‘‘നല്ലതിനെ സ്വീകരിക്കാനും അല്ലാത്തവയെ ഒഴിവാക്കാനും അറിയാം. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടും, ജീവിതത്തെ വളരെ സിംപിൾ ആയി കണ്ടാല്‍ അതിലും സിംപിളായിത്തന്നെ മുന്നോട്ടും പോകാം. ജീവിതം ഒന്നേയുള്ളൂ, അത് മാക്സിമം എന്‍ജോയ് ചെയ്ത് കളറാക്കണം’’– മലയാളികളുടെ പ്രിയങ്കരിയായ നടി ജ്യോതികൃഷ്ണയുടെ വാക്കുകളാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം നല്ല കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം. തന്റെ ജീവിതത്തെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും യാത്രകളെപ്പറ്റിയുമൊക്കെ ‘മനോരമ ഒാൺലൈനിൽ’ മനസ്സുതുറക്കുകയാണ് ജ്യോതികൃഷ്ണ. ജീവിതം ഹൃദ്യമാകുന്നത് യാത്രകളിലൂടെയാണെന്നു പറയുന്നു ജ്യോതി. ‘‘സിനിമ എന്റെ പാഷനാണെങ്കിൽ യാത്രകളോട് എനിക്കു പ്രണയമാണ്. സിനിമയാണ് എന്നെ യാത്രയുടെ ലോകത്ത് എത്തിച്ചത്. ദിലീപേട്ടനൊപ്പമുള്ള ‘ലൈഫ് ഒാഫ് ജോസൂട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസീലൻഡിൽ പോയിരുന്നു. അതായിരുന്നു എന്റെ ലൈഫിലെ ടേണിങ് പോയിന്റ്. ഷൂട്ട് ന്യൂസീലൻഡിലാണ് എന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം തോന്നിയില്ല, കാരണം അന്ന് യാത്രയോട് അത്ര കമ്പമില്ലല്ലോ, ആ വൈബ് അറിയില്ലല്ലോ. ഗൂഗിളിൽ തിരഞ്ഞപ്പോൾ തണുപ്പുള്ള രാജ്യമാണെന്നൊക്കെ മനസ്സിലായി, നാട്ടിൽനിന്ന് ഒരു കരിമ്പടമൊക്കെ വാങ്ങി വച്ചു. അവിടെ എത്തിയപ്പോഴല്ലേ കഥ മാറിയത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നല്ലതിനെ സ്വീകരിക്കാനും അല്ലാത്തവയെ ഒഴിവാക്കാനും അറിയാം. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടും, ജീവിതത്തെ വളരെ സിംപിൾ ആയി കണ്ടാല്‍ അതിലും സിംപിളായിത്തന്നെ മുന്നോട്ടും പോകാം. ജീവിതം ഒന്നേയുള്ളൂ, അത് മാക്സിമം എന്‍ജോയ് ചെയ്ത് കളറാക്കണം’’– മലയാളികളുടെ പ്രിയങ്കരിയായ ജ്യോതികൃഷ്ണയുടെ വാക്കുകളാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം നല്ല കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം. തന്റെ ജീവിതത്തെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും യാത്രകളെപ്പറ്റിയുമൊക്കെ മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുകയാണ് ജ്യോതികൃഷ്ണ. 

ജ്യോതികൃഷ്ണ യാത്രാചിത്രം

‘‘സ്വപ്നങ്ങൾ കണ്ട് ജീവിക്കണം. സഫലമാകാന്‍ തക്കവണ്ണമൊരു സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ഥപൂര്‍ണമാകൂ. കുട്ടിക്കാലം മുതൽ നെഞ്ചിലേറ്റിയ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അഭിനയം. എങ്ങനെയും സിനിമാനടിയാകണം എന്ന ഒരൊറ്റ മോഹമായിരുന്നു മനസ്സ് നിറയെ. എന്റെ വീട് കൊടുങ്ങല്ലൂരാണ്. വീടിന്റെ തൊട്ടടുത്താണ് കമൽ സാറിന്റെ വീട്. സാർ എന്നെ കണ്ടാൽ സിനിമയിലെടുക്കുമെന്നായിരുന്നു വിചാരം. അന്നത്തെ കൊച്ചുമനസ്സിന്റെ ചിന്തയായിരുന്നു അത്. സ്കൂൾ കഴിഞ്ഞ് വരുന്ന വഴി സാറിന്റെ വീടിനരികിൽ സൈക്കിൾ നിർത്തും. എങ്ങനെയും സാർ കാണണം – അതായിരുന്നു ലക്ഷ്യം. അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോയി. സിനിമാമോഹവും വളർന്നു. ഈശ്വരാനുഗ്രഹത്താൽ അഭിനയരംഗത്തേക്കു കടന്നുവരുവാനും സാധിച്ചു. വളരെ കുറച്ച് സിനിമകളേ ചെയ്തുള്ളൂവെങ്കിലും ആ കഥാപാത്രങ്ങളോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിന്റെ അഭിനയം നന്നായിരുന്നുവെന്നു ഗുരുക്കൻമാരും സഹപ്രവർത്തകരും പറയുന്നതാണ് ഏതൊരു കലാകാരിയുടെയും കലാകാരന്റെയും അഭിമാന നിമിഷങ്ങള്‍. എനിക്കും അങ്ങനെയുള്ള മുഹൂർത്തങ്ങള്‍ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്. കോമേഷ്യലി സക്സസ്ഫുൾ എന്നുള്ളതല്ല, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചതിലാണ് സന്തോഷവും അതിലേറെ അഭിമാനവും.

ജ്യോതികൃഷ്ണയും ഭർത്താവ് അരുണും
ADVERTISEMENT

സിനിമയിലൂടെ പ്രണയം തോന്നിയത് യാത്രകളോട്

ജീവിതം ഹൃദ്യമാകുന്നത് യാത്രകളിലൂടെയാണ്. സിനിമ എന്റെ പാഷനാണെങ്കിൽ യാത്രകളോട് എനിക്കു പ്രണയമാണ്. വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ. അച്ഛൻ എനിക്ക് നാലര വയസ്സുള്ളപ്പോൾ മരിച്ചു. കുട്ടിക്കാലം മുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. ഞങ്ങളുടെ ജീവിതത്തിൽ യാത്ര എന്നൊരു അധ്യായമേ ഉണ്ടായിരുന്നില്ല. ഞാനും അമ്മയും വീടും–അതായിരുന്നു ഞങ്ങളുടെ ലോകം. ആകെ ഒരു യാത്ര എന്നത് ബെംഗളൂരുവിലുള്ള ബന്ധുക്കളുടെ വീട്ടിലേക്കുള്ളതായിരുന്നു. അല്ലാതെ മറ്റൊരു ലഷർ ട്രിപ്പുമില്ല. 

യാത്രാചിത്രവുമായി ജ്യോതികൃഷ്ണ

സിനിമയാണ് എന്നെ യാത്രയുടെ ലോകത്ത് എത്തിച്ചത്. ദിലീപേട്ടനൊപ്പമുള്ള ‘ലൈഫ് ഒാഫ് ജോസുകുട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസീലൻഡിൽ പോയിരുന്നു. അതായിരുന്നു എന്റെ ലൈഫിലെ ടേണിങ് പോയിന്റ്. ഷൂട്ട് ന്യൂസീലൻഡിലാണ് എന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം തോന്നിയില്ല, കാരണം അന്ന് യാത്രയോട് അത്ര കമ്പമില്ലല്ലോ, ആ വൈബ് അറിയില്ലല്ലോ. ഗൂഗിളിൽ തിരഞ്ഞപ്പോൾ തണുപ്പുള്ള രാജ്യമാണെന്നൊക്കെ മനസ്സിലായി, നാട്ടിൽനിന്ന് ഒരു കരിമ്പടമൊക്കെ വാങ്ങി വച്ചു. 

ജ്യോതികൃഷ്ണയും ഭർത്താവ് അരുണും

അവിടെ എത്തിയപ്പോഴല്ലേ കഥ മാറിയത്. എല്ലുതുളച്ചു കയറുന്ന തണുപ്പ്. മൈനസ് ഡിഗ്രിയാണ്. പല്ലുകൂട്ടിയിടിക്കുന്നു, എന്റെ അവസ്ഥ കണ്ട് കൂടെയുള്ളവർ ജാക്കറ്റുകൾ നൽകി. അപ്പോഴാണ് ആശ്വാസമായത്. പിന്നീടുള്ള ഒാരോ ദിവസവും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂമിയിൽ ഇത്രയും മനോഹരമായ സ്ഥലങ്ങളോ എന്നു ചിന്തിച്ചുപോയി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു അത്.

ADVERTISEMENT

ജോസുകുട്ടിയും ന്യൂസീലൻഡും

ലൊക്കേഷനും ഷൂട്ടുമൊക്കെ അടിപൊളിയായിരുന്നു. ദിലീപേട്ടനോടൊപ്പമുള്ള അഭിനയവും മറക്കാനാവാത്തതാണ്. നാട്ടിലെ ഷൂട്ട് സമയത്ത് ദിലീപേട്ടനോടും ശരിക്കു സംസാരിക്കാനൊന്നും സാധിച്ചിരുന്നില്ല. ഷൂട്ട് സമയത്തു ദിലീപേട്ടൻ വരും, ശേഷം പോകും. ലൊക്കേഷനിൽ നല്ല തിരക്കായിരുന്നു. പക്ഷേ ന്യൂസീലന്‍ഡിൽ അങ്ങനെയായിരുന്നില്ല. അധികം അളുകൾ ഒന്നുമില്ലായിരുന്നു. ശരിക്കും എൻജോയ് ചെയ്തായിരുന്നു ഒാരോ ഷോട്ടും എടുത്തിരുന്നത്. ഒരുപാട് സംസാരിക്കാനുമൊക്കെ സാധിച്ചു. നല്ലൊരു ട്രിപ് കൂടിയായിരുന്നു അത്.

യാത്രയിൽ നിന്ന് ജ്യോതികൃഷ്ണ

ഷൂട്ട് കഴിഞ്ഞ് മഞ്ഞും പച്ചപ്പും നിറഞ്ഞ ന്യൂസീലൻഡിന്റെ മനോഹാരിതയിലേക്ക് യാത്ര പോയിരുന്നു. കണ്ണുകളെ ആനന്ദിപ്പിക്കുന്ന സൗന്ദര്യമാണ് ആ നാടിന്. അങ്ങനെ യാത്രകളോട് അടങ്ങാത്ത പ്രണയമായി. ഇനിയും ഇൗ ഭൂമിയിലെ പറുദീസകളിലേക്ക് യാത്ര പോകണം എന്നതായി പിന്നീടുള്ള എന്റെ സ്വപ്നം.

ഇരട്ടിമധുരം പോല ജീവിതത്തിലേക്ക്

ADVERTISEMENT

ജീവിതത്തിൽ എനിക്ക് കൂട്ടായി എത്തിയ അരുണും യാത്ര തലയ്ക്ക് പിടിച്ചയാളു തന്നെ. ജീവിതം ശരിക്കും ട്രാക്കിലായത് അപ്പോഴാണ്. യാത്രയെ അത്രമേൽ സ്നേഹിക്കുന്നയാൾ ഒപ്പം കൂടിയതോടെ ജീവിതം പിന്നെയും കളറായി. ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ സാക്ഷാത്കരിച്ചിട്ടു മതി വിവാഹം എന്നുറപ്പിച്ചയാളായിരുന്നു അരുണ്‍. ഒരുപാടു യാത്രകൾ നടത്തി. മൂന്നുതവണ യൂറോപ്പും മൂന്നുതവണ അമേരിക്കയുമൊക്കെ ചുറ്റിയടിച്ച അരുണിന് യാത്രയോട് വല്ലാത്ത പ്രണയമാണ്. പിന്നീടുള്ള ഞങ്ങളുടെ യാത്ര ഒരുമിച്ചാണ്.

യൂറോപ്യൻ യാത്രാചിത്രം,ജ്യോതികൃഷ്ണയും ഭർത്താവ് അരുണും

ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് യൂറോപ്പിലേക്കായിരുന്നു. റോഡ് ട്രിപ്പായിരുന്നു. ഡ്രസ് പായ്ക്ക് ചെയ്യുക എന്നതുമാത്രമാണ് എന്റെ ജോലി, എവിടെ താമസിക്കണം എന്നതടക്കം സകലതും പ്ലാൻ ചെയ്യുന്നത് അരുണ്‍ തന്നെ. ഗംഭീരയാത്രയായിരുന്നു അത്. 8 രാജ്യങ്ങളും സന്ദർശിച്ചു. കാറിലായതുകൊണ്ട് തന്നെ നമ്മുടെ സൗകര്യത്തിനനുസരിച്ച് യാത്ര ചെയ്യാം. ഇഷ്ടമുള്ളയിടത്ത് എത്ര ‌സമയം വേണമെങ്കിലും ചെലവഴിക്കാം. ഞങ്ങൾ ആദ്യം എത്തിയത് സ്വിറ്റ്സർലൻഡിലായിരുന്നു. പിന്നീട് ഫ്രാൻസ്, ഇറ്റലി. റോം, സ്ലൊവേനിയ, ഒാസ്ട്രിയ, ക്രൊയേഷ്യ, ജർമനി. അങ്ങനെ 8 രാജ്യങ്ങൾ ചുറ്റി.

ആ കാഴ്ച ജീവിതത്തിൽ മറക്കാനാവില്ല

യൂറോപ് ട്രിപ് തന്നെ ജീവിതത്തിൽ മറക്കാനാവാത്തതാണ്. പണ്ട് സിനിമാപാട്ടുകളിൽ ആൽപ്സ് മലനിരകളുടെ ഭംഗി കണ്ടിട്ടുണ്ട്. അത് നേരിട്ട് കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചിട്ടുമുണ്ട്. സ്വിറ്റ്സർലൻഡിൽ അപ്രതീക്ഷിതമായി ആ കാഴ്ച കാണാൻ സാധിച്ചു. ഞങ്ങൾ ആദ്യ ദിവസം സ്വിറ്റ്സർലൻഡിലാണ് എത്തിയത്. ഹോട്ടലും ബുക്ക് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ അരുൺ ഒരു കാഴ്ച കാണിക്കാം എന്നു പറഞ്ഞു റൂമിന്റെ ബാൽക്കണി തുറന്നു.

ജ്യോതികൃഷ്ണയും ഭർത്താവ് അരുണും

സത്യത്തിൽ ഞാൻ ഞെട്ടി, സിനിമകളിൽ കണ്ട ആൽപ്സ് പർവതനിരയുടെ ഭംഗി കണ്‍മുന്നിൽ. വല്ലാത്തൊരു നിമിഷമായിരുന്നു. എനിക്ക് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടെന്ന് അരുണിനോടു ഞാൻ മുമ്പ് പറഞ്ഞിട്ടുമില്ലായിരുന്നു. ശരിക്കും അതിശയമായിരുന്നു. ഞങ്ങൾ താമസിച്ച ഹോട്ടൽ ആല്‍പ്സിന്റെ മനോഹരകാഴ്ച നൽകുന്നിടത്തായിരുന്നു. മറക്കാനാകില്ല ആ കാഴ്ച. പിന്നെ ഫ്രാൻസിലെ സുന്ദരകാഴ്ചകളും ഇറ്റലി, റോം, സ്ലൊവേനിയ, ഒാസ്ട്രിയ, ക്രൊയേഷ്യ, ജർമനി തുടങ്ങി ഒാരോ രാജ്യവും കണ്ണുകളിൽ വിസ്മയം തീർത്തു എന്നു തന്നെ പറയാം.

ഇന്ത്യക്കാരോട് പുച്ഛം, ആ അനുഭവം വിഷമിപ്പിച്ചു

വിദേശത്തേക്കുള്ള യാത്രയായാലും കുറച്ചു ദിവസം കഴിയുമ്പോൾ നമ്മുടെ ഭക്ഷണം കഴിക്കാൻ തോന്നും.  ഓസ്ട്രിയയിൽ ഒരു നോർത്ത് ഇന്ത്യൻ റസ്റ്ററന്റ് കണ്ടു. നേരെ അങ്ങോട്ടു പോയി. എന്റെയുള്ളിൽ ഇനി രുചിയൂറും ഫൂഡ് അടിക്കാം എന്നതായിരുന്നു. ഹിന്ദിക്കാരായ ഭാര്യയും ഭർത്താവും നടത്തുന്ന റസ്റ്ററന്റായിരുന്നു. ഞങ്ങൾ ഇരുപതു മിനിറ്റോളം അവിടെ സീറ്റിലിരിക്കുകയാണ്. ഒാർഡറെടുക്കാൻ ആരും വന്നില്ല. കുറെ വിദേശികൾ അവിടെയുണ്ടായിരുന്നു. അവരുടെ ഒാർഡർ എടുക്കാനുള്ള തിരക്കിലായിരുന്നു ഹോട്ടലുടമകൾ. ഞങ്ങളെ നോക്കുന്നുപോലുമില്ലായിരുന്നു. 

വല്ലാത്തൊരു അവഗണനയോടെയായിരുന്നു ഞങ്ങളോടുള്ള നോട്ടവും പെരുമാറ്റവും. അരുണ്‍ പോകാമെന്നു പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ചിരുത്തി. അവസാനം അവർ ടേബിളിൽ മെനുകാർഡ് വച്ചിട്ട് പോയി. ആകെ പുച്ഛഭാവമായിരുന്നു. എന്താ കാര്യമെന്നു ഞങ്ങൾക്ക് ഇന്നും മനസ്സിലായിട്ടില്ല. അവർ അവിടെ വന്ന വിദേശികളെ ട്രീറ്റ് ചെയ്യുന്നതു കണ്ടപ്പോൾ മനസ്സിലായി ഇന്ത്യക്കാരോടുള്ള പുച്ഛവും അവഗണനയും. ഒരുപാട് ദേഷ്യവും സങ്കടവും വന്നു. ഒരുവിധം ഭക്ഷണം കഴിച്ചിട്ട് ബാക്കി പണം വേണ്ട എന്നു പറഞ്ഞു ഞങ്ങളിറങ്ങി. കൂടുതൽ പണം കിട്ടിയതുകൊണ്ടാവും അപ്പോൾ അവർ ചിരിച്ചുകൊണ്ട് അരികിലേക്കു വന്നു. ജീവിതത്തില്‍ ആദ്യമായാണ് അന്യനാട്ടിൽ ഇന്ത്യക്കാരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു മോശം അനുഭവം നേരിടേണ്ടി വന്നത്.

വാനോളം നേടാം അറിവ്

യാത്ര അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. കൗതുകമുണർത്തുന്നതും, പുതുമയുള്ളതും സാഹസികത നിറഞ്ഞതും കടലിന്റെയും പ്രകൃതിയുടെയും മാസ്മരികത അറിയുന്നതുമായ നിരവധി യാത്രകളുണ്ട്. ഒാരോ കാഴ്ചയ്ക്കും വ്യത്യസ്ത അനുഭവമാണ്. സദാ പരിവർത്തനത്തിന് വിധേയരാവേണ്ടവരാണ് നമ്മളെന്ന അറിവ് യാത്ര സമ്മാനിക്കാറുണ്ട്. 

യാത്രാ ചിത്രം ജ്യോതികൃഷ്ണ

സദാ പരിവർത്തനത്തിനു വിധേയരാവേണ്ടവരാണ് നമ്മളെന്ന അറിവ് യാത്ര സമ്മാനിക്കാറുണ്ട്. യാത്രയിലൂടെ കാണുന്നതും മനസ്സിലാക്കുന്നതും പഠിക്കുന്നതും ഒരിക്കലും മറക്കാത്ത പാഠങ്ങളാണ്. ജീവിതരീതി, നാടിന്റെ സ്വഭാവം, ഭക്ഷണം, ആളുകൾ, വസ്ത്രം, ഭാഷ, പ്രകൃതി, സ്ഥലങ്ങളുടെ സൗന്ദര്യം എന്നുവേണ്ട സകലതും പഠിക്കാനും അനുഭവിക്കാനും സാധിച്ചു. യാത്രികർക്കു വേണ്ട ഏറ്റവും വലിയ ഗുണമായി തോന്നിയിട്ടുള്ളത് ധൃതിയില്ലായ്‌മയാണ്. ധൃതി ഇല്ലാത്ത ഒരാൾക്കേ യാത്ര ആസ്വദിക്കാൻ പറ്റൂ. ധൃതി എല്ലാ ആസ്വാദനങ്ങളെയും നഷ്ടപ്പെടുത്തിക്കളയും. എല്ലാം സമാധാനമായി സമയമെടുത്ത് ആസ്വദിക്കണം. 

മകനോടൊപ്പം 

മകൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ജീവിതത്തിലെ സന്തോഷം പതിന്മടങ്ങായി. ഒരു സ്ത്രീയുടെ ജീവിതകാലത്തെ രണ്ടു രീതിയിൽ അടയാളപ്പെടുത്താം. ഒറ്റയ്ക്കുള്ള ജീവിതവും അമ്മയായതിന് ശേഷമുള്ളതും. എന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. ആദ്യമൊക്കെ സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, മകന്റെ കാര്യങ്ങളും നോക്കണം.

അവനോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു പ്രധാനം. അവന്റെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും ഞാനൊപ്പം വേണം എന്ന എന്റെ ആഗ്രഹം തന്നെയാണ് കരിയറിൽ ബ്രെക്ക് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്തുകൊണ്ടും ഞാനിപ്പോൾ സന്തോഷവതിയാണ്. അമ്മ എന്ന നിലയിൽ അവന്റെ കാര്യങ്ങൾ കൃത്യമായി നോക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോൾ മോൻ എന്റെ അമ്മയുടെ അടുത്തു അഡ്ജസ്റ്റാകും, ഇനി എനിക്കെന്റെ കരിയറിലേക്ക് തിരികെ വരാം.  മകൻ വന്നപ്പോൾ ‍യാത്രകളുമൊക്കെ മാറ്റിവച്ച് അവന്റെ പിന്നാലെയായിരുന്നു. കുഞ്ഞുങ്ങളാകുമ്പോൾ നമ്മൾ ഒരുപാട് ശ്രദ്ധിക്കണമല്ലോ. ഞങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. യാത്രകളിൽ കൂടുതൽ കരുതൽ ഇപ്പോൾ ആവശ്യമാണ്. 

മോന്റെ ആദ്യ യാത്ര എന്നെ ശരിക്കും അതിശയിപ്പിച്ചു

മോൻ ആറുമാസം പ്രായമുള്ളപ്പോൾ ഞങ്ങൾ നേപ്പാളിലേക്ക് 5 ദിവസത്തെ ട്രിപ് പോയി. നല്ല ടെൻഷനായിരുന്നു. യുഎഇയിലെ കടുത്ത ചൂടിൽ നിന്നും തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം മോനെ എങ്ങനം ബാധിക്കുമെന്നും നല്ല പേടിയുണ്ടായിരുന്നു. പക്ഷേ അവൻ കട്ടയ്ക്ക് ഞങ്ങളോടൊപ്പം നിന്നു. കുഞ്ഞായതുകൊണ്ട് അവന്റെ ഭക്ഷണരീതികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കുട്ടികൾ ഒപ്പമുള്ള യാത്രയെങ്കിൽ നമ്മൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മൂഡ് ചെയ്ഞ്ച്, ഉറക്കം, ഭക്ഷണം എല്ലാം ശ്രദ്ധിക്കണം. ശരിക്കും ഫ്രീയായി പലപ്പോഴും യാത്ര ചെയ്യാൻ സാധിച്ചെന്നു വരില്ല. അവനോടൊപ്പമുള്ള നേപ്പാൾ ട്രിപ്പ് പ്രതീക്ഷിച്ചതിലും ഭംഗിയായിരുന്നു.

കേരളം കാണണം

ലോകത്തിന്റെ ഏതുകോണിൽ പോയാലും നമ്മുടെ നാടാണ് എനിക്കു പ്രിയം. പൂരങ്ങളുടെ നാടായ എന്റെ തൃശൂരാണ് എനിക്കെന്നും പ്രിയപ്പെട്ടത്. പാറമേക്കാവും വടക്കുന്നാഥക്ഷേത്രവും തിരുവമ്പാടിയും എല്ലാമായി തൃശൂർ ആഘോഷത്തിന്റെ നാടാണ്. വല്ലാത്തൊരു വൈബാണ് തൃശൂരിന്. സാംസ്കാരിക തനിമയു‌ള്ള നാടും കാഴ്ചകളും.

യൂറോപ്യൻ ട്രിപ്പിൽ ജ്യോതികൃഷ്ണ

ഇപ്പോള്‍ താമസിക്കുന്നത് ദുബായിലാണ്. മോന്റെ വരവോടെ ഫോക്കസ് മുഴുവനും അവനിലേക്കായി, അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. അരുണിന്റെയും മോന്റെയുമൊപ്പം ഹാപ്പിയായി ജീവിക്കുന്നു.

സ്വപ്നങ്ങളിലേക്ക് പറന്നുയരണം

യുഎസിൽ പോകണം. പിന്നെ, പ്രണയം എന്നും മനസ്സിലുള്ളവർ പോകണം എന്നും ആഗ്രഹിക്കുന്നിടമാണ് പാരിസ്. എന്റെയുള്ളിലും പ്രണയമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പാരിസിൽ പോകണം. പിന്നെ നെതര്‍ലൻഡ്സിലും. കൂടാതെ അരുണിനൊപ്പം ന്യൂസീലൻഡിൽ പോയിട്ട് എന്റെ ജോസുകുട്ടിയോടൊപ്പം നടന്ന സ്ഥലങ്ങൾ അരുണിനെ കാണിക്കണം. ഇതൊക്കെയാണ് എന്റെ യാത്രാമോഹങ്ങൾ.

തിരികെ വരും ഞാൻ

കരിയറിലേക്ക് എന്തായാലും തിരികെ വരും. എന്തൊക്കെ നേടിയാലും ലൈഫാണ് വലുത് എന്നു ചിന്തിക്കുന്നയാളാണ് ഞാൻ. വിവാഹം കഴിഞ്ഞു കുറച്ചു നാൾ ബ്രേക്ക് എടുത്തു. പിന്നെ യാത്രകളുടെ ലോകത്തായിരുന്നു. പിന്നീട് മോനുണ്ടായി, അവന്റെ കാര്യങ്ങൾ, അങ്ങനെ ബിസി ഷെഡ്യൂളായിരുന്നു. 

ജ്യോതികൃഷ്ണയും ഭർത്താവ് അരുണും

ഞങ്ങളുടേത് മാത്രമായ ലോകത്തായിരുന്നു. അഞ്ചുവർഷത്തോളമായി സിനിമയിൽനിന്നു മാറിനിൽക്കുന്നു‌. മോനെ അമ്മയ്ക്കും അരുണിനുമൊക്കെ മാനേജ് ചെയ്യാം എന്നായി. ഇനി എന്റെ കരിയറിലേക്ക് ഞാൻ തിരികെ വരും. ലൈഫ് ഒാഫ് ജോസ്കുട്ടി എന്ന സിനിമയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോഴും മിക്കവരും എന്നെ തിരിച്ചറിയുന്നത്. അതിൽ നിന്നുമാറി ഞാൻ ജ്യോതികൃഷ്ണ എന്ന പേരിലേക്ക് എത്തണം, അതിനനുസരിച്ചുള്ള ശക്തമായ കഥാപാത്രങ്ങളും ചെയ്യണം എന്നതാണ് ആഗ്രഹം. സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് ഇനി എനിക്ക് സഞ്ചരിക്കാനുള്ള ദൂരം.

English Summary: The Most Memorable Travel Experience by Jyothy Krishna