നീലയുടെ അഴകില്‍ സുവര്‍ണ; ജമൈക്കന്‍ യാത്രാചിത്രങ്ങള്‍
ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് സുവര്‍ണ മാത്യു എന്ന നടിയുടേത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ എല്ലാം സുവര്‍ണ അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് മെല്ലെ ചുവടു മാറ്റിയ സുവര്‍ണ 2012 ൽ

ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് സുവര്‍ണ മാത്യു എന്ന നടിയുടേത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ എല്ലാം സുവര്‍ണ അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് മെല്ലെ ചുവടു മാറ്റിയ സുവര്‍ണ 2012 ൽ പുറത്തിറങ്ങിയ‘ചട്ടക്കാരി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി.
ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യല്‍മീഡിയയില്‍ സുവര്‍ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ജമൈക്കന്‍ യാത്രയുടെ അടിപൊളി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി. ജമൈക്കയിലെ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ നിന്നു എടുത്ത ചിത്രങ്ങളാണ് ഇവയില്‍ കൂടുതലും. ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത ചിത്രത്തില്‍, നീല ഡ്രസ്സ് അണിഞ്ഞ്, കടലിനരികെ നില്‍ക്കുന്ന സുവര്‍ണയെ കാണാം. മറ്റൊരു ചിത്രത്തില്‍ ആകാശനീല ഫ്ലോറല്‍ ഡ്രെസ്സില്‍ നില്‍ക്കുന്ന നടിയെ കാണാം.
യാത്ര തുടങ്ങുന്നതിനു മുന്‍പ്, എയര്‍പോര്‍ട്ടില്‍ വച്ച് കുടുംബത്തോടൊപ്പം എടുത്ത ഒരു മനോഹര സെല്‍ഫിയും ഇക്കൂട്ടത്തില്‍ ഉണ്ട്. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് വളരെയേറെ പ്രിയപ്പെട്ട ഒരു കരീബിയൻ ഡെസ്റ്റിനേഷനാണ് ജമൈക്ക. മനോഹരമായ ബീച്ചുകളും ഇടതൂര്‍ന്ന വനങ്ങളും ആകാശംമുട്ടുന്ന പര്‍വതങ്ങളും സംസ്കാരവും നിറഞ്ഞ ജമൈക്ക, വര്‍ഷംതോറും നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
പ്രധാനമായും ബീച്ചുകളാണ് ജമൈക്കയുടെ ആകര്‍ഷണകേന്ദ്രങ്ങള്‍. ബില്ലി ബേ, ഫ്രഞ്ച്മാൻസ് ബേ, കാലാബാഷ് ബേ, ഗ്രേറ്റ് ബേ തുടങ്ങിയ നാലു മനോഹരമായ മത്സ്യബന്ധന ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന ട്രെഷര്‍ ബീച്ച് ഏറെ പ്രശസ്തമാണ്. കൂടാതെ, മോണ്ടെഗോ ബേ, ഡോക്‌ടേഴ്‌സ് കേവ്, നെഗ്രിൽ, തുടങ്ങിയ ബീച്ചുകളും ജനപ്രിയമാണ്. നീന്തൽ, സ്‌നോർക്കലിംഗ്, ബോഡി-സർഫിങ്, ഡോൾഫിൻ സ്‌പോട്ടിങ്, സിപ്പ് ലൈനിങ്, ഹൈക്കിങ്, ബൈക്കിങ്, ഡൈവിങ്, പാരാസെയിലിങ്, പാഡിൽബോർഡിങ് തുടങ്ങിയ വിനോദങ്ങള്‍ ഈ ബീച്ചുകളില്‍ സജീവമാണ്.
ജമൈക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്, 180 അടി ഉയരവും 600 അടി നീളവുമുള്ള, ടെറസ് വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ ഡൺസ് റിവർ ഫാൾസ്. ഹൈക്കിങ്, ബൈക്കിങ് പാതകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവയെല്ലാമുള്ള ബ്ലൂ മൗണ്ടൻസ്, വടക്കൻ തീരത്തെ പ്രശസ്തമായ റിസോർട്ടായ ഒച്ചോസ് റിയോസ്, ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണ്‍, പ്രശസ്ത സംഗീതകാരനായ ബോബ് മാർലി ജനിച്ച നയന്‍ മൈല്‍ തുടങ്ങിയവയും ജമൈക്കയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.ഡിസംബർ അവസാനം മുതൽ ഏപ്രിൽ പകുതി വരെയുള്ള സമയം, ജമൈക്കന്‍ ടൂറിസത്തിന്‍റെ പീക്ക് സീസണായാണ് കണക്കാക്കുന്നത്.
English Summary: Suvarna Mathew shares Travel pictures from Jamaica