ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ വളരെയേറെ ജനപ്രിയമായ ഒരു കരീബിയൻ ഡെസ്റ്റിനേഷനാണ് ജമൈക്ക. മനോഹരമായ ബീച്ചുകളും ഇടതൂര്‍ന്ന സുന്ദരവനങ്ങളും നീല പര്‍വതങ്ങളും സംസ്കാരസമൃദ്ധിയുമെല്ലാമുള്ള ജമൈക്ക, വര്‍ഷം തോറും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇതാ ജമൈക്കയെപ്പറ്റി ചില കാര്യങ്ങൾ. തെരുവുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ വളരെയേറെ ജനപ്രിയമായ ഒരു കരീബിയൻ ഡെസ്റ്റിനേഷനാണ് ജമൈക്ക. മനോഹരമായ ബീച്ചുകളും ഇടതൂര്‍ന്ന സുന്ദരവനങ്ങളും നീല പര്‍വതങ്ങളും സംസ്കാരസമൃദ്ധിയുമെല്ലാമുള്ള ജമൈക്ക, വര്‍ഷം തോറും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇതാ ജമൈക്കയെപ്പറ്റി ചില കാര്യങ്ങൾ.

ADVERTISEMENT

തെരുവുകളിലെ സുരക്ഷ

ഏതാനും പതിറ്റാണ്ടു മുമ്പ്, ജമൈക്കയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങൾ പതിവായിരുന്നെങ്കിലും സർക്കാർ ഇടപെട്ട് അത് നിയന്ത്രിച്ചു. ഇപ്പോള്‍ വ്യാപകമായ അതിക്രമങ്ങള്‍ ഇല്ലെങ്കിലും തട്ടിപ്പറി, മോഷണം തുടങ്ങിയവ പലയിടത്തും ഉണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികം പണമോ ആഭരണങ്ങളോ കൂടെ കൊണ്ടുനടക്കാതിരിക്കുക, വിജനമായ സ്ഥലങ്ങളിലേക്കും രാത്രി വൈകിയുമുള്ള യാത്ര ഒഴിവാക്കുക മുതലായ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

lucky-photographer | iStock

ADVERTISEMENT

മികച്ച കുടിവെള്ളം

മെക്സിക്കോയിലെയും മറ്റ് ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി, ജമൈക്കയിൽ ടാപ്പ് വെള്ളം സുരക്ഷിതമാണ്. കൂടാതെ, നഗരപ്രദേശങ്ങളിലെ ബാറുകളിലും റസ്റ്ററന്റുകളിലും ശുദ്ധജലമാണു നല്‍കുന്നത്. എന്നിരുന്നാലും വിദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ കുപ്പിവെള്ളം കരുതുന്നത് നന്നായിരിക്കും.

ADVERTISEMENT

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

പ്രധാനമായും ബീച്ചുകളാണ് ജമൈക്കയുടെ ആകര്‍ഷണകേന്ദ്രങ്ങള്‍. ഇതില്‍ത്തന്നെ ബില്ലി ബേ, ഫ്രഞ്ച്മാൻസ് ബേ, കാലാബാഷ് ബേ, ഗ്രേറ്റ് ബേ തുടങ്ങിയ നാലു മനോഹരമായ മത്സ്യബന്ധന ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന ട്രെഷര്‍ ബീച്ച് ഏറെ പ്രശസ്തമാണ്. മോണ്ടെഗോ ബേ, ഡോക്‌ടേഴ്‌സ് കേവ്, നെഗ്രിൽ, തുടങ്ങിയവയാണ് മറ്റു ചില ജനപ്രിയ ബീച്ചുകള്‍. നീന്തൽ, സ്‌നോർക്കലിങ്, ബോഡി-സർഫിങ്, ഡോൾഫിൻ സ്‌പോട്ടിങ്, സിപ്പ് ലൈനിങ്, ഹൈക്കിങ്, ബൈക്കിങ്, ഡൈവിങ്, പാരാസെയിലിങ്, പാഡിൽബോർഡിങ് തുടങ്ങിയ വിനോദങ്ങളും ഈ ബീച്ചുകളില്‍ സജീവമാണ്.

ജമൈക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡൺസ് റിവർ ഫാൾസ്. 180 അടി ഉയരവും 600 അടി നീളവുമുള്ള ടെറസ് വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഹൈക്കിങ്, ബൈക്കിങ് പാതകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവയെല്ലാമുള്ള ബ്ലൂ മൗണ്ടൻസ്, വടക്കൻ തീരത്തെ പ്രശസ്തമായ റിസോർട്ടായ ഒച്ചോസ് റിയോസ്, ജമൈക്കയുടെ തലസ്ഥാനനഗരമായ കിങ്സ്റ്റണ്‍, പ്രശസ്ത ജമൈക്കൻ സംഗീതജ്ഞനായ ബോബ് മാർലി ജനിച്ച നയന്‍ മൈല്‍ തുടങ്ങിയവയും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഇടങ്ങളാണ്.

ഇവ കൂടാതെ, ജമൈക്കയുടെ വടക്ക്-കിഴക്കൻ തീരത്ത് രണ്ട് തുറമുഖങ്ങളുള്ള മനോഹരമായ ഒരു മത്സ്യബന്ധന ഗ്രാമമായ പോർട്ട് അന്റോണിയോയും കരീബിയനിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജോർജിയൻ പട്ടണങ്ങളിലൊന്നായ ഫാൽമൗത്ത് ദ്വീപുമെല്ലാം ജമൈക്കയുടെ മാറ്റുകൂട്ടുന്ന കാഴ്ചകളില്‍പ്പെടുന്നു.

ജമൈക്ക സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം

ഒക്‌ടോബർ മുതൽ ഡിസംബർ പകുതി വരെയാണ് ജമൈക്കയിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും മികച്ച സമയം. ഈ സമയത്ത് മികച്ച കാലാവസ്ഥയാണെന്നു മാത്രമല്ല, ഹോട്ടലുകളും വിമാനങ്ങളും കുറഞ്ഞ നിരക്കില്‍ ബുക്കും ചെയ്യാം. ജമൈക്കയില്‍ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് ഡിസംബർ അവസാനം മുതൽ ഏപ്രിൽ പകുതി വരെയാണ്, ഇതാണ് പീക്ക് സീസണായി കണക്കാക്കുന്നത്. 

English Summary: Things To Know About Traveling To Jamaica

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT