മാസ്മരിക അനുഭവം; ഇസ്തംബൂള്‍ മുതല്‍ കപ്പഡോഷ്യ വരെ ഹീനാ ഖാന്റെ യാത്ര
തുര്‍ക്കിയേയില്‍ അവധിക്കാല യാത്രയിലാണ് നടി ഹീനാഖാന്‍ ഇപ്പോള്‍. ഹീനയുടെ സമൂഹമാധ്യമത്തിൽ തുര്‍ക്കിയേയിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കപ്പഡോഷ്യ മുതൽ ഇസ്തംബുൾ വരെയുള്ള സ്ഥലങ്ങളും, അതിശയിപ്പിക്കുന്ന വാസ്തുവിദ്യയുടെ തെളിവായ കെട്ടിടങ്ങള്‍ മുതല്‍ ഹോട്ട് എയര്‍
തുര്‍ക്കിയേയില്‍ അവധിക്കാല യാത്രയിലാണ് നടി ഹീനാഖാന്‍ ഇപ്പോള്‍. ഹീനയുടെ സമൂഹമാധ്യമത്തിൽ തുര്‍ക്കിയേയിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കപ്പഡോഷ്യ മുതൽ ഇസ്തംബുൾ വരെയുള്ള സ്ഥലങ്ങളും, അതിശയിപ്പിക്കുന്ന വാസ്തുവിദ്യയുടെ തെളിവായ കെട്ടിടങ്ങള്‍ മുതല്‍ ഹോട്ട് എയര്‍
തുര്‍ക്കിയേയില്‍ അവധിക്കാല യാത്രയിലാണ് നടി ഹീനാഖാന്‍ ഇപ്പോള്‍. ഹീനയുടെ സമൂഹമാധ്യമത്തിൽ തുര്‍ക്കിയേയിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കപ്പഡോഷ്യ മുതൽ ഇസ്തംബുൾ വരെയുള്ള സ്ഥലങ്ങളും, അതിശയിപ്പിക്കുന്ന വാസ്തുവിദ്യയുടെ തെളിവായ കെട്ടിടങ്ങള്‍ മുതല്‍ ഹോട്ട് എയര്‍
തുര്‍ക്കിയേയില്‍ അവധിക്കാല യാത്രയിലാണ് നടി ഹീനാഖാന്‍ ഇപ്പോള്‍. ഹീനയുടെ സമൂഹമാധ്യമത്തിൽ തുര്‍ക്കിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കപ്പഡോഷ്യ മുതൽ ഇസ്തംബുൾ വരെയുള്ള സ്ഥലങ്ങളും, അതിശയിപ്പിക്കുന്ന വാസ്തുവിദ്യയുടെ തെളിവായ കെട്ടിടങ്ങള്‍ മുതല്‍ ഹോട്ട് എയര്‍ ബലൂണുകള്‍ നിറഞ്ഞ ആകാശം വരെയുള്ള കാഴ്ചകളുമെല്ലാം ഹീനയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.
പുരാതനകാലം മുതല്‍ക്കേ പ്രശസ്തമായ ഹഗിയ സോഫിയയ്ക്ക് മുന്നില്‍ നിന്നുമുള്ള ഒരുപാടു ചിത്രങ്ങള്‍ ഹീന പങ്കുവച്ചിട്ടുണ്ട്. എന്തൊരു മാസ്മരിക അനുഭവമാണ് ഇൗ യാത്രയെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം ഹീന കുറിച്ചിട്ടുണ്ട്.
തുർക്കിയിലെ ഇസ്തംബുളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ. എ.ഡി.532- നും 537- നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇവിടെ ഒരു ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. 1453- ൽ ഓട്ടോമൻ ആധിപത്യത്തെത്തുടർന്ന് ഇതൊരു മുസ്ലിം പള്ളിയായും, പിന്നീട് 1935- ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931- ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. 2020 ജൂലായ് 11- ന് ഉർദുഗാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
ഇസ്തംബൂളിന്‍റെ അടുത്ത ഗ്രാമമായ അർനവുത്‌കോയില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മരംകൊണ്ടുള്ള ഓട്ടോമൻ മാൻഷനുകൾക്കും ആർട്ട് നോവൗ ശൈലിയിൽ അലങ്കരിച്ച വീടുകള്‍ക്കും സീഫുഡ് റെസ്റ്ററന്റുകൾക്കും പേരുകേട്ടതാണ് ഇവിടം. ബോസ്ഫറസ് കടലിടുക്കിന്‍റെ യൂറോപ്യൻ തീരത്ത് ഒർട്ടാകിക്കും ബെബെക്കിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഡോൾമാബാഹെ സരായ് എന്നറിയപ്പെടുന്ന ഡോൾമാബാസ് കൊട്ടാരത്തിന് മുന്നില്‍ നിന്നുള്ള മനോഹരമായ ചിത്രവും ഹീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ മാളികയായി വാഴ്ത്തപ്പെടുന്ന ഈ കൊട്ടാരം, ഓട്ടോമൻ വാസ്തുവിദ്യയുടെ ഗാംഭീര്യത്തിന്‍റെ അടയാളമാണ്. ബോസ്ഫറസ് കടലിടുക്കിന്‍റെ യൂറോപ്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഡോൾമാബാഹി കൊട്ടാരത്തിന് 285 ക്യാബിനുകൾ, 44 ഗാലറികൾ, 68 ടോയ്‌ലറ്റുകൾ, 6 ടർക്കിഷ് ബാത്ത് എന്നിവയും ശിൽപങ്ങൾ, ജലധാരകൾ, കുളങ്ങൾ, ബൊട്ടാണിക്കൽ നഴ്സറി എന്നിവയോടുകൂടിയ വിശാലമായ പൂന്തോട്ടവും ഉണ്ട്.
ഇസ്തംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമായ കപ്പഡോഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുത്തതും ഹീന പോസ്റ്റ് ചെയ്തവയില്‍പ്പെടുന്നു. തുര്‍ക്കിയേയിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളില്‍ ഒന്നാണ് കപ്പഡോഷ്യ.
നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ചുണ്ടായ മലനിരകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഈ മലകൾ തുരന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍മുറികളും റസ്റ്ററന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. പ്രാചീനകാലത്ത് ഇവിടെ വൈവിധ്യമാർന്ന സംസ്‌ക്കാരങ്ങൾ നിലനിന്നിരുന്നതിന്‍റെ തെളിവുകള്‍ ചരിത്രഗവേഷകര്‍ക്ക് കിട്ടിയിട്ടുണ്ട്. തുര്‍ക്കിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കപ്പഡോഷ്യ.
ഹോട്ട് എയർ ബലൂണിങ് കപ്പഡോഷ്യയിലെ ഒരു പ്രധാന സാഹസികവിനോദമാണ്. രാവിലെ നാലരയോടെ തന്നെ സൂര്യന്‍ ഉദിച്ചു പൊങ്ങുന്ന കപ്പഡോഷ്യയില്‍, കുങ്കുമവര്‍ണ്ണമുള്ള ആകാശത്തേക്ക് നൂറുകണക്കിന് ഹോട്ട് എയര്‍ ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഗെറീമാണ് ഇതിനേറ്റവും പ്രശസ്തം. ഇഹ്‌ലാര വാലി, മൊണാസ്ട്രി വാലി (ഗുസെലിയുർട്ട്), ആർഗപ്പ്, ഗെറീം എന്നിവിടങ്ങളിൽ ട്രെക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.
ആർഗപ്പ്, ഗെറീം, ഗുസെലിയുർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ള മാളികകളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ഗുഹ വീടുകളും ഉള്ളത്. ഗെറീമിനടുത്തുള്ള പാറകൾ വര്‍ഷങ്ങളായി തുടരുന്ന മണ്ണൊലിപ്പ് മൂലം മിനാരങ്ങളും തൂണുകളും പോലുള്ള രൂപങ്ങളായി മാറിയത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഒറ്റനോട്ടത്തില്‍ ചിമ്മിനികള്‍ പോലെ തോന്നുന്ന ഈ പാറക്കെട്ടുകളെ 'ഫെയറി ചിമ്മിനീസ്' എന്നാണു വിളിക്കുന്നത്.
ഇവ കൂടാതെ, ഉച്ചിസാർ കോട്ട, ത്രീ സിസ്റ്റർ റോക്ക് പനോരമ പോയിന്‍റ്, റെഡ് വാലി, റോസ് വാലി, ഇഹ്‌ലാര വാലി, പീജ്യന്‍ വാലി തുടങ്ങിയവയും കപ്പഡോഷ്യയിലെ ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഹൈക്കിങ്, മൗണ്ടെയ്‌ൻ ബൈക്കിങ്, കുതിരസവാരി, ചരിത്ര ടൂറുകൾ, കൾച്ചർ ടൂറുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിനോദങ്ങളും ഇവിടെയുണ്ട്.
English Summary: Istanbul to Cappadocia: Hina Khan's vacation diaries in Turkey