പ്രണയദിനത്തോടനുബന്ധിച്ച് മാലദ്വീപില്‍ മനോഹരമായൊരു വെക്കേഷന്‍ കാലം ചിലവഴിക്കുകയാണ് ബോളിവുഡ് നടി ഹീനാഖാന്‍. ബോയ്‌ഫ്രെണ്ടായ റോക്കി ജയ്‌സ്വാളും ഒപ്പമുണ്ട്. ഇവിടെ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും ഹീന സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു. നടി സര്‍ഫിങ് ചെയ്യുന്ന ഫോട്ടോയും വിഡിയോയുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയദിനത്തോടനുബന്ധിച്ച് മാലദ്വീപില്‍ മനോഹരമായൊരു വെക്കേഷന്‍ കാലം ചിലവഴിക്കുകയാണ് ബോളിവുഡ് നടി ഹീനാഖാന്‍. ബോയ്‌ഫ്രെണ്ടായ റോക്കി ജയ്‌സ്വാളും ഒപ്പമുണ്ട്. ഇവിടെ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും ഹീന സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു.

നടി സര്‍ഫിങ് ചെയ്യുന്ന ഫോട്ടോയും വിഡിയോയുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. റിസോര്‍ട്ടിലെ വുഡന്‍ ഡെക്കില്‍ ഫ്ലോറല്‍ ഡ്രെസ്സും തൊപ്പിയുമണിഞ്ഞ്‌ നില്‍ക്കുന്ന ചിത്രത്തില്‍ അതീവസുന്ദരിയാണ് ഹീന. റോക്കിക്കൊപ്പം കടല്‍ത്തീരത്തിരുന്ന് അസ്തമയക്കാഴ്ച ആസ്വദിക്കുന്ന ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ കാണാം.

ADVERTISEMENT

മാലദ്വീപിലെ ദി സ്റ്റാൻഡേർഡ് റിസോര്‍ട്ടില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. രാ അറ്റോളിലാണ് ഈ  റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. വിനോദത്തിന്‍റെയും സാഹസികതയുടെയും ആഡംബരത്തിന്‍റെയും മനോഹരമായ ഇഴുകിച്ചേരലാണ് ദി സ്റ്റാൻഡേർഡിന്‍റെ മുഖമുദ്ര. റൊമാന്റിക് യാത്രകള്‍ക്കും സുഹൃത്തുക്കളുമൊത്തുള്ള യാത്രകള്‍ക്കും കുടുംബ അവധിക്കാലത്തിനുമെല്ലാം ഒരുപോലെ അനുയോജ്യമാണ് ഇവിടം. സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ട റിസോര്‍ട്ടുകളില്‍ ഒന്നാണിത്.

വെള്ളത്തിനടിയിലും മുകളിലുമായി 115 വില്ലകള്‍ ഇവിടെയുണ്ട്. ഇവയില്‍ ഭൂരിഭാഗം വില്ലകള്‍ക്കും സ്വകാര്യ ലോഞ്ച് ഡെക്കും പ്ലഞ്ച് പൂളും പോലുള്ള സൗകര്യങ്ങള്‍ ഉണ്ട്. താമസക്കാര്‍ക്ക് സ്‌നോർക്കെലിങ്, ബോട്ടിങ്, ഡീപ് ഡൈവിങ് പോലുള്ള വിനോദങ്ങള്‍ക്കുള്ള സൗകര്യം റിസോര്‍ട്ടില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അരോമ സ്റ്റീം റൂം, യോഗ, ഒൻപത് സ്വകാര്യ ചികിത്സാ മുറികൾ എന്നിവയോടുകൂടിയ സ്റ്റാൻഡേർഡ് സ്പായിലെ ആഡംബര സ്പാ ചികിത്സകൾ ആസ്വദിക്കാം.

ADVERTISEMENT

എല്ലാ വില്ലകളിലും ഫ്ലാറ്റ് സ്‌ക്രീൻ സാറ്റലൈറ്റ് ടിവി, ഡിസ്കോ ബാത്ത് ടബ്, സ്‌നോർക്കലിങ് ഗിയറുള്ള ആക്‌റ്റിവിറ്റി വാൾ, സിഗ്‌നേച്ചർ ലൈറ്റ്‌വെയ്റ്റ് ബാത്ത്‌റോബുകൾ, മിനി ബാർ, ഡാൽമിർ എസ്‌പ്രസ്സോ മെഷീൻ, യൂണിവേഴ്‌സൽ ചാർജിങ് സോക്കറ്റുകൾ, യുഎസ്ബി പോർട്ടുകൾ, ഇലക്ട്രോണിക് സേഫ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിടുത്തെ പ്രധാന റസ്റ്റോറന്‍റ് കുലയില്‍ ബുഫെ-രീതിയിലാണ് ഭക്ഷണം. കൂടാതെ ഓവർവാട്ടർ റെസ്റ്റോറന്റായ ഗുഡുഗുഡയിലും ബിബിക്യു ഷാക്കിലുമെല്ലാം രുചികള്‍ ആസ്വദിക്കാം. കോണ്ടിനെന്റൽ, ഇറ്റാലിയൻ, വെജിറ്റേറിയൻ, ഹലാൽ, ഗ്ലൂറ്റൻ ഫ്രീ, ഏഷ്യൻ, അമേരിക്കൻ തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാണ്.

ധരവന്ധൂ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്നും മറ്റൊരു വിമാനത്തില്‍ അതിഥികളെ റിസോര്‍ട്ടിലേക്ക് എത്തിക്കും. അല്ലെങ്കില്‍ മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 35 മിനിറ്റ് സീപ്ലെയിൻ യാത്ര ചെയ്തും എത്താം. 

ADVERTISEMENT

English Summary: Hina Khan Enjoys Holiday In Maldives