ക്രിസ്മസും പുതുവർഷവും അതിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിലുമെല്ലാം യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? സിനിമയുടെ ഇടവേളയിൽ ലഭിക്കുന്ന ആ ഒഴിവു ദിനങ്ങളെ അവിസ്മരണീയമാക്കാൻ യാത്ര പോയിരിക്കുകയാണ് ബോളിവുഡ് സുന്ദരി, സോനാക്ഷി സിൻഹ. പുതുവർഷത്തോടനുബന്ധിച്ചുള്ള യാത്രയിൽ താരം സന്ദർശിച്ചിരിക്കുന്ന രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസും പുതുവർഷവും അതിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിലുമെല്ലാം യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? സിനിമയുടെ ഇടവേളയിൽ ലഭിക്കുന്ന ആ ഒഴിവു ദിനങ്ങളെ അവിസ്മരണീയമാക്കാൻ യാത്ര പോയിരിക്കുകയാണ് ബോളിവുഡ് സുന്ദരി, സോനാക്ഷി സിൻഹ. പുതുവർഷത്തോടനുബന്ധിച്ചുള്ള യാത്രയിൽ താരം സന്ദർശിച്ചിരിക്കുന്ന രാജ്യം ഫിൻലൻഡാണ്. പഞ്ഞികെട്ടു പോലെ മഞ്ഞുവീണു കിടക്കുന്ന ഭൂമിയിൽ വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് സോനാക്ഷി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.ചിത്രങ്ങളുടെ താഴെ പ്രീതി സിന്റ അടക്കമുള്ള താരങ്ങളാണ് കമന്റുമായി എത്തിയിരിക്കുന്നത്. താമസിക്കുന്ന റിസോർട്ടിനു മുൻപില്‍ നിന്നുമുള്ളതാണ് ചിത്രങ്ങൾ, ഫിൻലൻഡിന്റെ സൗന്ദര്യത്തെയും അവിടെ ആസ്വദിച്ച കാഴ്ചകളെയും വിനോദങ്ങളെയുമൊക്കെ സൂചിപ്പിച്ചുകൊണ്ടാണ് സോനാക്ഷി ചിത്രങ്ങൾക്കു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

ADVERTISEMENT

അതിസുന്ദരവും സമ്പന്നവുമായ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫിൻലാൻഡ്. കേരളത്തിന്റെ അത്രയും പോലും ജനങ്ങൾ അവിടെ അധിവസിക്കുന്നില്ല. മാത്രമല്ല, ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും മുൻനിരയിൽ തന്നെയുണ്ട്. അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാൻ ധാരാളം വിനോദങ്ങൾ ഇവിടെയുണ്ട്. വർഷത്തിലെ മുഴുവൻ സമയത്തും ഇവിടം സന്ദർശിക്കാവുന്നതാണ്. അതിശൈത്യത്തിലും വേനലിലും ഏറെ വ്യത്യസ്തമായ കാഴ്ചകളൊരുക്കിയാണ് രാജ്യം സന്ദർശകരെ സ്വീകരിക്കുന്നത്. 

ADVERTISEMENT

വൈവിധ്യമുള്ള കാലാവസ്ഥയാണ് ഫിൻലൻഡിലേത്. വേനൽക്കാലത്തു രാജ്യത്തിന്റെ വടക്കേ അറ്റത്തു സൂര്യൻ അസ്തമിക്കാറില്ല. എന്നാൽ ശൈത്യകാലത്തു ആണെങ്കിലോ മാസങ്ങളോളം സൂര്യവെളിച്ചം കാണുകയുമില്ല. ഈ കാലം അറിയപ്പെടുന്നത് കാമോസ് എന്നാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ എല്ലാ സമയത്തും ഇരുട്ടായിരിക്കും. എന്നാൽ അന്നേരങ്ങൾ ചിലപ്പോൾ ഒരു അപൂർവ കാഴ്ചയൊരുക്കും. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രകൃതിയും ചന്ദ്രന്റെ നീലവെളിച്ചവും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവുമൊക്കെയുള്ള സ്വപ്നസമാനമായ രാത്രി. സ്വർഗത്തിലെത്തിയ പ്രതീതിയിലായിരിക്കും സന്ദർശകർ അപ്പോൾ. ഈ കാഴ്ച കൺനിറയെ ആസ്വദിക്കണമെന്നുള്ളവർക്കു ഗ്ലാസ് ഹട്ടുകളിൽ താമസിക്കാം. സന്ദർശകരെ ലക്ഷ്യമിട്ടു കൊണ്ട് നിർമിച്ചിരിക്കുന്ന ആ ഗ്ലാസ് കൂടാരങ്ങളിലെ താമസം വേറിട്ടൊരു അനുഭവമായിരിക്കും. 

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലുതെന്നു തന്നെ അവകാശപ്പെടാൻ കഴിയുന്ന ദ്വീപ് സമൂഹങ്ങൾ ഉള്ള രാജ്യമാണ് ഫിൻലാൻഡ്. എവിടെ ദ്വീപുകൾ ഉണ്ടോ അവിടെയെല്ലാം ലൈറ്റ് ഹൗസുകളും നിർമിച്ചിട്ടുണ്ട്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽ കാഴ്ചകൾ കാണാൻ സന്ദർശകരെ ഈ ലൈറ്റ് ഹൗസുകൾ സഹായിക്കും.ശാന്തവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിൽ കുറച്ചേറെ സമയം ചെലവഴിക്കണമെന്നുള്ളവർക്കു ബോട്ടിലോ ഫെറിയിലോ യാത്രകളും  നടത്താം. 

ആദ്യകാലങ്ങളിൽ ഫിൻലൻഡിൽ വീടുകൾ നിർമിച്ചിരുന്നത് മരം കൊണ്ടായിരുന്നു. നിർമാണത്തിനു ശേഷം ചുവപ്പ് നിറവും നൽകുമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച ആ വീടുകൾ ഇന്ന് ആ രാജ്യത്തിൻറെ മുഖമുദ്രയാണ്. ഇത്തരം വീടുകൾ നിറഞ്ഞ പട്ടണങ്ങൾ അവിടെ ധാരാളമായി കാണുവാൻ കഴിയും. കാൻവാസിൽ വരച്ചിടുന്ന മനോഹര ചിത്രം തോറ്റുപോകുന്ന തരത്തിലുള്ള കാഴ്ചകളാണ് ഈ പട്ടണദൃശ്യങ്ങൾ അതിഥികൾക്ക് സമ്മാനിക്കുക. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലെ കപ്യില, വാല്ലില എന്നീ പട്ടണങ്ങൾ സന്ദർശിച്ചാൽ ഈ മനോഹരമായ മരവീടുകൾ ധാരാളമായി കാണുവാൻ കഴിയും.

English Summary: Sonakshi Sinha enjoys holiday in Finland