നടിയില്‍ നിന്ന് ആര്‍.ജെയിലേക്ക്, ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കിട്ട് ജഗതിയുടെ മകൾ ശ്രീലക്ഷ്മി
ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം
ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം
ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം
ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മിയും ജിജിനും.
കഴിഞ്ഞ അഞ്ചുവര്‍ഷമായി യുഎഇയിലാണ് ശ്രീലക്ഷ്മി. അവിടെ ആര്‍.ജെയായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മി. ലൂമിനസ് ബൈ ശ്രീ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ജ്വല്ലറി വര്‍ക്കുകൾ ആളുകളിലേക്ക് എത്തിക്കുന്ന ചെറിയ ബിസിനസ് സംരംഭവും നടത്തുന്നു. മുന്‍ കലാതിലകം കൂടിയായ ശ്രീലക്ഷ്മി പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട് നൃത്തത്തിനൊക്കെ ചെറിയ ഇടവേള നല്‍കിയതായിരുന്നു. അഭിനയരംഗത്തേക്ക് തത്ക്കാലം ഇല്ലെന്നു പറയുന്നെങ്കിലും ഇപ്പോള്‍ വീണ്ടും നൃത്തം ആരംഭിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷമുളള യാത്രാ സ്വപ്‌നങ്ങളും... മുന്‍ യാത്രാ അനുഭവങ്ങളും ശ്രീലക്ഷ്മി മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
യാത്രകള്‍...
യാത്രകളെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. ജിജിന് യാത്രകളോടുളള ഇഷ്ടം തന്നെ അപേക്ഷിച്ച് ഒരു പടികൂടി ഉയരുമെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. യാത്രകള്‍ മാത്രമല്ല ഇരുവരും ഒരേപോലെ ഭക്ഷണപ്രിയരുമാണ്. വിവാഹത്തിനു മുന്‍പ് ഒരുപാട് സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ വിവാഹശേഷം കോവിഡ് മൂലം യാത്രകളെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാം പഴയ സാഹചര്യത്തിലേക്ക് വരുന്നു. അപ്പോഴാണ് കുഞ്ഞിന്റ വരവ്. ഇനി കുഞ്ഞുമായി പോകാൻ കഴിയുന്ന സൗകര്യപ്രദമായ യാത്രകള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണ്.
പ്രിയം പ്രകൃതിയോട്...
പ്രകൃതിഭംഗിയേറിയ സ്ഥലങ്ങള്‍, കുന്നുകള്‍, നാട്ടുപ്രദേശങ്ങള്‍ വയലോരങ്ങള്‍.. ഇതൊക്കെയാണ് ശ്രീലക്ഷ്മിയ്ക്ക് കാണാനും ആസ്വദിക്കാനും കൂടുതല്‍ ഇഷ്ടം. ഹൈടെക് സിറ്റി യാത്രകളേക്കാള്‍ ജിജിനും ഇഷ്ടം ഇത്തരത്തിലുളള യാത്രകളാണ്. അതുകൊണ്ടുതന്നെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ വിരുന്നൊരുക്കുന്ന വിയറ്റ്‌നാമിലേക്ക് യാത്ര പ്ലാന്‍ ചെയ്യുകയാണ് ഇരുവരും. കാടും മണല്‍പ്പരപ്പും പുല്‍മേടുകളുമമെല്ലാം നിറഞ്ഞ വിയറ്റ്‌നാം ദ്വീപുകളുടെ സൗന്ദര്യം ആസ്വദിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.
കേരളത്തിനകത്തും പുറത്തുമുളള യാത്രകള്‍
കേരളത്തിലെ പ്രകൃതിയും മനോഹാരിതയും ഒന്ന് വേറെതന്നെയാണ്. അത് ആസ്വദിക്കാന്‍ വേണ്ടത്ര അവസരം കിട്ടിയിട്ടുണ്ട്. കാസര്‍കോട് ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും യാത്രചെയ്യാനും താമസിക്കാനുമെല്ലാം സാധിച്ചിട്ടുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു.കേരളത്തിന് പുറമെ തമിഴ്‌നാട,് മഹാരാഷ്ട്ര, ഗുജറാത്ത് തെലങ്കാന, കര്‍ണാടക ഒക്കെ യാത്ര ചെയ്ത ലിസ്റ്റിലുള്ള സംസ്ഥാനങ്ങളാണ്.
'പോയതില്‍ ഇഷ്ടപ്പെട്ട രണ്ട് സ്ഥലങ്ങള്‍ ഒന്ന് ഗുജറാത്തിലെ പോര്‍ബന്ദറും മറ്റൊന്ന് ഹൈദരാബാദുമാണ്. പോര്‍ബന്ദറില്‍ മഹാത്മാഗാന്ധിയുടെ ആശ്രമമൊക്കെ കണ്ടു. വളരെ ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ് അവിടെ. അതുപോലെ വിശ്രമമില്ലാതെ യാത്രപോയ സ്ഥലമാണ് ഹൈദരാബാദ്. ഒരുമിനിറ്റ് ഇരിക്കാതെ കറക്കമായിരുന്നു. ചാര്‍മിനാര്‍, ഫിംലിം സ്റ്റുഡിയോകള്‍, പോപ്പുലറായ ബിരിയാണി സ്‌പോട്ടുകള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ ഒക്കെ കറങ്ങി.' ശ്രീലക്ഷ്മി പറയുന്നു.
പപ്പയോടൊപ്പമുളള യാത്രകള്‍...
വിമാനം പറക്കുന്നത് കാണുമ്പോഴും വിമാനത്തില്‍ കയറിയ കഥകള്‍ കൂട്ടുകാര്‍ പറയുമ്പോഴുമെല്ലാം അതില്‍ കയറണമെന്നത് ശ്രീലക്ഷ്മിയുടെ കുട്ടിക്കാലത്തെ വലിയ സ്വപ്‌നമായിരുന്നു. അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയതുകൊണ്ടുതന്നെ ക്ലാസ് ഒഴിവാക്കി യാത്രകള്‍ പോകുകയെന്നത് ഉണ്ടായിട്ടേയില്ല. പിന്നെ പപ്പയുടെ തിരക്കിനിടയില്‍ വീണുകിട്ടുന്ന ഒഴിവു സമയത്ത് മിക്കപ്പോഴും വെക്കേഷന്‍ സമയങ്ങളിലാണ് യാത്രകള്‍ പോകാറെന്ന് പറയുന്നു ശ്രീലക്ഷ്മി.
പോയതില്‍ മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്ന ഒരു യാത്രയാണ് ചെന്നൈ യാത്ര. ആദ്യമായി വിമാനത്തില്‍ കയറുന്നത് ആ യാത്രയിലാണ്. പപ്പയുടെയും അമ്മയുടേയും കൂടെ അടിച്ചുപൊളിച്ച ദിവസങ്ങൾ. നല്ല ചെന്നൈ ഭക്ഷണമൊക്കെ കഴിച്ച് ബീച്ചിലൊക്കെ പോയി. ആ യാത്ര തനിക്കെന്നും പ്രിയപ്പെട്ടത്. പപ്പയോടൊപ്പമുളള യാത്രകളില്‍ ഇഷ്ടപ്പെട്ട മറ്റൊരു യാത്ര ബോംബെ യാത്രയാണ്. 'സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്ന ആളല്ല പപ്പ. ചോറ് മീന്‍കറി, തൈര് ചോറ് ഇതൊക്കെയാണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ എനിയ്ക്ക് വേണ്ടി, സ്ട്രീറ്റില്‍ പോയി. വടാപാവ് പാനിപുരി ഒക്കെ വാങ്ങിതരും.' ഇനിയൊരു അവസരമുണ്ടെങ്കില്‍ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളില്‍ പോകണമെന്ന ആഗ്രഹമെന്നും ശ്രീലക്ഷ്മി പറയുന്നു.
ഇഷ്ടസ്ഥലങ്ങൾ...
അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ് സിംഗപ്പൂര്‍. അമ്മയുമൊത്ത് ഒരുപാട് തവണ അവിടെ പോകാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിയ്ക്കും പ്രിയപ്പെട്ട സ്ഥലം സിംഗപ്പൂരാണെന്ന് ശ്രീലക്ഷ്മി പറയുന്നു. കേരളം പോലെ ഒരുപാട് പച്ചപ്പുളള സ്ഥലം. അവിടെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ, സൂ, സഫാരി പാര്‍ക്ക് ഒക്കെ വളരെയിഷ്ടമായി. ഇഷ്ടപ്പെട്ട മറ്റൊരുസ്ഥലം മലേഷ്യയാണ്.
ഏറെ സുഹൃത്തുക്കളുള്ള യുഎഇയും ഒമാനും യാത്രകൾക്ക് ഏറെ പ്രിയങ്കരം. ആദ്യമായി ട്രെക്കിങ് ചെയ്തത് ഒമാനിലാണ്. വെക്കേഷന്‍ മൂഡ് ഫീല്‍ ചെയ്യുന്നത് ഒമാനിലാണെങ്കില്‍ തന്റെ വളര്‍ത്തുനാടാണ് യുഎഇ എന്നു പറയുന്നു ശ്രീലക്ഷ്മി. യാത്രപോയാല്‍ മതിയാവോളം ആസ്വദിക്കുക അവിടെ ആവുന്നത്ര കാഴ്ചകള്‍ കാണുക എന്നതാണ് ശ്രീലക്ഷ്മിയുടെ രീതി. വീണ്ടും അതേ സഥലത്തേയ്‌ക്കൊരു യാത്ര ഉണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ ഓരോ യാത്രയും പരമാവധി ഉപയോഗപ്പെടുത്തും. യാത്രകളിൽ പൂര്‍ണസംതൃപ്തയായാണ് തിരികെവരിക. അതുകൊണ്ട് പോയ സ്ഥലങ്ങളില്‍ വീണ്ടും പോകണമെന്ന് തോന്നാറില്ല. ഇനിയും ഒരുപാട് നാടുകള്‍ കാണാനുണ്ട്. കാണാത്തവ കാണണമെന്നേ തോന്നാറുളളൂ.
ആദ്യ ട്രെക്കിങ്..
റിസ്‌കി, അഡ്വഞ്ചറസ് യാത്രകളൊന്നും ശ്രീലക്ഷ്മി സാധാരണ തിരഞ്ഞെടുക്കാറില്ല. സേഫ് സോണില്‍ നിന്നുളള യാത്രകളാണ് പ്ലാൻ ചെയ്യാറ്. അല്‍പം റിസ്‌കിയായി പോയത് ഒമാനിലെ അഡ്വഞ്ചര്‍ ട്രെക്കിങ്ങായിരുന്നു, കൂട്ടുകാരുമൊന്നിച്ചാണ് ശ്രീലക്ഷ്മി വാദിയിലേക്ക് യാത്ര പോയത്.
ഏതാണ്ട് 10 കിലോമീറ്ററോളം മലമ്പ്രദേശത്തൂടെ നടന്ന് ചെന്നെത്തിയത് തെളിഞ്ഞ തടാകവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞ പ്രദേശത്തായിരുന്നു. ചിത്രങ്ങള്‍ക്ക് പകര്‍ത്താനാകാത്ത മനോഹാരിത നിറഞ്ഞ സ്ഥലം.
ഡ്രീം ഡസ്റ്റിനേഷന്‍...
ഒന്ന് സമാധാനത്തോടെ ഇരിക്കാന്‍, മനസ്സ് ശാന്തമാക്കാന്‍ യാത്രകള്‍ പോകുന്ന ശീലം ശ്രീലക്ഷ്മിക്കും ജിജിനുമുണ്ട്. അതിനായി അവര്‍ തിരഞ്ഞെടുക്കുന്നത് പ്രകൃതിരമണീയമായ സ്ഥലങ്ങളാണ്.
യുഎയിലെ ഹത്ത, ഫുജൈറ, റാസല്‍ഖൈമ ഒക്കെ ഇത്തരത്തില്‍ മനോഹരമായ സ്ഥലങ്ങളാണ്. അവിടെയൊക്കെ യാത്ര പോവുകയും ചിലപ്പോള്‍ രണ്ടുദിവസം നിന്ന് തിരികെ വരികയും ചെയ്യും. സ്വിറ്റ്‌സര്‍ലൻഡും ഗ്രീസുമാണ് ശ്രീലക്ഷ്മിയുടെ ഡ്രീം ഡെസ്റ്റിനേഷന്‍. കുഞ്ഞിനെയും കൊണ്ട് കംഫര്‍ട്ടബിളായി പോകാനാകുന്ന സമയത്ത് ആ യാത്രകള്‍ നടത്തണമെന്ന തീരുമാനത്തിലാണ് ശ്രീലക്ഷ്മി.
English Summary: Most Memorable Travel Experience by Sreelakshmi Sreekumar