മഞ്ഞിനുള്ളില്‍ നിന്നും മീന്‍പിടിക്കുന്ന ആഘോഷം; എത്തിച്ചേരുന്നത് ലക്ഷക്കണക്കിന് സഞ്ചാരികൾ
മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ദക്ഷിണകൊറിയയില്‍ പുനരാരംഭിച്ച ഐസ് ഫിഷിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത് ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്. ദക്ഷിണകൊറിയയിലെ ഹ്വാചിയോണിലെ ഗാങ്വണ് പ്രവിശ്യയിലാണ് മഞ്ഞിനുള്ളില്‍ നിന്നും മീന്‍പിടിക്കുന്ന ഈ ആഘോഷം നടക്കുന്നത്. സാന്ചിയോനിയോ എന്നു വിളിക്കുന്ന മൗണ്ടന്‍

മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ദക്ഷിണകൊറിയയില്‍ പുനരാരംഭിച്ച ഐസ് ഫിഷിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത് ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്. ദക്ഷിണകൊറിയയിലെ ഹ്വാചിയോണിലെ ഗാങ്വണ് പ്രവിശ്യയിലാണ് മഞ്ഞിനുള്ളില്‍ നിന്നും മീന്‍പിടിക്കുന്ന ഈ ആഘോഷം നടക്കുന്നത്. സാന്ചിയോനിയോ എന്നു വിളിക്കുന്ന മൗണ്ടന്‍ ട്രൗട്ട് മത്സ്യങ്ങളെയാണ് ഈ ഉത്സവത്തിനെത്തുന്നവര്‍ പിടിച്ചുകൂട്ടുക. 23 ദിവസം നീളുന്ന ഐസ് ഫിഷിങ് ഫെസ്റ്റിവല്‍ ജനുവരി 29ന് അവസാനിക്കുമ്പോള്‍ പത്തു ലക്ഷത്തിലേറെ പേര് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
ശനിയാഴ്ച്ച ആരംഭിച്ച ഹ്വാചിയോന് സാന്ചിയോനിയോ ഐസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മീന്‍ പിടിക്കാനായി 1.29 ലക്ഷത്തിലേറെ പേരാണ് എത്തിയത്. മഞ്ഞില്‍ ചെറിയ കുഴികളുണ്ടാക്കി ചൂണ്ട ഉപയോഗിച്ചും ചെറിയ കോരുവലകള്‍ ഉപയോഗിച്ചുമാണ് ട്രൗട്ട് മത്സ്യങ്ങളെ പിടികൂടുക. ഇതിനൊപ്പം ഐസ് ഫുട്ബോള്‍, സ്ലെഡ്ഡിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഗ്രില്‍ ചെയ്ത ട്രൗട്ട് മത്സ്യങ്ങള്‍ രുചിച്ചു നോക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.
2003ല്‍ മാത്രം ആരംഭിച്ച ഈ മഞ്ഞുകാല വിനോദ ഉത്സവത്തിന് വലിയ പ്രചാരമാണ് തെക്കന്‍ കൊറിയയിലും വിദേശത്തും ലഭിച്ചത്. 2010ല്‍ ദക്ഷിണകൊറിയന്‍ സാംസ്കാരിക മന്ത്രാലയം രാജ്യത്തെ മികച്ച ഉത്സവമായി തെരഞ്ഞെടുത്തതും ഈ മഞ്ഞുകാല മീന്‍പിടുത്ത ഉത്സവത്തെയായിരുന്നു. 2006 മുതല്‍ 2019വരെ ദശലക്ഷത്തിലേറെ പേരാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തിയത്. 2020ല്‍ അപ്രതീക്ഷിതമായി കാലാവസ്ഥയിലെ മാറ്റം മൂലം മഞ്ഞു കുറഞ്ഞതിനാല്‍ ഈ ഐസ് ഫിഷിങ് ഫെസ്റ്റിവല്‍ നടന്നില്ല. 2021ലും 2022ലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാലും ഈ ഫെസ്റ്റിവല്‍ റദ്ദാക്കേണ്ടി വന്നു.
ഇക്കുറി മുന്‍ വര്‍ഷത്തേക്കാളേറെ സന്ദര്‍ശകരെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വിദേശികള്‍ക്ക് മാത്രമായ തിരക്കു കുറഞ്ഞ മീന്‍പിടുത്ത കേന്ദ്രങ്ങളും വിശ്രമിക്കാനും പിടികൂടിയ ട്രൗട്ട് മത്സ്യം പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം മുസ്ലിം വിശ്വാസികള്‍ക്കായി പ്രത്യേകം പ്രാര്‍ഥനാ സൗകര്യങ്ങളും തയ്യാറാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ടി മെഡിക്കല്‍ സംഘവും സജ്ജമാണ്.
അതീവ രുചിയേറിയ ട്രൗട്ട് മത്സ്യങ്ങള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നവയാണ്. നേരത്തെ ഉത്തരാര്‍ധഗോളത്തിലെ ജലാശയങ്ങളിലാണ് ഇത്തരം മത്സ്യങ്ങളെ സാധാരണ കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ഇവ വ്യാപിച്ചിട്ടുണ്ട്. പൊതുവേ തണുത്ത കാലാവസ്ഥയില്‍ കഴിയുന്ന ട്രൗട്ട് മത്സ്യങ്ങള്‍ക്ക് പോഷക മൂല്യവും രുചിയും കൂടുതലുള്ളതിനാല്‍ പലയിടത്തും വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്താറുമുണ്ട്.
തെക്കന്‍ കൊറിയയുടെ വടക്കന്‍ ഭാഗങ്ങളിലേക്ക് ജനുവരി മാസത്തില്‍ ഇവ കൂട്ടമായി എത്താറുണ്ട്. ട്രൗട്ട് മത്സ്യങ്ങളുടെ ഈ ദേശാടനകാലത്താണ് ഐസ് ഫിഷിങ് ഫെസ്റ്റിവെല്‍ നടക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ മത്സ്യ ലഭ്യത കുറഞ്ഞ് ഐസ് ഫെസ്റ്റിവെലിന്റെ ആവേശം കുറയാതിരിക്കാനും സംഘാടകര്‍ കരുതലെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 171 ടണ്‍ സാന്ചിയോനിയോ ട്രൗട്ട് മത്സ്യങ്ങളെയാണ് സംഘാടകര്‍ ഈ പ്രദേശത്തെ നദികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
English Summary: South Korea's world-renowned ice fishing festival kicks off