുമ്പോൾ. അടുത്തിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കശ്മീർ, മാലദ്വീപ്, ദുബായ്, സിംഗപ്പൂർ... അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു പശ്ചാത്തലം വ്യത്യസ്ത നാടുകളുടെ നിറപ്പകർച്ചയാണ്. മഞ്ഞു പുതച്ച കശ്മീരും ആകാശനീലിമ തെളിനീരിൽ കാണുന്ന മാലദ്വീപും അംബരചുംബികൾ നിറയുന്ന ദുബായും സിംഗപ്പൂരുമെല്ലാം കൂടുതൽ സുന്ദരമാണ് അഹാന പകർത്തിയെടുക്കുമ്പോൾ. അടുത്തിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കശ്മീർ, മാലദ്വീപ്, ദുബായ്, സിംഗപ്പൂർ... അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു പശ്ചാത്തലം വ്യത്യസ്ത നാടുകളുടെ നിറപ്പകർച്ചയാണ്. മഞ്ഞു പുതച്ച കശ്മീരും ആകാശനീലിമ തെളിനീരിൽ കാണുന്ന മാലദ്വീപും അംബരചുംബികൾ നിറയുന്ന ദുബായും സിംഗപ്പൂരുമെല്ലാം കൂടുതൽ സുന്ദരമാണ് അഹാന പകർത്തിയെടുക്കുമ്പോൾ. അടുത്തിടെ അഹാനയും സഹോദരിമാരും നടത്തിയ സിംഗപ്പൂർ യാത്ര നിറപ്പകിട്ടുള്ള ചിത്രങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും ചിത്രങ്ങളല്ല, അതുമായി ബന്ധപ്പെട്ട പ്രത്യേകതകളും ഓർമകളും ചിന്തകളുമെല്ലാം ചേർത്തു മനോഹരമായ കുറിപ്പുകളാണ് അഹാന പങ്കുവയ്ക്കാറുള്ളത്. ‘‘എനിക്കു വലിയ ഇഷ്ടമാണ് യാത്രകൾ. കാരണം പല സ്ഥലങ്ങളിലെ ഭക്ഷണം കഴിക്കാൻ, രുചി അറിയാൻ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ ഗ്ലോബിലേക്കു നോക്കുമ്പോൾ തന്നെ അവിടെ പോകണം, ഇവിടെ പോകണം എന്നൊക്കെ തോന്നാറുണ്ട്..’ അഹാനയുടെ ഈ വാക്കുകളിൽത്തന്നെയുണ്ട് യാത്രയോടുള്ള പ്രേമം. സിംഗപ്പൂർ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ അഹാന, യാത്രാ വിശേഷങ്ങളും യാത്രയ്ക്കു മുൻപുള്ള തയാറെടുപ്പുകളും യാത്രകളുമായി ബന്ധപ്പെട്ട ഇഷ്ടങ്ങളും മനോരമ ഓൺലൈൻ ‘എഴുത്തോണ’വുമായി പങ്കുവയ്ക്കുന്നു.

 

ADVERTISEMENT

∙ സിംഗപ്പൂർ യാത്ര കഴിഞ്ഞെത്തിയതാണല്ലോ ഇപ്പോൾ. ആ യാത്രയെക്കുറിച്ചുതന്നെ ആദ്യം പറയാമോ?

മാലദ്വീപ് യാത്രയ്ക്കിടെ അഹാന (ഇടത്), സിംഗപ്പൂർ യാത്രയ്ക്കിടെ അഹാന (വലത്). ചിത്രം: instagram/ahaana_krishna

 

ഞങ്ങൾ നേരത്തേ പോയിട്ടുള്ള സ്ഥലമാണ് സിംഗപ്പൂർ. ഒന്നൂകൂടി പോകണം എന്ന ആഗ്രഹം അന്നേയുണ്ടായിരുന്നു. കുറേ നാളായി വീണ്ടും സിംഗപ്പൂർ പോകണമെന്നു തോന്നിത്തുടങ്ങി. അങ്ങനെയാണ് ഇത്തവണ പ്ലാൻ ചെയ്തത്. ഇപ്രാവശ്യം ചെയ്ത പലകാര്യങ്ങളും പണ്ട് അവിടെ പോയപ്പോൾ ചെയ്തതാണ്. അന്ന് ഇഷ്ടപ്പെട്ട പല കാര്യങ്ങളും 10 വർഷത്തിനു ശേഷം വീണ്ടും ചെയ്യാനായി. യൂണിവേഴ്സൽ സ്റ്റുഡിയോസ്, ഫ്ലയർ ഇതൊക്കെ പണ്ട് ഒരുപാട് ഇഷ്ടപ്പെട്ടതാണ്. വീണ്ടും പോകണമെന്ന കൊതിയായിരുന്നു എല്ലാവർക്കും.

 

ADVERTISEMENT

∙ പണ്ട് പോയതിനേക്കാൾ ആസ്വദിച്ചത് ഈ യാത്രയാണോ? ഏതു യാത്രയായിരുന്നു സ്പെഷൽ?

 

പണ്ടും നല്ലതായിരുന്നു, ഇപ്പോഴും. അന്ന് വളരെ കൗതുകമായിരുന്നു. ശരിക്കുമൊരു പെയിന്റിങ് പോലെ ഭംഗിയുള്ളതാണ് സിംഗപ്പൂർ. ഞാൻ ആദ്യമായിട്ട് പോയ വിദേശരാജ്യമാണ്. അതിന്റെയൊരു ആവേശം അന്നുണ്ടായിരുന്നു. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു അത്. അന്ന് അതൊരു ‘വൗ’ ഫീലിങ് ആയിരുന്നു. പക്ഷേ അന്നത്തേക്കാൾ കുറച്ചു കൂടി ഇത്തവണ എൻജോയ് ചെയ്തെന്നു തോന്നുന്നു. ഇത്തവണ ഞാൻ തന്നെ യാത്ര പ്ലാൻ ചെയ്തു പലതും ചെയ്തപ്പോൾ അത് അന്നത്തേക്കാൾ കുറച്ചുകൂടി സ്പെഷൽ ആയി തോന്നുന്നു. 

ചിത്രം: instagram/ahaana_krishna

 

ADVERTISEMENT

∙ സിംഗപ്പൂർ യാത്രയുടെ പ്ലാനിങ് അഹാനയായിരുന്നോ? ലേഡീസ് ഒൺലി ട്രിപ് ആയി പ്ലാൻ ചെയ്തതാണോ?

 

കശ്മീർ യാത്രയ്ക്കിടെ അഹാന. ചിത്രം: instagram/ahaana_krishna

അതേയതേ. യാത്രയുടെ പ്ലാനിങ് പൊതുവെ ഞാനാണ്. എപ്പോഴും ‘പ്ലാനിങ് കമ്മിറ്റി’യിൽ മെയിൻ ഞാനായിരിക്കും. ഇത്തവണ അമ്മയും ഞങ്ങൾ നാലുപേരും ചേർന്നാണ് യാത്ര പോയത്. അച്ഛന് ആ സമയത്ത് കുറച്ചു തിരക്കായിരുന്നു. മാത്രമല്ല, അച്ഛന് ഞങ്ങളെപ്പോലെ സിംഗപ്പൂർ പോകണം എന്നു വലിയ ആഗ്രഹമില്ലായിരുന്നു. മൂന്നാലു വർഷം മുൻപ് അച്ഛൻ അവിടെ പോകുകയും ചെയ്തതാണ്. അങ്ങനെ ലേഡീസ് ഒൺലി ട്രിപ് ആയതാണ്. 

 

∙ അഹാനയുടെ കശ്മീർ വ്ലോഗ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കശ്മീരിൽ പോയതിന്റെ വിശേഷം പങ്കുവയ്ക്കാമോ?

 

ചിത്രം: instagram/ahaana_krishna

കഴിഞ്ഞ ഡിസംബറിലാണ് കശ്മീരിലേക്കു പോയത്. സത്യത്തിൽ ഒരു യൂറോപ്യൻ യാത്ര പ്ലാൻ ചെയ്തിരിക്കുകയായിരുന്നു അന്ന്. പക്ഷേ അപ്പോഴാണ് ഒമിക്രോൺ വന്നത്. ആ സമയത്ത് യൂറോപ്പ് ഒട്ടു പ്രാക്ടിക്കലായിരുന്നില്ല. പലയിടത്തും ലോക്ഡൗൺ വരുന്നു. യൂറോപ്പിലൊക്കെ പോകുമ്പോൾ നല്ലൊരു തുക ചെലവാക്കി വേണമല്ലോ യാത്രപോകാൻ. പക്ഷേ അവിടെ പോയിട്ട് പലതും അടച്ചിട്ടിരിക്കുകയാണ് എന്നു വന്നാൽ യാത്ര വലിയൊരു നഷ്ടമാകുമല്ലോ. അങ്ങനെ കുളമാകുന്നതിനേക്കാൾ നല്ലത് യാത്ര ഒഴിവാക്കി പിന്നത്തേക്കു പോകാമെന്നായി. 

 

വേറെയെവിടെ പോകാം, എന്തു ചെയ്യാം എന്നാലോചിക്കുകയായിരുന്നു. കാരണം കുറെ വിന്റർ ക്ലോത്‌സും വാങ്ങിയിരുന്നു. അങ്ങനെ നോക്കിയപ്പോൾ കശ്മീർ ആയിരുന്നു ബെസ്റ്റ് ഓപ്ഷൻ. വാങ്ങിവച്ച വിന്റർ വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. തീർച്ചയായും കശ്മീർ കാണണമെന്നുണ്ടായിരുന്നു. മഞ്ഞൊന്നും അതുവരെ കണ്ടിട്ടില്ല. വിന്റർ അനുഭവിക്കണമെന്ന ആഗഹവുമുണ്ടായിരുന്നു. വിന്റർ യൂറോപ്പിലായാലും കശ്മീരിലായാലും ഒരുപോലെയാണല്ലോ. തണുപ്പിന്റെ ഫീൽ ഒന്നുതന്നെയല്ലേ. പക്ഷേ ഒരിക്കൽ തണുപ്പ് അനുഭവിച്ചുകഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൻ ഇനി വിന്റർ ഫീൽ ചെയ്യണമെന്ന വലിയ ആഗ്രഹമില്ല. കാരണം, വിന്റർ കാണാൻ രസമാണെങ്കിലും അനുഭവിക്കുന്നത് അതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടാണ്. പക്ഷേ കശ്മീർ നല്ലൊരു ട്രിപ് ആയിരുന്നു.

 

∙ യാത്ര ചെയ്യാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതെങ്ങനെയാണ്? അതേക്കുറിച്ചു പറയാമോ?

 

സത്യം പറഞ്ഞാൽ, ഞാനങ്ങനെ ഒത്തിരി സ്ഥലങ്ങളിൽ പോയിട്ടില്ല. ഇനി വേണം യാത്രകൾ ചെയ്തു തുടങ്ങാൻ. കശ്മീർ, അഹമ്മദാബാദ്, ജോധ്പുർ... ഇന്ത്യയ്ക്കകത്ത് എടുത്തുപറയാൻ ഇതൊക്കെയേയുള്ളൂ. പിന്നെ തീർച്ചയായും ചെന്നൈ, മഹാബലിപുരം, പോണ്ടിച്ചേരി ഇങ്ങനെയുള്ള സ്ഥലങ്ങളും. ദുബായ്, മാലദ്വീപ്, സിംഗപ്പൂർ ഇത്രയുമേ ഇന്ത്യയ്ക്കു പുറത്ത് പോയിട്ടുള്ളു. ട്രാവൽഫ്രീക്ക് എന്നു പറയുന്നൊരാളുടെ ലിസ്റ്റ് ഒരിക്കലും ഇങ്ങനെയാകില്ലല്ലോ. ഒരുപാട് സ്ഥലങ്ങൾ കാണും.

 

പക്ഷേ എനിക്കു വലിയ ആഗ്രഹമാണ് യാത്ര ചെയ്യാൻ. ഈയടുത്താണ് ഇങ്ങനെയൊരു ആഗ്രഹം വന്നുതുടങ്ങിയത്. മറ്റൊന്നു പറ‍ഞ്ഞാൽ നമ്മൾ ജോലി ചെയ്തു സമ്പാദിച്ചു തുടങ്ങുമ്പോഴാണല്ലോ അങ്ങനെ കൂടുതലായി ആഗ്രഹിക്കാനും പറ്റുള്ളൂ. തീർച്ചയായും കയ്യിലുള്ള സേവിങ്സ് വച്ചുതന്നെ വളരെ മിനിമലായി യാത്ര ചെയ്യുന്നവരും ഉണ്ട്. പക്ഷേ ചെലവാക്കാൻ കയ്യിലുള്ളപ്പോഴാണല്ലോ കൂടുതൽ പേരും യാത്രചെയ്യാൻ ആഗ്രഹിക്കുന്നത്. ഈ അടുത്താണ് എനിക്കു നല്ല വർക്കുകളും പേയ്മെന്റും വന്നുതുടങ്ങിയത്. ഇപ്പോൾ എനിക്കു വലിയ ആഗ്രഹമാണ് യാത്രചെയ്യാൻ. 

 

∙ യാത്ര തരുന്ന പോസിറ്റിവിറ്റി?

 

എനിക്കു വലിയ ഇഷ്ടമാണ് യാത്രകൾ. കാരണം പല സ്ഥലങ്ങളിലെ ഭക്ഷണം കഴിക്കാൻ, രുചി അറിയാൻ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ ഗ്ലോബിലേക്കു നോക്കുമ്പോൾ തന്നെ അവിടെ പോകണം, ഇവിടെ പോകണം എന്നൊക്കെ തോന്നാറുണ്ട്. നമുക്ക് നല്ല ആരോഗ്യം ഉള്ളപ്പോഴാണ് യാത്രചെയ്യാൻ നല്ലത്. പലയിടത്തും പോകുമ്പോൾ നടക്കാനും സ്ഥലങ്ങൾ കാണാനുമെല്ലാം പറ്റണമല്ലോ. ചെറുപ്പമായിരിക്കുമ്പോൾ കഴിയുന്നിടത്തോളം യാത്ര ചെയ്യണമെന്നാണെനിക്ക്. അൽപം പ്രായമാകുമ്പോൾ കാൽ വേദനയൊക്കെ വരുമ്പോൾ ഇപ്പോൾ ചെയ്യുന്നത്രയും ചെയ്യാൻ പറ്റണമെന്നില്ല. 

 

മാത്രമല്ല, ഒരുപക്ഷേ എന്റെ ഇരുപതുകളിൽ ഒരു സ്ഥലത്തു പോകുമ്പോൾ കാണുന്നതോ ആസ്വദിക്കുന്നതോ ആയ രീതിയിലായിരിക്കില്ല പ്രായം അറുപതുകളിലാകുമ്പോൾ. അതു മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ കഴിയുന്നത്ര യാത്ര ചെയ്യണമെന്നുണ്ട്. യാത്ര ചെയ്യുമ്പോൾ നമുക്കു വലിയ എക്സ്പോഷർ കിട്ടും. അതുവഴി കുറെ കാര്യങ്ങളിൽ ആത്മവിശ്വാസവും കിട്ടും എന്നെനിക്കു തോന്നുന്നു. പല സ്ഥലങ്ങൾ കാണുന്നു, പലതരം ആളുകളെ കാണുന്നു, പല സാഹചര്യങ്ങളുമായി ചേർന്നുപോകുന്നു, ഇങ്ങനെ യാത്രകൾ നമുക്ക് വലിയ അനുഭവങ്ങൾ തരുമെന്നാണ് എനിക്കു തോന്നുന്നത്. 

 

∙ സോളോ ട്രിപ് പോകുന്നതിനെക്കുറിച്ച്..?

 

സത്യം പറഞ്ഞാൽ തനിയെ ട്രിപ് പോകാൻ എനിക്കൽപം പേടിയുണ്ട് എന്നാണ് തോന്നുന്നത്. തീർച്ചയായും തനിച്ചു യാത്ര പോകണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതലായി, കൂട്ടുകൂടിയുള്ള യാത്രകൾ പോകാനാണിഷ്ടം. ഒറ്റയ്ക്കു പോകുന്നതിനേക്കാൾ ആസ്വദിക്കുക കൂട്ടുകൂടിയാണോ എന്നു പറയാൻ എനിക്ക് അറിയില്ല. ഒരുപക്ഷേ, എന്നെങ്കിലും ഞാനൊരു സോളോ ട്രിപ്പ് പോയേക്കാം. ഇപ്പോഴെന്തായാലും സോളോ ട്രിപ്പ് പോയേ തീരൂ എന്ന നിലപാടില്ല. തനിച്ചു യാത്ര ചെയ്യുമ്പോൾ, പെൺകുട്ടിയെന്ന നിലയിൽ ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർച്ചയായും സുരക്ഷയെക്കുറിച്ച് നമ്മൾ മുൻകരുതലെടുക്കണം എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. 

 

ഇവിടെ സുരക്ഷിതമല്ല എന്നല്ല. പക്ഷേ നമ്മുടെ സുരക്ഷിതത്വത്തെക്കുറിച്ച് നമുക്കു ചിന്തിച്ചേ പറ്റൂ. അതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരാത്ത ലോകം എന്നു പറയുന്നത് ഇന്നൊരു സമാന്തര പ്രപഞ്ചം ആകും. ഞാൻ പറഞ്ഞതിനർഥം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സേഫ് അല്ല എന്നല്ല. നല്ല രീതിയിൽ പ്ലാൻ ചെയ്തു പോകണം. ചില കാര്യങ്ങളൊക്കെ തനിച്ചു ചെയ്യുന്നത് എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. ഒരു റസ്റ്ററന്റിൽ തനിയെ പോയിരുന്ന് ആഹാരം കഴിക്കുന്നത് ആസ്വദിക്കാനാകും. എനിക്ക് എന്റെ കമ്പനി നല്ല ഇഷ്ടമാണ്. പക്ഷേ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ഇപ്പോൾ വലിയ കൊതിയൊന്നുമില്ല.

 

∙ ഷൂട്ടുമായി ബന്ധപ്പെട്ട യാത്രകൾ എങ്ങനെയാണ് ?

 

സിനിമയ്ക്കു വേണ്ടി വലിയ യാത്രകൾ ഇതുവരെ വന്നിട്ടില്ല. തിരുവനന്തപുരം, കൊല്ലം, കൊച്ചി ഇങ്ങനെയൊക്കെയുള്ള യാത്രകളേ സിനിമയ്ക്കു വേണ്ടി ഉണ്ടായിട്ടുള്ളൂ. ഒരുപക്ഷേ ലോകം കാണാൻ നല്ലത് തെലുങ്ക് സിനിമകളിലോ ബോളിവുഡിലോ ഒക്കെ അവസരം കിട്ടുന്നതാണ്. ഞാനതിനു വേണ്ടി പ്രാർഥിക്കാറുണ്ട്. കൂടുതൽ ഭാഷകളിൽ അഭിനയിക്കണമെന്ന് എനിക്കു വളരെ ആഗ്രഹമുണ്ട്. ഒരുനാൾ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ. നല്ലൊരു അവസരം വന്നാൽ തീർച്ചയായും തിരഞ്ഞെടുക്കും.

 

∙ പ്ലാനിങ് ഇല്ലാതെ പെട്ടെന്നുള്ള യാത്രകൾ പോയിട്ടുണ്ടോ?

 

ഞാൻ ഇതുവരെ പ്ലാൻ ചെയ്യാതെയൊരു യാത്ര പോയിട്ടില്ല. ഞാൻ അടിസ്ഥാനപരമായി പ്ലാനിങ് ചെയ്യാനിഷ്ടപ്പെടുന്നയാളാണ്. നാളെ നമുക്കൊരു റസ്റ്ററന്റിൽ പോയി ആഹാരം കഴിക്കാമെന്നു പറഞ്ഞാൽ പോലും ഞാൻ ഇന്നേ ഇരുന്നു പ്ലാൻ ചെയ്യാൻ തുടങ്ങും. എല്ലാം ഞാൻ പ്ലാൻ ചെയ്യുന്നതു പോലെ നടക്കണമെന്നല്ല. പക്ഷേ ഓരോന്നും മുൻകൂട്ടി പ്ലാൻ ചെയ്യാൻ വലിയ ആവേശവും ഇഷ്ടവുമാണ്. ഒരു പ്ലാൻ ഉണ്ടാക്കിവച്ച് അവിടെ പോയിട്ട് അവിടത്തെ സാഹചര്യമനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതിൽ എനിക്കു പ്രശ്നമില്ല. പക്ഷേ പ്ലാനിങ് ഭയങ്കരമായി ഇഷ്ടമാണ്. സിംഗപ്പൂർ യാത്രയെക്കുറിച്ചാണെങ്കിൽ അവിടെയെത്തി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയുമെല്ലാം എന്തു ചെയ്യണമെന്നു വരെ മുഴുവൻ പ്ലാൻ ചെയ്താണ് പോയത്.

 

∙ സിംഗപ്പൂർ യാത്രയുടെ പ്ലാനിങ് എങ്ങനെയായിരുന്നു?

 

പണ്ടു പോയതു കൊണ്ട് അവിടെയുള്ള കുറെ കാര്യങ്ങൾ അറിയാമായിരുന്നു. പക്ഷേ അതല്ലാതെയുള്ള കാര്യങ്ങൾ അറിയാൻ പല ഗൂഗിൾ സൈറ്റുകൾ തപ്പി, പിന്നെ കുറേ യുട്യൂബ് വിഡിയോകൾ കണ്ടു. അങ്ങനെയാണ് അവിടെയുള്ള ‘സൺസെറ്റ് സെയിൽ’ എന്ന സംഭവം അറിഞ്ഞത്. ഡിന്നറിനു വേണ്ടി നാലു മണിക്കൂർ ഒരു ക്രൂസ് ഷിപ്പിൽ സമയം ചെലവഴിക്കുന്നതാണത്. സൂര്യാസ്തമയം കണ്ടുള്ള ആ യാത്രയും അതിന്റെ അനുഭവവും കിടിലനായിരുന്നു. അതു ഞാൻ ഗൂഗിളിൽ പലതും പരതി വന്നപ്പോൾ കണ്ടെത്തിയതാണ്. ഈ രീതിയിൽ ഓർമിച്ചുവയ്ക്കാൻ പറ്റുന്ന കാര്യങ്ങളെന്തൊക്കെ, നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ഇതൊക്കെയാണ് തപ്പാറുള്ളത്. പിന്നെ ഞാനിതൊക്കെ ഒന്നു ചാർട്ട് ഔട്ട് ചെയ്യും. ഒരു ദിവസം പോകുന്ന സ്ഥലത്ത് എന്തൊക്കെ ചെയത് അതു മികച്ചതാക്കാം എന്നൊക്കെ നോക്കിയാണ് പ്ലാൻ ചെയ്യാറുള്ളത്.

 

∙ യാത്രകളിലെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെങ്ങനെയാണ്? എപ്പോഴും അഹാനയുടെ വസ്ത്രങ്ങൾ ആ സ്ഥലങ്ങൾക്കു മനോഹമായി ചേരുന്നതാണ്. ഇതിന്റെ രഹസ്യം..?

 

ഒരുപാട് എഫർട് എടുത്തു ചെയ്യുന്നതല്ല അതൊന്നും. പലപ്പോഴും ഇൻസ്റ്റഗ്രാമിലൊക്കെ കാണുന്ന വസ്ത്രങ്ങൾ ഇഷ്ടപ്പെടുമ്പോൾ വാങ്ങി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എവിടെയങ്കിലും പോകുമ്പോൾ ഇടാമല്ലോ എന്നോർത്താണ് വാങ്ങുന്നത്. മാലദ്വീപിൽ പോയപ്പോൾ ഉപയോഗിച്ച സ്വിം സ്യൂട്ട് ഉൾപ്പെടെ ഞാനേതാണ്ട് ഒരു വർഷം മുൻപ് വാങ്ങിയതാണ്. എന്നെങ്കിലും മാലദ്വീപിൽ പോകുമല്ലോ, അന്നിടാമല്ലോ എന്നോർത്തു തന്നെ വാങ്ങിയതാണ്. കാരണം യാത്ര പോകുന്നതിനു രണ്ടാഴ്ച മുന്‍പ് നോക്കിയാൽ നമുക്കു കിടിലൻ ഡ്രസ് എല്ലാം കിട്ടണമെന്നില്ല. ആ സമയത്ത് എല്ലാമൊന്നും ഷോപ് ചെയ്യാൻ പറ്റണമെന്നുമില്ല. 

സിംഗപ്പൂർ യാത്ര ഒരുമാസം മുൻപേ പ്ലാൻ ചെയ്തതാണ്. അപ്പോൾ നമുക്ക് അൽപം കൂടി സമയമുണ്ട്. ആ സമയത്തു കൺമുന്നിൽ നല്ല ഡ്രസുകളുടെ പരസ്യമൊക്കെ വന്നാൽ പെട്ടെന്നു ക്ലിക്ക് ചെയ്യും. ഇതു വാങ്ങിയാൽ ആ സ്ഥലത്ത് പോകുമ്പോൾ ചേരുമല്ലോ എന്നൊക്കെ. സിംഗപ്പൂരിൽ ‘ഗാർഡൻസ് ബൈ ദ് ബേ’ പോയപ്പോൾ നിറയെ പൂക്കളുള്ള വെള്ള ഉടുപ്പാണ് ഞാൻ ധരിച്ചത്. അത് ആ യാത്ര പ്ലാൻ ചെയ്യുംമുൻപേ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്. പക്ഷേ സിംഗപ്പൂരിൽ എവിടെ പോകുമ്പോൾ അതിടണമെന്ന് പെട്ടെന്നു തീരുമാനിക്കാനായി. ഞാനൊരു കണ്ടന്റ് ക്രിയേറ്റർ കൂടിയായതു കൊണ്ടാകും പലപ്പോഴും ചിത്രങ്ങളും അതനുസരിച്ചുള്ള വസ്ത്രങ്ങളും നിറങ്ങളുമൊക്കെ സാധ്യമാകുന്നത്.

 

∙ യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം?

 

പലതുമുണ്ട്. പെട്ടെന്ന് ഓർക്കുന്നത് സിംഗപ്പൂർ യാത്രയെക്കുറിച്ചായതുകൊണ്ട് അതു പറയാം. യൂണിവേഴ്സൽ സ്റ്റുഡിയോയിൽ പോയപ്പോൾ ആദ്യം കാഴ്ചകൾ കാണുന്നു, കുറേയേറെ ഫോട്ടോ എടുക്കുന്നു, അങ്ങനെയായിരുന്നു. വൈകിട്ടായപ്പോഴേക്കും അമ്മ എവിടെയെങ്കിലും ഇരിക്കാമെന്നു പറഞ്ഞു ഇരുന്നു. റൈഡുകളൊന്നും അമ്മ അങ്ങനെ എൻജോയ് ചെയ്യുന്നുണ്ടായിരുന്നില്ല. ഞങ്ങൾ മക്കളെല്ലാവരും കൂടി രണ്ടു മണിക്കൂറോളം ഓരോ റൈഡിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിനടന്ന് എൻജോയ് ചെയ്യലായിരുന്നു. ആ സമയത്തു ഫോട്ടോയെടുക്കലും ഒന്നുമുണ്ടായില്ല. റൈഡുകളിൽ കയറലും ഓടിനടക്കലുമായിരുന്നു. കുട്ടിക്കാലത്തേപ്പോലെ. ഓരോന്നിനു മുന്നിലും ക്യൂ നിൽക്കുന്നു, ഓടി നടക്കുന്നു. മറ്റ് യാതൊരു ചിന്തയുമില്ലാതെ ആ നിമിഷങ്ങളിൽ ശരിക്കും എൻജോയ് ചെയ്യുകയായിരുന്നു. ഞങ്ങളൊരു ടീമായി ഓടിനടക്കുകയായിരുന്നു. ആ രണ്ടു മണിക്കൂർ ശരിക്കും സൂപ്പർ ആയിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ എനിക്കത് ഫീൽ ചെയ്യാം.

 

∙ ആർക്കൊപ്പമുള്ള യാത്രകളാണ് ഏറെ ഇഷ്ടം?

 

അങ്ങനെ ചോദിച്ചാൽ, വീട്ടുകാർക്കൊപ്പവും കൂട്ടുകാർക്കൊപ്പവുമുള്ള യാത്രകൾ വ്യത്യസ്തമാണല്ലോ. ചില സമയങ്ങളിൽ ഫാമിലി യാത്രകളിൽ ശരിക്കും പ്രാന്താകും. കാരണം ഇത്രയും പേർ രാവിലെ കൃത്യസമയത്ത് ഒരുങ്ങിയെത്തുകയെന്നു പറഞ്ഞാൽ വലിയ പണിയാണ്. ഞാനും അമ്മയും ഓസിയും വളരെ പെട്ടെന്ന് റെഡിയാകും. പക്ഷേ ഇഷാനിയും ഹൻസികയും ഭയങ്ക ‘സ്ലോ മോഷൻ’ ആണ്. അപ്പോൾ അവരുടെ അടുത്തു ചെന്ന് വഴക്കു പറഞ്ഞൊക്കെ ഇറക്കിക്കൊണ്ടു വരിക ചിലപ്പോഴൊക്കെ സ്ട്രെസ് ആണ്. പക്ഷേ പിന്നീട് ആലോചിക്കുമ്പോൾ അതെല്ലാം വൻരസമായാണ് തോന്നുക. അല്ലേ! എല്ലാവരുടെ ഫാമിലി ട്രിപ്പിലും ഇതുപോലെ കാണും. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ അടിപൊളിയാണ്. ഫ്രണ്ട്സ് ആയി യാത്ര ചെയ്യുമ്പോൾ അതു മറ്റൊരു വൈബ് ആണ്. ഞാൻ വീട്ടുകാരുമായും കൂട്ടുകാരുമായും മാത്രമേ ഇതുവരെ യാത്രചെയ്തിട്ടുള്ളൂ. ഇതു രണ്ടും നല്ലതു തന്നെയായിരുന്നു. രണ്ടും നന്നായി എൻജോയ് ചെയ്യാറുണ്ട്.

 

∙ യാത്രയുമായി ബന്ധപ്പെട്ടുള്ള ഒരു മോഹം എന്താണ്?

 

വീട്ടുകാരും കൂട്ടുകാരുമായി യാത്ര ചെയ്തിട്ടുണ്ട്, രണ്ടും നന്നായി എൻജോയ് ചെയ്തിട്ടുമുണ്ട്. പക്ഷേ വ്യക്തിപരമായി, അമ്മയെ ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. എനിക്കു പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്യണം എന്നൊക്കെ. അങ്ങനെയെന്തെങ്കിലും ചെയ്യുമ്പോൾ നല്ല സന്തോഷം ഫീൽ ചെയ്യും. ഞാൻ പോയി ഇഷ്ടപ്പെട്ട ഒരു സ്ഥലം, അല്ലെങ്കിൽ ഒരു കാര്യം കാണിച്ച് അമ്മയ്ക്ക് അത് ഇഷ്ടമാകുമ്പോൾ, എനിക്കതൊരു പ്രത്യേക സന്തോഷവും തൃപ്തിയുമാണ്. ഇങ്ങനെ യാത്രകളിലും അമ്മയെ കൊണ്ടുപോകാൻ ഇഷ്ടമാണെനിക്ക്.

 

English Summary: Travel Plannings, Trips, Memories, Fashion... Chat with Ahana Krishna