യാത്ര തായ്ലൻഡില്; ചിത്രങ്ങൾ പങ്കിട്ട് മേഘ്നാരാജ്
ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മേഘ്നാരാജ്. തന്‍റെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവവും സോഷ്യല്‍മീഡിയയിലൂടെ മേഘ്ന ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. തായ്‌ലൻഡിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് മേഘ്ന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്

ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മേഘ്നാരാജ്. തന്‍റെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവവും സമൂഹമാധ്യമത്തിലൂടെ മേഘ്ന ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. തായ്‌ലൻഡിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് മേഘ്ന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബൊഹീമിയന്‍ സ്റ്റൈലിലുള്ള ലേസ് ടോപ്പും വലിയ ഹാറ്റുമണിഞ്ഞ് ഭക്ഷണം കഴിക്കുന്ന ചിത്രമാണിത്. ഒപ്പം പ്രിയപ്പെട്ടവരുടെ കൂടെയുള്ള ചിത്രവുമുണ്ട്. റിസോര്‍ട്ടിലെ പൂളിനരികില്‍ നിന്നും എടുത്ത മറ്റൊരു ചിത്രവും പങ്കിട്ടിട്ടുണ്ട്.
ഫുക്കറ്റിന് ശേഷം, തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ ദ്വീപായ കോ സമൂയിയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. സൂറത്ത് താനി പട്ടണത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ വടക്കുകിഴക്കായി തായ്‌ലൻഡ് ഉൾക്കടലിലാണ് കോ സമുയി സ്ഥിതി ചെയ്യുന്നത്. വര്‍ഷംതോറും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുന്നു. ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളും റെസ്റ്റോറന്റുകളുമെല്ലാം ഈ ദ്വീപിലുണ്ട്. ബാങ്കോക്ക് എയർവേയ്‌സിന്‍റെ ഉടമസ്ഥതയിലുള്ള സമൂയി എയര്‍പോര്‍ട്ട് വഴിയാണ് ഇവിടേക്ക് എത്തുന്നത്. രണ്ട് കാർ/പാസഞ്ചർ ഫെറികൾ ഉൾപ്പെടെ നിരവധി കടത്തുവള്ളങ്ങൾ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു.
ബാങ്കോക്കിലെ ലെബുവ സ്റ്റേറ്റ് ടവർ ലക്ഷ്വറി റിസോര്‍ട്ടില്‍ നിന്നും മേഘ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗെയ്‌സോൺ വില്ലേജ് ഷോപ്പിംഗ് മാളിൽ നിന്ന് 4.1 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ലെബുവയില്‍ എക്‌സ്‌ട്രാ പ്ലസ്, റെസ്റ്റോറന്റ്, സൗജന്യ സ്വകാര്യ പാർക്കിംഗ്, ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നസ് സെന്റർ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അൽ ഫ്രെസ്കോ റെസ്റ്റോറന്റാണ് റിസോര്‍ട്ടിലെ സിറോക്കോ. ലോകത്തിലെ ഏറ്റവും മികച്ച റൂഫ്‌ടോപ്പ് ബാറുകളിൽ ഒന്നായ സ്കൈ ബാറും ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്.
English Summary: Meghana Raj Enjoys Holiday in Thailand