കുറഞ്ഞ ചെലവിൽ വിദേശയാത്ര; പോകാം ഫിലിപ്പീൻസിലേക്ക്
ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണു ഫിലിപ്പീൻസ്. ആയിരക്കണക്കിനു ബീച്ചുകൾ നിറഞ്ഞ ഇവിടം പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളിൽ ലഭിക്കുന്നതിനെക്കാൾ ഇവിടെ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. സംസ്കാരത്തനിമയും ഭക്ഷണ വൈവിധ്യവും

ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണു ഫിലിപ്പീൻസ്. ആയിരക്കണക്കിനു ബീച്ചുകൾ നിറഞ്ഞ ഇവിടം പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളിൽ ലഭിക്കുന്നതിനെക്കാൾ ഇവിടെ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം.
സംസ്കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പീൻസ്. എന്നാൽ ആ നാട്ടില്‍ തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പീൻസ്. അതിലേറ്റവും സുന്ദരമായ ദ്വീപാണ് ബോറക്കേയ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാർട്ടികൾ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകൾക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ ബൊഹോൾ അതിനേറ്റവും ഉചിതമായൊരിടമാണ്.
മനിലയിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ പ്രശസ്തമായ താൽ വോൾകാനോ കാണാം. ഫിലിപ്പീൻസിലെ രണ്ടാമത്തെ ആക്റ്റീവ് വോൾക്കാനോ ആണ് താൽ. താൽലേക്കിലൂടെ ബോട്ട് യാത്ര നടത്താം. ബോഹോൾ ദ്വീപ്, ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ സിറ്റി ആയ സെബു, പ്യൂർടോ പ്രിൻസെസാ, മക്താൻ, ബൊറാകേ എന്നിവയാണ് ഫിലിപ്പീൻസിലെ മറ്റ് പ്രധാന സഞ്ചാരകേന്ദ്ര ങ്ങൾ. നഗരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന സ്വകാര്യ ബസ് സർവീസും മെട്രോ ട്രെയിൻ സംവിധാനവുമുണ്ട്. ഫിലിപ്പീൻ സിലെ പല സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന ഷിപ്പ് ക്രൂസ് രസകരമാണ്.
യാത്രക്കൊരുങ്ങുമ്പോൾ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്. യാത്ര ഫിലിപ്പീൻസ്സിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കിൽ ഏതെങ്കിലും ട്രാൻസ്‌പോർട്ട് ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് സഞ്ചാരികൾക്ക് ഏറെ ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റൻ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകൾ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈൻസ് സന്ദർശനം ആദ്യമായാണെങ്കിൽ, നഗരത്തിരക്കുകളിൽ ടാക്സികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും.
English Summary: Budget Trip to Philippines