യാത്രകളോട് ആജീവനാന്ത പ്രണയം കൊണ്ടുനടക്കുന്നയാളാണ് ഷെനാസ് ട്രഷറിവാല. മോഡലായും അഭിനേത്രിയായും തിളങ്ങിയ സമയത്ത്, തന്‍റെ വഴി യാത്രയാണെന്ന് ഷെനാസ് തിരിച്ചറിഞ്ഞു. ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. ഇപ്പോള്‍ യാത്ര ചെയ്യുകയും

യാത്രകളോട് ആജീവനാന്ത പ്രണയം കൊണ്ടുനടക്കുന്നയാളാണ് ഷെനാസ് ട്രഷറിവാല. മോഡലായും അഭിനേത്രിയായും തിളങ്ങിയ സമയത്ത്, തന്‍റെ വഴി യാത്രയാണെന്ന് ഷെനാസ് തിരിച്ചറിഞ്ഞു. ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. ഇപ്പോള്‍ യാത്ര ചെയ്യുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളോട് ആജീവനാന്ത പ്രണയം കൊണ്ടുനടക്കുന്നയാളാണ് ഷെനാസ് ട്രഷറിവാല. മോഡലായും അഭിനേത്രിയായും തിളങ്ങിയ സമയത്ത്, തന്‍റെ വഴി യാത്രയാണെന്ന് ഷെനാസ് തിരിച്ചറിഞ്ഞു. ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. ഇപ്പോള്‍ യാത്ര ചെയ്യുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളോട് ആജീവനാന്ത പ്രണയം കൊണ്ടുനടക്കുന്നയാളാണ് ഷെനാസ് ട്രഷറിവാല. മോഡലായും അഭിനേത്രിയായും തിളങ്ങിയ സമയത്ത്, തന്‍റെ വഴി യാത്രയാണെന്ന് ഷെനാസ് തിരിച്ചറിഞ്ഞു. ഇതുവരെ നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. കോസ്മോപൊളിറ്റൻ, എല്ലെ, ഫെമിന എന്നിവയ്ക്കായി യാത്രാ ലേഖനങ്ങൾ എഴുതി. ഇപ്പോള്‍ യാത്ര ചെയ്യുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ഷെനാസിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.

യാത്രയോടുള്ള പ്രണയം

ADVERTISEMENT

മുംബൈയിൽനിന്നു സൂയസിലേക്കു പുറപ്പെട്ട കപ്പലിലാണ് ഷെനാസ് ജനിച്ചത്. മിക്ക കപ്പിത്താന്മാരുടെയും മക്കളെപ്പോലെ അഞ്ചു വയസ്സു വരെ കപ്പലിലായിരുന്നു അവളുടെ ജീവിതം. തിരമാലകൾ ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു കൊടുത്ത കഥകളിലൂടെ അവൾ ഈ ലോകത്തെ കണ്ടു. വളർന്നു വലുതായി ഹിന്ദി സിനിമയിൽ താരമായപ്പോഴേക്കും യാത്രകൾ ഷെനാസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

Image Source: Shenaz Treasury/Social media

വല്ലപ്പോഴും വീണു കിട്ടുന്ന ഒഴിവു സമയത്തു പോലും വീട്ടിലിരിക്കാതെ അവൾ യാത്ര ചെയ്തു. ഷെനാസിന്റെ യൂട്യൂബിൽ യാത്രകളുടെ വിഡിയോ കാണാം. വിഡിയോ ലോഗർ അഥവാ വ്ലോഗർ എന്നാണ് സഞ്ചാരികൾക്കിടയിൽ ഷെനാസ് അറിയപ്പെടുന്നത്. 

വീസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങള്‍

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ ഒരു ലിസ്റ്റ് വായനക്കാരുമായി പങ്കിടുകയാണ് ഷെനാസ്. ഹെൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ 83-ാമത്തെ പാസ്‌പോർട്ടാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട്. വീസ ഫ്രീ സ്‌കോർ 60 ഉള്ള ഇന്ത്യ, മധ്യ ആഫ്രിക്കയിലെ സാവോ ടോം, പ്രിൻസിപെ എന്നിവയ്ക്കൊപ്പം സ്ഥാനം പങ്കിടുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്, വീസയില്ലാതെ പോകാനായി ഷെനാസ് നിര്‍ദ്ദേശിക്കുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം.

Image Source: Shenaz Treasury/Social media
ADVERTISEMENT

 

മാലദ്വീപ്: നഗരജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ അനുയോജ്യമാണ് ഈ ദ്വീപ് രാഷ്ട്രം. മനോഹരമായ ബീച്ചുകള്‍ക്കും ആഡംബര വാട്ടർ വില്ലകൾക്കും ഈന്തപ്പനകൾ നിറഞ്ഞ ദ്വീപുകൾക്കുമെല്ലാം പേരുകേട്ട മാലദ്വീപ്‌ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. തുറന്ന കടലിലേക്ക് ഇറങ്ങാനും സമുദ്രവിനോദങ്ങള്‍ ആസ്വദിക്കാനും സമുദ്രജീവികളെ തൊട്ടടുത്തു കാണാനും ഇവിടെ അവസരമുണ്ട്.

ഒമാൻ: അറേബ്യയുടെ തനതായ കാഴ്ചകള്‍ കാണാനും അനുഭവങ്ങള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണിത്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ അഭിപ്രായപ്രകാരം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടൂറിസം കേന്ദ്രമാണ് ഒമാൻ.

Image Source: Shenaz Treasury/Social media

തായ്‌ലൻഡ്: സാഹസികതയും സംസ്‌കാരവും ചരിത്രവും പ്രകൃതി വിസ്മയങ്ങളും നിറഞ്ഞ മനോഹര ഭൂമിയാണ്‌ ആയിരം പുഞ്ചിരികളുടെ നാടെന്നറിയപ്പെടുന്ന തായ്‌ലൻഡ്. ബാങ്കോക്ക്, ഫിഫി ദ്വീപുകൾ, ഫുകേത് എന്നിവ കൂടാതെ, ആകർഷകമായ നിരവധി ഇടങ്ങളും ഈയിടെയായി ഇവിടെ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർന്നുവരുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പോയി വരാവുന്ന ഒരിടം കൂടിയാണ് ഇവിടം.

ADVERTISEMENT

ഖത്തർ: അൾട്രാ മോഡേൺ വാസ്തുവിദ്യയും നീണ്ടുകിടക്കുന്ന മരുഭൂമികളുമുള്ള ഖത്തര്‍ വിവിധ സംസ്‌കാരങ്ങളുടെയും ജീവിതശൈലിയുടെയും സംഗമസ്ഥാനമാണ്. മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട അൽ കോർണീഷ് മുനമ്പ്, തെളിഞ്ഞ നീല ജലമുള്ള വകറ ബീച്ച്, കുതിരപ്പന്തയം നടക്കുന്ന ഫുറൂസിയ, മരുഭൂമിയിലെ സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള എൻഡ്യൂറൻസ് വില്ലേജ്, കടൽ നികത്തി കൃത്രിമമായി നിർമിച്ച പേൾ ഖത്തർ ദ്വീപ്‌ എന്നിങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഖത്തറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

ശ്രീലങ്ക: ലോകത്തെ ഏറ്റവും സമ്പന്നമായ സംസ്കാരങ്ങളുടെയും നാടോടിക്കഥകളുടെയും ഇതിഹാസങ്ങളുടെയും ചരിത്രത്തിന്‍റെയും നാടായ ശ്രീലങ്ക, എല്ലാത്തരം സാഹസികരെയും ആകർഷിക്കുന്ന യാത്രാ കേന്ദ്രങ്ങളിലൊന്നാണ്. അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആവേശകരമായ വന്യജീവി സഫാരികളും അതിമനോഹരമായ ബീച്ചുകളുമെല്ലാമായി ഈ രാജ്യത്ത് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതുമാണ് ശ്രീലങ്കന്‍ യാത്ര. ബാക്ക്പാക്കർമാർക്കും ബജറ്റ് യാത്രക്കാർക്കും ഏറെ അനുയോജ്യമാണ് ഇവിടം.

മൗറീഷ്യസ്: ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസ്. ഇടതൂർന്ന കാടുകളും ഈന്തപ്പനത്തോട്ടങ്ങളും അഗ്നിപർവതങ്ങളും വെളുത്ത മണൽ നിറഞ്ഞ ബീച്ചുകളുമെല്ലാമുള്ള മൗറീഷ്യസ്, സഞ്ചാരികള്‍ക്ക് നവോന്മേഷം പകരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. ഈ വീസ ഓൺ അറൈവൽ 60 ദിവസം വരെ ഉപയോഗിക്കാം. മാത്രമല്ല, സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.

ഭൂട്ടാൻ: റോഡിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് യാത്രാ രേഖകൾ ഭൂട്ടാൻ റോയൽ ഗവൺമെന്റിന്‍റെ ഫ്യൂൻഷോലിംഗിലുള്ള ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി 'എൻട്രി പെർമിറ്റ്' നേടാം. അമേരിക്കക്കാരും ബ്രിട്ടിഷുകാരും ഓസ്‌ട്രേലിയക്കാരും ഉൾപ്പെടെയുള്ള സന്ദർശകർ വീസയ്‌ക്കായി നേരത്തേ അപേക്ഷിക്കണം.

English Summary: Actress Shenaz Treasury Lists Down Foreign Destinations for Indians to Travel Visa-Free