അയര്ലന്ഡിലേതു പോലൊരു വിചിത്രദ്വീപ് ഉഡുപ്പിയിലുണ്ട്
വടക്കൻ അയർലഡിലെ ജയന്‍റ്സ് കോസ് വേ എന്ന പ്രദേശത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോ വെട്ടിയെടുത്തതു പോലുള്ള 40,000ത്തോളം പ്രകൃതിദത്ത ഷഡ്ഭുജ സ്തംഭങ്ങള്‍ കാണപ്പെടുന്ന ഇടമാണിത്. ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ

വടക്കൻ അയർലഡിലെ ജയന്‍റ്സ് കോസ് വേ എന്ന പ്രദേശത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോ വെട്ടിയെടുത്തതു പോലുള്ള 40,000ത്തോളം പ്രകൃതിദത്ത ഷഡ്ഭുജ സ്തംഭങ്ങള്‍ കാണപ്പെടുന്ന ഇടമാണിത്. ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ 'പ്രകൃതിദത്ത മഹാദ്ഭുത'മായാണ് ഇത് കണക്കാക്കുന്നത്. 1986- ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഈ സ്ഥലം അയർലൻഡിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.
ഇന്ത്യയിലുണ്ട് ഇൗ കാഴ്ച
ഏറെക്കാലമായി ധാരാളം സഞ്ചാരികളെയും ശാസ്ത്രകുതുകികളെയുമെല്ലാം ആകര്‍ഷിക്കുന്ന ജയന്‍റ്സ് കോസ് വേ പോലൊരു സ്ഥലം നമ്മുടെ ഇന്ത്യയിലുണ്ട്. കർണാടകയിലെ ഉഡുപ്പിയിലെ മാൽപെ തീരത്തുനിന്നും മാറി, അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നാലു ചെറു ദ്വീപുകൾ ചേർന്ന സെന്‍റ് മേരീസ് ദ്വീപുകള്‍ ആണ് ഇത്. തൂണുകള്‍ പോലെ ഉയര്‍ന്നുനില്‍ക്കുന്ന ബാസൾട്ടിക് ലാവയുടെ രൂപാന്തരീകരണമാണ് ഇവിടുത്തെ പ്രധാന കാഴ്ച.
ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുന്‍പ്, മഡഗാസ്കർ ഇന്ത്യയുമായി ചേർന്ന് നിന്നിരുന്ന കാലഘട്ടത്തിൽ, ഭൂവല്‍ക്കത്തിനിടയിലുള്ള മാഗ്മ, ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് സെന്‍റ് മേരീസ് ദ്വീപുകളിലെ ഈ ബാസൾട്ട് സ്തംഭങ്ങള്‍ രൂപം കൊണ്ടിരിക്കുന്നത് എന്നു പറയപ്പെടുന്നു.
ദ്വീപിന്റെ കാഴ്ചയിലേക്ക്
കർണാടക സംസ്ഥാനത്തിലെ നാലു ജിയോളജിക്കൽ ചരിത്രസ്മാരകങ്ങളിലൊന്നാണ് ഈ ദ്വീപുകൾ. 1498-ൽ, പോർച്ചുഗലിൽ നിന്നുള്ള യാത്രാമധ്യേ ഈ ദ്വീപുകളിൽ വന്നിറങ്ങിയ വാസ്കോഡ ഗാമ, ഇവിടെ ഒരു കുരിശ് സ്ഥാപിക്കുകയും ഈ ദ്വീപുകളിലൊന്നിന് പോർച്ചുഗീസിൽ ‘ഓ പാദ്രോ ഡി സാന്താ മരിയ’ അഥവാ സെന്‍റ് മേരീസ് ദ്വീപുകള്‍ എന്ന് നാമകരണം ചെയ്തു എന്നും പറയപ്പെടുന്നു.
നിറയെ തെങ്ങുകള്‍ ഉള്ള കോക്കനട്ട് ഐലൻഡ്, നോർത്ത് ഐലൻഡ്, ദര്യബഹദുർഗഡ് ഐലൻഡ്, സൗത്ത് ഐലൻഡ് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട നാലു ദ്വീപുകള്‍. ദ്വീപുകളുടെ പടിഞ്ഞാറൻ തീരങ്ങളില്‍ വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ബസാൾട്ടിക് പാറകള്‍ ചിതറിക്കിടക്കുന്നതിനാൽ നീന്താനും വിശ്രമിക്കാനും ഇവിടെ സ്ഥലമില്ല. ദ്വീപുകളിലെ അപകടമേഖലകളിലേക്ക് സന്ദർശകർ കടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി സുരക്ഷാ ഗാർഡുകളും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് സൗജന്യമായി പ്രവേശിക്കാം.
എങ്ങനെ എത്താം
ബോട്ട് വഴിയാണ് ദ്വീപിലേക്ക് എത്തുന്നത്. ഉഡുപ്പി ടൗണിൽ നിന്ന് 5.8 കിലോമീറ്റർ അകലെയുള്ള മാൽപെ ബീച്ചില്‍ നിന്നും ഓരോ 20 മിനിറ്റിലും ബോട്ട് സര്‍വീസുണ്ട്. കൂടാതെ, മാൽപെ ഫിഷിങ് ഹാർബറിൽ നിന്ന് ഫെറി സർവീസുമുണ്ട്. ഇന്ത്യയിലെ 26 ജിയോളജിക്കൽ ചരിത്രസ്മാരകങ്ങളിലൊന്നായി 2001-ൽ ജിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ സെന്‍റ് മേരീസ് ദ്വീപുകളെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ജിയോ ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായാണ് ഇതിനെ പരിഗണിക്കുന്നത്.
English Summary: Have you seen these Ireland-like unique rock formations on Karnataka’s St Mary's Islands