മനുഷ്യര്‍ എന്നല്ല, ലോകത്താര്‍ക്കും മുങ്ങിപ്പോകാന്‍ പറ്റാത്ത ഒറ്റ കടലേ ഈ ലോകത്തുള്ളൂ, അതാണ്‌ ചാവുകടല്‍. ഈ പ്രത്യേകത കൊണ്ടുതന്നെ ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ഇപ്പോഴിതാ ചാവുകടലില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് യുവനടന്‍ നീരജ് മാധവ്. ആര്‍ജെയും നടനുമായ മിഥുന്‍ ആണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യര്‍ എന്നല്ല, ലോകത്താര്‍ക്കും മുങ്ങിപ്പോകാന്‍ പറ്റാത്ത ഒറ്റ കടലേ ഈ ലോകത്തുള്ളൂ, അതാണ്‌ ചാവുകടല്‍. ഈ പ്രത്യേകത കൊണ്ടുതന്നെ ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ഇപ്പോഴിതാ ചാവുകടലില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് യുവനടന്‍ നീരജ് മാധവ്. ആര്‍ജെയും നടനുമായ മിഥുന്‍ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. 

ചാവുകടലില്‍ ഇരിക്കുന്ന നീരജ് മാധവിനെ ചിത്രത്തില്‍ കാണാം. ഈ ചിത്രത്തിനടിയില്‍ നിരവധി ആളുകള്‍ രസകരമായ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. ചാവുകടലിൽ പൊങ്ങിക്കിടക്കുന്നത് ഒരു അനുഭവമായിരുന്നുവെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം നീരജ് കുറിച്ചിട്ടുണ്ട്. കൂടാതെ ചാവുകടലിലെ മഡ് ശരീരത്ത് തേയ്ക്കുന്നതിനാൽ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് മറ്റൊരു ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി യാത്രയിലാണ് നീരജ് മാധവ്. മഞ്ജു വാര്യര്‍, വിജയ്‌ യേശുദാസ്‌, ടോവിനോ തോമസ്‌ മുതലായവര്‍ക്കെല്ലാമൊപ്പമുള്ള ചിത്രങ്ങള്‍ നീരജ് പോസ്റ്റ്‌ ചെയ്തിരുന്നു. 

ADVERTISEMENT

ഭൂമിയിലെ ഏറ്റവും താഴ്ന്ന ഇടം

ഹീബ്രു ഭാഷയിൽ യാം ഹാ-മെലാഖ് (ഉപ്പ് കടൽ) എന്നറിയപ്പെടുന്ന ചാവുകടൽ, ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. ഉപ്പിന്‍റെ സാന്ദ്രത വളരെയധികം കൂടുതലായതിനാല്‍ ഇവിടെ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവില്ല, അതുകൊണ്ടാണ് ചാവുകടല്‍ എന്നു പേരുവന്നത്. ഇതേ കാരണം കൊണ്ടുതന്നെയാണ് ചാവുകടലില്‍ ഇറങ്ങുന്ന മനുഷ്യര്‍ വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കുന്നതും. 

അതിമനോഹരമായ നെഗേവ് മരുഭൂമിയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ചാവുകടല്‍, സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ഇസ്രായേലിൽ ഉടനീളം ചാവുകടലിലേക്കുള്ള ടൂറുകൾ ലഭ്യമാണ്.

ഇസ്രായേലിനും ജോർദാനിനുമിടയില്‍

ADVERTISEMENT

ഇസ്രായേലിനും ജോർദാനിനുമിടയിലുള്ള നീണ്ട അതിർത്തിയുടെ ഭാഗമാണ് ചാവുകടല്‍. ജോര്‍ദാനില്‍ നിന്നും നോക്കിയാല്‍ ഇസ്രായേലിലെ മനോഹരമായ പര്‍വ്വതനിരകളും ഇസ്രായേലിന്‍റെ വശത്ത് നിന്നും നോക്കിയാല്‍, ജോര്‍ദ്ദാനിലെ യഹൂദ, നെഗേവ് മരുഭൂമികളുടെ ഭാഗവും കാണാൻ കഴിയും. 

ഇസ്രായേലിലെ പുണ്യനഗരമായ ജറുസലേമിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ചാവുകടല്‍ പരിസരത്തെത്താം. ചാവുകടല്‍ പ്രദേശത്തെ, ധാതു സമ്പുഷ്ടമായ ചെളിയ്ക്ക് ഔഷധഗുണമുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇത് മേലാകെ തേച്ച്, ചാവുകടലില്‍ പൊങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ ഇവിടുത്തെ പ്രധാനകാഴ്ചയാണ്.

അരികത്തുള്ള മറ്റു കാഴ്ചകള്‍

കടലിനരികിലായി, മലമുകളില്‍ സ്ഥിതിചെയ്യുന്ന മസാദ എന്ന പുരാതന കോട്ടയാണ് ഈ പ്രദേശത്തെ മറ്റൊരു പ്രധാന ആകർഷണം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് ഇവിടം. കേബിള്‍ കാര്‍ വഴിയാണ് ഇവിടേക്ക് എത്തുന്നത്.

ADVERTISEMENT

മസാദയിൽ നിന്ന് അൽപം വടക്ക് മാറിയാണ് ഐൻ ഗെഡി നാഷണൽ പാർക്ക്. കാടിന്‍റെ കുളിരില്‍ മുങ്ങി നടക്കാന്‍ നിരവധി ഹൈക്കിംഗ് പാതകള്‍ ഇവിടെയുണ്ട്. കൂടാതെ, ഐൻ ഗെഡിയിൽ ഒരു പൊതു ബീച്ചും സ്പായും ഉണ്ട്.

ചാവുകടല്‍ എങ്ങനെ സന്ദര്‍ശിക്കാം?

ജറുസലേം, ടെൽ അവീവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചാവുകടലിലേക്ക് ദിവസവും ഷട്ടില്‍ ബസ് ടൂറുകള്‍ ഉണ്ട്. ചാവുകടലിലെത്താനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗമാണിത്. മസാദ, ഐൻ ഗെഡി മുതലായ സ്ഥലങ്ങളിലേക്കും ഇവ സഞ്ചാരികളെ കൊണ്ടുപോകും.

English Summary: Neeraj Madhav visit Dead Sea in Jordan