ദുബായ് യാത്രാചിത്രങ്ങള്‍ പങ്കുവച്ച് ഗ്രേസ് ആന്‍റണി
മലയാള സിനിമയിലെ ഉയര്‍ന്നുവരുന്ന പുതുമുഖതാരങ്ങളില്‍ ഒരാളാണ് ഗ്രേസ് ആന്‍റണി. ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയതെങ്കിലും 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അഭിനേത്രി മാത്രമല്ല,

മലയാള സിനിമയിലെ ഉയര്‍ന്നുവരുന്ന പുതുമുഖതാരങ്ങളില്‍ ഒരാളാണ് ഗ്രേസ് ആന്‍റണി. ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയതെങ്കിലും 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അഭിനേത്രി മാത്രമല്ല, മോഡലും ക്ലാസിക്കൽ നർത്തകിയുമെല്ലാമാണ് ഗ്രേസ്.
ഇപ്പോള്‍ ദുബായില്‍ അടിപൊളി യാത്രയിലാണ് ഗ്രേസ് ആന്‍റണി. ഇവിടെ നിന്നുള്ള ഒട്ടേറെ യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചിട്ടുണ്ട്.
ദുബായിലെ പ്രശസ്തമായ റിവര്‍ലാന്‍ഡില്‍ നിന്നെടുത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ദുബായ് പാർക്കുകൾക്കും റിസോർട്ടുകൾക്കുമുള്ള കവാടമാണിത്. സഞ്ചാരികള്‍ക്ക് തികച്ചും സൗജന്യമായി ഇവിടം സന്ദര്‍ശിക്കാം. ഫ്രഞ്ച് വില്ലേജ്, ബോർഡ്വാക്ക്, ഇന്ത്യ ഗേറ്റ്, പെനിൻസുല എന്നിങ്ങനെയുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്.
ഒരു മധ്യകാല ഫ്രഞ്ച് ഗ്രാമത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും വാസ്തുവിദ്യയുമുള്ള ഭാഗമാണ് ഫ്രഞ്ച് വില്ലേജ്. ഔട്ട്ഡോർ ഡൈനിങ്ങും ടവറുകളും വാട്ടര്‍ വീലും വളഞ്ഞുപുളഞ്ഞ ഇടവഴികളുമെല്ലാം സന്ദര്‍ശകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.
1950-കളിലെ അമേരിക്കയുടെ മൂഡ് നല്‍കുന്ന ഇടമാണ് ബോർഡ്വാക്ക്. ആകാശം മുട്ടുന്ന കെട്ടിടങ്ങളും ഈന്തപ്പനകളും ഗ്ലാമറസ് നിയോൺ അടയാളങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്.
ഇവ കൂടാതെ സഞ്ചാരികള്‍ക്ക് രാജകീയ ഏഷ്യൻ സ്വാഗതമോതുന്ന ഇന്ത്യാ ഗേറ്റും റിവർലാൻഡ് ദുബായുടെ ഹൃദയഭാഗമായ പെനിൻസുലയും സന്ദര്‍ശിക്കാം. പെനിന്‍സുലയില്‍, ഉത്സവങ്ങളും സംഗീതകച്ചേരികളും ആസ്വദിക്കാനുള്ള വലിയ ഔട്ട്ഡോർ വേദിയുണ്ട്.
ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ നിന്നും എടുത്ത ചിത്രങ്ങളും ഗ്രേസ് പോസ്റ്റ് ചെയ്തവയുടെ കൂട്ടത്തില്‍ ഉണ്ട്.
അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളുമെത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ വിനോദ വാണിജ്യ പ്രദർശനമാണ് ഗ്ലോബൽ വില്ലേജ്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകര്‍ ഇവിടെയെത്തുന്നു എന്നാണ് കണക്ക്. സാധാരണയായി നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ ഏഴു ദിവസവും തുറന്ന് പ്രവർത്തിക്കുന്ന വില്ലേജിൽ, ചില ദിവസങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും മാത്രമേ പ്രവേശനമുള്ളു.
ദുബായ് മാളില്‍ നിന്നുള്ള ചിത്രവും ഗ്രേസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
1,000-ലധികം ഔട്ട്‌ലെറ്റുകളുള്ള ദുബായ് മാളില്‍ ഷോപ്പിംഗ് നടത്താം. ഫാഷൻ വസ്ത്രങ്ങൾ മുതൽ വീഡിയോ ഗെയിമുകളും സുഗന്ധങ്ങളും വരെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാം കിട്ടുന്ന ദുബായ് മാള്‍ ദുബായുടെ ഐക്കണിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.
ഒട്ടേറെ അത്ഭുതക്കാഴ്ചകള്‍ നിറഞ്ഞ നാടാണ് ദുബായ്. ആകർഷകമായ ഇവന്റുകളും ആഡംബര റിസോര്‍ട്ടുകളും മറ്റു വിനോദാനുഭവങ്ങളുമെല്ലാമായി, വര്‍ഷം മുഴുവനും സഞ്ചാരികളുടെ പറുദീസയാണ് ഇവിടം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, അറേബ്യൻ മരുഭൂമിയിലൂടെയുള്ള ഡെസേർട്ട് സഫാരി, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇൻഡോർ സ്കീയിംഗ് കേന്ദ്രമായ സ്കീ ദുബായ്, ജുമൈറ ബീച്ച്, വൈൽഡ് വാഡി, ഗ്ലോബൽ വില്ലേജ്, ദുബായ് ഡെസേർട്ട് കൺസർവേഷൻ റിസർവ്, ഹജർ ഫൂട്ട്ഹിൽസ്, ഉമ്മുൽ ഖുവൈൻ മുതലായ ക്യാമ്പിംഗ് സൈറ്റുകൾ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് ദുബായില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ്.
English Summary: Grace Antony Dubai Vacation Pictures