ഹണിമൂണും പുതുവര്‍ഷവും യൂറോപ്പില്‍; ചിത്രങ്ങൾ പങ്കിട്ട് ഹന്‍സിക!
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനായിരുന്നു തെന്നിന്ത്യന്‍ നടി ഹൻസിക മോട്‌വാനി വ്യവസായി സൊഹേൽ കതൂരിയയും വിവാഹിതരായത്. രാജസ്ഥാനിൽ വച്ചു നടന്ന സ്വപ്നതുല്യമായ വിവാഹച്ചടങ്ങിൽ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ യൂറോപ്പില്‍ ഹണിമൂണിലാണ് ഹന്‍സികയും ഭര്‍ത്താവും. പുതുവര്‍ഷവേളയിലും യൂറോപ്പില്‍ നിന്നെടുത്ത

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനായിരുന്നു തെന്നിന്ത്യന്‍ നടി ഹൻസിക മോട്‌വാനി വ്യവസായി സൊഹേൽ കതൂരിയയും വിവാഹിതരായത്. രാജസ്ഥാനിൽ നടന്ന സ്വപ്നതുല്യമായ വിവാഹച്ചടങ്ങിൽ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ യൂറോപ്പില്‍ ഹണിമൂണിലാണ് ഹന്‍സികയും ഭര്‍ത്താവും. പുതുവര്‍ഷവേളയിൽ യൂറോപ്പില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഹന്‍സിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഹന്‍സിക ഏറ്റവും പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘2023 നായി റെഡിയായിക്കഴിഞ്ഞു’ എന്നാണ് ഹന്‍സിക പങ്കുവച്ച ചില ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളത്. റെസ്റ്ററന്‍റ് എന്നു തോന്നിക്കുന്ന ഒരിടത്തു നിന്നും എടുത്തിട്ടുള്ളതാണ് ചിത്രങ്ങള്‍. കറുത്ത വസ്ത്രം അണിഞ്ഞ ഹന്‍സികയാണ് ചിത്രത്തില്‍.
യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗ്. സംഗീതം, കല, സാംസ്‌കാരം, വാസ്തുവിദ്യ തുടങ്ങി തനതായ ഒട്ടേറെ സവിശേഷതകള്‍ ഈ നാടിന് അവകാശപ്പെടാനുണ്ട്. മധ്യ യൂറോപ്പിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമെന്നറിയപ്പെടുന്ന പ്രാഗിലേക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
ഇന്ത്യയില്‍ നിന്നും മധുവിധു ആഘോഷിക്കാന്‍ തയാറെടുക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് പ്രാഗ് നഗരം. മറ്റുള്ള യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളെ വച്ച് നോക്കുമ്പോള്‍ ഇവിടെ താരതമ്യേന ചിലവുകുറവാണ്.
പ്രണയിക്കുന്നവര്‍ക്കായി ഒരുദിനം
ലോകമൊന്നാകെ വാലന്‍ന്റൈന്‍സ് ഡേ ആഘോഷിക്കുന്നതു പോലെ പ്രാഗ് നഗരത്തിന് മാത്രമായി ഒരു പ്രണയദിനമുണ്ട്, എല്ലാ വര്‍ഷവും മെയ് ഒന്നാണ് ആ ദിനം. ആ ദിവസം, പെട്രിൻ ഹിൽ പാർക്കിലെ കാരെൽ മച്ച എന്ന റൊമാന്റിക് കവിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രണയികള്‍ എത്തുന്നു. ഇതിനു മുന്നിലെ ചെറിമരത്തിനടിയില്‍ വെച്ച് ചുംബിച്ചാല്‍ അവര്‍ പിന്നീട് ഒരിക്കലും പിരിയില്ല എന്നു വിശ്വസിക്കപ്പെടുന്നു.
വിന്‍റേജ് കാറില്‍ രാജകീയയാത്ര
പ്രാഗിലെ ആകർഷകമായ തെരുവുകളിലൂടെ സഞ്ചരിക്കാനും ഓരോ സ്ഥലത്തെയും കാഴ്ചകള്‍ കാണാനും ഓപ്പൺ-ടോപ്പ് റെഡ് വിന്‍റേജ് കാർ വാടകയ്‌ക്കെടുക്കാം. ഹണിമൂണ്‍ യാത്ര ചെയ്യുന്നവര്‍ പ്രാഗില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണിത്.
കനാലുകളും ഓപ്പറ ഷോകളും
റോഡുകളിലൂടെയുള്ള സഞ്ചാരം മടുക്കുമ്പോള്‍ പ്രാഗിന്‍റെ സുന്ദരമായ ജലവഴികളിലൂടെ യാത്ര ചെയ്യാം. പ്രാഗിലെ കനാലുകളിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്. പ്രശസ്തമായ ചാൾസ് ബ്രിഡ്ജിലൂടെയും നഗരത്തിലെ മറഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങളിലൂടെയും ഈ യാത്ര സഞ്ചാരികളെ കൊണ്ടുപോകും. മാല സ്ട്രാനയിലെ ചെറിയ കനാലിന് കുറുകെയുള്ള ലവ്-ലോക്ക് പാലത്തിൽ ശാശ്വതപ്രണയത്തിനായി താക്കോല്‍പ്പൂട്ടുകള്‍ പൂട്ടിയിടാം. കനാൽ ക്രൂയിസിൽ റൊമാന്റിക് അത്താഴവും ആസ്വദിക്കാം.
വര്‍ഷം മുഴുവനും തുറന്നിരിക്കുന്ന ഓപ്പറ ഹൗസുകളും പ്രാഗിന്‍റെ പ്രത്യേകതയാണ്. പ്രാഗ് സ്റ്റേറ്റ് ഓപ്പറ ഹൗസ്, എസ്റ്റേറ്റ് തിയേറ്റർ, നാഷണൽ തിയേറ്റർ എന്നിങ്ങനെ മൂന്ന് ഓപ്പറ ഹൗസുകള്‍ ഇവിടെയുണ്ട്.
പ്രാഗ് സന്ദർശിക്കാൻ പറ്റിയ സമയം
വർഷം മുഴുവനും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു ഹണിമൂൺ ഡെസ്റ്റിനേഷനാണ് പ്രാഗ്. യൂറോപ്യന്‍ വേനല്‍ക്കാലമാണ് ഇവിടെ ടൂറിസ്റ്റ് സീസണ്‍. വലിയ തിരക്കില്ലാതെ പോയിവരണമെങ്കില്‍ മെയ്, സെപ്റ്റംബർ മാസങ്ങളിൽ ഇവിടം സന്ദര്‍ശിക്കാം.
English Summary: Hansika Motwani Enjoys Holiday in Europe