ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന നാടും ഏഴുവർഷം പിന്നിൽ ജീവിക്കുന്ന ജനതയും
ലോകമെമ്പാടും ഡിസംബർ മാസത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നൊരു നാടുണ്ട്, എത്യോപ്യ. ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് അറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷമെന്നാൽ 13 മാസമുൾപ്പെടുന്നതാണ്.

ലോകമെമ്പാടും ഡിസംബർ മാസത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നൊരു നാടുണ്ട്, എത്യോപ്യ. ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് അറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷമെന്നാൽ 13 മാസമുൾപ്പെടുന്നതാണ്. പതിനെട്ടു വർഷത്തോളം നീണ്ടു നിന്ന പ്രവാസജീവിതത്തിൽ ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ട്. അതിൽ ഏറ്റവുമധികം സ്വാധീനിച്ച ഒരു രാജ്യമാണ് എത്യോപ്യ. ആഫ്രിക്കയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന എത്യോപ്യ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ്.
ആഡിസ് അബാബ, എത്യോപ്യയുടെ തലസ്ഥാനഗരി. പുതിയ പുഷ്പം എന്നാണ് ഈ പേരിന്റെ അർഥം.പ്രാചീനമായ ദേവാലയങ്ങൾ മുതൽ ആധുനികത തുളുമ്പുന്ന തെരുവുകൾ വരെ ആഡിസ് അബാബയുടെ മാറ്റു കൂട്ടുന്നു. എത്യോപ്യൻ സംസ്കാരത്തിന്റെ നേർകാഴ്ച നൽകുന്ന ഈ നഗരം വിനോദസഞ്ചാരികൾക്കും പ്രിയങ്കരം ആണ്. ആഡിസ് മെർക്കറ്റോയാണ് ഈ നഗരത്തിലെ വലിയ മാർക്കറ്റുകളിലൊന്ന്. കിഴക്കൻആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റു കൂടിയാണിത്.
ആഡിസ് അബാബയിൽ വരുന്ന ഏതൊരു സഞ്ചാരിയും ലൂസിയെ കാണാൻ പോകാറുണ്ട്. ഇവിടുത്തെ നാഷനൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 32 ലക്ഷം വർഷം പഴക്കം ഉള്ള ഒരു അസ്ഥികൂടമാണ് ലൂസി. ലൂസിയെ കൂടാതെ 44 ലക്ഷം വർഷം പഴക്കം ഉള്ള ആർടിയുടെ അസ്ഥിയും 33 ലക്ഷം വർഷം പഴക്കം ഉള്ള സലൈമിന്റെ അസ്ഥിയും ഈ മ്യൂസിയത്തിൽ ഉണ്ടെങ്കിലും പ്രശസ്തിയുടെ കാര്യത്തിൽ എന്തുകൊണ്ടോ ലൂസി മുന്നിൽ കയറി. പഴയകാല എത്യോപിയയുടെ അവശേഷിപ്പുകളിൽ പലതും നാഷനൽ മ്യൂസിയത്തിൽ കാണാം.
ആഡിസ് അബാബയിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന മൌണ്ട് എൻടൊട്ടോകുന്ന് സഞ്ചാരികളുടെ പറുദീസയാണ്. പുരാതനം ആയ ഒരു ദേവാലയം ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ എത്യോപ്യൻ ചക്രവർത്തി മേനാലിക് രണ്ടാമൻ പണി കഴപ്പിച്ച കൊട്ടാരവും ഇവിടെ സ്ഥിതി ചെയ്യുന്നു. 1881 ഇൽ മേനാലിക് രണ്ടാമൻ ചക്രവർത്തി എൻടൊട്ടോയെ തലസ്ഥാനമാക്കിയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇന്ന് ആ സ്ഥാനം ആഡിസ് അബാബയ്ക്കു നൽകിയെങ്കിലും എൻടൊട്ടോ കുന്നുകളുടെ പ്രൗഢിക്ക് ഒട്ടും കുറവില്ല. ഇവിടെ നിന്നുള്ള ആഡിസ് അബാബയുടെ ദൃശ്യം വളരെ മനോഹരം.
എത്യോപിയക്കാരുടെ കലണ്ടർ നമ്മുടേതിൽ നിന്നും വ്യത്യസ്തം ആണ്. ഗ്രിഗോറിയൻ കലണ്ടറിന് സമാനമല്ലാത്ത കലണ്ടറുകൾ പിന്തുടരുന്നനിരവധി ഇടങ്ങൾ ലോകത്തുണ്ട്.. എന്നാൽ വർഷത്തിൽ 12 മാസം എന്ന നിയമം എല്ലായിടത്തും പാലിക്കുന്നു. പക്ഷേ എത്യോപ്യൻ കലണ്ടർ പ്രകാരം 13 മാസമാണ് ഒരു വർഷം.അതിനാൽ അവരുടെ ക്രിസ്മസ് കുറച്ചുവൈകിയാണ് വരവ്. ജനുവരി ഏഴിനാണു എത്യോപിയയിലെ ക്രിസ്മസ്. നമ്മുടെനാട്ടിൽ ക്രിസ്ത്യാനികൾ 25ദിവസം നോയമ്പ് നോൽക്കുമ്പോൾ എത്യോപിയക്കാർ 43 ദിവസം നോയമ്പ് നോക്കുന്നു.