കുടുംബത്തോടൊപ്പം ആല്‍പ്സില്‍ മെസ്സിയുടെ അവധിക്കാലം
ആല്‍പ്സ് മലനിരകളില്‍ അവധിക്കാലം ആഘോഷിച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങളും മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മെസ്സിയുടെയും ഭാര്യ അന്റോണല റൊക്കൂസോയുടെയും മൂന്നു കുട്ടികളുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു

ആല്‍പ്സ് മലനിരകളില്‍ അവധിക്കാലം ആഘോഷിച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങളും മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മെസ്സിയുടെയും ഭാര്യ അന്റോണല റൊക്കൂസോയുടെയും മൂന്നു കുട്ടികളുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഒരു ഫോട്ടോയിൽ അന്റോണല ഒരു ഔട്ട്‌ഡോർ സ്വിമ്മിങ് പൂളിൽ മെസ്സിയെ ചുംബിക്കുന്നത് കാണാം, സ്കീയിങ് വസ്ത്രങ്ങൾ ധരിച്ച്, ഇവരുടെ മക്കളായ മറ്റിയോ, തിയാഗോ, സിറോ എന്നിവര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് മറ്റൊന്ന്. സ്പാനിഷ് താരമായ സെസ്ക് ഫാബ്രിഗാസിന്‍റെ ഭാര്യയായ ഡാനിയേല സെമാനൊപ്പം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ അന്റോണലയും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
ബാഴ്‌സലോണയുടെ യൂത്ത് ടീമിലുണ്ടായിരുന്ന കാലം മുതല്‍ക്കേ മുതൽ മെസ്സിയും ഫാബ്രിഗാസും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് കുടുംബമായി അവധിക്കാല യാത്രകള്‍ക്ക് പോകാറുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ പർവതനിരയായ ആല്‍പ്സ്, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്‍ഡ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി, 1200 കിലോമീറ്റർ നീളത്തിൽ ഇത് വ്യാപിച്ചു കിടക്കുന്നു. വേറിയയിലെ ഒബെർസ്റ്റ്‌ഡോർഫ് , ഓസ്ട്രിയയിലെ സാൽബാച്ച്, സ്വിറ്റ്‌സർലൻഡിലെ ദാവോസ്, ഫ്രാൻസിലെ ഷാമോനിക്സ്, ഇറ്റലിയിലെ കോർട്ടിന ഡി ആംപെസോ തുടങ്ങിയ പ്രധാനപ്പെട്ട ആല്‍പൈന്‍ റിസോര്‍ട്ടുകളില്‍ പ്രതിവര്‍ഷം, ഒരു ദശലക്ഷത്തിലധികം സന്ദർശകരെത്തുന്നു എന്നാണ് കണക്ക്. ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ, 120 ദശലക്ഷത്തിലധികം വരും.
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ആല്‍പ്സ് ഭാഗങ്ങളില്‍ വിനോദസഞ്ചാരം ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ശീതകാല കായിക വിനോദങ്ങള്‍ക്കും ഇവിടം പ്രസിദ്ധിയാര്‍ജ്ജിച്ചു. ക്രോസ് കൺട്രി സ്കീയിങ്, സ്ലെഡ്ജിങ്, തടാകത്തിലെ ഐസ് സ്കേറ്റിങ്, സ്കീ ടൂറിങ്, സ്നോഷൂയിങ്, വിന്റർ ഹൈക്കിങ്, സ്നോ ട്യൂബിങ്, ഫാറ്റ്ബൈക്കിങ്, ഡോഗ് സ്ലെഡിങ്, ഐസ് ഡൈവിങ് മുതലായ ഒട്ടേറെ വിനോദങ്ങള്‍ ഇന്ന് ആല്‍പ്സിന്‍റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്.
ആല്‍പ്സ് പര്‍വ്വതനിരകള്‍ക്ക് ചുറ്റുമായി ധാരാളം വിമാനത്താവളങ്ങളും ദീർഘദൂര റെയിൽ ലിങ്കുകളും ഉള്ളതിനാല്‍, ഇവിടേക്ക് എത്തിച്ചേരാന്‍ അധികം പ്രയാസമില്ല. താഴ്ന്ന പ്രദേശങ്ങളില്‍ മികച്ച റോഡുകളുണ്ട്. ഉയർന്ന പർവത ഗ്രാമങ്ങളിലേക്കെത്താന്‍ കേബിൾ കാർ അല്ലെങ്കിൽ കോഗ്-റെയിൽ ട്രെയിനുകളുമുണ്ട്. എന്നാല്‍ മഞ്ഞുകാലമാകുമ്പോള്‍ പല പാതകളും അടച്ചിരിക്കും.
English Summary: Lionel Messi Shares Holiday Photos From Family Ski Trip To The Alps